29/10/2013

എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌


സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ
യസ്യ കിഞ്ചിത്‌ തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത്‌

അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം. 20,21. 

ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്‌. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല.

സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌.

1 comment:

bhattathiri said...

ഈ കാണുന്ന ദേഹത്തിൽ എത്ര നാൾ നാം ജീവിച്ചിരിക്കും എന്നു നമുക്കറിയില്ല. ജീവിതത്തിൽ നടക്കുമെന്നുറപ്പുള്ള
ഒരു സത്യം മരണം മാത്രമാണ്. അതിനാൽ ഈ നശ്വരമായ ശരീരത്തിൽ മാത്രം ബന്ധം പുലർത്താതെ സർവ്വശക്തനായ ഭഗവാനിൽ ശരണാഗതി അടയണം. നാം ഒരിക്കലും ഈ ശരീര
ത്തിന്റെ അടിമയാവരുത്. സദാസമയവും ഈശ്വര ദാസനായിക ഴിയണം. ആരോടും പകയോ വിദ്വേഷമോ പാടില്ല. സർവ്വത്തിനേ
യും സ്നേഹിക്കണം' ആരേയും വേദനിപ്പിക്കരുത്. നിന്റെ കയ്യിലുള്ളത് എന്തോ അത് ദുർമുഖമില്ലാതെ സകലർക്കും നൽ
കണം. നമ്മുടെ കഴിവുകൾ വസ്തുക്കൾ, പദവികൾ ഇവയൊന്നും നമുക്കു സ്വന്തമല്ല. എല്ലാമെല്ലാം ഈശ്വരനുമാത്രം സ്വന്തം. നാം അവിടത്തെഒരു ഉപകരണം മാത്രം. അതുകൊണ്ടു
മററുള്ളവർക്കും പ്രയോജനമുണാവണം. നമ്മുടെ കയ്യിലുള്ളത് മറ്റുള്ളവർക്ക് ആവശ്യം വരുമ്പോൾ കൊടുക്കാൻ സന്നദ്ധരാ വ
ണം. അതിനാണ് ഈശ്വരൻ ഇതൊക്കെ നമ്മെ ഏല്പിച്ചത്. സ്നേ
ഹംദയ ഇവ ആവശ്യപ്പെടുന്നവരോട് ഒരിക്കലും ഇല്ല എന്നു പറ
യരുത് ' ഈശ്വരനെ സ്നേഹിച്ച് അവിടത്തേക്ക്‌ ഇഷ്ടമുള്ള
കർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കണം,
(ഏക നാഥ ഭാഗവതത്തിൽ നിന്ന് )
ഹരേ കൃഷ്ണാ