06/07/2014

പൂജ്യത്തിന്‍റെ (Zero) അവകാശി ആര്?


പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍ ആണെന്നതിൽ നാം ഏറെ അഭിമാനിക്കുന്നവരാണ്. എന്നാൽ ആരാണ് പൂജ്യം കണ്ടുപിടിച്ചത് എന്നതിൽ ഇന്നും അവ്യക്തത നിലനില്കുന്നുണ്ടോ...?, 

പൂജ്യത്തിന്റെ അവകാശിയായി നാം പഠിച്ചതും കുട്ടികളെ പഠിപ്പിക്കുന്നതും ആര്യഭട്ടന്റെ പേരാണ്.

ആര്യഭട്ടനാണ് എ ഡി 5 ആം നൂറ്റാണ്ടില്‍ തെറ്റു കുടാതെ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്ന ആദ്യത്തെ വ്യക്തി എന്നത് എല്ലാവരും അംഗീകരിക്കുന്നത് തന്നെ. അതുകൊണ്ട് മാത്രം പൂജ്യം കണ്ടുപിടിച്ചത് ആര്യഭട്ടനാകുന്നതെങ്ങനെ എന്ന സംശയം ബാക്കി നില്കാൻ കാരണം അഥർവ വേദമാണ്. 

BC 1400 മുതൽ ഉണ്ടെന്നു പറയപെടുന്ന അഥർവ വേദത്തിൽ ശതച്ചമരം എന്ന ക്രിയ പറയുന്നുണ്ട്. നൂറില്‍ നിന്നും കുറയ്ക്കുക എന്നാണ് അതിനര്‍ഥം അതിനു വേണ്ടി നിഖിലം നവ ദസ് കരമ ദശത്: എന്ന സുത്രവക്യമാനു ഉപയോഗിച്ചിരുന്നത്. അതായത് 98 x 97 പോലുള്ള 100 നോട്‌ അടുത്ത് വരുന്ന സംഖ്യകൾ തമ്മിൽ ഗുണിക്കാൻ 100 ൽ നിന്നും 98 നെയും 97 നെയും കുറച്ചു ചരമങ്ങൾ കണ്ടെത്തുകയും (100 - 98 = 2. 100 - 97 = 3) അവ 100 ൽ നിന്നും കുറയ്ക്കുക (100 - 3 - 2 = 95). പിന്നെ ചരമങ്ങൾ ഗുണിച്ചെഴുതുക (2 x 3 = 06) 98 x 97 = 9506. ഇത് BC 1400 മുതലെങ്കിലും അഥർവ വേദത്തിൽ ഉണ്ടെന്നുള്ളത് ആര്യഭട്ടനും സമ്മതിക്കുന്നതുമാണ്. അപ്പോൾ പിന്നെ പൂജ്യം ഇല്ലാതെ അഥർവ വേദത്തിൽ ശതവുംദശവും ഒക്കെ എങ്ങനെ ഉണ്ടായി...?, 

എ ഡി 5 ആം നൂറ്റാണ്ടില്‍ ആര്യഭട്ടൻ പുജ്യം കണ്ടുപിടിക്കുകയും പൂജ്യം ഇല്ലാതെ വേദകാലഘട്ടത്തിൽ (BC 1400 ന്റെ മദ്ധ്യത്തിൽ) 10 ഉം 100 ഉം 1000 വും ഒക്കെ ഉണ്ടായിരുന്നു എന്നുമാണോ നമ്മുടെ തലമുറ ഇനിയും പഠിക്കേണ്ടത്...?

No comments: