30/04/2015

വൃക്ഷങ്ങളുടെ സ്ഥാനങ്ങളും ശാസ്ത്രീയതയും

മുല്ല, തുളസി, ചെമ്പകം, പിച്ചകം, വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നിവ വസ്തുവില്‍ എവിടെയും നട്ടുവളര്ത്താം-. 

ആഞ്ഞിലി തെക്കുഭാഗത്ത്‌ വളര്ത്താം . ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നതിനാല്‍ വസ്തുവില്‍ എവിടെയും വളര്ത്താം . അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നു. നാഗവൃക്ഷവും പ്ലാവും വടക്കേദിക്കില്‍ ശുഭപ്രദം. 

വടക്കുഭാഗം താഴ്ന്നതാണെങ്കില്‍ പൊതുവേ ഈര്പ്പത്തെ വലിച്ചെടുത്ത് വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയുടെ കൊടുംതണുപ്പിനെ ലഘൂകരിക്കാനും ഉപകാരപ്രദം. 

കാഞ്ഞിരം വളര്ത്തിയാല്‍ കിണറിലെ വെള്ളം വിഷബാധയുള്ളതാക്കും. ആകയാല്‍ ശ്രദ്ധിക്കണം. മാവ് എവിടെയുമാകാം. പൂരുരുട്ടാതി നക്ഷത്രക്കാര്ക്ക് വടക്ക്കിഴക്ക് ഭാഗത്തെ തേന്മാവ് അത്യുത്തമം.

തെക്ക്പടിഞ്ഞാറ് ഭാഗത്ത് പുളി, മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങള്‍ എന്നിവ അത്യുത്തമം. കണിക്കൊന്ന, ഇലഞ്ഞി എന്നിവ ഗുണപ്രദം. തെക്കുപടിഞ്ഞാറ് ഭാഗത്തെ വൃക്ഷങ്ങള്‍ വെയിലില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്സൂറണില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുന്നു. ഒരു വസ്തുവില്‍ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നത് അതീവ ഭാഗ്യദായകമാകുന്നു. 

കൂവളത്തിന്റെി ഔഷധഗുണം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാകുന്നു. മുള തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വളര്ത്താം . എന്നാല്‍ ഇഴജന്തുകളുടെ ശല്ല്യമുണ്ടാകുമെന്നതിനാല്‍ ഇപ്പോള്‍ വീടുകളില്‍ മുള പൊതുവേ ആരും വളര്ത്താ റില്ല. എന്നാല്‍ ചൈനീസ് ബാംബൂ വളര്ത്തി വരുന്നുണ്ട്. 

ദോഷപ്രദമായ വൃക്ഷസ്ഥാനങ്ങള്‍: 

നാല്പാമരങ്ങള്‍ (അത്തി, ഇത്തി, അരയാല്‍, പേരാല്‍) എന്നിവ ദേവാലയത്തില്‍ അല്ലാതെ, താമസസ്ഥലത്ത് അസ്ഥാനത്ത് നില്ക്കാന്‍ പാടുള്ളതല്ല. 
വടക്ക് അത്തി പാടില്ല. 
തെക്ക് ഇത്തി പാടില്ല.
കിഴക്ക് അരയാല്‍ പാടില്ല. 
പടിഞ്ഞാറ് പേരാല്‍ പാടില്ല.

29/04/2015

ജീവാമൃതം

1. നാടൻ പശുവിന്റെ ചാണകം -10 kgs
2. നാടൻ പശുവിന്റെ മുത്രം - 5 - 10 lts
3. കറുത്ത ശർക്കര - 1 kg (അലെങ്കിൽ മധുരമുള്ള ഏതെങ്കിലും പഴത്തിന്റെ ചാർ -1 കിലോയോ അലെങ്കിൽ കരിമ്പിൻ തണ്ടുകൾ ചെറുതായി കൊത്തിഅരിഞ്ഞതു- 10 kgs ഓ അലെങ്കിൽ നല്ലതായി മൂത്ത തേങ്ങാ വെള്ളം - 1 lts , ഇത്തരത്തിൽ ഏതും ആകാം )
4. ഇരട്ട പരിപ്പ് പയർ വർഗത്തിൽ ഏതെങ്കിലും ഒന്നിന്റെ മാവ് - 1 കിലോ (കടല, തുവര, മുതിര, ഉഴുന്ന് , ശീമകൊന്നയുടെ പരിപ്പ്, ഇവയിൽ ഏതും ആകാം. സോയ ബീൻസ്‌ ഒരിക്കലും ഉപയോഗിക്കരുത് , അരക്കുന്നത് കല്ലിൽ വച്ച് ആയാൽ വളരെ നല്ലത് )
5. വന മണ്ണ് - 1 കൈ പിടി (വന മണ്ണ് എന്ന് കൊണ്ട് ഉദേശിക്കുന്നത് കൃഷിസ്ഥലത്ത്‌ ഒട്ടുമേ വളം ഉപയോഗിക്കാത്ത സ്ഥലത്തെ മണ്ണ്, അല്ലെങ്കിൽ വരമ്പിലെ മണ്ണ്, ചൊല കാട്ടിലെ മണ്ണ് എന്നിവയിൽ ഏതെങ്കിലും )
6. ഒട്ടുമേ ക്ലോറിൻ ചേരാത്ത വെള്ളം - 200 lts
__________________________________________________________________

ഒരു 200 -210 Lts ഉൾകൊള്ളുന്ന ഒരു ബാരൽ അഥവാ ടാങ്കിൽ ഇവയിൽ മുകളിൽ പറഞ്ഞിട്ടുള്ള എല്ലാം കൂടി ഇട്ടു ഘടികാര ആകൃതിയിൽ നന്നായി ഇളക്കി ചണ ചാക്ക് കൊണ്ട് മൂടി തണലത്തു വെക്കുക .. ഇളക്കുന്നത് തടി കഷണം കൊണ്ട് മതി . ഇതു 48 മണിക്കൂർ സൂക്ഷിക്കുക .. ദിവസവും 3 നേരം ഇളക്കി കൊടുക്കുകയും വേണം( ഘടികാര ആകൃതിയിൽ ).

