20/10/2013

"ലോകത്തിലെ ആദ്യഭാഷ സംസ്കൃതമാണ്" ??

പണ്ട് ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത പാഠശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പുന്നശേരി നമ്പി നീലകണ്ഠ ശർമ്മ ഇങ്ങനെ പറഞ്ഞു; "ലോകത്തിലെ ആദ്യഭാഷ സംസ്കൃതമാണ്. ബ്രഹ്മാവ് ആദ്യം പറഞ്ഞത് `തപ' എന്നായിരുന്നു. "തപ' എന്ന വാക്ക് സംസ്കൃതമാണല്ലോ.' 

ഇത് കേട്ടിരുന്ന സഹോദരൻ അയ്യപ്പൻ ശ്രീ നാരായണ ഗുരുവിനോടു ചോദിച്ചു, `അതൊരു ശരിയായ യുക്തിയാണോ' യെന്ന്. 

അപ്പോൾ ഗുരു മൊഴിഞ്ഞു: "അത്തരം കാര്യങ്ങളിൽ അവരൊക്കെ തപ തപ തന്നെ. വേദത്തിൽ പ്രമാണംകിട്ടിയാൽ അവരാരും അതിനപ്പുറം പോകില്ല. മഹായുക്തിവാദിയായിരുന്ന ശങ്കരാചാര്യർപോലും".

No comments: