25/09/2014

Gurusagaram (Vol 2) | Malayalam Devotional Album | Audio Jukebox

Gurusagaram (Vol 1) | Malayalam Devotional Album | Audio Jukebox

SHREE HANUMAN SWAMY

Blessings From All Gods;.Sri HANUMAN

Lord Hanuman was blessed by all the Gods. Lord Brahma blessed him that no weapon of war could kill him. Brahma blessed him with the power to kill fear. Lord Hanuman is worshipped for strength. Praying to him ensures that all fears are killed. Lord Shiva blessed him with longevity. He also blessed him with the power to cross oceans. This was the power that he used when he went to meet Sita in Lanka. Lord of the wind Vayu dev had blessed him with a boon that he can never be harmed by water. The God of fire Agni blessed Hanuman with the power that no fire can cause him any harm. The Sun God blessed Hanuman with the power to become the biggest and the smallest in size. The Lord of Death Yama promised Hanuman that death will never come to him. Kubera the god of wealth promised Hanuman that he will always be happy. The Lord of Sex Kamdev blessed Hanuman that he will never get affected by sexual desires so he will remain a Brahmachari.

He was taught by the Sun God who taught him all the knowledge that he had. It is believed that lord Hanuman was one among those who saw lord Krishna tell Bhagwad Gita in the vishwaroop state. Lord hanuman was a great devotee of Lord Rama. He had promised Lord Rama that he will live on earth as long as people took the name of Rama. This is exactly why Goddess Sita blessed him that his idol will be placed in all public places. This will ensure that he can hear people chanting the name of Lord Rama. Interesting that Lord Hanuman is considered immortal in Hindu mythology. He is said to be alive even today and that is why He is also known as cheeranjeevi or the one who lives forever.

Why Orange Colour?

When you visit any town or village in India you will find many idols of Lord Hanuman. They are mostly orange in colour. It is said that lord Hanuman is the only God who can help to get rid of evil spirits. Many people worship the Lord Hanuman to get blessed and to get free from evil spirits. It is said that Lord Hanuman can remove all hurdles. People often pray to Lord Hanuman before they start a journey. You will find small idols of Hanuman in vehicles and cars. This is mainly because lord Hanuman can protect people from all trouble.

The Supreme Brahamchari

Women are not allowed to touch the idol of lord Hanuman. They can enter the temple and pray but they cannot touch the idol as he was a Brahmachari. Many modern feminists think that this is not equality with the female gender, but let us tell you that it is merely a symbolic ritual which mainly signifies that both genders (men and women) have an inherent desire which can only be overcome with great will power, meditation and Prayers and till that time, it is best to avoid too much contact with each other.

We have also published an article on the benefits of celibacy. Apart from this there is no such anti-feminism in this practice and the Lord Hanuman Himself gave equal perhaps more respect to the wife of Sri Rama than anything else.

Sri Hanuman Chalisa

There are many books and stories that are dedicated to Lord Hanuman. Devotees also chant Hanuman Chalisa for getting blessed by Lord Hanuman. This book is dedicated to the Lord Hanuman. Reading it is as good as worshiping the Lord.

LORD SRI ANJANEYA SWAMY 
SRI RAMASEETHA BHAKTHA SRI HANUMAN 
JAI SRI RAMA   JAI SRI HANUMAN 
OM NAMAH SHIVAYA.

24/09/2014

എന്‍റെ ഗുരുനാഥന്‍ - ഡോ കെ ജെ യേശുദാസ്

"ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്"

എന്റെ ജീവിതത്തിലെ വലിയൊരു കാല്‍വയ്പ്പ് ശ്രീനാരായണ ഗുരുദേവന്റെ ഈ മഹാകാവ്യം പാടിക്കൊണ്ടായിരുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യങ്ങളിലൊന്നായി കാണുന്നത്. 'കാല്‍പ്പാടുകള്‍' എന്ന സിനിമക്കായി ഞാന്‍ ആദ്യം പാടിയതും ഇപ്പോഴും എപ്പോഴും പാടാന്‍ ആഗ്രഹിക്കുന്നതും ഈ നാലുവരികളാണ്. ആദ്യം പാടിയ വരികളോടുള്ള ഇഷ്ടം എന്നതിലുപരി ആ വരികളിലൂടെ ഗുരു കാട്ടിത്തന്ന മഹാതത്വമാണ് എനിക്കു പ്രിയപ്പെട്ടത്. എല്ലാ അര്‍ത്ഥത്തിലും എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വരികളാണിത്. ഗുരുദേവന്‍ എനിക്കും ജീവിത ഗുരുവാകുന്നതും അതുകൊണ്ടാണ്.

മതജാതികള്‍ ഏറെയുള്ള നമ്മുടെ സമൂഹത്തിന് ഇത്രത്തോളം ലളിത സുന്ദരമായി ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു തന്ന മറ്റൊരു ഗുരുവും വരികളുമുണ്ടോ എന്നു സംശയമാണ്. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത സുന്ദര സ്ഥാനം എന്ന് ഗുരു പറഞ്ഞത് കേരളമാവാം, ഇന്ത്യയാവാം, ഈ ലോകം തന്നെയാവാം. അതൊരു സുന്ദരമായ സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് നാം അടുത്തോ അകന്നോ എന്നത് ഗുരുദേവന്റെ ഈ സമാധി ദിനത്തില്‍ നാം സ്വയം വിലയിരുത്തേണ്ടതാണ്. ഈ നാലു വരികള്‍ സിനിമക്കായി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥ വ്യപ്തിയെന്തെന്ന് അത്രത്തോളം ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് അത് ഉള്‍ക്കൊണ്ടപ്പോഴാണ് എനിക്കു കൈവന്ന നിയോഗത്തെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയത്. ആ വരികളുടെ സത്ത സ്വന്തം ജീവിത്തില്‍ കഴിയാവുന്നിടത്തോളം പകര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്.

പല ഭാഷകളിലും ദേശങ്ങളിലും മഹാതത്വങ്ങള്‍ പറയുന്ന മഹാകാവ്യങ്ങളും ഉപനിഷത്തുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ ആ വലിയ തത്വങ്ങളെയെല്ലാം ഏതു സാധാരണക്കാരന്റേയും ഹൃദയത്തിലേക്ക് നേരിട്ടെത്തുന്ന തരത്തില്‍ ചെറിയ വാക്കുകളിലൂടെ ലളിതമായി പറയുകയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹം ജനങ്ങളോട് പറഞ്ഞ ഓരോ വാക്യങ്ങളിലും കുറിച്ച വരികളിലും ആ ലാളിത്യവും ആഴവും കാണാം.

ഈഴവ സമുദായത്തിന്റെയല്ല, മാനവ ജാതിയുടെ തന്നെ ഗുരുവാണ് അദ്ദേഹം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്നും ജാതി ചോദിക്കരുത് പറയരുത് എന്നും പറഞ്ഞ മഹാനായ ഗുരുവിനെ ഒരു ജാതിയുടെ ഗുരുവായി കാണുക എന്നതാണ് ആ മഹാത്മാവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ നിന്ദയും വിവരക്കേടും. അസാമാന്യമായ ജീവിത ജ്ഞാനമായിരുന്നു ഗുരുദേവന്റേത്. അതുകൊണ്ടാണ് ജനങ്ങളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ജാതി ചിന്തയ്ക്കും അയിത്തത്തിനും മറ്റ് അനാചാരങ്ങള്‍ക്കുമെതിരെ ഗുരു കാട്ടിക്കൊടുത്ത മാതൃകകളും നടത്തിയ മുന്നേറ്റങ്ങളും കേരള സമൂഹത്തിന്റെ മനസാക്ഷിയെയാണ് മുന്നോട്ടു നയിച്ചത്. ശ്രീനാരായണ ഗുരുദേവന്‍ ഈ നാടിന്റെയാകെ ഗുരുവാകുന്നതും അതുകൊണ്ടാണ്.

ഓണക്കാലക്കിനു പിന്നാലെയാണ് ഗുരുദേവന്റെ സമാധി ദിനം വരുന്നത്. അത് മറ്റൊരു വലിയ ചിന്തയ്ക്കു വഴിവയ്ക്കുന്നുണ്ട്. കാരണം നമ്മുടെ നാട്ടില്‍ ഏറ്റവും അധികം മദ്യം വിറ്റും കുടിച്ചും തീര്‍ക്കുന്നൊരു കാലമാണ് മാവേലി നാടുകാണാനെത്തുന്ന ഓണക്കാലം. ഏതൊക്കെ നാട്ടുകാരാണ് കുടിയില്‍ റെക്കോര്‍ഡ് ഇട്ടതെന്ന കണക്കുകള്‍ ഉടന്‍ പുറത്തു വരും.

കുടിയുടെ റെക്കോര്‍ഡുള്‍ അഭിമാനത്തോടെ പറയുന്നതു കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും. അറിയാതെ, ഗുരുദേവന്‍ പറഞ്ഞത് മനസിലേക്കെത്തും. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, കഴിക്കരുത് എന്നാണ് ഗുരു പറഞ്ഞത്. ഈ ലഹരി എക്കാലവും വ്യക്തിയേയും കുടുംബത്തേയും സമൂഹത്തെയും ദുഷിപ്പിക്കുമെന്ന തത്വം മനസിലാക്കി തന്നെയാവണം ഗുരു അങ്ങനെ അരുള്‍ ചെയ്തത്. അത് എത്ര ശരിയാണെന്ന് ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും നാം അറിയുന്നു. ഗുരുദേവനെ വണങ്ങുന്നവരെല്ലാം ഗുരുപറഞ്ഞ ഈ വാക്യം എത്രത്തോളം സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ ഒരു ഗുരുവാക്യമെങ്കിലും എല്ലാവരും സ്വന്തം ജീവിത്തില്‍ പാലിച്ചിരുന്നെങ്കില്‍ തന്നെ നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ എന്തു വലിയ മാറ്റംഉണ്ടാവുമായിരുന്നു....!

കുടിക്കുന്ന സാധാരണക്കാരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ജീവിതത്തില്‍ യാതനകളും സങ്കടങ്ങളുമുള്ളവര്‍ അതെല്ലാം മറക്കാനും അതിജീവിക്കാനും ലഹരിയില്‍ അഭയം പ്രാപിക്കുകയാണ്. അതിനുള്ള സൗകര്യമൊരുക്കി സര്‍ക്കാര്‍ തന്നെ നാടുനീളെ മദ്യവില്‍പ്പന ശാലകള്‍ തുറന്നിട്ടുമുണ്ട്. ഇതാണത്രേ സര്‍ക്കാറിന്റെ വരുമാന മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം. ലോകത്തിനു തന്നെ മാതൃകയായ ഗുരുദേവന്‍ പിറന്ന നാട്ടിലെ സ്ഥിതിയാണിത്. പാവങ്ങളുടെയും അവരുടെ കുടുംബങ്ങളുടേയും സമാധാനം നശിപ്പിച്ചിട്ടുള്ള കണ്ണീര്‍ പണമാണ് സര്‍ക്കാര്‍ ഇങ്ങനെ ഖജനാവിലേക്ക് വമ്പോടെ സ്വരുക്കൂട്ടുന്നത്.

ഇങ്ങനെയുള്ള സമ്പത്ത് വേണമോ എന്ന് അധികാരികള്‍ ചിന്തിക്കണം. സര്‍ക്കാറിന് ഖജനാവിലേക്ക് നേരുള്ള പണം സ്വരൂപിക്കാന്‍ വേറെ എത്രയോ മാര്‍ഗം കണ്ടെത്താനാവും....! ജനങ്ങളുടെ ക്ഷേമത്തിനാവണം ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ലഹരിയില്‍ മുക്കി കിട്ടുന്ന പണം കൊണ്ട് ക്ഷേമം നടപ്പാക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയൊരു പുനര്‍ ചിന്തയുണ്ടായാല്‍ അതായിരിക്കും ഗുരുദേവന് സമര്‍പ്പിക്കാവുന്ന വലിയൊരു ആദരം.

സ്വാതന്ത്യത്തിനായുള്ള പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ ഒരു ഗുരുവിനെ പോലെ പിന്തുടര്‍ന്ന മഹാത്മാ ഗാന്ധിയ്ക്കും ഗുരുവായിരുന്നു നമ്മുടെ ഗുരുദേവന്‍. അതുകൊണ്ടാണ് അദ്ദേഹം ഗുരുവിനെ ഇവിടെയെത്തി കണ്ട് വണങ്ങിയതും ചര്‍ച്ച നടത്തിയതും. മഹാനായ ഗുരുവും മഹാത്മായ ഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച സമൂഹത്തിനുനല്‍കിയ സന്ദേശവും വലുതാണ്. ഗുരുദേവ വചനങ്ങള്‍ എത്രത്തോളം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനായി എന്നതാവട്ടെ ഈ ഗുരുദേവ സമാധി ദിനത്തില്‍ ഓരോ ഗുരുദേവ ശിഷ്യരുടേയും ചിന്താവിഷയം. ആ ചിന്ത ജീവിതത്തില്‍ പുതിയൊരുവെളിച്ചം പകരുമെങ്കില്‍ അതാണ് ഏറ്റവും വലിയ ഗുരുപൂജ.


Source : http://thamasoma.com/news.php?news_cat_id=8&news_id=933

18/09/2014

ടി.എൻ.ശേഷൻ T.N Sheshan

ഇന്ത്യന്‍ തിരഞ്ഞെടുപ്പ്‌ രംഗത്തെ ശുദ്ധീകരണം..! അതിനുവേണ്ടി വിപ്ലവം സൃഷ്ടിച്ച തിരുനെല്ലായി നാരായണയ്യര്‍ ശേഷനെ അടുത്തറിയാം.

1932 - ല്‍ ജനിച്ച ടി.എൻ. ശേഷൻ മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്നും 1953-ല്‍ എം. എ. ഫിസിക്സ് പൂര്‍ത്തിയാക്കി. 1968 - ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും പബ്ലിക്‌ അഡ്മിനിസ്ട്രഷനില്‍ മാസ്റ്റര്‍ ബിരുദം നേടി.

തമിഴ്‌നാട്‌ ഐ.എ.എസ്‌. കേഡറിൽ ഒട്ടേറെ പ്രമുഖസ്ഥാനങ്ങൾ വഹിച്ചതിന്‌ ശേഷം ഇന്ത്യാ ഗവൺമെന്റ്‌ സർവ്വീസിൽ പ്രവേശിച്ചു. അണുശക്‌തി മന്ത്രാലയം ഡയറക്‌ടർ, ബഹിരാകാശ ഗവേഷണ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി, എണ്ണ പ്രകൃതി വാതക കമ്മീഷൻ മെമ്പർ, ബഹിരാകാശ ഗവേഷണ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി, വനം മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രാലയം സെക്രട്ടറിയായിരിക്കുമ്പോൾ, രാജീവ്‌ ഗാന്ധിയുടെ നേർക്ക്‌ 1987 ൽ നടന്ന വധശ്രമത്തെ തുടർന്ന്‌ സെക്യൂരിറ്റിയുടെ ചുമതല കൂടി വഹിച്ചു. 1988 ൽ ആഭ്യന്തര സെക്രട്ടറിയായി. ഉടൻ തന്നെ കാബിനറ്റ്‌ സെക്രട്ടറിയും തുടർന്നു പ്ലാനിങ്ങ്‌ കമ്മീഷൻ മെമ്പറുമായി. 1990ൽ ചീഫ്‌ ഇലക്ഷൻ കമ്മീഷണർ. ഒൻപതു ഭാഷകൾ അറിയാം.

1990 -ല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി നിയമിതനായ അദ്ദേഹം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് ചിലവ്‌ ഗണ്യമായി കുറയ്ക്കുവാനും അതിലെ അഴിമതികള്‍ അക്കാലത്ത് ഏറെക്കുറെ ഇല്ലാതാക്കുവാനും കഴിഞ്ഞു. ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പ്‌ കമ്മിഷണറുടെ അധികാരം എന്താണെന്നു ജനങ്ങള്‍ക്ക് ആദ്യമായി ബോധ്യം വന്നത് ശേഷന്റെ കാലത്തായിരുന്നു.

തെരഞ്ഞെടുപ്പുസംബന്ധമായി ശേഷന്‍ പുതിയ നിയമങ്ങളൊന്നും രാഷ്ട്രിയക്കരിലോ..., ജനങ്ങളിലോ അടിച്ചേല്‍പ്പിച്ചിട്ടില്ല. പകരം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ശ്രമിക്കുകയും അവ നടപ്പാക്കുകയും മാത്രമാണ് ചെയ്തത്. ഗവണ്‍മെന്റ്‌ തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നാല്‍..... ശേഷന്‍ അവസാനത്തെ 'ആയുധം' പ്രയോഗിക്കുമായിരുന്നു - തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കല്‍...! ക്രമേണ സര്‍ക്കാരും.., രാഷ്ട്രിയകക്ഷികളും ശേഷന്‍ വരച്ച വരയില്‍ വരുവാന്‍ തുടങ്ങി.

മാധ്യമങ്ങള്‍ക്ക് ശേഷനെയും അവരെ അദ്ദേഹത്തിനും വളരെ ഇഷ്ടമായിരുന്നു. ശേഷന്റെ എല്ലാ അഭിപ്രായപ്രകടനങ്ങളും വിഷയഭേദമന്യേ ഒന്നാം പേജില്‍ തന്നെ സ്ഥാനം നല്‍കിയിരുന്നു. വെറും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നതിലുപരി അദ്ദേഹം ഒരു ബ്രാന്റായിത്തിര്‍ന്നു. രാഷ്ട്രിയക്കാരുടെ കണ്ണിലെ കരടും..!

ശിവസേനയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചും.., 1999 - ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അദ്വാനിക്കെതിരെ മത്സരിച്ചും തോറ്റിട്ടുണ്ട്.

1959 ൽ ജയലക്ഷ്‌മിയെ വിവാഹം ചെയ്‌തു.കർണ്ണാടക സംഗീതത്തോടുള്ള ശേഷന്റെ ഇഷ്ടം വളരെ പ്രസിദ്ധമാണ്.

ടി. എന്‍. ശേഷന്‍ തിരഞ്ഞെടുപ്പുരംഗത്ത്‌ കൊണ്ടുവന്ന വിപ്ലവത്തിന് ഇന്ത്യക്കാര്‍ എന്നെന്നും അദ്ദേഹത്തോട് കടപ്പെട്ടവരായിരിക്കും..!

15/09/2014

മതപരിവര്‍ത്തന രസവാദം - മഹാകവി കുമാരനാശാന്‍

ബാബാസാഹേബ് അംബേദ്കറിന്റെ പ്രേരണയാല്‍ അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ ബുദ്ധമതം സ്വീകരിക്കുന്നതിനു എത്രയോ ദശകങ്ങള്‍ക്കുമുമ്പുതന്നെ അധഃസ്ഥിതരായ ഹിന്ദുക്കളുടെ വിമോചനത്തിനുള്ള രാജമാര്‍ഗ്ഗമായി മതപരിവര്‍ത്തനത്തിനെ കരുതിയിരുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ടായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയിന്‍ കീഴില്‍ ഈഴവസമുദായം അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ക്കു പലതരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ പല ഭാഗത്തു നിന്നും നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. ഈഴവര്‍ അപ്പാടെ ബുദ്ധമതത്തില്‍ ചേരണമന്നും ക്രിസ്തുമതം സ്വീകരിക്കണമെന്നും ഇസ്ലാംമതം എന്തുകൊണ്ട് ആയിക്കൂടാ എന്നും ഹിന്ദു മതത്തില്‍ തന്നെ തുടരണമന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ സജീവമായ സംവാദങ്ങള്‍ക്കു വിഷയമായി. ഓരോ വാദഗതിക്കും അതതിന്റേതായ യുക്തിയും ന്യായവുമുണ്ടായിരുന്നു. കുമാരനാശാന്‍ തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ സുചിന്തിതമായ ചില നിഗമനങ്ങള്‍ അന്നു അവതരിപ്പിച്ചു. അതിനെ വിമര്‍ശിച്ചുകൊണ്ട് മിതവാദി പത്രത്തില്‍ വന്ന പ്രതികരണങ്ങള്‍ക്ക് കുമാരനാശാന്‍ എഴുതിയ മറുപടിയാണ് “മതപരിവര്‍ത്തനരസവാദം” എന്ന ഈ ലഘുപ്രബന്ധം.

അതെഴുതപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടടുത്തിട്ടും, ഇന്നും ഇതിലെ വാദമുഖങ്ങള്‍ക്കുള്ള പ്രസക്തി അല്പം പോലും നഷ്ടമായില്ലെന്നത് കുമാരാനാശാന്റെ പ്രായോഗികവീക്ഷണത്തിന് ഉത്തമോദാഹരണമാണ്. ഇതിലെ ചില പ്രസക്തഭാഗങ്ങള്‍ ഉദ്ധരണികളായി താഴെ ചേര്‍ക്കുന്നു.

“ക്രിസ്ത്യാനിമതത്തില്‍ ചേര്‍ന്ന പുലയരും പറയരും നമ്മുടെ നാട്ടില്‍ പലേടത്തും ഉണ്ട്. മതപരിവര്‍ത്തന “രസവാദം” ആ കാരിരുമ്പുകളെ ഇനിയും തങ്കമാക്കീട്ടില്ല.”

“ബുദ്ധമതത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോഴൊക്കെ അതിന്റെ നിര്‍ദ്ദോഷഭാഗങ്ങളെ മാത്രവും, ഹിന്ദുമതത്തെപ്പറ്റി പറയുമ്പോള്‍ ദോഷാംശങ്ങളെ മാത്രവും ഉദാഹരിക്കുന്നതായി കാണുന്നു. ഈ താരതമ്യവിവേചനരീതി ശാസ്ത്രീയമോ ധര്‍മ്മ്യമോ അല്ല. ഇത് അറിയാതെ വരുന്നതാണെങ്കില്‍ പരിഹരിക്കേണ്ടുന്ന ന്യൂനതയും, അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെങ്കില്‍ നിന്ദ്യമായ ഒരു അപരാധവും ആകുന്നു.”

“സമുദായത്തിലെ പ്രത്യേകാംഗങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി മതം മാറാന്‍ തോന്നുമ്പോള്‍ അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ലെന്ന് എന്റെ പ്രസംഗത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചട്ട മാറുംവണ്ണം മതം മാറാന്‍ ഉപദേശിക്കരുതെന്നു ഞാന്‍ പറയുന്നത് സമുദായത്തെ ഉദ്ദേശിച്ചാണ്. ക്ഷേത്രം കെട്ടാന്‍ മരം ചുമന്ന വേദന ഇതുവരെ ആറീട്ടില്ലാത്ത ചുമലില്‍ വിഹാരംപണിക്ക് കല്ലു ചുമക്കാന്‍ ധൃതിപ്പെട്ടാല്‍ സാധുക്കള്‍ കുഴങ്ങുമെന്നു മാത്രമേ അതിന്നര്‍ത്ഥമുള്ളു.”

“ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്ക്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിറുത്തിയല്ലെന്നും നിഷ്ക്കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ. പരിഷ്ക്കരണത്തില്‍ എന്റെ ആദര്‍ശം മുമ്പു പറഞ്ഞിട്ടുള്ള “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്നുള്ള ശ്രീനാരായണമതം ആണെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞേക്കാം.”

ഇവിടെ ഒരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ബുദ്ധമതത്തിലേക്ക് ഈഴവരെ തെളിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഹിന്ദു മതത്തിലെ ജാതിയെ ആണ് കുറ്റം പറയുന്നത്. ഭരണ ഘടനയും മറ്റു നിയമങ്ങളും ജാതീയമായ സകല അനീതികള്‍ക്കും അതി ശക്തമായ പ്രതിവിധിയായി നിലകൊള്ളുന്നുണ്ട് ഇന്ന്. അങ്ങനെ ഉള്ളപ്പോള്‍ പിന്നെ എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് സ്വാഭാവികമായി സംശയം ഉണ്ടാകും. പിന്നാക്ക ദളിത വിഭാഗങ്ങളില്‍ കുറച്ചു കാലമായി ഒരു ഉണര്‍വും യോജിപ്പും ഉണ്ടായി വരുന്നതിനെ തുരങ്കം വെക്കാനല്ലേ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു. സംവരണം അട്ടിമറിക്കുക എന്ന നിഗൂഡ ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ട്. തമ്മില്‍ ശത്രുതയുള്ള നൂറിലധികം ജാതിവിഭാഗങ്ങള്‍ ബുദ്ധമതത്തില്‍ ഉണ്ടെന്നതും ഒരു അറിയേണ്ട തമാശയാണ്.

ജാതീയതക്കെതിരെ ഉള്ള ഏറ്റവും നല്ല മാതൃക ശ്രീനാരായണ ഗുരു ആയിരിക്കെ, 2500 വര്ഷം പഴക്കമുള്ള നിരീശ്വര മതമായ ബുദ്ധമതത്തിലേക്ക് ഈ സമൂഹത്തെ തള്ളിവിടാനുള്ള നാലഞ്ച് കുബുദ്ധികളുടെ അപകടമായ ശ്രമം സംശയ ദൃഷ്ടിയോടെയെ കാണാന്‍ കഴിയൂ.. ഈ Sponsored Program ശ്രീനാരായണ മഹാഗുരു കനിഞ്ഞു തന്ന ദര്‍ശനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് തികച്ചും സംശയിക്കേണ്ടിയിരിക്കുന്നു.. ഈഴവ സമൂഹവും ഗുരു ഭക്തരും വളരെ ശ്രദ്ധിക്കുക. 

മൊത്തത്തില്‍ പിന്നാക്ക ദളിത വിഭാഗത്തിലെ സഹോദരങ്ങള്‍ വളരെ കരുതലോടെ മുന്നേറാന്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു..

കുമാരനാശാന്‍ കൃതികള്‍ ഉദ്ധരിച്ച് മതം മാറ്റല്‍ തുറുപ്പുചീട്ട് ഇറക്കുന്ന ആളുകള്‍ (കുബുദ്ധികള്‍) ഇനി വേറെ വല്ല വഴി നോക്കുന്നതാണ് ഉചിതം..

The Old Farmer vs God

An old farmer, mature and seasoned, one day was very angry with God. He said to God in his morning prayer, "I have to tell it as it is -- enough is enough! You don't understand even the ABC of agriculture! When the rains are needed there are no rains; when the rains are not needed you go on pouring them. What nonsense is this? If you don't understand agriculture you can ask me! I have devoted my whole life to it. Give me one chance: the coming season, let ME decide and see what happens."

It is an ancient story. In those days people had such trust that they could talk directly to God, and their trust was such that the answer was bound to happen.
God said, "Okay, this season you decide!" So the farmer decided, and he was very happy because whenever he wanted sun there was sun, whenever he wanted rain there was rain, whenever he wanted clouds there were clouds. And he avoided all dangers, all the dangers that could become destructive to his crops; he simply rejected them -- no strong winds, no possibility of any destruction to his crops. And his wheat started growing higher than anybody had ever seen; it was going above man's height. And he was very happy. He thought, "Now I will show him!"

And then the crop was cut and he was very puzzled. There was no wheat at all -- just empty husks with no wheat in them. What happened? Such big plants -- plants big enough to have given wheat four times bigger than ordinary wheat -- but there was no wheat at all.
And suddenly he heard laughter from the clouds. God laughed and he said, "Now what do you say?" The farmer said, "I am puzzled, because there was no possibility of destruction and all that was helpful was provided. And the plants were going so well, and the crop was so green and so beautiful! What happened to my wheat?" 
God said, "Because you avoided all the dangers it was impossible for the wheat to grow. Growth needs challenges."

Challenge brings INTEGRITY; otherwise a person remains hollow, empty. If all facilities are provided for you and there is no danger in your life, you will remain hollow and empty. God gives life with all its dangers.

~ Transcribed from a talk by Osho

13/09/2014

സത്യം എങ്ങിനെ കണ്ടെത്താം? ശ്രീബുദ്ധദേവന്‍

ബുദ്ധന്‍ ഒരിക്കല്‍ കല്‍മാസിന്റെ ഗ്രാമത്തിലൂടെ കടന്നു പോയി. ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ളവരും, ചുറുചുറുക്കുള്ളവരും, ബുദ്ധിമാന്മാരുമായിരുന്നു കല്മാസ് .

അവര്‍ ബുദ്ധനോട് ചോദിച്ചു. "നിങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്ക് എങ്ങിനെ അറിയും?" മറ്റുള്ള പണ്ഡിതര്‍ പറയുന്നത് (അക്കാലഘട്ടത്തില്‍ അറുപതോളം മത പണ്ഡിതര്‍ ഉണ്ടായിരുന്നു). അവര്‍ പറയുന്നതാണ് സത്യമാണെന്നാണ്. മാത്രമല്ല മറ്റുള്ളവര്‍ പറയുന്നതെല്ലാം അസത്യമെന്നും അവര്‍ പറയുന്നു.

ഇക്കാര്യം കേട്ടു ബുദ്ധന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

ഒന്ന്. കാലങ്ങളായി കേട്ടുവരുന്നു എന്നതുകൊണ്ട്‌ നിങ്ങള്‍ അതില്‍ വിശ്വസിക്കരുത്.

രണ്ട്. കുറേ തലമുറകളായി അനുഷ്ടിച്ചുവരുന്നു എന്ന കാരണത്താലും നിങ്ങള്‍ ഒരു ആചാരങ്ങളും പിന്തുടരുത്.

മൂന്നു. ഊഹാപോഹം കേട്ടാലുടന്‍ അത് ശ്രദ്ധിക്കുകയോ വിസ്വസികുകയോ അരുത്.

നാല്. വേദപുസ്തകത്തില്‍ പറയുന്നതുകൊണ്ട് മാത്രം ഒന്നും നിങ്ങള്‍ ഉറപ്പിക്കരുത്.

അഞ്ച്‌. എന്തെങ്കിലും അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.

ആറ്. ആകസ്മികമായി എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തതിന്റെ പേരിലും വിശ്വസിക്കരുത്.

ഏഴു. പുറം മോടിയില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.

എട്ട്. നിങ്ങള്‍ക്ക് സംതൃപ്തി തരുന്നു എന്ന കാരണത്താല്‍ മാത്രം ഒരു ആശയത്തെയോ കാഴ്ച്ചപാടിനെയോ മുറുകെ പിടിക്കരുത്.

ഒന്‍പതു. യുക്തിസഹമായി നിങ്ങള്‍ക്ക് തനിയെ വസ്തുതകള്‍ കണ്ടെത്താന്‍ കഴിയാത്തതൊന്നും അന്ഗീകരിക്കരുത്.

പത്ത്. ആത്മീയ ഗുരുവിനോടുള്ള ബഹുമാനം കൊണ്ടോ ആദരവ് കൊണ്ടോ ഒരു കാര്യവും വിശ്വസിക്കരുത്.

ഉത്തമ ബോധ്യതിന്റെ അടിസ്ഥാനത്തിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും മാത്രം മുന്നോട്ട് പോകുക. നിങ്ങള്‍ സ്വീകരിച്ചതോ പരിശീലിക്കുന്നതോ എന്തോ ആയിക്കൊള്ളട്ടെ അത് നിങ്ങളെ കോപത്തിലെക്കോ, അത്യാഗ്രഹത്തിലെക്കോ, അജ്ഞതയിലെക്കോ ആണ് നയിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ സ്വീകരിക്കരുത്. ആ ആശയങ്ങള്‍ നിരസ്സിക്കാം. ദേഷ്യം അഞ്ഞ്ത, അത്യാഗ്രഹം എന്നിവ പ്രാപഞ്ചികമായി തന്നെ വെറുക്കപെട്ടത് ആണ്. അവ ഒരിക്കലും ഗുണപ്രദം അല്ല .അതുകൊണ്ടുതന്നെ അത് ഒഴിവാക്കേണ്ടത് ആണ്. എന്നാല്‍ നിങ്ങളെ സംതൃപ്തി, അനുകമ്പ, വിവേകം എന്നിവയിലേക്ക് നയിക്കുന്ന ഏതൊരു കാര്യവും നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതും പരിശീലിക്കാവുന്നതും ആണ്. അവക്കുവേണ്ടി ചിലവഴിക്കപെടുന്ന സമയവും, സ്ഥലവും, നിങ്ങള്‍ക്ക് സന്തോഷവും സമാധാനപരവുമായ മനസ്സും വികസിപിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വിവേകമുള്ളവന്‍ വ്യവസ്തരഹിതമായ സ്നേഹത്തെയും ത്രിപ്തിയെയും വിവേകത്തെയും പുകഴ്ത്തുന്നു.

ഇതായിരിക്കണം എന്താണ് സത്യം, എന്താണ് അസത്യം എന്നുള്ള കാര്യം നിശ്ചയിക്കാനുള്ള മാനദണ്ഡം. 


ഇത് കേട്ട് കലമാസ് വളരെ സന്തുഷ്ടരാകുകയും തുറന്ന മനസ്സോടും, ക്ഷമയോടും കൂടി അവര്‍ സ്വന്തന്ത്രമായ അന്വേഷണത്തെയും, ശ്രദ്ധിക്കാനും ചോദ്യം ചെയ്യാനുള്ള മനോഭാവത്തെയും സ്വീകരിച്ചു. അവര്‍ പൂര്‍ണ്ണമായ മനസ്സോടുകൂടി ബുദ്ധന്‍റെ വാക്കുകള്‍ അംഗീകരിച് ജീവിച്ചു.

Courtesy ~ Susmitha Sivadasan

സിദ്ധാര്‍ത്ഥനും യശോധരയും ശ്രീ ബുദ്ധനും

യശോധര: "ഈ നീണ്ട പന്ത്രണ്ടുവര്‍ഷം സഹനത്തിന്റേതായിരുന്നു. അങ്ങ് പോയതിലല്ല, എന്നോട് പറയാതെ പോയതിലാണ് എനിക്ക് വിഷമം. സത്യം അന്വേഷിച്ചുള്ള യാത്രയിലാണെന്ന് എന്നോടു പറഞ്ഞിരുന്നെങ്കില്‍ അങ്ങ് കരുതുന്നുണ്ടോ ഞാന്‍ തടയുമായിരുന്നെന്ന്? അങ്ങ് എന്നെ വളരെ മോശമായ രീതിയില്‍ അപമാനിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന മുറിവാണിത്. ഞാനും ക്ഷത്രിയരക്തത്തില്‍ പിറന്നവളാണ്. അങ്ങ് കരുതുന്നുണ്ടോ കരഞ്ഞും അലറിവിളിച്ചും ഞാന്‍ അങ്ങയെ തടയുമെന്ന്? അങ്ങ് എന്നെ വിശ്വസിച്ചില്ല എന്നതുമാത്രമാണ് കഴിഞ്ഞ പന്ത്രണ്ടുവര്‍ഷവും എന്നെ വേദനിപ്പിച്ചത്. ഞാന്‍ അങ്ങയെ പോകാന്‍ അനുവദിക്കുമായിരുന്നു, താങ്കള്‍ക്ക് വിടപറയാന്‍ സാഹചര്യമൊരുക്കുമായിരുന്നു, യാത്രപറയാന്‍ രഥത്തിനരികെ എത്തുമായിരുന്നു.

തീര്‍ച്ചയായും ഇക്കാലംകൊണ്ട് അങ്ങ് എന്തെല്ലാമോ നേടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടം വിട്ടുപോയ ആ പഴയ ആളേയല്ല അങ്ങിപ്പോള്‍. അങ്ങയുടെ മുഖം ഇപ്പോള്‍ ജ്വലിക്കുന്നു. അങ്ങയുടെ സാന്നിധ്യം പുതുമയും സന്തോഷവും പകരുന്നു, അങ്ങയുടെ കണ്ണുകള്‍ കാര്‍മേഘമൊഴിഞ്ഞ നീലവാനം പോലെ, അങ്ങ് അതിസുന്ദരനായിരിക്കുന്നു. അങ്ങ് എന്നും സുന്ദരനായിരുന്നു, എന്നാല്‍ ഈ സൗന്ദര്യം മറ്റേതോ ലോകത്തിലേതുപോലെ തോന്നിക്കുന്നു. മറ്റെന്തോ തേജസ്സ് അങ്ങയെ വലയം ചെയ്തിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും എന്റെ മനസ്സില്‍ ഒരു ചോദ്യം കിടന്ന് ഉരുകുകയായിരുന്നു. അങ്ങ് ഇന്ന് നേടിയതെന്തോ അത് ഇവിടെയിരുന്നും അങ്ങേക്ക് സ്വായത്താമാക്കാമായിരുന്നില്ലേ? ഈ കൊട്ടാരം ആ സത്യത്തെ മറയ്ക്കുമായിരുന്നോ?''

ഭഗവാന്‍ ബുദ്ധന്‍: ''ഇതെനിക്ക് ഇവിടെയിരുന്നും കൈവരിക്കാവുന്നതേയുള്ളായിരുന്നു. അന്ന് അതേക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. പര്‍വതങ്ങളിലേക്കോ മറ്റെവിടേക്കെങ്കിലുമുള്ള യാത്ര അനിവാര്യമേ അല്ല. ഞാന്‍ എന്റെ ഉള്ളിലേക്കുതന്നെയാണ് യാത്ര നടത്തിയത്. ഇവിടെയിരുന്നും എനിക്കത് സാധ്യമായിരുന്നു. ഈ കൊട്ടാരവും മറ്റെവിടെയും പോലെ നല്ലതാണ്. എന്നാല്‍ അന്നു ഞാനത് തിരിച്ചറിഞ്ഞില്ല എന്നുമാത്രം. അതിനാല്‍ നീയെനിക്ക് മാപ്പുതരണം. ഞാന്‍ നിന്നെയോ നിന്റെ ധൈര്യത്തെയോ വിശ്വസിക്കാതിരുന്നതല്ല. എനിക്ക് എന്നെത്തന്നെ സംശയമായിരുന്നു. നീ ഉണര്‍ന്നിരുന്നെങ്കില്‍, കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ അത്ഭുതത്തോടെ ഞാന്‍ എന്നോടുതന്നെ പറഞ്ഞെന്നിരിക്കാം. 'ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നത്? തന്നെ മാത്രം ധ്യാനിച്ച് സ്‌നേഹിച്ചുകഴിയുന്ന സുന്ദരിയായ ഭാര്യയെയും ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച്.... ഉപേക്ഷിക്കാനായിരുന്നെങ്കില്‍ എന്തിന് അവന് ജന്മം നല്‍കി? ഞാന്‍ എന്റെ കടമകളില്‍നിന്ന് ഒളിച്ചോടുകയാണ്.' പ്രായമായ അച്ഛന്‍ എഴുന്നേറ്റിരുന്നെങ്കില്‍ ആ യാത്ര എനിക്ക് അസാധ്യമായേനെ. ഞാന്‍ നിന്നെ അവിശ്വസിച്ചതുകൊണ്ടല്ല. ഞാന്‍ എന്നെത്തന്നെ അവിശ്വസിച്ചതിനാലാണ്... എന്റെയുള്ളില്‍ ഒരു ചാഞ്ചാട്ടമുണ്ടായിരുന്നു. എന്റെ മനസ്സിന്റെ ഒരു ഭാഗം എപ്പോഴും ഞാന്‍ എന്താണുചെയ്യുന്നതെന്ന് എന്നോടു ചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇതുതന്നെയാണ് സമയമെന്നും ഇപ്പോള്‍ ശ്രമിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നും മനസ്സിന്റെ മറുഭാഗം പറയുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നെ രാജ്യഭാരമേല്‍പ്പിക്കാനൊരുങ്ങുന്ന സമയമായിരുന്നു. ഒരിക്കല്‍ രാജാവായാല്‍ ഈ ഉദ്യമം കൂടുതല്‍ ദുഷ്‌കരമാവുമെന്നും മനസ്സ് പറഞ്ഞു.''

യശോധര: ''എനിക്കിതുമാത്രമേ അങ്ങയോടു ചോദിക്കാനായി ഉണ്ടായിരുന്നുള്ളു. ഞാനിപ്പോള്‍ തികച്ചും സന്തോഷവതിയാണ്. സത്യം ഇവിടെയും എവിടെയും വെച്ച് കരസ്ഥമാക്കാമെന്നുള്ള അങ്ങയുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു."

കടപ്പാട് സുധീഷ്‌ നമശ്ശിവായ 

12/09/2014

ശ്രീ നാരായണ മഹാഗുരുവിന്‍റെ ജന്മ വര്‍ഷം

ഗുരുദേവന്റെ ജനന വര്‍ഷത്തെ കുറിച്ച് ഇപ്പോഴും അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല. 1030, 31,32 എന്നിങ്ങനെ പല ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്.

ഇവിടെ പല സുഹൃത്തുക്കളും അന്ന് ഈഴവര്‍ നാളും, മറ്റും നോക്കാറില്ലായിരുന്നു  എന്ന അഭിപ്രായം രേഖപ്പെടുത്തികണ്ടു. ഈഴവരുടെ ചരിത്രം നോക്കിയാല്‍ അത് തെറ്റാണെന്ന് മനസിലാകും. ഇട്ടി അച്യുതന്‍ വൈദ്യരും, സായിപ്പിനെ സംസ്കൃതം പഠിപ്പിച്ച ആറാട്ടുപുഴ വേലായുധപണിക്കരും മതി ജ്ഞാനികളായ ഈഴവര്‍ അന്നുണ്ടായിരുന്നു എന്ന് മനസിലാക്കാന്‍. ഗുരുദേവന്റെ മാതുലന്‍ പണ്ഡിതന്‍ ആയിരുന്നിരിക്കെ ഗുരുവിന്റെ ജനന സമയം നോക്കിയിട്ടില്ല എന്ന് വിചാരിക്കാന്‍ യാതൊരു ന്യായവും ഇല്ല.

ശിവഗിരിയില്‍ ഉണ്ടായിരുന്ന ഒരു ബോര്‍ഡില്‍ (ഇപ്പോള്‍ അത് അവിടെ ഉണ്ടോ എന്ന് എനിക്കറിയില്ല) ഗുരുദേവന്‍ 1030 ചിങ്ങമാസത്തില്‍ ചതയദിവസം ചെമ്പഴന്തിയില്‍ ജനിച്ചു എന്ന് രേഖപ്പെടുതിയിരുന്നു. ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ അത്യുത്തമ ശിഷ്യന്മാരില്‍ ഒരാളായിരുന്ന സ്വാമി ധര്‍മ്മതീര്‍ഥര്‍ ആണ് ഇത് സ്ഥാപിച്ചത് എന്നാണ് പറയപെട്ടിരുന്നത്.എന്നാല്‍ ശിവഗിരി മഠം തന്നെ ഗുരുദേവ ജയന്തി വര്ഷം ആയി കണക്കാക്കിയത് 1032 ആയിരുന്നു. സ്വാമി ധര്‍മ്മതീര്‍ഥര്‍ ജീവിച്ചിരുന്ന കാലത്തും അങ്ങനെ തന്നെ ആണ് ഗുരു ജയന്തി ആചരിച്ചിരുന്നത്.

സ്വാമി ധര്‍മ്മതീര്‍ഥര്‍ ഗുരുദേവനെ കുറിച്ച് എഴുതിയ The Prophet of Peace, The Great nation Builder എന്നീ പുസ്തകങ്ങളില്‍ ഗുരുദേവന്റെ ജനനം 1031 chingam 14 എന്ന് രേഖപെടുതിയിരിക്കുന്നു. അതായത് 1855 August 28. 

സ്വാമി ധര്‍മ്മതീര്‍ഥര്‍ തന്നെ എഴുതിയിട്ടുള്ള ശ്രീനാരായണ ഗുരുദേവ മാഹാത്മ്യം എന്ന ഗ്രന്ഥത്തിലും അദ്ദേഹം ഇത് തന്നെ ആവര്‍ത്തിക്കുന്നു. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “ജ്യോതിഷ മാസികയില്‍” കെ.കെ. കുറുപ്പ് എന്ന പണ്ഡിതന്‍ ഗുരുവിന്റെ ജനനവര്‍ഷം ആയിരത്തി മുപ്പത്തിഒന്നു എന്ന് വ്യക്തമായി സമര്ധിച്ചിരിക്കുന്നു.

തിരുവതാംകൂറില്‍ കൊല്ലവര്ഷം തുടങ്ങുന്നത് ചിങ്ങം ഒന്നാം തീയതിയും ബ്രിട്ടീഷ്‌ മലബാറില്‍ തുടങ്ങുന്നത് കന്നി ഒന്നാം തീയതിയും ആണെന്നുള്ള അദ്ധേഹത്തിന്റെ അഭിപ്രായം അനുസരിച്ചാകണം തിരുവതാംകൂറിലെ 1031 ചിങ്ങം മലബാറിലെ 1030 ചിങ്ങം ആകുന്നതു 1030 കാര്‍ക്കും, 1031കാര്‍ക്കും അങ്ങനെ ആശ്വാസിക്കാം എങ്കിലും ഇംഗ്ലീഷ്‌ വര്ഷം വരുമ്പോള്‍ ആഗസ്റ്റ്‌ മാസം മലബാറിലും, തിരുവതാംകൂരിലും പ്രത്യേക വര്‍ഷങ്ങളായി വരുത്തില്ലല്ലോ. 

ശ്രീനാരായണ ഗുരുദേവ സ്തോത്രത്തില്‍ ഇങ്ങനെ പറയുന്നു,

“സിംഹമാസേ, വാരുണികെ ശുഭാര്‍ക്ഷേ, സ സഹസ്രാകെ ഏകാത്രിംശത് സ്മെതാബ്ധെ ജാതം നൌമി മഹാമതി”

ആയിരത്തി മുപ്പത്തി ഒന്ന് കൊല്ല വര്ഷം ചിങ്ങമാസം ശുഭമായ ചതയ നക്ഷത്രത്തില്‍ ഗുരുദേവന്‍ ജനിച്ചു എന്നാണ് അതിലും പറയുന്നത്. വിവേകോദയത്തില്‍ ആകട്ടെ മുപ്പത്തി ഒന്നെന്നും, രണ്ടെന്നും പരസ്പര വിരുദ്ധമായി വരുന്നുണ്ട്.

ഭാരത സര്‍ക്കാര്‍ ഗുരുദേവന്റെ ജനം വര്‍ഷമായ്‌ 1031 ആണ് കണക്കാക്കുന്നത് 21/08/1967ല്‍ ഗുരുദേവ സ്മാരക സ്റ്റാമ്പ്‌ ഇറക്കിയപ്പോള്‍ പോസ്റ്റ്‌ ആന്‍ഡ്‌ ടെലിഗ്രാഫ്‌ ടിപാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച പ്രസ്ഥാവന ഇങ്ങനെ ആണ്, “Nanu who came to be later known as Narayana Guru was born in a village near Trivandrum in the year 1855”.

ശ്രീ നാരായണ ഗുരുദേവന്റെ ജനന വര്ഷം ഗ്രഹനില കണക്കാക്കിയാല്‍:

ജാതകവും, ഗ്രഹനിലയും ആധുനിക മനസുകള്‍ക്ക് അന്ധവിശ്വാസം ആയി തോന്നാം. മുറി ജ്യോതിഷികള്‍ അത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചു എന്ന് പറയുന്നതാകും സത്യം. എന്നാലും വിദൂരതയില്‍ ചലിക്കുന്ന ഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം ഇല്ല. അതിലേക്കു കൂടുതല്‍ കടന്നാല്‍ വിഷയ ഗൌരവം കുറയും എന്നതിനാല്‍ അതിനു ഒരുമ്പെടുന്നില്ല.

പ്രസിദ്ധനായ ശുക്രമഹര്‍ഷി അനേകം ശത വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയതും, പ്രശസ്ത ജ്യോതിഷികള്‍ ജാതക രചനക്ക് ആശ്രയിക്കുന്നതുമായ ശുക്ര സംഹിതയില്‍ , ഏക ജാതി മതസ്ഥാപക സന്ദേശകനായി ഒരു മഹാന്‍ 1031 chingam 14 ആം തീയതി കുചവാരത്തില്‍ ചിങ്ങം ലഗ്നത്തില്‍ ജനിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ സ്വാമി ധര്മാനന്ദജിയുടെ “ ശ്രീ നാരായണ പരമഹംസന്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്

ഗുരുദേവന്റെ ഉത്തമ ഗൃഹസ്ഥ ശിഷ്യന്‍ ആയിരുന്ന മുന്‍സിഫ്‌ റാവു ബഹാദൂര്‍ സി.വി.ഗോപാലന്‍ 1947 ജൂലൈ-സെപ്തംബര്‍ മാസത്തെ ശിവഗിരി മാസികയില്‍ ഇത് സംബന്ധിച്ച ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.ശുക്ര സംഹിത അനുസരിച്ചുള്ള ജാതകത്തിലെ ഗ്രഹസ്ഥിതിയും, അംശക നിലയും അതില്‍ കാണിച്ചിട്ടുണ്ട്.

ഗ്രഹനില നോക്കുകയാണെങ്കില്‍ മുപ്പതിലും, മുപ്പതിരണ്ടിലും ശ്രേഷ്ടമായ ഒരു സമയം ഇല്ല. മുപത്തിഒന്നില്‍ മാത്രമേ അത്തരം ഒരു സമയം ഉള്ളൂ.

ഗജ കേസരിയോഗവും, ശ്രീകണ്‍ഠ യോഗവും, നിപുണയോഗവും, സാരസ്വത യോഗവും, ഉഭയചരിത യോഗവും എല്ലാം ഒത്തു വരേണ്ടത് ആയിരത്തി മുപ്പത്തി ഒന്നില്‍ ചിങ്ങം ചതയ നക്ഷത്രത്തില്‍ ചിങ്ങം രാശിയിലെ ജാതകന് ആണ്. അത്തരത്തിലുള്ള ജാതകന് മാത്രമേ കളത്ര സ്ഥാനതു കേസരി യോഗം വരികയും കളത്ര സ്ഥാനാധിപന്‍ അഭീഷ്ട സ്ഥാനത് നില്‍ക്കുകയും ചെയ്യുന്നതുകൊണ്ട് വിവാഹത്തിനുള്ള യോഗം ഉണ്ടെങ്കിലും, നീചസ്ഥനായ ചൊവ്വയുടെ എഴാമിടതിലെക്കുള്ള ദൃഷ്ടിദോഷവും, കരക ഗ്രഹമായ ശുക്രന് നീച്ചസ്ഥാന മാരക സ്ഥിതിയും വന്നതിനാല്‍ “മാംഗല്ല്യം വരിക്കേല മംഗളാത്മകന്‍ ദിവ്യ മംഗളനായിതന്നെ വര്‍ത്തിക്കുമഭന്ഗുരം” എന്ന സ്ഥിതിയില്‍ എത്താന്‍ കഴിയുകയുള്ളൂ.


അവലംബം - ഗുരുദേവന്റെ അവതാര വര്‍ഷം - Dr Kamaljith Abhinav

06/09/2014

Leadership Skills and Interpersonal Skills

Here are few tips and tricks for Group Discussion. Ideas for GD given by Rocky Saggoo. Know, what he said precisely:-

He said, "You are evaluated for Leadership Skills and Interpersonal Skills during Group Discussions".

LEADERSHIP SKILLS:

Leaders are always confident since they feel good, great and wonderful about themselves. GD is just normal discussion where people share their opinions, so there is no need of getting nervous. Face GD confidently.

Leaders bring back the derailed train of GD. In many group discussions, people start beating around the bush, the train of their GD goes off the track, it derails. Leaders are always ready to take initiative and bring back the derailed train.

Leaders have great knowledge, and to enhance knowledge, you need to get into the habit of group discussion. Discuss good topics, bad topics, bizarre topics with your friends, family members and the people you know.

INTERPERSONAL SKILLS:

You have good interpersonal skills if you are a good communicator. Speak softly and politely during group discussions. Even if you are disagree with some people, don't get angry, instead use good phrases to elaborate your point during GD.

You have good interpersonal skills if you have good non verbal communication skills. Have good body language and posture during GD. Sit, stand, approach people nicely.

You have good interpersonal skills if you are a good listener. Don't just speak during Group Discussions, listen as well. Give a head nod and be attentive listener. This is gonna impress the evaluator.

ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികൾ

ശ്രീനാരായണഗുരുവിന്റെ സന്യസ്തശിഷ്യന്മാരിൽ പ്രമുഖനായിരുന്നു ബ്രഹ്മശ്രീ ബോധാനന്ദസ്വാമികൾ. 1104 കന്നി 5 ന്‌ ശ്രീനാരായണഗുരു സമാധിയായി മൂന്ന് ദിവസം കഴിഞ്ഞ്, കന്നി 8 ന്‌ ബോധാനന്ദ സ്വാമി സമാധിയായി.

ജനനം, സന്യാസം:

തൃശൂരിലെ ചിറക്കലിൽ സാമാന്യം ഭേദപ്പെട്ട ഒരു തറവാട്ടിൽ ജനിച്ച ആ പുണ്യപുരുഷൻ പതിനെട്ടാം വയസ്സിൽ സത്യാന്വേഷണനിരതനായും സർവസംഗപരിത്യാഗിയായും ഇറങ്ങിത്തിരിച്ചു. ഭാരതമെമ്പാടും ചുറ്റിസഞ്ചരിച്ച ആ തപോധനൻ ഭാരതാരാമത്തിലെ പൂർവരായ ഋഷീശ്വരന്മാരെപ്പോലെ ഹിമാലയസാനുക്കളിൽ കഠിനമായ തപശ്ചര്യയിൽ മുഴുകുകയും ഒടുവിൽ സത്യസാക്ഷാത്കാരം നേടി ജീവന്മുക്തിപദത്തിൽ ആരൂഢനാകുകയും ചെയ്തു.

വിപ്ലവപ്രസ്ഥാനം:

ശങ്കരാചാര്യ പരമ്പരയിൽനിന്ന്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ ബോധാനന്ദസ്വാമികളായി മാറി, കേരളത്തിൽ മടങ്ങിയെത്തിയ സ്വാമികൾ അയിത്തവും അനാചാരവും ജാതിജന്യമായ അനീതിയും ദൂരീകരിക്കുവാൻ വേണ്ടി ഒരു വിപ്‌ളവപ്രസ്ഥാനത്തിന്‌ രൂപം നൽകി. കേരളം അതിനുമുൻപോ, അതിനുശേഷമോ ദർശിക്കാത്ത ഒരു വിപ്‌ളവപ്രസ്ഥാനമായിരുന്നു അത്‌. ധർമ്മഭടസംഘം അഥവാ രഹസ്യസംഘം എന്നായിരുന്നു അതിന്റെ പേര്‌. വരേണ്യവർഗ്‌ഗത്തിന്റെ കരബലകൽപിതമാണ്‌ ജാതിഭേദമെന്ന്‌ സ്വാമികൾ കണ്ടിരുന്നു. അതിനെ നേരിടാൻ അതേപോലെ കരബലമാർജ്ജിക്കുക, പൊരുതുക ഇതായിരുന്നു ധർമ്മഭടസംഘത്തിന്റെ മാർഗ്‌ഗം. കായികപരിശീലനം നേടിയ ഒരു ഡസൻ വരുന്ന യുവാക്കളെ തിരഞ്ഞെടുത്ത്‌ അർദ്ധരാത്രി സമയത്ത്‌ മിന്നിത്തിളങ്ങുന്ന നിലവിളക്കിന്റെ മുൻപിൽ കുളിച്ച്‌ ഈറനായി തറ്റുടുത്ത്‌ കഠാരകൊണ്ട്‌ കൈമുറിച്ച്‌ രക്തംതൊട്ട്‌ സത്യം ചെയ്യുന്നു. "ജാതിയിൽ ഞാൻ ആരുടെയും പിന്നിലല്ല. ജാതിഭേദത്തെ ഇല്ലായ്‌മ ചെയ്യുവാൻ ഞാൻ എന്റെ ജീവനെ ബലിയർപ്പിക്കുന്നു".

ധർമ്മഭടാംഗങ്ങൾ പഴയ കൊച്ചി, മലബാർ പ്രദേശങ്ങളിൽ ധാരാളം യൂണിറ്റുകൾ ധർമ്മഭടസംഘത്തിനുണ്ടാക്കി. കൊച്ചിയിലും മലബാറിലും സഞ്ചാരസ്വാതന്ത്യ്‌രം നേടിയെടുക്കുവാൻ വലിയ ത്യാഗവും സേവനവുമാണ്‌ ധർമ്മഭടസംഘം നിർവഹിച്ചത്‌. അനവധി സന്യാസിശിഷ്യന്മാരും ഗൃഹസ്ഥശിഷ്യന്മാരുമടങ്ങിയ ബോധാനന്ദസംഘം ഒരു വിപ്‌ളവ കൊടുങ്കാറ്റായി കേരളമെങ്ങും ചീറിയടിച്ച കാലത്താണ്‌ വിധി നിയോഗമെന്നോണം ആ പ്രസ്ഥാനം ശ്രീനാരായണഗുരുദേവപ്രസ്ഥാനത്തിൽ വിലയംപ്രാപിച്ചത്‌. അന്ന്‌ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ, ബ്രഹ്‌മാനന്ദശിവയോഗി തുടങ്ങിയ കേരളീയ നവോത്ഥാനനായകന്മാരായ ആദ്ധ്യാത്മികാചാര്യന്മാരുടെ ഗണനയിൽ ബോധാനന്ദസ്വാമികളും സ്‌മരിക്കപ്പെടുമായിരുന്നു.

ശ്രീനാരായണഗുരുവിന്റെ അനന്തരഗാമി:

ശിവഗിരി ശാരദാമഠം പ്രതിഷ്ഠാവേളയിൽ ഗുരുദേവശിഷ്യ പരമ്പരയിൽ വിലയംപ്രാപിച്ച ബോധാനന്ദസ്വാമികൾ അതേ ശാരദാമഠത്തിൽവച്ചുതന്നെ ഗുരുദേവന്റെ അനന്തരഗാമിയായി ഗുരുദേവനാൽ അഭിഷിക്തനാകുകയും ചെയ്തു. ആ വേളയിൽ ശ്രീസഹോദരൻ അയ്യപ്പൻ സ്വാമികൾക്ക്‌ സമർപ്പിച്ച മംഗളപത്രത്തിൽ

“സാക്ഷാൽ ജ്ഞാനദയാസിന്‌ധുവ
കുഗുരുമൂർത്തിതൻ
അനഘം ഗുണസംജാതം പകരും സ്വാമി
അങ്ങയിൽ
അങ്ങേടെയാജ്ഞാവാഹകന്മാർ സ്വാമിൻ! ഞങ്ങളശേഷവും“

എന്നാണ്‌ സ്‌മൃതി അർപ്പിച്ചത്‌.

എസ്.എൻ.ഡി.പി യോഗ പ്രവർത്തനങ്ങൾ:

തിരുവിതാംകൂർ എസ്‌.എൻ.ഡി.പി യോഗം സ്ഥാപകനായി ശ്രീനാരായണ ഗുരുദേവൻ അറിയപ്പെടുമ്പോൾ കൊച്ചി എസ്‌.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകൻ (അന്ന്‌ കൊച്ചി തിയമഹാസഭ) ബോധാനന്ദസ്വാമികളാണ്‌. നീണ്ട 13 വർഷക്കാലം സ്വാമികൾ തന്നെയായിരുന്നു യോഗത്തിന്റെ പ്രസിഡന്റ്‌. ഗുരുദേവസ്ഥാപനങ്ങളോടും ക്ഷേത്രങ്ങളോടും ചേർന്ന്‌ ഗുരുദേവപ്രതിമ സ്ഥാപിക്കണമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ ബോധാനന്ദസ്വാമികളാണ്‌. ആ പ്രതിമ ശ്രീമൂർക്കോത്തുകുമാരന്റെ നേതൃത്വത്തിൽ തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തിൽവച്ച്‌ ഗുരുദേവൻ സശരീരനായിരിക്കവെ ബോധാനന്ദസ്വാമികൾ തന്നെ സ്ഥാപിക്കുകയും ചെയ്തു. സാധുക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗം, ജീവിതവൃത്തി എന്നിവയെ സഹായിക്കുന്നതിനുവേണ്ടി ആദ്യമായി ഒരു ബാങ്ക്‌ - കൊച്ചി നാഷണൽ ബാങ്ക്‌ സ്ഥാപിച്ചതും ബോധാനന്ദസ്വാമികൾ തന്നെ. ഗുരുദേവസന്ദേശങ്ങളുടെ സാക്ഷാത്കാരത്തിനും സ്വതന്ത്രചിന്തയ്ക്കുംവേണ്ടി ഒരു "ശ്രീനാരായണമതം" തന്നെ സ്വാമികൾ സ്ഥാപിക്കുവാനൊരുങ്ങി. എന്നാൽ സർവമത സമന്വയമൂർത്തിയായ ഗുരുദേവന്റെ കൽപനപ്രകാരം സ്വാമികൾ മതസ്ഥാപന പ്രവൃത്തികളിൽനിന്ന്‌ പിൻവാങ്ങി.

ശ്രീനാരായണ ധർമ്മ സംഘം:

1928ൽ ശിവഗിരിമഠം കേന്ദ്രമാക്കി ശ്രീനാരായണധർമ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിക്കുവാൻ നേതൃത്വം കൊടുത്തതും സ്വാമികളാണ്‌. അദ്ദേഹം സ്ഥാപിച്ച തൃശൂർ - കൂർക്കഞ്ചേരി ശ്രീനാരായണഭക്തപരിപാലനയോഗം അദ്വൈതാശ്രമം, മഹേശ്വരക്ഷേത്രാങ്കണത്തിൽവച്ച്‌ സ്ഥാപിതമായ ശ്രീനാരായണധർമ്മസംഘത്തിന്റെ ആദ്യ അദ്ധ്യക്ഷനായി ശ്രീനാരായണ ഗുരുദേവൻ നിയോഗിച്ചനുഗ്രഹിച്ചത്‌ ബോധാനന്ദസ്വാമികളെയാണ്‌. ശ്രീനാരായണഗുരുദേവന്റെ അനന്തരഗാമിയെന്നനിലയിൽ 1926 ൽ എസ്‌. എൻ.ഡി.പി യോഗത്തിന്റെ ഇരുപത്തിമൂന്നാം വാർഷികയോഗത്തിൽ സ്വാമികളെയാണ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്‌. ആ യോഗത്തിൽവച്ച്‌ ബോധാനന്ദസ്വാമികളെ എസ്‌. എൻ.ഡി.പി യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സ്ഥിര അദ്ധ്യക്ഷൻ ഗുരുദേവൻ ആയിരുന്നുവല്ലോ. ഗുരുദേവന്റെ മഹാപരിനിർവാണത്തിനുശേഷം അനന്തരഗാമി യോഗത്തിന്റെയും സ്ഥിരാദ്ധ്യക്ഷനാകുക ഇതായിരുന്നു അന്നത്തെ സങ്കൽപം. എന്നാൽ ആ മഹാഭാഗ്യം അനുഭവിക്കുവാൻ ശ്രീനാരായണപ്രസ്ഥാനത്തിനു സാധിച്ചില്ല. ഗുരുദേവൻ മഹാസമാധി പ്രാപിച്ചതിന്റെ മൂന്നാംനാൾ സ്വാമികളും സമാധിയടഞ്ഞു. 

ശ്രീനാരായണഭക്തലോകം ഗുരുദേവന്റെ ഈ അനന്തരഗാമിയെ വിസ്‌മരിക്കുവാൻ പാടില്ലാത്തതാണ്‌. "ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ" എന്ന ശ്രീനാരായണ ഗുരുദേവവചനം ബോധാനന്ദസ്വാമികളുടെ മഹത്ത്വം വിളിച്ചറിയിക്കുന്നു.

02/09/2014

ശ്രീപത്മനാഭസ്വാമി ക്ഷേത്രം:-

തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ.ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. പത്മനാഭസ്വാമിയുടെ ഭക്തനായ തിരുവിതാംകൂർ മാർത്താണ്ഡ വർമ്മ മഹാരാജാവ് രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടിരുന്നു.

ദണ്ഡകാരണ്യത്തിൽ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന പുണ്ഡരീകൻ, വ്യാസൻ, ശുകൻ, ശുനകൻ, വസിഷ്ഠൻ, വാത്മീകി തുടങ്ങിയ ഋഷിമാരെ നാരദൻ സന്ദർശിച്ചപ്പോൾ ലോകത്തിലെ ഏറ്റവും പുണ്യ-പുരാതനമായ ക്ഷേത്രം ഏതെന്ന്‌ ആരാഞ്ഞിരുന്നത്രേ. അതിന്‌ നാരദൻ നൽകിയ മറുപടി “അനന്തപുരിയിൽ ശയനം കൊള്ളുന്ന ശ്രീപദ്മനാഭന്റെ ക്ഷേത്രം” ആണെന്നായിരുന്നത്രേ. അനന്തപുരിക്ക്‌ ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിനു പിന്നിലെ ഐതിഹ്യം ഇതാവാം.

ദിവാകരമുനിയും അനന്തദർശനവും:

മതിലകം രേഖകളിൽ പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌..ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാർഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന്‌ ബാലൻ സമ്മതിക്കുകയും ചെയ്തു.

പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട്‌ ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു

വില്വമംഗലവും അനന്തൻകാടും:

ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്.ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

പുലയസ്ത്രീയുടെ സഹായം:

ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻ കാട്ടിലേക്ക്‌ വലിച്ചെറിയും എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക്‌ പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം ദർശനം ലഭിക്കുകയും ചെയ്തു.മുനി പിന്നീട്‌ ഭഗവദ്‌ ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്‌ തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഭഗവത്‌ സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലുപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന്‌ പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയത് എന്നു ഐതിഹ്യം. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു.

പ്രതിഷ്ഠാ മൂർത്തികൾ:
ശ്രീപത്മനാഭസ്വാമി
ശ്രീ നരസിംഹസ്വാമി
തിരുവമ്പാടി കൃഷ്ണൻ

ഉപദേവ പ്രതിഷ്ഠകൾ:
ഗണപതി
അയ്യപ്പൻ
നാഗങ്ങൽ
ക്ഷേത്രപാലൻ
ഹനുമാൻ

ക്ഷേത്ര നിർമ്മിതി:

108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. നാലുവശവും തമിഴ് ശൈലിയിൽ തീർത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.

ഗോപുരങ്ങൾ:

തഞ്ചാവൂർ മാതൃകയിൽ നൂറ്‌ അടിയോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ്‌ കിളിവാതിലുകളോടും മുകളിൽ ഏഴ്‌ സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ്‌ ക്ഷേത്ര ഗോപുരം നിർമിച്ചിട്ടുള്ളത്‌.

പത്മനാഭ പ്രതിഷ്ഠ:

അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന പതിനെട്ടടി നീളമുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ.ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ.വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്‌, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട്‌ ദേവന്റെ മൂർധാവ്‌ മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു

കടുശർക്കര യോഗപ്രതിഷ്ഠ:

പന്തീരായിരത്തി എട്ട്‌ സാളഗ്രാമങ്ങൾ അടുക്കി വച്ചുള്ള രൂപകൽപനയ്ക്കു ശേഷം ഏതാണ്ട്‌ അഷ്ടബന്ധത്തിന്‌ തുല്യമായ കടുംശർക്കര കൂട്ടുണ്ടാക്കി അത്‌ പുറമെ പൂശി ശരീര തുല്യമാക്കി തീർത്ത്‌ അതിൽ ജീവാവാഹനം ചെയ്തതാണ്‌ ഇവിടുത്തെ “കടുംശർക്കര യോഗ വിഗ്രഹം”. കടുശർക്കരയോഗമായതിനാൽ മൂലബിംബത്തിൽ അഭിഷേകം പതിവില്ല. ഇതിനുപകരം അലങ്കാര വിഗ്രഹത്തിലാണ് നിത്യേന അഭിഷേകം നടത്താറുള്ളത്.

ഏതാണ്ട്‌ മൂന്ന്‌ ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.


112 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശം... മഹാരാജാവ് 6 കുതിരകൾ വലിക്കുന്ന രഥത്തില്‍ എഴുന്നള്ളുന്നു.

(It captures the grandeur of the Travancore Maharaja's royal carriage in front of Sree Padmanamaswamy Temple, Trivandrum. Photograph taken about 1900 by the Government photographer, Zacharias D'Cruz)

Bellur Krishnamachar Sundararaja (BKS) Iyengar - BKS Iyengar (1918 – 2014)

Bellur Krishnamachar Sundararaja (BKS) Iyengar was a pioneering yoga teacher or ‘yogacharya’ credited with establishing and popularizing modern yoga in India and across the world. He created a unique school of yoga popularly known as ‘Iyengar Yoga’ and authored several books on yoga practice and philosophy which are considered authoritative texts used by practitioners, young and old.

BKS Iyengar’s Childhood

Iyengar was born on December 14, 1918 and survived malaria, typhoid and tuberculosis in his childhood. At 16, he was introduced to yoga by his Guru T. Krishnamacharya but soon after he was asked to leave for Pune to teach yoga. It is only due to his own dedication that he achieved perfection in yoga asanas.

The BKS Iyengar Family

In 1943, he married Ramamani, 16 who went on to mother five daughters namely Geeta, Vinita, Suchita, Sunita and Savitha and one son Prashant. His eldest daughter and son are now the torch bearers of Iyengar Yoga after his death in 2014.

BKS Iyengar Introduced Yoga to the West

Iyengar had been a yoga teacher to many eminent personalities including statesmen, physicians and industrialists. His practice and teachings were appreciated by all – from the Queen to the President and the Pope. In 1952, his meeting with the violin maestro Yehudi Menuhin was a turning point in Iyengar’s life. Intellectuals such as Menuhin and author Aldous Huxley were responsible in introducing Iyengar to the global community which helped Iyengar take his yoga to the West.

The Teachings of BKS Iyengar

BKS Iyengar was arguably the first person to train students in large groups and teach the highest aspects of yoga – the soul searching ‘Atma Darshan’ through asanas. He laid a great emphasis on precision and alignment, performing and breaking barriers that can bring about a transformation in thought and habits. He is the only person to. In 1975, Iyergar founded the Ramamani Iyengar Memorial Yoga Institute in Pune, India – named after his wife – supported by his daughter Geeta and son Prashant, who manage the institute. In 1998, he taught 800 of his students for a week on the occasion of his 80th birthday in his institute in Pune. Again, in the year 2000, he conducted a special course for senior "Iyengar Yoga" teachers from nearly 40 countries.

The Yoga Practice of BKS Iyengar

Till the last breath of his life, Iyengar continued to practice Yoga. As a yogi, he was an artist at work and always at ease in any posture, for precision with beauty was the hallmark of his asana. He showed the world how the regular practice of yoga can integrate the body, mind and emotions. BKS Iyengar passed away at the age of 95 in Pune on August 20, 2014.

Top 10 Books About BKS Iyengar Yoga

Iyengar’s teachings were first published in 1966 as Light on Yoga, which has been translated into 18 languages. He went on to author 14 books and numerous others that were written by his disciples.

Yoga: The Iyengar Way
Iyengar: The Yoga Master
Iyengar Yoga: Wisdom and Practice
BKS Iyengar Yoga: The Path to Holistic Health
Iyengar Yoga for Beginners: An Introduction to Classic Poses
Iyengar Yoga: Classic Yoga Postures for Mind, Body and Spirit
How to Use Yoga: A Step-by-Step Guide to the Iyengar Method
Where Are My Ankles? How Iyengar Yoga Rescued Me from Stress
Core of the Yoga Sutras: The Definitive Guide to the Philosophy of Yoga
Light on Life: The Yoga Journey to Wholeness, Inner Peace, And Ultimate Freedom

BKS Iyengar was honored with some of India’s highest civilian awards – Padma Shri in 1991, the Padma Bhushan in 2002 and the Padma Vibhushan in 2014 in recognition of his commitment to spreading knowledge of Indian culture and tradition – especially the wisdom of the yoga sutras – globally.