29/11/2014

ചോര വീണ മണ്ണില്‍ പടര്‍ന്നത് മാറ്റത്തിന്റെ വേരുകള്‍

പഴമയും,പാരമ്പര്യത്തെയുംകുറിച്ച് അഭിമാനംകൊള്ളുന്നവര്‍ക്കുവേണ്ടി malayal.am online magazine വന്ന ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ താഴെകൊടുക്കുന്നു.

'നമ്പൂതിരിമാരുടെ വക ശ്രീശങ്കരാചാര്യര്‍' എന്ന പത്രം 1917 ഓഗസ്റ്റില്‍ അധികാരികള്‍ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കി:

"ഈ മാസം 15൹ പകല്‍ നാലു മണിക്ക് ചെങ്ങന്നൂര്‍ എച്ച്ജി സ്ക്കൂളില്‍ പഠിക്കുന്ന ഏതാനും ഈഴവ വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍ വിട്ടുവരുമ്പോള്‍ തങ്ങള്‍ക്കു പബ്ളിക്ക് റോഡില്‍ക്കൂടി നടക്കാന്‍ അവകാശമുണ്ടെന്നും മറ്റും വീരവാദം പറഞ്ഞുകൊണ്ട് ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തിന്റെ കിഴക്കുപുറത്തെ മതിലിനരികില്‍ക്കൂടി പോയി ക്ഷേത്രം തീണ്ടി തൊടാന്‍ ഭാവിക്കയും അതിന്നു ചിലര്‍ തടസ്ഥം പറയുകയും ചെയ്തതായി അവിടെ നിന്നും ഒരു ലേഖകന്‍ ഞങ്ങള്‍ക്കെഴുതിയിരിക്കുന്നു. തീണ്ടലുളള ജാതിക്കാര്‍ക്ക് പബ്ളിക് റോഡില്‍ക്കൂടി നടക്കാന്‍ ഗവര്‍മ്മെണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രം തീണ്ടത്തക്കവണ്ണം ക്ഷേത്രത്തോട് സമീപിക്കുന്നതിന് ഗവര്‍മ്മെണ്ടനുവാദമില്ലെന്നുള്ളത് ഈ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. ജാതിഭ്രാന്തു പിടിച്ചു മര്യാദയും വകതിരിവും ഇല്ലാതെ നടക്കുന്ന ഈ കൂട്ടരെ മര്യാദ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു അധികൃതന്മാരെ അറിയിച്ചു കൊള്ളുന്നു".

'ജാതിഭ്രാന്തി'നു പകരം 'കാമഭ്രാന്ത്' എന്ന് അവസാനവാചകം തിരുത്തിയാല്‍, 'സദാചാര' പൊലീസുകാരെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രനും എം ടി രമേശും കെ. സുരേന്ദ്രനുമൊക്കെ അവതരിപ്പിക്കുന്ന വാദങ്ങളുടെ തിരക്കഥയാകും. പവിത്രമായി കരുതി പരിപാലിച്ചുപോന്ന ആചാരങ്ങളെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന പ്രവര്‍ത്തങ്ങള്‍ക്കെതിരെ മേല്‍പറഞ്ഞ പത്രം പുലര്‍ത്തിയ അസഹിഷ്ണുതയാണ് നാഗ്പൂര്‍ ആചാര്യന്മാരുടെ 'മോഡിഫൈഡ്' ഭൂതഗണങ്ങളും പങ്കുവെയ്ക്കുന്നത്.

കായികശക്തി യഥേഷ്ടം ഉപയോഗിച്ച് ആചാരങ്ങള്‍ അണുവിട തെറ്റാതെ പുലര്‍ത്തിപ്പോന്ന കാലം മാറിയതിന്റെ സൂചനയും മേലുദ്ധരണിയിലുണ്ട്. മര്യാദയും വകതിരിവും പഠിപ്പിക്കാനുളള ചുമതല അധികൃതരെയാണ് ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. അതൊരു സാമൂഹ്യമാറ്റത്തിന്റെ ദൃഷ്ടാന്തമാണ്. ആ മാറ്റം സാധ്യമാക്കിയ ചരിത്രവീഥികളിലൂടെ പുതിയ തലമുറ കണ്ണു തുറന്നു നടക്കണം. അത്യാവശ്യം പരിചയപ്പെട്ടിരിക്കേണ്ട ഒരുപാടു മുഖങ്ങള്‍ ആ വഴിയില്‍ കാണാം. ഉഴുതുമ്മല്‍ കിട്ടന്‍, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍ എന്നിവരെ പരിചയപ്പെടുമ്പോള്‍ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവിനെ മുഖാമുഖം കാണാം. ആരായിരുന്നു അവരെന്നല്ലേ?

നവോത്ഥാന കേരളം - കായികമായ പ്രത്യാക്രമണങ്ങളുടെ സൃഷ്ടി

പശുക്കറവയുടെ ചരിത്രം

തന്റെ ആത്മകഥയില്‍ (എന്റെ സ്മരണകള്‍) കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ഇങ്ങനെ പറയുന്നു...

"പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുള്ളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന്നു... ഈഴവന്‍ കറന്ന പാല്‍, അവര്‍ തൊട്ടതെന്നര്‍ത്ഥം, വഴിപാടിനു മാത്രമല്ല, ബ്രാഹ്മണര്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു"
'രണ്ടു സമുദായ പരിഷ്കര്‍ത്താക്കള്‍' എന്ന പുസ്തകത്തില്‍ കെ സി കുട്ടനും ഇക്കാര്യം വിവരിക്കുന്നുണ്ട്.

"പശുക്കളെ ആര്‍ക്കും വളര്‍ത്താം. പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുള്ള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം"...

ഇതായിരുന്നു 1900കളില്‍ നിലനിന്ന 'സദാചാരം'. അതു നിലിര്‍ത്തിയതോ, കൈയൂക്കിന്റെ പ്രയോഗത്തിലും. നൂറു കണക്കിനുണ്ട് അത്തരം ആചാരങ്ങള്‍. പശുവിനെ വളര്‍ത്തിയാല്‍ മതി, കറക്കരുത് എന്ന ചിട്ട അവര്‍ണന്‍ തെറ്റിച്ചാല്‍ മര്‍ദ്ദനമായിരുന്നു ശിക്ഷ. ഈ 'സദാചാരം' കെട്ടുകെട്ടിക്കാന്‍ രംഗത്തിറങ്ങിയവരില്‍ പ്രമുഖനായിരുന്നു ചേര്‍ത്തലയില്‍ ജീവിച്ചിരുന്ന ഉഴുതുമ്മല്‍ കിട്ടന്‍ എന്ന സാമൂഹ്യപരിഷ്കര്‍ത്താവ്.

പശുക്കറവയ്ക്ക് അവര്‍ണര്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ ചങ്കൂറ്റവും മെയ്ക്കരുത്തുമുള്ളവരെ അദ്ദേഹം സംഘടിപ്പിച്ചു. ഈഴവനായ അയല്‍ക്കാരന്റെ പശു പ്രസവിച്ചപ്പോള്‍ പാലു കറക്കാന്‍ ധൈര്യം നല്‍കി. പൂവാലിപ്പശുവിന്റെ തീണ്ടിയശുദ്ധമാക്കാത്ത പൈമ്പാലും കാത്തിരുന്ന സവര്‍ണപ്രമാണി കോപാകുലനായതു സ്വാഭാവികം. ഏതാനും ഗുണ്ടകളെയും കൊണ്ട് 'ഗോപാലകനെ' തല്ലാനെത്തിയ പ്രമാണിയെ കാത്തിരുന്നത് പത്തറുപതു മല്ലന്മാരുടെ മറ്റൊരു സംഘം. തല്ലിയാല്‍ തല്ലുന്നവരുടെ എല്ലു നുറുങ്ങുമെന്നു മനസിലാക്കി പിന്‍വാങ്ങിയ ആ സവര്‍ണ പ്രമാണിയുടെ പേര്, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍.

പുലയന്മാരുടെ തിരിച്ചടികള്‍

ഇനി ഗോപാലദാസിനെ പരിചയപ്പെടാം. പുലയസ്ത്രീകള്‍ കല്ലുമാല ധരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന കാലം. അപരിഷ്കൃതമായ ആചാരമാണിതെന്നും മാല വലിച്ചെറിയണമെന്നും ഉദ്‍ബോധിപ്പിച്ച് പുലയര്‍ക്കിടയില്‍ സാമുദായിക പരിഷ്കരണത്തിനിറങ്ങിയ പുരോഗമനവാദിയായിരുന്നു ഗോപാലദാസ്. അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ക്ക് ഫലമുണ്ടായി. പുലയസ്ത്രീകള്‍ കല്ലുമാല വലിച്ചെറിയാന്‍ തുടങ്ങി. ഇതിനോട് സവര്‍ണരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് 'ചങ്ങനാശേരി' എന്ന പുസ്തകത്തില്‍ സി. നാരായണ പിള്ള ഇങ്ങനെ പറയുന്നു:
"പുലയസ്ത്രീകളുടെ നിര്‍ദ്ദോഷമായ ഈ ആഭരണപരിത്യാഗം ആഭിജാത്യമുളള ചില നായര്‍ പ്രമാണിമാരെ ക്ഷോഭിപ്പിച്ചു. അവര്‍ പുലയസ്ത്രീകളെ വീണ്ടും കല്ലുമാലകള്‍ അണിയുവാന്‍ പ്രേരിപ്പിക്കുന്നതിന് എതിര്‍പ്രക്ഷോഭണം തുടങ്ങി. അവിവേകിയായ ഒരു നായര്‍ കല്ലുമാല പ്രക്ഷോഭണം നടന്നുകൊണ്ടിരുന്ന ഒരു പുലയമഹായോഗത്തില്‍ കടന്നു ചെന്ന് അവരുടെ നേതാവിനെ നിര്‍ദ്ദയം പ്രഹരിക്കാന്‍ കൂടി മടി കാണിച്ചില്ല. ഈ സംഭവമാണ് പുലയര്‍ ലഹളയ്ക്കു കാരണമായത്".

മേലാളന്മാരുടെ അസഹിഷ്ണുതയുടെ അര്‍ത്ഥശൂന്യത 'നിര്‍ദ്ദോഷമായ ആഭരണപരിത്യാഗം' എന്ന പ്രയോഗത്തിലൂടെ നാരായണപിള്ള വരച്ചിടുന്നു. നിര്‍ദ്ദോഷമെന്ന് ഒറ്റവാക്കില്‍ വിലയിരുത്താവുന്ന പ്രവര്‍ത്തനങ്ങളെ കൊടിയ അസഹിഷ്ണുതയോടെ ആയുധങ്ങളും കൈക്കരുത്തുമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സവര്‍ണഭീകരതയെ ചരിത്രത്തിലുടനീളം നമുക്കു കാണാം. മറൈന്‍ ഡ്രൈവില്‍ കണ്ടതും മറ്റൊന്നല്ല.

ഗോപാലദാസിനെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ യോഗസ്ഥലത്തേയ്ക്ക് അതിക്രമിച്ചു കയറിയ ആയുധധാരികളായ ചട്ടമ്പിമാരെ സംഘടിതരായ പുലയര്‍ തിരിച്ചടിക്കുകയും ചട്ടമ്പിമാരില്‍ ഒരാളിന്റെ വീടിനു തീവെയ്ക്കുകയും ചെയ്ത സംഭവം നസ്രാണി ദീപികയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

രണ്ടാം പുലയലഹള

നെയ്യാറ്റിന്‍കര ഊരൂട്ടമ്പലത്ത് പെണ്‍പള്ളിക്കൂടത്തില്‍ കുട്ടികളെ ചേര്‍ക്കാനെത്തിയ പുലയരെ നായന്മാര്‍ ചേര്‍ന്നു തല്ലിയതാണ് രണ്ടാം പുലയലഹളയ്ക്കു കാരണമായത്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപ്രസിദ്ധീകരണമായ വിവേകോദയം ദ്വൈമാസികയുടെ 1914 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.

"...പുലയര്‍ക്കെതിരെയായി ഇപ്പോള്‍ ലഹള നടത്തുന്ന ആളുകളുടെ താങ്ങായി നില്‍ക്കുന്നത് സ്ഥലത്തെ ചില നായര്‍ ഗൃഹസ്ഥന്മാരാണെന്നും അവരുടെ ചാര്‍ച്ചയും വേഴ്ചയും പ്രേരണയും വര്‍ഗസ്നേഹവും ജാത്യസൂയയും കൊണ്ട് മജിസ്ട്രേറ്റ്, പൊലീസുകാര്‍, മുതലായ എല്ലാ സര്‍ക്കാരുദ്യോഗസ്ഥന്മാരും പുലയര്‍ക്കു വിരോധമായി നീചമായി പ്രവര്‍ത്തിച്ചു വരുന്നതായും പുലയരുടെ നീതിക്കായിട്ടുള്ള നിലവിളി മിക്കവാറും വനരോദനമായിത്തീരുന്നതായും കേള്‍ക്കുന്നതും ശരിയാണെങ്കില്‍ ഈ അരാജകത്വത്തെപ്പറ്റി ഞങ്ങള്‍ ആശങ്കപ്പെടുന്നു. ഗൃഹസ്ഥന്മാരും ഉദ്യോഗസ്ഥന്മാരുമായി സ്ഥലത്തുളള നായന്മാരുടെ പ്രേരണയാലും അവരുടെ പ്രീതിയ്ക്കു വേണ്ടിയും ചുരുക്കം ചില വിവരമില്ലാത്ത ഈഴവരും മുഹമ്മദീയര്‍ മുതലായ പലവര്‍ഗക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു".

