05/10/2013

41 ദിവസവും വ്രതങ്ങളുംപലപ്പോഴും പല വ്രതങ്ങളും 41 ദിവസിത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. 41 ദിവസത്തിന് ശാസ്ത്രീയമായും ആത്മീയമായും പ്രാധാന്യമർഹിക്കുന്നു. മോക്ഷപ്രാപ്തിയെ ലക്ഷ്യമാക്കിയുള്ള 41 ദിവസത്തെ കഠിനവ്രതങ്ങളിൽ ശാരീരിക-മാനസിക ശുദ്ധീകരണമാണ് ഇതുകൊണ്ടുദ്ധേശിക്കുന്നത്.

ആധുനിക ശരീരശാസ്ത്രം പരിശോധിച്ചാൽ, നമ്മൾ കഴിക്കുന്ന ആഹാരം നമ്മളുടെ ശരീരമായി മാറുന്നു എന്നു കാണാം. 10 ദിവസം മുതൽ 39 ദിവസം വരെയുള്ള ഒരു അത്ഭുത പ്രക്രിയ തന്നെയാണ് ശരീരത്തിൽ നടക്കുന്നത്. പല അവയവ കോശങ്ങളും പരമാവധി 40 ദിവസം കെണ്ട് പുതുതായിമാറുന്നു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതായത് 40 ദിവസമാകുമ്പോൾ നമ്മുടെ ശരീരമാകമാനം പുതുക്കപ്പെടുന്നു. അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണ ശകലങ്ങൾ പൂർണ്ണമായി രക്തചംക്രമണത്തിൽ നിന്നു ഒഴിവായി ശരീരമായി മാറുമ്പോൾ നാം നൂറു ശതമാനവും ശുദ്ധരായിമാറുന്നു എന്ന ശാസ്ത്രസത്യമാണ് ഇതിനു പിന്നിൽ എന്നു മനസ്സിലാക്കുവാൻ സാധിക്കും.

അതുപോലെ ആത്മശുദ്ധിക്കയി ഒരുദിവസത്തെ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള കർമ്മങ്ങളിൽ നിന്നുണ്ടായ സകല പാപവും കളയാൻ ദിവസവും 15 മിനിറ്റ് ( 108 പ്രവശ്യം പ്രായശ്ചിത്ത മന്ത്രം ചൊല്ലുവാനുള്ള സമയം ) പ്രാർത്ഥിക്കണമെന്നു അനുശാസിക്കുന്നു. എന്നാൽ 41 ദിവസത്തെ ബ്രഹ്മചര്യ ത്തോടുകൂടിയുള്ള വ്രതത്തോടുകൂടി കഴിഞ്ഞ പത്തുവർഷത്തെ പാപഫലങ്ങൾ ഇല്ലതാവുകയും ആത്മീയശുദ്ധി കൈവരിക്കുകയും ചെയ്യുന്നു.

പ്രായശ്ചിത്ത മന്ത്രം

കരചരണകൃതം വാക്കായജം കർമ്മജം വ
ശ്രവണനയന വ മാനസം വ അപരാധം
വിഹിതം വ അഹിതം വ സർവ്വമേവ ക്ഷമസ്യ
ശിവ ശിവ കർണ്ണാർദ്രേ ശ്രീമഹാ ദേവ ശംഭോ.

No comments: