19/01/2021

ശ്രീബുദ്ധൻ (ബോധോദയത്തിലേക്ക് ഒരു യാത്ര) OSHO

ഗൗതമന്‍ കൊട്ടാരമുപേക്ഷിച്ചിറങ്ങുന്നതിനു തൊട്ടുതലേദിവസം ഗൗതമബുദ്ധന്റെ പത്നി ഒരു കുഞ്ഞിനു ജന്മം നൽകി. കൊട്ടാരം വിട്ടിറങ്ങുന്നതിനുമുമ്പ് തന്റെയും ഭാര്യയുടെയും സ്നേഹത്തിന്റെ പ്രതീകമായ ആ കുഞ്ഞിന്റെ മുഖം കാണാൻ അദ്ദേഹം ആഗ്രഹിച്ചു. ഭാര്യയുടെ കിടപ്പുമുറിക്കരുകിലേക്ക് അദ്ദേഹം പ്രേവേശിച്ചു. അവർ നല്ല
ഉറക്കത്തിലായിരുന്നു. തൊട്ടടുത്തുതന്നെ കമ്പിളി പുതച്ചു കുഞ്ഞും കിടക്കുന്നു. കമ്പിളി നീക്കി കൊച്ചുകുഞ്ഞിന്റെ മുഖം കാണാൻ അദ്ദേഹത്തിന് കൊതിയായി. ഇനി എന്നെങ്കിലും തിരിച്ചുവരുമോ എന്നുറപ്പുപറയാൻ അദ്ദേഹത്തിനവുമായിരുന്നില്ല 


അഞ്ജാതമായ ഏതോ തീർത്ഥാടനത്തിനിറങ്ങുകയായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിൽ എന്തു സംഭവിക്കുമെന്നതിനെച്ചൊല്ലി യാതൊരറിവും അദ്ദേഹത്തിനില്ലായിരുന്നു. രാജ്യം ഭാര്യ കുട്ടി എന്തിനു തന്നെത്തന്നേയും ബോധോദയത്തിനുള്ള യാത്രയിൽ അദ്ദേഹം ഉപേക്ഷിച്ചു. സാദ്ധ്യതകൾ മാത്രമുള്ള ഒരു യാത്ര ഇതിനുമുമ്പ് അന്വേഷിച്ചുനടന്നവരിൽ വിരലിലെണ്ണാവുന്നവർ മാത്രം സാധിച്ചെടുത്ത ലക്ഷ്യം. 


മറ്റെല്ലാവരെയും പോലെ അദ്ദേഹവും ജിജ്ഞാസുവായിരുന്നു. എന്നാൽ തീരുമാനമെടുത്ത ആ നിമിഷം. അദ്ദേഹം മരണം ആദ്യമായ് കണ്ട ദിവസം വാർദ്ധക്യം രോഗം എല്ലാം ആദ്യമായ് കണ്ട ദിവസം സന്യാസിമാരെ കണ്ടുമുട്ടിയ ദിവസം അദേഹത്തിന്റെ മനസ്സിൽ ആത്യന്തികമായി ചില ആലോചനകളുണർന്നു. മരണം എന്നൊന്നുണ്ടെങ്കിൽ അതിനുമുമ്പുള്ള ജീവിതം ആ കൊട്ടാരത്തിൽ നഷ്ടപ്പെടുത്തുന്നത് ആപത്താണ്. മരണം എന്നെ കീഴടക്കുന്നതിനു മുൻപ് മരണത്തിനും അപ്പുറമുള്ളതെന്തെങ്കിലും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം രാജ്യമുപേക്ഷിച്ചുപോകാൻ തന്നെ തീരുമാനിച്ചു. എന്നാൽ മനുഷ്യസ്വഭാവം, മനുഷ്യമനസ്. അദ്ദേഹം സ്വന്തം കുഞ്ഞിന്റെ മുഖം കാണാൻ കൊതിക്കുന്നു ഇതുവരെ താൻ കാണാത്ത കുഞ്ഞിന്റെ മുഖം. എന്നാൽ കമ്പിളി നീക്കുന്നതിനിടെയിൽ ഭാര്യ യശോദ എഴുന്നേൽക്കുമെന്നു അദ്ദേഹം ഭയന്നു. 


യശോദ എഴുന്നേല്ക്കുമെന്ന പേടിയിൽ അദ്ദേഹത്തിന് കുഞ്ഞിന്റെ മുഖം കാണാനായില്ല. എഴുന്നേറ്റാൽ അവർ കരയും തേങ്ങിക്കൊണ്ടു ചോദിക്കും എവിടേക്കാണ് അങ്ങ് പോകുന്നത്? എന്താണങ്ങു ചെയ്യുന്നത്? എന്താണീ ത്യാഗം? ബോധോദയമെന്നാൽ എന്താണ്? അവരുണർന്നാൽ കൊട്ടാരം മുഴുവൻ വിളിച്ചുണർത്തും. വൃദ്ധനായ പിതാവ് അരികിൽ വരും തന്റെ എല്ലാ പദ്ധതികളും പാളും. അതിനാൽതന്നെ മകന്റെ മുഖം പോലും കാണാതെ അദ്ദേഹം യാത്രയായി. 


12 വർഷങ്ങൾക്ക് ശേഷം ബുദ്ധന് ബോധോദയം കിട്ടിയ നാൾ അദ്ദേഹം ആദ്യം ചെയ്യാനാഗ്രഹിച്ചതു കൊട്ടാരത്തിലേക്കു മടങ്ങിച്ചെന്ന് അച്ഛനോടും, ഭാര്യയോടും മകനോടും മാപ്പപേക്ഷിക്കുക എന്നതാണ്. അവർ  ക്ഷുഭിതരാകുമെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു. എങ്കിലും അദ്ദേഹം കൊട്ടാരത്തിലെത്തി. ആദ്യമായി അച്ഛന്റെ സമീപത്തേക്കാണ് ചെന്നത്. അച്ഛൻ അരമണിക്കൂറോളം ബുദ്ധനെ ശാസിച്ചു. എല്ലാം കേട്ടിട്ടും തന്നെ ഒന്നും ബാധിക്കുന്നില്ല എന്ന മട്ടിൽ നിൽക്കുന്ന മകനെ കണ്ടപ്പോൾ അച്ഛൻ ശാസിക്കുന്നത് നിർത്തി. 


ഗൗതമ ബുദ്ധൻ പറഞ്ഞു, ഞാൻ ഇതു തന്നെയാണ് ആഗ്രഹിച്ചത് എന്നെ നോക്കൂ ഈ കൊട്ടാരം വിട്ടിറങ്ങിയ ആ രാജകുമാരനല്ല ഇന്നുഞാൻ. അങ്ങയുടെ മകൻ വർഷങ്ങൾക്കുമുൻപ് മരിച്ചുപോയി. ഞാൻ കാഴ്ച്ചയിൽ അങ്ങയുടെ മകനെ പോലെത്തന്നെയാണ്. എന്നാൽ എന്റെ ബോധമനസ് പാടെ മാറിയിരിക്കുന്നു. ഞാനതു കാണുകയാണ്. കഴിഞ്ഞ അര മണിക്കൂറായി ഞാൻ നിന്നെ ശാസിക്കുന്നു. നീ പ്രതികരിച്ചില്ല നീ മാറിയെന്നുള്ളതിനു ഈ തെളിവ് തന്നെ ധാരാളം അല്ലെങ്കിൽ നീ എത്രമാത്രം രോഷാകുലനാവുമെന്ന് എനിക്കറിയാം. ഒരിക്കലും ഇത്ര നിശ്ശബ്ദനാകാൻ നിനക്കവുമായിരുന്നില്ല. നിനക്ക് എന്താണ് സംഭവിച്ചത്? 
അച്ഛൻ ചോദിച്ചു. 


ഞാൻ പറയാം. അതിനുമുൻപായി ഞാൻ എന്റെ ഭാര്യയേയും മകനെയും ഒന്നു കാണട്ടെ. ഞാൻ വന്നത് അവർ കേട്ടറിഞ്ഞിരിക്കും. ബുദ്ധൻ ഭാര്യയുടെ അടുത്തേക്കുപോയി. 


അങ്ങ് ഏറെ മാറിയതായി എനിക്ക് മനസിലായി. ഈ നീണ്ട 12 വർഷം സഹനത്തിന്റേതായിരുന്നുഅങ്ങ് പോയതിലല്ല, എന്നോട് പറയാതെ പോയതിലാണ് എനിക്ക് വിഷമം. സത്യം അന്വേഷിച്ചുള്ള യാത്രയിലാണെന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ അങ്ങ് കരുതുന്നുണ്ടോ ഞാൻ തടയുമായിരുന്നെന്ന്? കഴിഞ്ഞ 12 വർഷമായി ഞാൻ മനസ്സിൽ കൊണ്ട്
നടക്കുന്ന മുറിവാണിത്. അങ്ങ് എന്നും സുന്ദരനായിരുന്നു, എന്നാൽ ഈ സൗന്ദര്യം മറ്റേതോ ലോകത്തിലേതുപോലെ തോന്നിക്കുന്നു. മറ്റെന്തോ തേജസ്‌ അങ്ങയെ വലയം ചെയ്തിരിക്കുന്നു. കഴിഞ്ഞ 12 വർഷവും എന്റെ മനസ്സിൽ ഒരു ചോദ്യം കിടന്നു ഉരുകുകയായിരുന്നു. അങ്ങ് ഇന്ന് നേടിയതെന്തോ അത് ഇവിടെയിരുന്നും സ്വായത്തമാക്കാമായിരുന്നില്ലേ? ഈ കൊട്ടാരം
ഈ സത്യത്തെ മറയ്ക്കുമായിരുന്നോ? 


തികച്ചും *ബുദ്ധിപരമായിരുന്ന ചോദ്യമായിരുന്നു* അത്. ബുദ്ധന് അതിനോട് യോജിച്ചേ മതിയാകുമായിരുന്നുള്ളു. 


ഇതെനിക്ക് ഇവിടെയിരുന്നും നേടാനവാമായിരുന്നു . അന്ന് അതിനെക്കുറിച്ചു എനിക്കൊന്നുമറിയില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ തിരിച്ചറിയുന്നു. പർവ്വതങ്ങളിലേക്കോ വനത്തിലേക്കോ ഉള്ള യാത്ര അനിവാര്യമേ അല്ല. ഞാൻ എന്റെ ഉള്ളിലേക്കുതന്നെയാണ് യാത്ര നടത്തിയത്. ഇവിടെയിരുന്നും എനിക്കത് സാധ്യമായിരുന്നു.
ഈ കൊട്ടാരവും മറ്റെവിടെയും പോലെ നല്ലതാണ്. എന്നാൽ അന്ന് ഞാനത് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് മാത്രം. അതുമല്ല അച്ഛൻ എന്നെ രാജ്യഭരമേല്പിക്കാൻ ഒരുങ്ങുന്ന സമയവുമായിരുന്നു. ഒരിക്കൽ രാജാവായാൽ ഈ ഉദ്യമം കൂടുതൽ ദുഷ്കരമാകുമെന്നും മനസ് പറഞ്ഞു. 


യശോദ പറഞ്ഞു ഞാനിപ്പോൾ തികച്ചും സന്തോഷവതിയാണ്. സത്യം ഇവിടെയും എവിടെയും വച്ച് കരസ്ഥമാക്കാമെന്നുള്ള അങ്ങേയുടെ വാക്കുകൾ എന്നെ സന്തോഷിപ്പിക്കുന്നു. അവിടെ നിൽക്കുന്ന
12 വയസ്സായ അങ്ങയുടെ പുത്രൻ ഇടക്കിടെ അങ്ങയെകുറിച്ച് അന്വേഷിക്കും. അവന്ന ൽകാൻ അങ്ങയുടെ കയ്യിൽ എന്താണുള്ളത്? " 


തന്റെ ഭിക്ഷാപാത്രമല്ലാതെ മകന് നൽകാനായി അദേഹത്തിന്റെ കയ്യിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം മകനെ അടുത്തുവിളിച്ചു. രാഹുൽ എന്നായിരുന്നു ബുദ്ധൻ അവന് ൽകിയ പേര്.

മകന് ഭിക്ഷാപാത്രം കൈമാറിയശേഷം ബുദ്ധൻ പറഞ്ഞു. എന്റെ കൈയിൽ മറ്റൊന്നുമില്ല, ആകെയുള്ള ഭിക്ഷാപാത്രം നിനക്കു തന്നു. ഇനിമുതൽ എന്റെ കൈകൾ ചേർത്തുവച്ചു ഞാൻ ഭിക്ഷ യാചിക്കും, ഈ കൈകളിൽ തന്നെ ഭക്ഷണം കഴിക്കും. ഭിക്ഷാപാത്രം നിനക്കു തന്നതിലൂടെ ഞാൻ നിന്നെയും സന്യാസത്തിലേക്കു സ്വാഗതം ചെയ്യുന്നു. ഞാൻ കണ്ടെത്തിയ ഏക സമ്പാദ്യം അതുമാത്രമാണ്. നീയും അതുതന്നെ കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതുതന്നെ ബുദ്ധൻ ഭാര്യയോടും അച്ഛനോടും പറഞ്ഞു.

അവർ നാലുപേരും നഗരത്തിനുപുറത്തുള്ള വനപ്രദേശത്തേക്ക് പോയി. അവിടെയാണ് ബുദ്ധന്റെ അനുയായികൾ താമസിച്ചിരുന്നത്. അവിടെ തന്റെ ശിഷ്യന്മാരിടൊത്തുള്ള ആദ്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ന് ഞാൻ നേടിയതെന്തോ അത് കൊട്ടാരത്തിലിരുന്നും സ്വായത്തമാക്കാമായിരുന്നില്ലേയെന്ന് എന്റെ ഭാര്യയായിരുന്ന യശോദ എന്നോട് ചോദിച്ചു. ഞാൻ അവരോട് ആ സത്യം പറഞ്ഞു. ഏതെങ്കിലും സ്ഥലമെന്നോ സമയമെന്നോ സത്യാന്വേഷണത്തിന് ബാധകമല്ല. ഒരാൾക്ക് എവിടെയിരുന്നും ബോധോദയം ഉണ്ടാകാം. എന്നാൽ അന്നത് എനിക്ക് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. എവിടെ തേടണമെന്നോ ആരോട് ചോദിക്കണമെന്നോ എവിടെ പോകണമെന്നോ എനിക്ക് യാതൊരു രൂപവുമില്ലായിരുന്നു. എന്നാൽ ഒരു കാര്യം എനിക്കിപ്പോൾ ഉറപ്പിച്ചു പറയാൻ സാധിക്കും. നിങ്ങൾ എവിടെയുമായിക്കൊള്ളട്ടെ നിങ്ങൾ എല്ലാ ആപത്തിനെകുറിച്ചും ബോധവാനും ധൈര്യവാനുമാണെങ്കിൽ അവിടെ ബോധോദയമുണ്ടാകും.

Author OSHO.

Swamy Tyageeswaran at Narayana Gurukulam Bangalore

Narayana Gurukula - One Evening Prayer Time.