25/10/2013

ക്ഷേത്രങ്ങളിലെ നമസ്ക്കാരം


വിശ്വാസത്തിന്റെ മറ്റൊരു പതിപ്പാണ്‌ നമസ്ക്കാരം

ക്ഷേത്രങ്ങളിലെ നമസ്ക്കാരം  ഒറ്റസംഖ്യയായി വേണം അർപ്പിക്കാൻ. 

പുരുഷന്മാർക്ക് ദണ്ഡനമസ്ക്കാരവും, സ്ത്രീകൾക്ക് പഞ്ചാംഗനമസ്ക്കാരമാണ് വിധിച്ചിട്ടുള്ളത്‌.

ദണ്ഡനനമസ്ക്ക്കാരം: കമിഴ്ന്ന് കിടന്ന് സാധാരണരിതിയിൽ നടത്തുന്ന നമസ്ക്കാരമാണ് ദണ്ഡനനമസ്ക്ക്കാരം. ഇതിന് ഒരു തരത്തിലുള്ള നിബന്ധനകളുമില്ല. തികഞ്ഞ ഈശ്വരചിന്ത മാത്രം മതി.

സാഷ്ടാംഗനമസ്ക്കാരം: മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി,കണ്ണ്, കാൽമുട്ടുകൾ,കാലടികൾ എന്നിങ്ങനെയുള്ള എട്ടു അംഗങ്ങളിൽ കിടന്നുകൊണ്ട് കൈയ്യുകൾ തലയക്കുമീതേ കൂപ്പി തൊഴുന്നതാണ് സാഷ്ടാംഗനമസ്ക്കാരം എന്ന് പറയുന്നത്.

ദേവിദേവന്മാരുടെ പ്രീതിയ്‌ക്കായി സാഷ്ടാംഗനമസ്ക്കാരമാണ് ഉത്തമമെന്നും അത് എങ്ങനെ വേണമെന്നും താഴെ കൊടുത്തിട്ടുള്ള ശ്ലോകത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും.

"ഉരസാ ശിരസാ വാചാ
മനസാഞ്ജലിനാ ത്യശാ
ജാനുഭ്യാം ചൈവ പാദാഭ്യാം
പ്രണമോഷ്ടാംഗ ഈരിത:"

No comments: