26/06/2014

The Kingdom of Indraprastha ruled by Hindus

The Kingdom of Indraprastha was ruled by Hindus for 124 generations for a period of 4,157 years, 9 months and 14 days between the event of Mahabharata and the beginning of the Muslim era in 1193 AD. Below is the list of Kings that ruled Indraprastha during this period.
This gives a dating for the end of the Mahabharata war as 2,964 BC.

Lineage of Kings of Indraprastha

30 generations of Raja Yudhisthir ruled Indraprastha for a total of 1770 years, 11 months and 10 days as follows:

King/Queen Years Month Days

1 Raja Yudhisthir 36 8 25

2 Raja Parikshit 60 0 0

3 Raja Janmejay 84 7 23

4 Dwateeyram 88 2 8

5 Kshatramal 81 11 27

6 Chitrarath 75 3 18

7 Dushtashailya 75 10 24

8 Raja Ugrasain 78 7 21

9 Raja Shoorsain 78 7 21

10 Bhuwanpati 69 5 5

11 Ranjeet 65 10 4

12 Shrakshak 64 7 4

13 Sukhdev 62 0 24

14 Narharidev 51 10 2

15 Suchirath 42 11 2

16 Shoorsain II 58 10 8

17 Parvatsain 55 8 10

18 Medhawi 52 10 10

19 Soncheer 50 8 21

20 Bheemdev 47 9 20

21 Naraharidev 45 11 23

22 Pooranmal 44 8 7

23 Kardavi 44 10 8

24 Alamamik 50 11 8

25 Udaipal 38 9 0

26 Duwanmal 40 10 26

27 Damaat 32 0 0

28 Bheempal 58 5 8

29 Kshemak 48 11 21

Vishwa, the prime minister of Kshemak, killed Kshemak and took over the kingdom.
Fourteen generations of Vishwa ruled for 500 years, 3 Month and 17 days as follows:

King/Queen Years Month Days

1 Vishwa 17 3 29

2 Purseni 42 8 21

3 Veerseni 52 10 7

4 Anangshayi 47 8 23

5 Harijit 35 9 17

6 Paramseni 44 2 23

7 Sukhpatal 30 2 21

8 Kadrut 42 9 24

9 Sajj 32 2 14

10 Amarchud 27 3 16

11 Amipal 22 11 25

12 Dashrath 25 4 12

13 Veersaal 31 8 11

14 Veersaalsen 47 0 14

Veersaalsen was killed by his prime minister Veermaha whose 16 generations ruled for 445 years, 5 months and 3 days as follows:

King/Queen Years Month Days

1 Raja Veermaha 35 10 8

2 Ajitsingh 27 7 19

3 Sarvadatta 28 3 10

4 Bhuwanpati 15 4 10

5 Veersen 21 2 13

6 Mahipal 40 8 7

7 Shatrushaal 26 4 3

8 Sanghraj 17 2 10

9 Tejpal 28 11 10

10 Manikchand 37 7 21

11 Kamseni 42 5 10

12 Shatrumardan 8 11 13

13 Jeevanlok 28 9 17

14 Harirao 26 10 29

15 Veersen II 35 2 20

16 Adityaketu 23 11 13

Raja Dandhar of Prayaag killed Adityaketu of Magadh. 9 generations of Dhandhar ruled Indraprastha for 374 years, 11 month and 26 days as follows:

King/Queen Years Month Days

1 Raja Dhandhar 23 11 13

2 Maharshi 41 2 29

3 Sanrachhi 50 10 19

4 Mahayudha 30 3 8

5 Durnath 28 5 25

6 Jeevanraj 45 2 5

7 Rudrasen 47 4 28

8 Aarilak 52 10 8

9 Rajpal 36 0 0

Rajpal was killed by Samant Mahanpal who ruled for 14 years. Later Mahanpal was killed by Vikramaditya of Ujjain (called Avantika). Vikrmaditya ruled for 93 years. He was later killed by Samudrapal yogi of Paithan. 16 generations of Samudrapal ruled for 372 years, 4 months and 27 days as follows:

King/Queen Years Month Days

1 Samudrapal 54 2 20

2 Chandrapal 36 5 4

3 Sahaypal 11 4 11

4 Devpal 27 1 28

5 Narsighpal 18 0 20

6 Sampal 27 1 17

7 Raghupal 22 3 25

8 Govindpal 27 1 17

9 Amratpal 36 10 13

10 Balipal 12 5 27

11 Mahipal 13 8 4

12 Haripal 14 8 4

13 Seespal 11 10 13

14 Madanpal 17 10 19

15 Karmpal 16 2 2

16 Vikrampal 24 11 13

Raja Vikrampal attacked Malukhchand Bohra in the west. Vikrampal was killed by Malukhchand Bohra (from west) in the war. 16 generations of Malukhchand ruled for 191 years, 1 month and 16 days as follows:

King/Queen Years Month Days

1 Malukhchand 54 2 10

2 Vikramchand 12 7 12

3 Manakchand 10 0 5

4 Ramchand 13 11 8

5 Harichand 14 9 24

6 Kalyanchand 10 5 4

7 Bhimchand 16 2 9

8 Lovchand 26 3 22

9 Govindchand 31 7 12

10 Rani Padmavati 1 0 0

Rani Padmavati was the wife of Govindchand. She had no child. So her advisors appointed Hariprem Vairagi for the throne. 4 generations of Harimprem ruled for 50 years, 0 month and 12 days as follows:

King/Queen Years Month Days

1 Hariprem 7 5 16

2 Govindprem 20 2 8

3 Gopalprem 15 7 28

4 Mahabahu 6 8 29

Mahabahu took sanyas. Hearing the news of his sanyas, Adhisen of Bengal attacked and took over the kingdom of Indraprastha. His lineage ruled for 151 years, 11 months, 2 days.

King/Queen Years Month Days

1 Raja Adhisen 18 5 21

2 Vilavalsen 12 4 2

3 Keshavsen 15 7 12

4 Madhavsen 12 4 2

5 Mayursen 20 11 27

6 Bhimsen 5 10 9

7 Kalyansen 4 8 21

8 Harisen 12 0 25

9 Kshemsen 8 11 15

10 Narayansen 2 2 29

11 Lakshmisen 26 10 0

12 Damodarsen 11 5 19

Damodarsen mistreated his umrao Deepsingh who with the help of army revolted and killed Damodarsen. 6 generations of Deepsingh ruled for 107 years, 6 months and 22 days as follows:

King/Queen Years Month Days

1 Deepsingh 17 1 26

2 Rajsingh 14 5 0

3 Ransingh 9 8 11

4 Narsingh 45 0 15

5 Harisingh 13 2 29

6 Jeevansingh 8 0 1

Jeevansingh sent his army to the north for some reason. Hearing this news, Prithviraj Chauhan of Vairat attacked Indraprash and killed Jeevansingh. 5 generations of Prathviraj ruled for 86 years, 0 month and 20 days as follows:

King/Queen Years Month Days

1 Prathviraj 12 2 19

2 Abhayapal 14 5 17

3 Durjanpal 11 4 14

4 Udayapal 11 7 3

5 Yashpal 36 4 27

Sultan Shahbuddin Gauri from Garh Gazni attacked raja Yashpal and imprisoned him in the fort of Prayaag in Vikram Sanvat 1249 (1193 AD).

53 Gauri generations ruled for 745 years, 1 Month and 17 days.

References:
Satyartha Prakash by Swami Dayananda Saraswati

Source of Satyartha Prakash : A fortnightly magazine Harishchandrika and Mohanchandrika published from Srinathdware in Udaipur-Chittoregarh in Rajasthan in Vikram Sanvat 1939. The editor of this magazine translated this information from another Sanskrit book published in Vikram Sanvat 1782 (1726 AD).

Conversion from Vikram Samvat to A.D. by Virendra Verma

24/06/2014

അഥർവവേദം : പ്രശ്നം, മുണ്ഡകം, മാണ്ഡുക്യം

ഓം
ഭദ്രം കർണ്ണേഭി: ശ്രുണ്നുയാമ ദേവാ:
ഭദ്രം പശ്യേമാക്ഷഭിർ യജത്രാ:
സ്ഥിരൈരംഗൈസ്തുഷ്ടുവാംസ:
തനുഭീർവ്യശേമ ദേവഹിദം യദായു:
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാ:
സ്വസ്തി ന: പൂഷാ വിശ്വവേദാ:
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി:
സ്വസ്തി നോ ബ്രുഹസ്പതിർ ദധാതു 
ഓം ശാന്തി: ശാന്തി: ശാന്തി: .


അല്ലയോ ദേവന്മാരേ, ചെവികളെ കൊണ്ട് നല്ലത് കേൾക്കുമാറാകട്ടെ .


ഈശ്വരാർപ്പിതമായി കർമ്മം ചെയ്യുന്ന ഞങ്ങൾ കണ്ണുകളെ കൊണ്ട് നല്ലത് കാണുമാറാകട്ടെ


ഉറച്ച അവയവങ്ങളോടും ശരീരങ്ങളോടും സന്തുഷ്ടിയോടും ദൈവനിശ്ചിതമായ ആയുസ്സ് എത്രയാണോ അത്രയും ഞങ്ങൾ ജീവിക്കുമാറാകട്ടെ.


ഒത്തിരി പെരുമയുള്ള ഇന്ദ്രൻ (നമ്മുടെ സ്വന്തം മനസ്സ്) ഞങ്ങൾക്ക് സുഖം അരുളട്ടെ .


എല്ലാം അറിയുന്നവനായ സൂര്യൻ (സങ്കൽപ്പങ്ങളെ പ്രകാശിപ്പിക്കുന്ന സ്വന്തം ബുദ്ധി) ഞങ്ങള്ക്ക് സുഖം അരുളട്ടെ.


ആപത്തുകളെ നശിപ്പിക്കുന്ന ഗരുഡൻ (ചിദാകാശത്ത് പറന്നു നടക്കുന്ന പ്രാണൻ) ഞങ്ങൾക്ക് സ്വസ്തി അരുളട്ടെ.


ബൃഹസ്പതി (ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന പൂവ്വസംസ്കാരം) ഞങ്ങള്ക്ക് സുഖം അരുളട്ടെ.


മൂന്നു വിധത്തിലുള്ള ദുഖങ്ങൾക്കും നാശം ഉണ്ടാകട്ടെ.

12/06/2014

ഗീതാ പ്രവചനം

ഒരിടത്ത് ഒരു കൃഷിക്കാരന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിന് വെളിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂട്ടം കൂട്ടമായി പോകുന്നതുകണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ’ഇവിടെ അടുത്തു ഗീതാ പ്രവചനമുണ്ട്. അതു കേള്‍ക്കാന്‍ പോവുക ആണ്.’ ഗീതാ പ്രവചനം കേള്‍ക്കണമെന്ന് ആ കര്‍ഷന് ആഗ്രഹം തോന്നി. അദ്ദേഹം അവരുടെ പിന്നാലെ നടന്നു. പ്രവചന സ്ഥലത്തെത്തുമ്പോഴേക്കും അവിടം ആളുകളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു. എല്ലാവരും വലിയ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. മിക്കവരും വലിയ പണക്കാര്‍. കര്‍ഷകനാകട്ടെ ധരിച്ചിരിക്കുന്നതു മുഷിഞ്ഞുനാറിയ കീറവസ്ത്രം. പോരാത്തതിന് ദേഹം മുഴുവന്‍ ചളിയും. ആ സാധുവിനെ വാതില്‍ക്കല്‍ നിന്നവര്‍ അകത്തോട്ട് കടത്തിവിട്ടില്ല. കര്‍ഷകന് വലിയ വിഷമമായി. ‘ഭഗവാനേ, നിന്റെ കഥ കേള്‍ക്കാനാണ് ഞാന്‍ വന്നത്. എന്നെ അവര്‍ കടത്തിവിടുന്നില്ല. ഭഗവാന്റെ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ? താനത്ര പാപിയാണോ? അവിടുത്തെ ഇച്ഛ ഇങ്ങനെയെങ്കില്‍ ആകട്ടെ. ഞാന്‍ ഇവിടെയിരുന്ന് അവിടുത്തെ കഥ കേട്ടുകൊള്ളാം’ കര്‍ഷകന്‍ അവിടെ അടുത്തുള്ള ഒരു മരച്ചുവട്ടില്‍ ഇരുന്നു, പ്രവചനം ഒന്നും മനസ്സിലാകുന്നില്ല. സംസ്കൃതഭാഷ. ആ സാധുവിന് ദുഃഖം സഹിക്കവയ്യാതായി.’എന്റെ ഭഗവാനെ, എനിക്ക് അങ്ങയുടെ ഭാഷയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ? ഞാനത്രയ്ക്കു പാപിയാണോ എന്റെ ഭഗവാനെ…? ‘ആ സാധു കൃഷിക്കാരന്‍ ഹൃദയം പൊട്ടിവിളിച്ചു. അങ്ങനെ നോക്കുമ്പോള്‍ പന്തലിലെ വലിയ ഒരു ചിത്രം കണ്ണില്‍പ്പെട്ടു.

ഭഗവാന്‍ കൃഷ്ണന്റെ ചിത്രം. കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടു, പിന്നിലിരിക്കുന്ന അര്‍ജുനനെ നോക്കി ഗീത ഉപദേശിക്കുന്ന ചിത്രം. ഭഗവാന്റെ മുഖത്തു ദൃഷ്ടികളൂന്നി കണ്ണീര്‍വാര്‍ത്ത് ആ സാധു അവിടെയിരുന്നു. എത്രനേരം അങ്ങനെയിരുന്നു എന്ന് ആ പാവത്തിനറിയില്ല. ചുറ്റും നോക്കുമ്പോള്‍ പ്രവചനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്നു. കര്‍ഷകനും അവരുടെ കൂടെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസവും പ്രവചന സ്ഥലത്തു വന്നു ഭഗവാന്റെ ചിത്രം കണ്ടുകൊണ്ടിരിക്കുക, ആ രൂപം സ്മരിച്ചു കണ്ണീര്‍ വാര്‍ക്കുക…

മൂന്നാമത്തെ ദിവസവും വന്നു, അവിടെ ആ മരച്ചുവട്ടില്‍ പഴയ സ്ഥലത്തു തന്നെയിരുന്നു. ഭഗവാന്റെ ചിത്രത്തിലേക്കു നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ രൂപം ഉള്ളില്‍ തിളങ്ങി. കണ്ണുകള്‍ അടച്ചു. ഭഗവദ് രൂപം കണ്ടുകണ്ടങ്ങനെയിരുന്നു.

പ്രവചനമെല്ലാം കഴിഞ്ഞ് കേള്‍വിക്കാര്‍ പിരിഞ്ഞു പോയി. പ്രവചനം നടത്തിയ മഹാപണ്ഡിതന്‍ ഇറങ്ങിവരുമ്പോള്‍ പന്തലിനുപുറത്ത് മാവിന്‍ ചുവട്ടില്‍ ഒരാള്‍ നിശ്ചലനായി ഇരിക്കുന്നു. കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ പ്രവഹിക്കുന്നു. അദ്ദേഹത്തിന് അതിശയമായി. പ്രവചനമെല്ലാം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍ മാത്രം എന്താണ് ഇവിടെയിരുന്നു കരയുന്നത്? എന്റെ വാക്കുകള്‍ അത്രമാത്രം ഇയാളെ സ്വാധീനിച്ചുവോ? അദ്ദേഹം കര്‍ഷകന്റെ അടുത്ത് ചെന്നു. കര്‍ഷകന് യാതൊരു ചലനവുമില്ല. മുഖം കണ്ടാല്‍ ആനന്ദം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നതായി തോന്നും. കൃഷിക്കാരന്റെ ചുറ്റും നിറഞ്ഞശാന്തി. അദ്ദേഹം കൃഷിക്കാരനെ വിളിച്ചുണര്‍ത്തി. ‘എന്റെ പ്രവചനം നിനക്ക് അത്രമാത്രം ഇഷ്ടപ്പെട്ടോ?’

പണ്ഡിതന്റെ ചോദ്യം കേട്ടു കര്‍ഷകന്‍ പറഞ്ഞു: ‘അങ്ങ് എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. സംസ്കൃതം എനിക്കറിയറിയില്ല. പക്ഷേ ഭഗവാന്റെ കാര്യം ഓര്‍മിക്കുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല. തേരില്‍ നിന്ന് പിറകിലേക്കു നോക്കിയല്ലേ ഭഗവാന്‍ എല്ലാം പറഞ്ഞത്. പിന്നിലേക്ക് നോക്കി അവിടുത്തെ പിടലി എത്രകണ്ടു വേദനിച്ചു കാണും. അതാണെനിക്കു വിഷമം’ ഇത്രയും പറഞ്ഞതോടെ ആ സാധുവിന് സാക്ഷാല്‍ക്കാരം കിട്ടി. കാരുണ്യം, നിഷ്കളങ്ക ഹൃദയം-അതാണ് ആ സാധു കൃഷിക്കാരന്റെ സാക്ഷാല്‍ക്കാരത്തിന് അര്‍ഹനാക്കിയത്.
കൃഷിക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രവിച്ച പണ്ഡിതന്റെയും കൂട്ടുകാരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീവിതത്തില്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തി പണ്ഡിതന് അനുഭവപ്പെട്ടു. വേദശാസ്ത്രങ്ങള്‍, വായിച്ച്, പഠിച്ച്,പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന് അത് പുതിയ അനുഭവമായിരുന്നു.

ആ പണ്ഡിതന്‍ വലിയ ബുദ്ധിമാനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം കേട്ടവരും വലിയ ബുദ്ധിമാന്മാരായിരുന്നു. എന്നാല്‍ നിഷ്കളങ്കനായ ആ കൃഷിക്കാരനാണ് ഭക്തിയുടെ മാധുര്യം അനുഭവിക്കുവാന്‍ കഴിഞ്ഞത്. തനിക്ക് വേണ്ടിയല്ലാത്ത കാരുണ്യം, അതാണ് ആ സാധുവില്‍ കണ്ടത്.സങ്കടം തന്റെ കാര്യത്തിലല്ല. ഭഗവാന്റെ കഷ്ടതയോര്‍ത്താണ്. നമ്മളൊക്കെ പ്രാര്‍ത്ഥിക്കുന്നത് എന്താണ്? ‘എനിക്കു ഇന്നതൊക്കെയുണ്ടാകണേ, അയലത്തുകാരന് ശിക്ഷകിട്ടണേ, എന്നെ കുറ്റം ഫറയുന്നവനെ നല്ലപാഠം ‍പഠിപ്പിക്കണേ!’ ഇതൊക്കെയാണ് പ്രാര്‍ഥനാ വിഷയങ്ങള്‍.
എന്നാല്‍ നമ്മുടെ സാധുകര്‍ഷകന് എല്ലാറ്റിലുമുപരി ഒരു കാരുണ്യം വന്നു. അവിടെപ്പിന്നെ ഞാനില്ല. സാധാരണ ‘ഞാനെന്ന’ ഭാവം പോയിക്കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഈ കാരുണ്യത്തിലൂടെ അത് നഷ്ടമായി. പരമഭക്തിയായി. അതാണ് എറ്റവും ഉന്നതമായ സ്ഥാനം. അതിനദ്ദേഹം അര്‍ഹനായി. കാരണം ബുദ്ധിയുള്ള മറ്റുള്ളവരെക്കാളും ഹൃദയത്തിനാദ്രത ആ സാധുകര്‍ഷകന് ഉണ്ടായിരുന്നു. അതിന്റെ ഫലമോ? താനറിയാതെ, തന്നില്‍, ആനന്ദം നിറഞ്ഞു. തന്റെ അടുത്തെത്തിയവര്‍ക്കും ശാന്തിപകരാന്‍ സാധിച്ചു.
ഈശ്വരനെ ഹൃദയംകൊണ്ടാണ് അറിയാന്‍ ശ്രമിക്കേണ്ടത്. അവിടുന്ന് ഹൃദയത്തിലാണ് പ്രകാശിക്കുന്നത്. അവിടുന്ന് ഹൃദയ നിവാസിയാണ്. അതു മനസ്സിലാക്കിയാല്‍ ശാന്തിയും ആനന്ദവും സാക്ഷാത്കാരവും ഉണ്ടാവും.

Courtesy~Aravind Sivan

sooryayog kailash trailor HD.mp4

M S Subulakshmi - Bhaja Govindam

11/06/2014

Toxicology expert raises alarm over potential neurotoxins in graviola/soursop

A toxicology expert says he is shocked to see firms in the supplements trade developing products containing extracts from the tropical fruit graviola (also known as soursop or Annona muricata) given its association with atypical Parkinson's disease.

Schauss: A. muricata (graviola/soursop) contains 'potential neurotoxins' (picture: Damien Boilley)
Dr Alex Schauss is senior research director at AIBMR Life Sciences, which specializes in toxicological/safety testing, nutraceutical research, managing clinical trials, and regulatory compliance.
He contacted NutraIngredients-USA after seeing new ads for dietary supplements containing extracts from the fruit and leaves of graviola, which, he says, contain a neurotoxin called annonacin.
Epidemiological, in vitro and animal data all indicate that chronic consumption could be risky, he said.
“I did nutrition research in Guam in the early 1980s on behalf of a legislative committee on the island over a span of three years and we found an association between chronic fruit consumption and atypical Parkinson's disease [that was] shocking. 67% of Parkinson's cases were of the atypical form, compared to less than 5% in Europe.”
‘I was somewhat shocked given what I knew of its neurotoxicity’
He added: “What worries me is the appearance of the fruit in products of late given that it contains isoquinoline alkaloids that have been linked to the development of atypical Parkinson's.”
The recent interest in graviola appeared to be on the back of research suggesting it has anti-cancer properties, he said.  
“I received inquiries on these [anti-cancer] claims… I was somewhat shocked given what I knew of its neurotoxicity when one caller mentioned that they were considering bringing it out as a juice.”
Why is this not better known in the supplements trade?
He added: “I spoke at a recent international symposium on the safety of natural products and mentioned soursop. Quite a number of scientists in the audience came from tropical/sub-tropical countries and recognized the fruit immediately when shown on a slide, but did not know about the associated neurotoxic compounds it contains.
“During lunch, one of the attendees did a PubMed search and confirmed my comments earlier that morning and asked why this was not better known.”
Concerns about graviola were first raised several years ago, said Schauss. “But people forget. So when given the opportunity to co-author with Professor Badrie [a professor at the University of the West Indies] on the subject [in 2009] we agreed that recapping the toxicology of the fruit was important.”
A. muricata and other plants of Annonaceae contain potential neurotoxins
In chapter 39 of the book Bioactive Foods in Promoting Health edited by Ronald Ross Watson and Victor R. Preedy (Oxford: Academic Press, 2009) Schauss and Badrie write:
The aqueous extract of leaves and the extract of the root bark of Annona muricata and infusions and decoctions of the fruit have been shown in both in vitro and in vivo experiments to be a potentially toxic inhibitor of the mitochondrial respiratory chain.
“Experimental studies have confirmed annonacin, an isoquinoline derivative, the major acetogenin found in soursop, as the toxic agent responsible for this effect. A. muricata and other plants of Annonaceae contain potential neurotoxins, particularly the isoquinolinic alkaloids and acetogenins, structurally homogenous fatty acid derivatives known as polyketides specific to Annonaceae.
“This class of polyketides are among the most potent inhibitors of complex I of the mitochondrial respiratory chain known in nature, some 50-fold more potent than the class complex I inhibitor MPP + and two times more potent than rotenone in inducing neuronal death.”
Epidemiological evidence
The significance of these findings relates to the abnormally high rate of atypical parkinsonism found on islands such as Guam in the Northern Mariana islands, New Caledonia, western New Guinea, the Kii peninsula of Japan, and the French West Indian island of Guadeloupe in the Caribbean, where epidemiological evidence “suggests a close association of the disease with regular consumption of soursop fruit, infusions, and decoctions”, they observe.
“What is interesting is the virtual disappearance over the years of the disproportionate incidence of atypical parkinsonism previously reported in Guam and New Guinea.
“It has been suggested that the significant reduction in incidences may be due to changes in diet in New Guinea and in Guam, in particular owing to the adoption of Western diets and the abandonment of native foods, such as soursop.”
Fruit and leaves represent potential risk
Conerns have been raised about the leaf as well as the fruit, he added, citing papers by Champy et al (click here , here and here). A phenomenologic study of parkinsonism by Caparros-Lefebvre in The Lancet also raises concerns about herbal teas, he added. Click here.
NutraIngredients-USA has contacted several firms selling graviola supplements for comment including Raintree NutritionSwanson and Vitabase but has not had any feedback to date.
However, NOW Foods technical director Dr Michael Lelah said: "NOW Foods is aware of the potential safety concerns about graviola. We use a leaf extract which contains annonacin levels many times lower than the safe level. 
"Additionally, no adverse events have been reported for our product. On the other hand, high concentrations of annonacin are found in the fruits or seeds, which are consumed by Caribbean populations."
American Botanical Council (ABC) founder Mark Blumenthal was unavailable for comment.

09/06/2014

ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യ പൂജകളും പൂജകളുടെ സമയവും.

വൈകുണ്ഠത്തില്‍ മഹാവിഷ്ണു സൂക്ഷിച്ചിരുന്ന പതഞ്ജല ശില എന്ന അപൂര്‍വ്വ അഞ്ജനക്കല്ലുകൊണ്ടുള്ള വിഷ്ണു വിഗ്രഹമാണു ഗുരുവായൂരില്‍ ഉള്ളത്‌ എന്നാണു ഐതീഹ്യം...വിഷ്ണു ഭഗവാനില്‍ നിന്ന്‌ ബ്രഹ്മാവു വഴി സുതപസ് സിണ്റ്റെ കൈകളില്‍ എത്തി തുടര്‍ന്ന്‌ കശ്യപ പ്രജാപതിയും പിന്നിട്‌ വസുദേവരും ശ്രികൃഷ്ണനും ഈ വിഗ്രഹം പൂജിച്ചു..എന്നും ഐതീഹ്യം വ്യക്തമാക്കുന്നു....ഭൂലോക വൈകുണ്ഠം എന്നു അറിയപ്പെടുന്ന ഇവിടെ വെളിപ്പിനു 3 മണിക്കാണു നടതുറക്കുന്നത്‌.. സധാരണ ദിവസങ്ങളില്‍ അഞ്ചു പ്രധാന പൂജകളും മൂന്നു ശീവേലിയും ഉള്‍പ്പടെ പന്ത്രണ്ടു ദര്‍ശനങ്ങളെന്നറിയ്പ്പെടുന്ന പൂജകളാണു നടക്കുന്നത്‌..ഉദയാസ്തമന പൂജയുണ്ടങ്കില്‍ പൂജയുടെ എണ്ണം ഇരുപത്തിയൊന്നാകും.


നിത്യപൂജകള്‍.

രാവിലെ 3.00-3.20 നിര്‍മ്മാല്യം
പുലര്‍ച്ചെ രണ്ടര മണിക്ക്‌ മേല്‍ശന്തി രുദ്രതീര്‍ത്ഥത്തില്‍ കുളികഴിഞ്ഞ്‌ മൂന്നു മണിയോടെ ശ്രീകോവില്‍ നടതുറക്കുന്നു. നദസ്വരവും ശംഖനാദവും അലയടിച്ചുയരുന്ന ഈ വേളയിലാണു ഭഗവാന്‍ പള്ളിയുണരുന്നത്‌..തലേന്നു ചര്‍ത്തിയ അലങ്കാരങ്ങളോടെ ഭഗവനെ ദര്‍ശിക്കുന്നത്‌ പുണ്യകരമായ അനുഭവമാണു..രാത്രി മുഴുവന്‍ ശ്രീകോവിലില്‍ തങ്ങിനില്‍ക്കുന്ന ഭഗവദ്‌ ചൈതന്യം ഈ സമയം പുറത്തേക്ക്‌ പ്രസരിക്കുകയും ഭക്തി ലഹരിയില്‍ തൊഴുതു നില്‍ക്കുന്നവരില്‍ അലിഞ്ഞുചേരുകയും ചെയ്യും.. വ്യാഴ,ബുധ ദോഷമുള്ളവര്‍ക്ക്‌ ഏറ്റവും ഗുണകരമാണു ഈ നിര്‍മ്മാല്യ ദര്‍ശനം

3.20-3.30 തൈലാഭിഷേകം ,വാകച്ചാര്‍ത്ത്‌, ശംഖാഭിഷേകം
തലേ ദിവസത്തെ ആടയാഭരണങ്ങള്‍ നീക്കിയ ശേഷം തൈലഭിഷേകം നടക്കും ശുദ്ധമായ നല്ലെണ്ണയാണു ഇതിനു ഉപയോഗിക്കുന്നത്‌..ചക്കിലാട്ടിയ 8 നാഴി നല്ലെണ്ണ തലേ ദിവസം തന്നെ വെള്ളിക്കുടത്തിലാക്കി ഇലകൊണ്ടൂ കുടം മൂടിവെക്കും ഭഗവാണ്റ്റെ ദേഹത്തു കൂടി ഒഴുകിയിറങ്ങുന്ന എണ്ണ വിശേഷപ്പെട്ട ഔഷധമാണു..ഏതു രോഗത്തിനും വിശേഷിച്ചു വാതരോഗത്തിനും ഈ ഔഷധം ഉള്ളില്‍ കഴിക്കുകയോ പുറമെ പുരട്ടുകയോ ചെയ്യാം വഴിപാടായി കൌണ്ടറില്‍ ഇത്‌ ഭക്തജനങ്ങള്‍ക്ക്‌ ലഭിക്കാന്‍ സൌകര്യം ഉണ്ട്‌.. തൈലാഭിഷേകം കഴിയുമ്പോള്‍ ആണു വാകചാര്‍ത്ത്‌..എണ്ണ നിശ്ശേഷം തുടച്ചു നീക്കിയ ശേഷം വിഗ്രഹത്തില്‍ നെന്‍മേനി വാക പ്പൊടി വിതറും. ഇതാണു വാകചാര്‍ത്ത്‌..വിഗ്രഹത്തില്‍ മുഴുവന്‍ വാകപ്പൊടി തൂകിയ ശേഷം ചെറിയ ബ്രഷ്‌ ഉപയോഗിച്ചു അതു തുടച്ചു മാറ്റും..തുടര്‍ന്ന്‌ ശംഖാഭിഷേകം ആണു..വലംപിരി ശംഖില്‍ തീര്‍ത്ഥജലം നിറച്ച്‌ വേദമന്ത്രങ്ങള്‍ ഉരുവിട്ടികൊണ്ടു മേല്‍ശന്തിയും ഒാതിക്കനും ചേര്‍ന്ന്‌ അഭിഷേകം നടത്തുന്നു..വാകപ്പൊടിയുടെ അംശവും മന്ത്രപൂരിതമായ തീര്‍ത്ഥ ജലവും ഒൌഷധഗുണമുള്ള വിഗ്രഹത്തിലൂടെ ഒഴുകിയിറങ്ങി എത്തുന്നതും വിശേഷ ഔഷധമാണു. ഇതു തീര്‍ത്ഥമായി ഭകതജങ്ങള്‍ക്ക്‌ വെളിയില്‍ ലഭിക്കും.ഇതിനു ശേഷം സ്വര്‍ണ്ണം കൊണ്ടുള്ള കുടത്തില്‍ തീര്‍ത്ഥജലം കൊണ്ടൂ അഭിഷേകം നടക്കുന്നു..

3.30-4.15 മലര്‍നിവേദ്യം അലങ്കാരം
പട്ട്‌ ശിരസ്സില്‍ വെച്ച്‌ അതിനു മേല്‍ സ്വര്‍ണ്ണകിരീടം വച്ച്‌ വലിയമാല കഴുത്തില്‍ ചാര്‍ത്തി രണ്ടു വയസ്സു പ്രായമുള്ള ഉണ്ണിയുടെ രൂപത്തില്‍ ഭഗവാനെ അലങ്കരിക്കും. പട്ടുകോണകം ധരിപ്പിച്ച്‌ അരഞ്ഞാണമായി മോതിര മാല ചാര്‍ത്തി കൈയില്‍ കദളിപ്പഴവും കൊടുത്താണു ഒരുക്കുന്നത്‌.. അപ്പോള്‍ നിവേദ്യം പതിവുണ്ടൂ.മലര്‍ ശര്‍ക്കര,കദളിപ്പഴം നാളികേരം എന്നിവയാണു നേദ്യസാധങ്ങള്‍ വെള്ളി പാത്രത്തിലാണു നേദ്യ ഒരുക്കുന്നത്‌.

4.15-4.30 ഉഷനിവേദ്യം
ഉഷനിവേദ്യത്തിനു ഉണ്ണിക്കണ്ണനു നെയ്യ്പ്പയസം ,വെണ്ണ, വെള്ളച്ചോറു, കദളിപ്പഴം, പഞ്ചസാര എന്നിവയാണു ഇഷ്ടവിഭവങ്ങള്‍.

4.30-6.15എതിരേറ്റു പൂജ ,ഉഷ പൂജ
ഉഷ നിവേദ്യം കഴിഞ്ഞ്‌ 5.30 വരെ ഉള്ള സമയം ദര്‍ശനത്തിനു ഉള്ളതാണു..സൂര്യോദയം ആകുമ്പോഴുമേക്കും എതിരേറ്റു പൂജ തുടങ്ങുന്നു..സൂര്യനെ എതിരേല്‍ക്കുന്ന ചടങ്ങാണു എതിരേറ്റു പൂജയെന്നു പറയുന്നത്‌. ഉദയ സമയത്തെ ആശ്രയിച്ചാണു ഇതു നടത്തുന്നത്‌..ഈ സമയം പുറത്ത്‌ ഗണപതി ഹവനവും ഉപദേവന്‍മാരായ ഗണപതി ശാസ്താവ്‌,ഭഗവതി എന്നിവര്‍ക്ക്‌ നിവേദ്യം നടത്തുന്നു..വെള്ളച്ചോറു, കദളിപ്പഴം,പഞ്ചസാര എന്നിവ തൃമധുരത്തോടോപ്പം ഈ നിവേദ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു.. ഈ സമയം തന്നെ ഭഗവാനും പൂജ നടക്കുന്നുണ്ടായിരിക്കും

6.15-7.00 ശ്രീബലി
എതിരേറ്റു പൂജകഴിഞ്ഞാല്‍ ശീവേലിക്കുള്ള ഒരുക്കങ്ങളായി..ആനപ്പുറത്തണു ശ്രീബലി,, ശ്രീബലിക്ക്‌ തിടമ്പേറ്റാന്‍ അതിനവകാശമുള്ള പതിമ്മുന്ന്‌ ഇല്ലക്കാരില്‍ നിന്നും ആറു മാസം കൂടിയിരിക്കുമ്പോള്‍ രണ്ടുപേരെ വീതം തിരഞ്ഞെടുക്കും. മൂന്ന്‌ പ്രദക്ഷിണമാണു ശ്രീബലിക്കുള്ളത്‌..ആദ്യ പ്രദക്ഷിണത്തില്‍ തണ്റ്റെ ഭൂതഗണങ്ങള്‍ക്ക്‌ നിവേദ്യംകൊടുക്കുന്നത്‌ നേരില്‍ കണ്ട്‌ ശേഷം രണ്ടൂം മൂന്നും പ്രദക്ഷിണം സന്തോഷസൂചകമായി ഭക്തരോടൊപ്പം നടത്തിയിട്ടാണു ഉള്ളിലേക്ക്‌ പോകുന്നത്‌..

7.00-9.00 പാലഭിഷേകം നവകാഭിഷേകം പന്തീരടി നിവേദ്യം പൂജ
ആദ്യം രുദ്ര തീര്‍ത്ഥജലം കൊണ്ടു അഭിക്ഷേകം നടത്തിയ ശേഷം ഇളനീരുകൊണ്ടു അഭിക്ഷേകം നടത്തുന്നു. അതു കഴിഞ്ഞാണു പാലഭിക്ഷേകം . ഇതിനു വേണ്ടി പശുക്കളെ ദേവസ്വം വളര്‍ത്തുന്നുണ്ടു. ഇതില്‍ നിന്നും അന്നന്ന്‌ കിട്ടുന്ന പാലിണ്റ്റെ പകുതി അഭിക്ഷേകത്തിനും ബാക്കി പാല്‍പ്പായസത്തിനും ഉപയോഗിക്കും. തുടര്‍ന്നാണു നവകാഭിക്ഷേകം ഒന്‍പത്‌ കുടത്തില്‍ നിറച്ച തീര്‍ത്ഥമാണു അഭിക്ഷേകം ചെയ്യുന്നത്‌. മൂന്ന്‌ ലിറ്റര്‍ വീതം കൊള്ള്ളുന്ന ഒന്‍പത്‌ വെള്ളിക്കുടങ്ങളാണു ഇതിനുപയോഗിക്കുന്നത്‌.അതുകഴിഞ്ഞ്‌ ഭഗവാനെ ഉണ്ണികൃഷ്ണനായി ഒരുക്കുന്നു. മഞ്ഞപ്പട്ട്‌ ചുറ്റി കിരീടവും മാലയും ഒാടക്കുഴലും പൊന്നരിഞ്ഞാണവും ധരിപ്പിച്ച്‌ അരക്ക്‌ മേലോട്ട്‌ ചന്ദനം ചാര്‍ത്തുന്നു. ഒരുക്കം കഴിഞ്ഞ്‌ പന്തീരടി പൂജയാണു. നിഴലിനു പന്ത്രണ്ടടി നീളമുള്ള സമയത്ത്‌ നടത്തുന്നതാണു പന്തീരടി പൂജ. ഈ സമയത്തും നിവേദ്യം ഉണ്ടു. പായസവും ചോറും ആണു നേദിക്കുന്നത്‌. ചോറു കൈക്കുത്തരി കൊണ്ടു തന്നെ വെക്കുന്നു. പന്തീരടി പൂജ നടത്തുന്നത്‌ ഒാതിക്കന്‍മാര്‍ ആണു. നാലു കുടുംബക്കാര്‍ ഇതിനു അവകാശികളായുണ്ടൂ. മണ്ഡലകാലത്ത്‌ പഞ്ചഗവ്യം കൊണ്ടൂള്ള അഭിഷേകം ഉണ്ട്‌.വിദ്യാലാഭത്തിനു ഈ പ്രസാദം അതീവ ഗുണകരമാണു. രോഗങ്ങള്‍ക്ക്‌ ഔഷധമായും ഇത്‌ ഉപയോഗിക്കുന്നു.9 മുതല്‍ 11.30 വരെ ദര്‍ശന സമയം ആണു.

11.30-12.30 ഉച്ച പൂജ
ഉച്ച പൂജക്ക്‌ വിപുലമായ ചടങ്ങുകളാണു. നിവേദ്യമാണു പ്രധാനം. പാല്‍പ്പയസം, തൃമധുരം, പാലടപ്രഥമന്‍, വെള്ളനിവേദ്യം,ഇരട്ടിപ്രഥമന്‍, എന്നിവക്ക്‌ പുറമെ നാലു കറി നിവേദ്യം എന്നു അറിയപ്പെടുന്ന കാളന്‍, ഒാലന്‍, എരിശ്ശേരി, നെയ്യില്‍ വറുത്ത ഉപ്പേരി തുടങ്ങിയവയും വെണ്ണ തൈരു ,പഴം എന്നിവയും നേദിക്കുന്നു. ഈ സമയത്ത്‌ തന്നെ ഒരു ശ്രേഷ്ഠബ്രാഹ്മണനു ഇതേ പോലെ തിടപ്പള്ളിയിലിരുത്തി ആഹാരം കൊടുക്കും.നേദ്യം കഴിഞ്ഞാല്‍ പൂജയാണു. നടയടച്ചാണു പൂജ.ഈ സമയം പുറത്ത്‌ ഇടക്കയുടെ അകമ്പടിയോടെ അഷ്ടപദി പാടും. ഭഗവാനെ ചതുര്‍ബാഹു ആയിട്ടാണു ഒരുക്കുന്നുത്‌. ശംഖ്ചക്രഗദാ പത്മധാരിയായി കളഭവും ചാര്‍ത്തി വിളങ്ങുന്ന ഭഗവാന്‍ ഈ സമയം ഏറെ സന്തുഷ്ടനാണു.ഭക്തര്‍ ദര്‍ശനം നടത്തേണ്ട വിശേഷപ്പെട്ട സമയം ആണു ഇത്‌. ഉച്ചപൂജകഴിഞ്ഞു ഒരു മണിക്ക്‌ മുന്‍പേ നട അടക്കും.

വൈകിട്ട്‌ 4.30-5.00കാഴ്ച ശീവേലി
വൈകുന്നേരം നാലരക്കാണു നടതുറക്കുന്നത്‌.തുറന്നാല്‍ ഉടന്‍ തന്നെ ശീവേലി നടത്തുന്നു. ഉച്ചക്ക്‌ നടത്തേണ്ട ശീവേലി ഇവിടെ വൈകിട്ട്‌ നാലരക്കാണു. മൂന്നാനകളാണു എഴുന്നള്ളത്തിനു .നടുവിലുള്ള ആനപ്പുറത്ത്‌ ഭഗവാനും അകമ്പടിയായി നെറ്റിപ്പട്ടം കെട്ടിയ രണ്ടാനകളും. 5 മണി മുതല്‍ ദര്‍ശന സമയം ആണ് .

6.15-6.45 ദീപാരാധന
അസ്തമയ സമയത്താണു ദീപാരധന. സര്‍വ്വഭരണ വിഭൂഷിതനായ ഭഗവാനെ വെള്ളി വിളക്കില്‍ കത്തിച്ച ദീപം കൊണ്ടാണു ആരാധന നടത്തുന്നത്‌.അമ്പലം മുഴുവന്‍ ഈ സമയം ദീപം കൊണ്ടു അലങ്കരിക്കുന്നു.

7.30-8.15 അത്താഴ പൂജ നിവേദ്യം പൂജ
ദീപാരാധനക്ക്‌ ശേഷം അത്താഴ പൂജയുടെ ഒരുക്കങ്ങള്‍ ആരംഭിക്കും നിവേദ്യത്തോടൊപ്പമാണു പൂജ. അവല്‍, വെള്ള നിവേദ്യം ,പഴം, പഞ്ചസാര, കാരോലപ്പം, പാലടപ്രഥമന്‍, പഞ്ചസാര പ്പായസം തുടങ്ങിയവയാണു നേദ്യ വിഭവങ്ങള്‍. അപ്പവും അടയും വച്ചുള്ള അത്താഴ പൂജ ഭഗവാനു പ്രിയപ്പെട്ടതത്രെ. കൊല്ലത്തില്‍ ഒരിക്കല്‍ (നിറപുത്തരി ദിവസം ഉപ്പുമാങ്ങവെച്ച്‌ പൂജയും പതിവുണ്ടു. )

8.45-9.00 അത്താഴ ശീവേലി
മൂന്നാമത്തെ ശീവേലി തുടങ്ങുന്നത്‌ അത്താഴ പൂജ കഴിഞ്ഞാണു.ക്ഷേത്രം മുഴുവന്‍ ദീപം കൊണ്ടു അലങ്കരിച്ചിരിക്കും മൂന്ന് പ്രദക്ഷിണം കഴിഞ്ഞാണു ഭഗവാന്‍ അകത്തേക്ക്‌ പോകുന്നത്‌.

9.00-9.15 തൃപ്പുക ഓല വായന

അത്താഴ ശീവേലി കഴിഞ്ഞാലുടന്‍ തൃപ്പുകയാണു. ചന്ദനം ഗുല്‍ഗുലു തുടങ്ങിയ എട്ടുതരം ഒൌഷധസുഗന്ധദ്രവ്യങ്ങള്‍ പൊടിച്ച്‌ ചേര്‍ത്ത്‌ ഭഗവാനെ പുകക്കുന്നു. ഈ സമയം അതീവ ഹൃദ്യമായ സുഗന്ധം ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക്‌ പ്രവഹിക്കും.ഇത്‌ ശ്വസിക്കുന്നതും ശരീരത്തില്‍ ഏല്‍ക്കുന്നതും ഏറ്റവും ഉത്തമം ആണു.രോഗശാന്തിക്കും ദോഷ ശമനത്തിനും ഇതേറെ ഗുണം ചെയ്യുന്നു. തൃപ്പുക കഴിഞ്ഞാല്‍ ഒാല വായന ആണു. കലവറയില്‍ നിന്ന് അന്നത്തെ ആവശ്യങ്ങള്‍ക്ക്‌ എടുത്ത സാധനങ്ങളുടെ അളവും വിവരങ്ങളും ഒാലയില്‍ രേഖപെടുത്തി ഭഗവാനെ വായിച്ച്‌ കേള്‍പ്പിക്കുന്നു. ഇതിനു നിയോഗിക്ക പെട്ട ആള്‍ ഒാല ഉറക്കെ വായിച്ച്‌ ശേഷം നടയില്‍ വെക്കുന്നു. 9.15 നു നട അടക്കുന്നു. നടയടച്ച ശേഷം ഭഗവാണ്റ്റെ സഹോദരീ സങ്കല്‍പത്തില്‍ ഉള്ള ഉപദേവതയായ ഇടത്തരികത്ത്കാവ്‌ ഭഗവതിക്ക്‌ അഴല്‍ നേദിക്കുക എന്ന ചടങ്ങും ക്ഷേത്രത്തില്‍ ഉണ്ടൂ. പച്ചരി,വെള്ളരി,നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടില്‍ തുണി ചുറ്റി എണ്ണയില്‍ നനച്ച്‌ കത്തിച്ച്‌ ദേവിക്ക അഗ്നി നേദിക്കുന്ന ചടങ്ങാണു അഴല്‍ നേദ്യം. നിര്‍മ്മാല്ല്യം മുതല്‍ തൃപ്പുകവരെ ഉള്ള ചടങ്ങുകള്‍ പന്ത്രണ്ട്‌ ദര്‍ശങ്ങള്‍ എന്ന് അറിയപ്പെടുന്നു. പന്ത്രണ്ട്‌ ദര്‍ശനങ്ങള്‍ കണ്ട്‌ ഭജനം ഇരിക്കൂന്നത്‌ ഏറ്റവും ഗുണകരമാണു. കൃഷ്ണനാട്ടം ആണു ഭഗവാന്‍റെ ഇഷ്ട വഴിപാട്‌.... ഉദയാസ്തമന പൂജ ഉള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെ ഉള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടെതില്‍ നിന്ന് മാറ്റം ഉണ്ടാകും. അന്നേ ദിവസം നട അടക്കാന്‍ എകദേശം രാത്രി 10 മണി ആകും.. അത്മസമര്‍പ്പണത്തോടെ ആചാര്യന്‍മാര്‍ നൂറ്റാണ്ടുകളായി നടത്തുന്ന പൂജാകര്‍മ്മങ്ങളും നിഷ്ഠയും ഉപാസനയുമാണു ഗുരുവായൂരിലെ ചൈതന്യതിന്‍റെ ഹേതു