അദ്വൈത സിദ്ധാന്തത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായിരുന്ന ആദി ശങ്കരൻ നൂറാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ മഹാനാണ്..
ഭാരതം മുഴുവന്‍ സഞ്ചരിച്ചു ഹിന്ദു ധര്‍മങ്ങള്‍ പ്രചരിപ്പിച്ച അദ്ദേഹമാണ് ഹിന്ദു മതത്തെ ഇന്നത്തെ രീതിയില്‍ വാര്‍ത്തെടുത്തത്..
ഹിന്ദു മതം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഭാരതത്തിന്‍റെ നാല് ദിക്കുകളിലായി ഗോവർദ്ധനമഠം,ശാരദാപീഠം,ദ്വാരകാപീഠം,ജ്യോതിർമഠപീഠം എന്നീ മഠങ്ങള്‍ സ്ഥാപിച്ചു..
ദിഗ്വിജയം നേടിയ ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠവും കയറി..
ഹിന്ദു മതം ഇന്നും നിലനില്‍ക്കുന്നത് ശങ്കരാചാര്യരുടെ മഹത്തായ ഈ സംഭാവനകള്‍ കൊണ്ടാണ്..
No comments:
Post a Comment