ഈ മിശ്രിതം 48 മണിക്കൂറിനു ശേഷം നമ്മുടെ കൃഷി സ്ഥലത്ത് നന്നായി കിട്ടുന്ന തരത്തിൽ വീശി തളിക്കുക ...

ഒപ്പം തന്നെ ജീവാമൃതം ചെടികൾക്ക്‌ തളിച്ച് കൊടുക്കുകയും ആകാം ..

ജീവാമൃതം എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രത്തോളം നല്ലത് തന്നെ ..

60 ദിവസം മുതൽ 80 ദിവസം വരെ കാല ദൈർഘ്യം ഉള്ള ചെടികൾക്ക്‌ ജീവാമൃതം തളിക്കേണ്ട രീതി
________________________________________________________________

ഒന്നാമത്തെ തളിക്കൽ - വിത്തിട്ടു 21 ദിവസം കഴിഞ്ഞു ഏക്കർ ഒന്നിന് 100 ലിറ്റർ വെള്ളത്തിന്‌ 5 ലിറ്റർ ജീവാമൃതം എന്ന തോതിൽ നേർപ്പിച്ചു, നന്നായി തളിച്ച് കൊടുക്കുക

രണ്ടാമത്തെ തളിക്കൽ - ആദ്യ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

മൂന്നാമത്തെ തളിക്കൽ - രണ്ടാമത്തെ കഴിഞ്ഞു 21 ദിവസത്തിന് ശേഷം 200 ലിറ്റർ വെള്ളത്തിൽ 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ നന്നായി പുളിപ്പിച്ച്ച മോര് ചേർത്ത് നേർപ്പിച്ച് തളിക്കുക .

90 ദിവസം മുതൽ 120 ദിവസം വരെ കാല ദൈർഘ്യം ഉള്ള ചെടികൾക്ക്‌ ജീവാമൃതം തളിക്കേണ്ട രീതി
________________________________________________________________

ഒന്നാമത്തെ തളിക്കൽ - വിത്തിട്ടു 21 ദിവസം കഴിഞ്ഞു ഏക്കർ ഒന്നിന് 100 ലിറ്റർ വെള്ളത്തിന്‌ 5 ലിറ്റർ ജീവാമൃതം എന്ന തോതിൽ നേർപ്പിച്ചു, നന്നായി തളിച്ച് കൊടുക്കുക

രണ്ടാമത്തെ തളിക്കൽ - ആദ്യ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 150 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക(7.5%).

മൂന്നാമത്തെ തളിക്കൽ - രണ്ടാമത്തെ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

അവസാനത്തെ തളിക്കൽ - കായ്കൾ പാൽ പരുവത്തിൽ അല്ലെങ്കിൽ ശൈശവ അവസ്ഥയിൽ ഏക്കർ ഒന്നിന്നു 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ നന്നായി പുളിപ്പിച്ച്ച മോര് ചേർത്ത് നേർപ്പിച്ച് തളിക്കുക .

120 ദിവസം മുതൽ 135 ദിവസം വരെ കാല ദൈർഘ്യം ഉള്ള ചെടികൾക്ക്‌ ജീവാമൃതം തളിക്കേണ്ട രീതി
________________________________________________________________

ഒന്നാമത്തെ തളിക്കൽ - വിത്തിട്ടു 1 മാസം കഴിഞ്ഞു ഏക്കർ ഒന്നിന് 100 ലിറ്റർ വെള്ളത്തിന്‌ 5 ലിറ്റർ ജീവാമൃതം എന്ന തോതിൽ നേർപ്പിച്ചു, നന്നായി തളിച്ച് കൊടുക്കുക

രണ്ടാമത്തെ തളിക്കൽ - ആദ്യ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 150 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക(7.5%).

മൂന്നാമത്തെ തളിക്കൽ - രണ്ടാമത്തെ തളിക്കൽ കഴിഞ്ഞു ഏക്കർ ഒന്നിന്നു 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ നന്നായി പുളിപ്പിച്ച്ച മോര് ചേർത്ത് നേർപ്പിച്ച് തളിക്കുക .

നാലാമത്തെ തളിക്കൽ - മൂനാമത്തെ തളിക്കൽ കഴിഞ്ഞു തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

135 ദിവസം മുതൽ 150 ദിവസം വരെ കാല ദൈർഘ്യം ഉള്ള ചെടികൾക്ക്‌ ജീവാമൃതം തളിക്കേണ്ട രീതി
________________________________________________________________

ഒന്നാമത്തെ തളിക്കൽ - വിത്തിട്ടു 1 മാസം കഴിഞ്ഞു ഏക്കർ ഒന്നിന് 100 ലിറ്റർ വെള്ളത്തിന്‌ 5 ലിറ്റർ ജീവാമൃതം എന്ന തോതിൽ നേർപ്പിച്ചു, നന്നായി തളിച്ച് കൊടുക്കുക

രണ്ടാമത്തെ തളിക്കൽ - ആദ്യ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 150 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക(7.5%).

മൂന്നാമത്തെ തളിക്കൽ - രണ്ടാമത്തെ തളിക്കൽ കഴിഞ്ഞു ഏക്കർ ഒന്നിന്നു 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ നന്നായി പുളിപ്പിച്ച്ച മോര് ചേർത്ത് നേർപ്പിച്ച് തളിക്കുക .

നാലാമത്തെ തളിക്കൽ - മൂനാമത്തെ തളിക്കൽ കഴിഞ്ഞു തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

അഞ്ചാമത്തെ തളിക്കൽ - 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

അവസാനത്തെ തളിക്കൽ - പാൽ പരുവത്തിൽ 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ പുളിപ്പിച്ച മോര് അല്ലെങ്കിൽ തേങ്ങ വെള്ളം നേർപ്പിച്ചത്.

വാഴയ്ക്ക്

ഓരോ 15 ദിവസം കൂടുമ്പോൾ 200 ലിറ്റർ വെള്ളത്തിന്നു 20 ലിറ്റർ ജീവാമൃതം എന്ന രീതിയിൽ കൊടുക്കാം ..
വിളവിന് മുമ്പത്തെ മാസങ്ങളിൽ 15 ദിവസം കൂടുമ്പോൾ 5 ലിറ്റർ മോരും 200 ലിറ്റർ വെള്ളവും നേർപ്പിച്ച് നാന്നായി സ്പ്രേ ചെയുക .. തേങ്ങ വെള്ളവും ഉത്തമം

ജീവാമൃതം

ജീവാമൃതം എന്ന പേരു പോലെ തന്നെ മണ്ണിന്റെ അമൃതം എന്ന നിലയ്ക്കു തന്നെ ജൈവ കർഷകർ അവരുടെ കൃഷിയ്ക്കായ്ഇ ജീവാമൃതത്തിനെ ഉപയോഗിക്കുന്നു. സൂക്ഷ്മാണുക്കളുടെ വളർച്ച ത്വരിതപ്പെടുത്താനും മണ്ണിനെ ഫലഭൂയിഷ്ടമാക്കാനും ജീവാമൃതത്തിനുള്ള കഴിവ കർഷകർക്കിടയിൽ ഇതിന്റെ സ്വീകാര്യത ഊട്ടിയുറപ്പിക്കുന്നു. നാടൻ പശുവിന്റെ ചാണകവും മൂത്രവും സ്വന്തം കൃഷിയിടത്തിലെ ഒരു പിടി മണ്ണും ചുറ്റുവട്ടത്ത് കിട്ടുന്ന ചില്ലറ സാധനങ്ങളും കൊണ്ട് മേന്മയേറിയ ജീവാമൃതം ഏവർക്കും തയ്യാറാക്കാൻ കഴിയും. 

പത്ത് കിലോ നാടൻ പശുവിന്റെ ചാണകം, പത്ത് ലിറ്റർ അടുപ്പിച്ച നാടൻ പശുവിന്റെ മൂത്രം, ശർക്കരയോ, അല്ലെങ്കിൽ മധുരമുള്ള ഏതെങ്കിലും പഴത്തിന്റെ ചാർ ഒരു കിലോ, കടല, തുവര, ഉഴുന്ന് ഇവയിൽ ഏതിന്റെ എങ്കിലും മാവ് ഒരു കിലൊ., കൃഷി സ്ഥലത്തെ രാസാംശം ചേരാത്ത ഒരു പിടി മണ്ണു, ക്ലോറിൻ കലരാത്ത 200 ലിറ്റർ വെള്ളം ഇത്രയും സാധനങ്ങളാണു ജീവാമൃതത്തിനുള്ള കൂട്ട്.

ഇനി ഇതെങ്ങനെ തയ്യാർ ചെയ്യുന്നു എന്നു നോക്കാം. 

ഒരു ബാരലിൽ മുകളിൽ പ്രതിപാദിച്ച ഘടകങ്ങൾ എല്ലാം ചേർത്ത് വലത്തേക്ക് നന്നായി ഇളക്കി ചണച്ചാക്ക് കൊണ്ട് മൂടി വെയിൽ ഏൽക്കാതെ വക്കുക. നാല്പത്തിയെട്ട് മണിക്കൂറിനു ശേഷം ഈ ജീവാമൃതം ഉപയോഗിക്കാവുന്നതാണു. ദിവസം മൂന്നു തവണ ഇളക്കണം. ഒരു തടിക്കഷണം കൊണ്ടോ കമ്പു കൊണ്ടോ ഇളക്കാവുന്നതാണു. ചെടികളിൽ നേരിട്ടു തളിച്ച് കൊടുക്കാവുന്ന ജീവാമൃതം സൂക്ഷ്മാണുക്കളെ മണ്ണിൽ പെരുകാൻ വളരെയേറെ സഹായിക്കുകയും ചെയ്യുന്നു. വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവർക്കും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാണു ഈ ജീവാമൃതം.

പുകയിലകഷായം

പയർ വിളകളിൽ വലിയ ശല്യമാണു മുഞ്ഞ. ഇതിനെ ജൈവരീതിയിൽ ഫലപ്രദമായി നിയന്ത്രിക്കാൻ പുകയില കഷായത്തിലൂടെ കഴിയും. മൃദുശരീര കീടങ്ങളെയും, പയർപ്പേൻ തുടങ്ങിയവയ്ക്കും ഈ കഷായം മതിയാകും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പുകയില കഷായം ജൈവ രീതിയിൽ കൃഷി ചെയ്യുന്ന വീട്ടുകാർക്ക് വലിയ സഹായമാണു. 

തയ്യാറാക്കുന്ന വിധം..

അര കിലോഗ്രാം പുകയില ചെറുതായി അരിഞ്ഞ്നാലര ലിറ്റര്‍ വെള്ളത്തില്‍ മുക്കി ഒരു ദിവസം മുക്കി വയ്ക്കുക. എന്നിട്ട് പുകയില കഷ്ണങ്ങള്‍ നല്ലവണ്ണം പിഴിഞ്ഞ് മാറ്റി ലായനി അരിച്ചെടുക്കുക.

120 ഗ്രാം ബാര്‍ സോപ്പ് ചെറുതായി പൊടിച്ചു ചെറു ചൂട് വെള്ളത്തില്‍ പതപ്പിചെടുക്കുക.

ഈ സോപ്പ് ലായനി അരിച്ചെടുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക.

ഇതു 6 മുതല്‍ 7 മടങ്ങ് നേര്‍പിച്ച് തളിക്കാന്‍ ഉപയോഗിക്കുക.

28/04/2015

ഭൗതീക വാദവും ഗണിത ഭാരതവും

ഗുരുത്വാകര്ഷണ ബലം ആരാണ് കണ്ടു പിടിച്ചതെന്ന് ചോദിച്ചാൽ പറയും സർ ഐസക്ക് ന്യൂട്ടണ് എന്ന്. അത് എഴുതാത്ത ഒരു പുസ്തകമോ പാഠം പദ്ധതിയോ ഇല്ല. എന്നാൽ നിങ്ങൾ ഗോവിന്ദ സ്വാമിൻ, വഡേശ്വരാചാര്യ എന്ന് കേട്ടിടുണ്ടോ? ഇത് ഒരു പാഠ പദ്ധതിയിലും ഉണ്ടാകില്ല എന്ന് ആണ് എന്റെ എളിയ വിശ്വാസം. എത്രയോ ദശകങ്ങള്‍ക്കും  നൂറ്റാണ്ടുകൾക്കു മുമ്പിൽ ഭാരതീയർ ഭൗതീക ശാസ്ത്രം കലക്കി കുടിച്ചിരുന്നു. അതിനു ജാതി വ്യവസ്ഥകളുമായി ബന്ധം ഉണ്ടായിരുന്നു എന്ന് മാത്രം. പഞ്ച ഭൂതങ്ങൾ എന്ന് പറയുന്നത് അഗ്നി, വായു, ജലം, ഭൂമി, ആകാശം ഇവ സംഹരിച്ചു ഉണ്ടായതാണ്.

ഒരു ആറ്റം എന്ന് പറയുന്നതിന്റെ നിർവചനം ധാരാളം ബുദ്ധിസ്റ്റുകൾ അന്ന് പ്രസ്താവിച്ചിരുന്നു. അതിൽ പ്ലാങ്കിന്റെ ക്വാണ്ടം തിയറി ഒക്കെ ആയി ബന്ധപ്പെട്ടിട്ടുണ്ട്. വൈശേഷിക വിദ്യാലയത്തിൽ ആ കാലത്ത് ആറ്റത്തെപ്പറ്റിയും അത് ഉൾക്കൊള്ളുന്ന സ്ഥാനത്തിനെ പറ്റിയെല്ലാം പഠിപ്പിച്ചിരുന്നു. ആദിശങ്കരാചാര്യ അതിനു എതിരെ ശകതമായി വാദിച്ചു. അത് പോലെ ഹരപ്പന്സ് മെറ്റലർജിയെ പറ്റിയും പഠിപ്പിചിരുന്നുവത്രേ. ബി.സി 2500 ൽ ആണെന്നു ഓർക്കണം. വൈശേഷിക വിദ്യാലയത്തിൽ ആ കാലത്ത് അതിനെ പറ്റിയും അത് ഉള്‍കൊള്ളുന്ന സ്ഥാനത്തിനെ പറ്റിയെല്ലാം പഠിപ്പിച്ചിരുനു. ആദിശങ്കരാചാര്യ അതിനു എതിരെ വാദിച്ചു. അതുപോലെ ഹരപ്പന്സ് മെറ്റലര്‍ജിയെപ്പറ്റി പഠിപ്പിച്ചിരുന്നു അത്രേ. എപ്പോഴാണെന്ന് ഓര്ക്കുക ബി.സി.2500 ൽ. മാധവാചാര്യവര്ഷങ്ങള്‍ക്ക് മുമ്പ് മെറ്റാ ഫിസിക്സ്‌ തിയറിയെ പറ്റി പറഞ്ഞിരുന്നു. ഓരോ മനുഷ്യനിലും അടങ്ങിയിരിക്കുന്ന വിത്യസ്തമായ സ്വഭാവത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ ഭാസ്കരാചാര്യ ‘ഇന്‍ഫിനിറ്റി” യെ കുറിച്ച് അത്ര വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസിലാക്കിയതിന്‍റെ തെളിവാണ് ബീജ ഗണിതത്തിൽ ഭാസ്കരാചാര്യ 2 പ്രതിപാദിക്കുന്നത്.

ഗണിതത്തിലെ തന്നെ എറ്റവും പ്രാധാന്യമുള്ള അക്കമാണ് പൂജ്യം. അതില്ലാത്ത കണക്കില്ല, കണക്കില്ലാതെ ലോകവുമില്ല. അത് സംഭാവന ചെയ്തത് ഭാരതവുമാണ്. എന്നാൽ ബി.സി. രണ്ടാം നൂറ്റാണ്ടിൽ ആണ് ഭാരതീയർ അത് കണ്ട് പിടിക്കുന്നത്‌. വളരെ പണ്ട് മുതല്‍ക്കേ ഭാരതത്തിൽ പൂജ്യം വേറിട്ട ഒരു അക്കമായി കണക്കാക്കിയിരുന്നു. എന്നാൽ മൂന്നാം നൂറ്റാണ്ടിലും അശോകന്റെ ചില പുരാണ ഗ്രന്ഥങ്ങളിലും പൂജ്യത്തെ പറ്റി പ്രസ്താവനകളുണ്ട്. എ.ഡി 873 കാലഘട്ടങ്ങളിൽ ആണ് അറബികൾ ആദ്യമായി പൂജ്യം ഉപയോഗിച്ച് തുടങ്ങിയത്. അവരതു സ്വായത്തമാക്കിയതും ഭാരതത്തിൽ നിന്നായിരുന്നു. വളരെ പിന്നീട് ആണ് പൂജ്യം യൂറോപ്പിലേക്ക് കുടിയേറിയത്. അകൂട്ട് ആംഗിളും റൈറ്റ് ആംഗിളും  ഭാരതീയർ രണ്ടാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്നെങ്കിലും ‘ആൾജിബ്ര’ ഇപ്പോഴും ലോകർ ഗ്രീക്കുകാരുടെ സംഭാവന ആയി മാത്രം കരുതുന്നു. എ.ഡി 595 ൽ മാത്രമാണ് പൂജ്യം ഔദ്യോകീകമായി ഉപയോഗിക്കാൻ തുടങ്ങിയത്. എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രഹ്മ ഗുപ്തനും ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാ വീരനും പന്തിരണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാസ്കരയും എത്രയോ അധികം ഗണിത സംഭാവനകൾ നല്കി കഴിഞ്ഞു. അതിൽ എറ്റവും പ്രധാനപെട്ടത്‌ പൊസിറ്റിവിന്റെയും നെഗറ്റിവിന്റെയും ഉപയോഗവും.

നേരെ നോക്കിയാൽ, നൂട്ടൻ ഇന്റർ പൊലെഷൻ ഫോര്‍മുലയെല്ലാം ഗോവിന്ദ സ്വാമിൻ, 1800 വര്ഷങ്ങള്ക്ക് മുമ്പ് നൂട്ടനെക്കാൾ മുമ്പ് കണ്ടു പിടിച്ചതാണ്. അത് പോലെ ഗ്രാവിറ്റിയെ പറ്റി ആര്യഭട്ട മനസിലാക്കിയിരുന്നു. അത് പോലെയാണ് പൈതഗോറസ്സിന്‍റെ ‘പൈ വാല്യൂ‘ അതാദ്യം കണ്ടു പിടിച്ചത് ബോധായനനായിരുന്നു. 1999 ൽ ബ്രിട്ടീഷ്‌ വിദ്യാർത്ഥികളാണ് അതിനു വാലിഡേഷന്‍ കൊടുത്തത്. അതുപോലെ ഗ്രീക്കുകാരുടെയും റോമൻകാരുടെയും എറ്റവും വലിയത് 10^6 ആണ്. എന്നാൽ വേദ കാലത്ത് തന്നെ ഭാരതീയർ 10^53 ഉണക്കിയിട്ടുണ്ട്. അതിനെല്ലാം നാമങ്ങളും നല്കി. ഇന്ന് ഉപയോഗിക്കുന്നത് എറ്റവും വലുത് 10^12 ആണ്.

സൂര്യസിദ്ധാന്തങ്ങൾ ലോകത്തിനു ആദ്യമായി നല്കിയതും ഭാരതീയർ തന്നെ. അതിൽ പ്രധാനി ആര്യഭട്ടനും. അതിൽ ഭൂമിയുടെ വ്യാസം 7840 മൈല്സ് ആണത്രേ. പുതിയ സിദ്ധാന്ധങ്ങൾ പ്രകാരം 7826.7 മൈല്സ് ആണ്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം സൂര്യസിദ്ധാന്ധങ്ങൾ പ്രകാരം 2,53,000 മൈല്സ് ആണ്. പുതിയ അറിവിൽ 2,52,710 മൈല്സും. അപ്പോൾ ഇതിൽ നിന്നെല്ലാം അന്ന് വർഷങ്ങൾ പഴക്കമുള്ള സൂര്യ സിദ്ധാന്ധം 99% ശരിയാണെന്ന് വ്യക്തം.

ഫ്ലൈറ്റ് കണ്ടു പിടിച്ചതാരെന്ന ചോദ്യത്തിന് റൈറ്റ് ബ്രദേർസ് എന്ന് കൊച്ചു കുട്ടികൾക്ക് അറിയാം. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ് പുരാണങ്ങളിൽ പുഷ്പക വിമാനത്തെ പറ്റിയും സ്പേസ്ഷിപ്പുകളെ ഒക്കെ പറ്റി പറയുന്നുണ്ട്. അങ്ങനെ നോക്കിയാൽ മത്സ്യ പുരാണത്തിൽ ഫ്ലയിംഗ് മെഷിന്‍സ്നെ പറ്റി പറയുന്നുണ്ട്. അത് പോലെ സൂര്യന്റെ 12 കുതിരകളുമായി വായുവിലൂടെ രഥത്തിലുള്ള യാത്രയും അന്നു കാലത്തേ ഫ്ലൈറ്റ്സ്നെ കുറിച്ച് ഭാരതീയർക്കു അറിവുള്ളതിനു തെളിവാണ്. ഇത്രയഥികം സംഭാവനകൾ ലോകത്തിനു കൊടുത്ത ഭാരതീയർ ഇന്നെവിടെ എത്തി നില്ക്കുന്നു. ഭാരതീയരെ ഉണരൂ !!

കടപ്പാട് - വിവേക് മേനോൻ

മുരിങ്ങയില

മുരിങ്ങയില ഔഷധ ഗുണങ്ങളുടെ കലവറയാണ് 

ഔഷധ ഗുണങ്ങളുടെ കലവറയാണ് മുരിങ്ങയില. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്, ഗ്രഹണി എന്നിവയ്ക്കെല്ലാം മുരിങ്ങ ഫലപ്രദമായ ഔഷധമായാണ് ആയുർവേദാചര്യന്മാർ മുരിങ്ങയെ കാണുന്നത്. മുരിങ്ങയുടെ വേര്, പൂവ്, തൊലി, ഇല, കായ എന്നിവയെല്ലാം ഔഷധ സമ്പുഷ്ടമാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും മുരിങ്ങയില ഫലപ്രദമാണ്. രക്തസമ്മർദ്ധവും പ്രമേഹവും കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു. മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങ വേരിൻത്തൊലി കഷായം വച്ചു സേവിക്കുന്നത് ഉത്തമമാണ്. മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങിയല ഉപ്പുചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.

15/04/2015

ചില വിരുദ്ധാഹാരങ്ങള്‍

*പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്. 

*മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്. 

*പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ്, മത്സ്യം, നാരങ്ങ, കൈതച്ചക്ക, നെല്ലിക്ക, ചക്ക, തുവര, ചെമ്മീന്‍, മാമ്പഴം,മോര്, ആടിന്‍ മാംസം, കൂണ്‍, ഇളനീര്, ഇലനീര്‍ക്കാംബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല. 

*ഉഴുന്നു, തൈര്, തേന്‍ ‍, നെയ്യ്, എന്നിവയ്‌ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്. 

*മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനൊപ്പം കഴിക്കരുത്. 

*എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും, മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്. 

*പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്. 

*പാകം ചെയ്ത മാംസത്തില്‍ അല്‍പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷമാണ്. 

*കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്. 

*തേന്‍, നെയ്യ്, ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്. 

*പാല്‍പായസം കഴിച്ചയുടന്‍ മോര് കഴിക്കരുത്. 

*മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്. 

*പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്. 

*തേന്‍, നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷമാണ്. 

*ചൂടാക്കിയോ, ചൂടുള്ള ഭക്ഷണത്തോടൊപ്പമോ തേന്‍ കഴിക്കരുത്. 

*നിലക്കടല കഴിച്ച ഉടന്‍ വെള്ളം കുടിക്കരുത്. 

*ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്. 

*ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത്. 

* തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്. 

* മുതിരയും പാലും. 

* മാമ്പഴവും പാലും 

* മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത്. 

* മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കരുത്. 

* ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത്.

പുതിയ പ്രവാചകന്മാർ


Mujeeb London 
കേരളത്തിലെ ഒരു മഹാ പണ്ഡിത വേഷധാരി കർണ്ണാടകയിൽ യാത്ര നടത്തുകയാണ് , ജപ്പാനിൽ നിന്നും വാടകയ്ക്ക് എടുത്തു ഇറക്കു മതി ചെയ്ത ആഡംബര കാരവാനിൽ , കുളിമുറിയും , ടോയ് ലറ്റും , കിടപ്പറയും , അടുക്കളയും , സ്വീകരണ മുറിയും ഒക്കെ ഉള്ള വാഹനം , വത്തിക്കാനിലെ പോപ്പിനെ പോലും തോൽപ്പിക്കും വിധം , അതിൽ നിന്നും ഉയരുന്ന ഒരു സ്ഫടിക കൂട്ടിലിരുന്നാണ് പണ്ഡിത വേഷധാരി ആരാധകരെ അഭിസംബോധനം ചെയ്യുന്നത് മുസ്ലിം കൈരളിക്കു അഭിമാനിക്കാൻ ഇതിലും വലുത് മറ്റെന്തു വേണം , അമൃതാനന്ദ മയി ദേവിക്കോ , കർധി നാൾ തിരുമേനിക്കോ പറ്റാത്തത് അല്ലെ നമ്മുടെ ഒരു പണ്ഡിത വേഷധാരി ചെയ്തു കാട്ടിയിരിക്കുന്നത് , അതും തിരു നബിയുടെ കാലടയാളം ഉള്ള തൊപ്പി തലയിൽ ധരിച്ചും ,തിരു കേശം കൊണ്ട് നടന്നും സ്നേഹം പ്രകടിപ്പിക്കുന്ന ഒരു പണ്ഡിത വേഷധാരി ഏതാഗ്രഹവും സാധിപ്പിച്ചു കൊടുക്കുന്ന സമ്പന്നരും, പാമരരും ആയ അനുയായികൾ , 

അതും ഇത്ര മേൽ ഒരു നേതാവും അനുയായികളാൽ സ്നേഹിക്കപ്പെട്ടിട്ടില്ല എന്ന് ചരിത്രം പോലും സാക്ഷ്യം വഹിക്കുന്ന തരത്തിൽ ഉള്ള അനുയായികൾ ഉണ്ടായിട്ടും തിരു നബി പലപ്പോഴും പട്ടിണി ആയിരുന്നു, നബിയുടെ അനുയായികളായി പണക്കാരോ, രാജാക്കന്മാരോ ഇല്ലാത്തത് കൊണ്ടായിരുന്നില്ല അത് നബിക്ക് ആഗ്രഹിക്കുന്നത് എന്തും ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഗിഫ്റ്റ് നല്കാൻ അവർ തയ്യാറുമായിരുന്നു പക്ഷെ നബി അതാഗ്രഹിച്ചില്ല. ഈത്തപ്പന നാരു കൊണ്ട് മെടഞ്ഞ കട്ടിലിൽ കിടന്നു ശരീരത്ത് അത് മൂലം നബിയുടെ ശരീരത്ത് ഉണ്ടായ പാടുകൾ കണ്ടു മഹാനായ ഉമറുൽ ഫാരൂഖ് പോലും കരഞ്ഞു പോയിട്ടുണ്ട്, കുടിലിൽ അന്തിയുറങ്ങിയും , തുന്നി ചേർത്ത വസ്ത്രങ്ങൾ ധരിച്ചും , പൊട്ടിയ ചെരുപ്പുകൾ തുന്നി ധരിച്ചും നബി തിരുമേനി നടന്നു നീങ്ങി, നബിയുടെ ഈ ലാളിത്യം കണ്ടു വളർന്ന സഹാബാക്കൾ പിന്നീട് ഭരണാധിപന്മാരായപ്പോൾ ഇതേ പാത പിൻതുടർന്നു.
 അന്നത്തെ ലോക ശക്തികളെ കീഴടക്കി ലോകത്തിലെ ഒന്നാം നമ്പർ ശക്തി ആയി മാറിയ ഇസ്ലാമിക രാജ്യ തലവൻ ഉമറിനെ കാണാൻ വന്ന ശത്രു സൈനികൻ ഈന്തപ്പന ഓലയിൽ കിടന്നുറങ്ങുന്ന ഉമറിനെ കണ്ടു ഇസ്ലാം സ്വീകരിച്ചത് മറ്റൊരു ചരിത്രം.

ഇവിടെ ആണ് നബിയുടെ കാലടയാളം തലയിൽ ഏറ്റി നടന്നു ആഡംബര നൌകകളിൽ ആനന്ദ നൃത്തമാടി പണ്ഡിത ചന്ദ്രൻ തിരു നബി സ്നേഹം പ്രകടമാക്കുന്നത് എന്ന് നാം ഓർക്കണം , പ്രവാചക സ്നേഹം എന്ന് പറയുന്നത് തൈരിൽ ഉള്ളി ഇടാതെ തിന്നുനതും , ചെരുപ്പ് അടയാളമുള്ള തൊപ്പി ധരിക്കുന്നതും മാത്രമായി അവതരിപ്പിക്കുമ്പോൾ ഇതൊക്കെ ആര് ചോദ്യം ചെയ്യാൻ ? ഏതൊരു നേതാവും , ഏതൊരു സംഘടനയും നശിക്കുന്നത് ചോദ്യം ചെയ്യുന്ന അനുയായികൾ ഇല്ലാതിരിക്കുംപോയോ അല്ലെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകാതിരിക്കുമ്പോൾ ആണ് ഇത് കൊണ്ട് തന്നെ ആണ് പല ഏകാധിപതികളും തങ്ങൾ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത വ്യക്തിത്വം ആണെന്നും , ദൈവ പ്രതിനിധികൾ ആണെന്നും അല്ലെങ്കിൽ കുരുത്തക്കേട് തട്ടും എന്നൊക്കെ ഉള്ള ഭയം അണികളിൽ കുത്തി വെക്കുന്നതും ഇത്തരം ഒരു ഘടന ഇസ്ലാമിൽ പ്രോല്സാഹിക്കപ്പെട്ടിട്ടില്ല എന്ന് കാണാം , പ്രവാചകന്മാർ മുഴുവനും അവരുടെ അനുയായികളാൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് , തിരു നബിയും അതിൽ നിന്നും വിമുക്തമല്ല ഗനീമത്ത് സംബധമായ വിഷയങ്ങളിൽ അത് നമ്മുക്ക് കാണാം . ചോദ്യം ചെയ്യരുത് , വിമർശനം ഉന്നയിക്കരുത് എന്നല്ല അത് മാന്യമായി വേണം എന്നാണു തിരു നബി അത്തരം സമയങ്ങളിൽ ഉണർത്തിയത് അത് കൊണ്ട് തന്നെയാണ് ഉമറിനെ വാള് കൊണ്ട് പോലും താകീത് ചെയ്യാൻ അനുയായികൾക്കായത് , അത് കൊണ്ടാണ് തൻറെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നവന് അല്ലാഹു നന്മ നൽകട്ടെ എന്ന് ഇമാം ഷാഫി പറഞ്ഞത് കുരുത്തക്കേട് തട്ടും , ശാപം കിട്ടും എന്നൊക്കെ പറഞ്ഞു ഭീതിപ്പെടുത്തി ചോദ്യം ചെയ്യപ്പെടാതെ വിരാജിക്കുന്ന അരമന പണ്ഡിതന്മാർ ഇസ്ലാമിനു അന്യമാണ് , നേതാക്കൾ ചെയ്യുന്ന ഏതു കൊള്ളരുതായ്മകൾക്കും റാൻ മൂളുന്ന അനുയായക വൃന്ദം ആണ് ഒരു പരിധി വരെ ഇത്തരം നേതാക്കളെ കൂടുതൽ നാശത്തിലേക്ക് തള്ളി വിടുന്നത് ഒന്നര കോടി രൂപ വിലയുള്ള കാറ് സ്വന്തമാക്കുന്നതോ , ആടംബരത്തിന്റെ അവസാന വാക്കാവുന്നതും , കോടികൾ വിലയുള്ള കാരവാന്റെ ചില്ല് കൂട്ടിലിരുന്നു ദർശനം നൽകുന്നതും , സുരക്ഷ ഉധ്യോഗസ്ഥരെ അനുകരിച്ചു സഫാരി സ്യൂട്ടിടു കണ്ണട വെച്ച് കോപ്രായിതരം കാട്ടി ഉസ്താദിന്റെ ചുറ്റും നിന്ന് മാർ പാപ്പയെ അനുകരിക്കുന്നതും ഒക്കെ അവരുടെ ഇഷ്ട്ടം , പക്ഷെ ഇവകളൊന്നും ഇസ്ലാമിന്റെ ചിലവിൽ വരവ് വെക്കരുത് എന്നോരപേക്ഷയെ അത്തരക്കാരോടുള്ളൂ തിരുനബിയുടെ ജീവിതം പകർത്താതെ , ആ ലാളിത്യം കണ്ടില്ലെന്നു നടിച്ചു , കാലടയാളം ഉള്ള തൊപ്പികളിലും , മൌലൂധുകളിലും , തിരു കേശതിലും മാത്രം ആ സ്നേഹ പ്രകടനം കൊണ്ട് നടക്കുന്ന താണ് തിരു സ്നേഹം , അതാകുമ്പോൾ എളുപ്പമാണല്ലോ , സഹാബാക്കളും , സാലിഹായ പണ്ഡിതരും തിരു നബിയുടെ കാലടികളെ പിൻതുടർന്നു , ഇവിടെ ചിലർ അത് വിട്ടു കാലടി തലയിലേറ്റി ദുനിയാവിന്റെ വഴിക്ക് നീങ്ങുന്നു , സ്ഫടിക കൂട്ടിലിരുന്നു ഭക്തർക്ക്‌ ദർശനം നല്കുന്നു ആഡംബര കാറുകളുടെ അകമ്പടിയിൽ കാരവാൻ സഞ്ചരിക്കുമ്പോൾ ഒന്ന് വെറുതെ തിരിഞ്ഞു നോക്കണം , അവിടെ മരു ഭൂമിയിൽ സർവ്വ സന്നാഹങ്ങൾ ഉണ്ടായിരുന്നിട്ടും മൂന്ന് ദിവസം തുടർച്ചയായി ഭക്ഷണം കഴിച്ചിട്ടില്ലാത്ത ഒരു മഹോന്നതനെ കാണാം ,പിന്തുടർന്നില്ലങ്കിലും അവിടുന്നിനെ നിന്ദിക്കരുത് .

This will also change someone's attitude

My request is that pls read this and get your children also to read it.

One young man went to apply for a managerial position in a big company.
He passed the initial interview, and now would meet the director for the final interview.
The director discovered from his CV that the youth's academic achievements were excellent.
He asked, Did you obtain any scholarships in school...?
the youth answered "NO".
Who paid for your school fees...?
" Parents ", he replied.
"Where did they work......?"
"They worked as clothes cleaner.”
The director requested the youth to show his hands. 
The youth showed a pair of hands that were smooth and perfect.
"Have you ever helped your parents wash the clothes ?"
"Never, my parents always wanted me to study and read more books. 
Besides, my parents can wash clothes faster than me.
The director said, "I have a request.
When you go home today, go and clean your parents hands, and then see me tomorrow morning.
The youth felt dejected. 
When he went back home, he asked his parents to let him clean their hands. 
His parents felt strange, happy but with mixed feelings, 
They showed their hands to their son.
The youth cleaned their hands slowly. 
His tear fell as he did that. 
It was the first time he noticed that his parents hands were so wrinkled, and there were so many bruises in their hands.
Some bruises were so painful that they winced when he touched it.
This was the first time the youth realized that it was this pair of hands that washed the clothes everyday to enable him to pay the school fees.
The bruises in the hands were the price that the parents had to pay for his education, his school activities and his future.
After cleaning his parents hands, the youth quietly washed all the remaining clothes for them.
That night, parents and son talked for a very long time.
Next morning, the youth went to the director's office.
The Director noticed the tears in the youth's eyes, when he asked:
"Can you tell me what have you done and learned yesterday in your house....?"
The youth answered,
I cleaned my parents hand, and also finished cleaning all the remaining clothes'
“I now know what appreciation is. 
Without my parents, I would not be who I am today...
By helping my parents, only now do I realize how difficult and tough it is to get something done on your own And I have come to appreciate the importance and value of helping one’s family.
The director said, 
"This is what I am looking for in a manager. 
I want to recruit a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life.”
“You are hired.”
A child, who has been protected and habitually given whatever he wanted, would develop an "entitlement mentality" and would always put himself first.
He would be ignorant of his parent's efforts.
If we are this kind of protective parents, are we really showing love or are we destroying our children instead...?
You can let your child live in a big house, eat a good meal, learn piano, watch on a big screen TV.
But when you are cutting grass, please let them experience it.
After a meal, let them wash their plates and bowls together with their brothers and sisters.
It is not because you do not have money to hire a maid, but it is because you want to love them in a right way.
You want them to understand, no matter how rich their parents are, one day their hair will grow grey, same as the parent of that young person.
The most important thing is your child learns how to appreciate the effort and experience the difficulty and learns the ability to work with others to get things done...
Try to forward this story to as many as possible...this may change somebody's fate.
This will also change someone's attitude

04/04/2015

Hanuman

Once Sita, Rama's love and consort, gave Hanuman a necklace of pearls. After a while, the residents of the city observed him breaking the necklace and inspecting each pearl minutely. Intrigued they asked him the reason. "I am looking for Rama and Sita, the supreme god and goddess, my royal king and queen" replied Hanuman. Laughing at his apparent naivety the spectators pointed out to him that the royal couple was at the moment seated on the imperial throne. "But Rama and Sita are everywhere, including my heart!" barked aloud the true bhakta (lover of god). Not understanding the depth of his devotion, they further teased him: "So Rama and Sita live in your heart, can you show them to us?" Unhesitatingly, Hanuman stood up and with his sharp talons he tore open his chest. There, within his throbbing heart, the astonished audience were taken aback to find enshrined an image of Rama and Sita. Never again did anyone make fun of Hanuman's devotion.