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് എന്ന കാരണം പറഞ്ഞ് ലോവര്‍ സെക്കന്ററി ഗേള്‍സ് സ്ക്കൂളില്‍ ഈഴവപ്പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച കാലമാണിത് എന്നോര്‍ക്കണം. Admission of Ezhava girls into the LSGS Crangannore is out of question എന്നെഴുതിയാണ് അപേക്ഷകള്‍ നിരസിച്ചിരുന്നത്. വിശദീകരണങ്ങള്‍ക്കൊന്നും പഴുതില്ലാത്ത ഉഗ്രശാസനം. ഈ ശാസനയ്ക്ക് ഇരയാണെങ്കിലും പുലയന്റെ കാര്യം വരുമ്പോള്‍ ഈഴവരും സദാചാരപ്പൊലീസാകും. തനിക്കു താഴെയുള്ളവരെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാനുള്ള വകുപ്പും ചട്ടവും ജാതിവ്യവസ്ഥയുടെ ആണിക്കല്ലായിരുന്നു.
ക്ഷേത്രത്തില്‍ നിന്നിറങ്ങിവരവെ വഴിയരികില്‍ നിന്ന ഈഴവസ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ച നമ്പൂതിരിയും, ആധാരത്തില്‍ 'താന്‍' എന്നെഴുതിയതില്‍ പ്രകോപിതനായി പാലക്കാട് സബ് കോടതിയില്‍ കേസിനുപോയ ധര്‍മ്മോത്തു പണിക്കരും, തീയനാണെന്നു തെറ്റിദ്ധരിച്ച് ചാവക്കാട്ടെ നായര്‍ കുടുംബത്തിലെ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചവരും, കൊടുങ്ങല്ലൂര്‍ കാവിനു സമീപമുള്ള പൊതുവഴിയില്‍ക്കൂടി നടന്ന അയ്യപ്പനുണ്ണിയെ തല്ലിച്ചതച്ച നാരായണക്കൈമളും, ഇടപ്പള്ളിയിലൊരു നായരുടെ ചായക്കടയില്‍ ചെന്ന് ചായ ചോദിച്ച ഈഴവനില്‍ നിന്ന് ഒരു രൂപ പിഴയും ഇടപ്പള്ളി ഗണപതിയ്ക്കുളള വിളക്കിനും അപ്പത്തിനും കൂടി നാലണയും പിടുങ്ങിയ പൊലീസുകാരും "പൂര്‍വാചാരങ്ങളെ ദ്വേഷിക്കാതെ അവരവരുടെ കൃത്യങ്ങളെ ശരിയായി അനുഷ്ഠിക്കുന്നിടത്തോളം ഗുണമായ നില മറ്റൊന്നും തന്നെ ഇല്ലെ"ന്ന് മുഖപ്രസംഗത്തിലൂടെ ഉദ്ഘോഷിച്ച വിദ്യാഭിവര്‍ദ്ധിനിയെന്ന പ്രസിദ്ധീകരണവുമൊക്കെ ചരിത്രത്തിലെ പല വഴികളിലും നിന്ന് സദാചാരപ്പൊലീസു കളിച്ചവരാണ്. ക്ഷേത്രോത്സവത്തിനിടെ തേരിന്റെ കയറില്‍ തൊട്ടെന്നാരോപിച്ച് ഈഴവരെ സംഘം ചേര്‍ന്നു തല്ലിയ കല്‍പ്പാത്തിയിലെ പട്ടന്മാരും കളിച്ചത് അതേ കളി തന്നെ. അവര്‍ണരുടെ ക്ഷേത്രപ്രവേശം എന്ന ആവശ്യത്തെ നല്ലൊരു വിഭാഗം സവര്‍ണരുള്‍പ്പെടെ അനുകൂലിച്ച കാലത്ത് കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച 'സ്വരാജ്യം' പത്രത്തിന്റെ വെല്ലുവിളി ഇങ്ങനെയായിരുന്നു:

"ഈഴവര്‍ക്കു കൊടുക്കണം; ക്ഷേത്രപ്രവേശനമല്ല. അടികൊടുക്കണം".

ചോര വീണ മണ്ണില്‍ പടര്‍ന്നത് മാറ്റത്തിന്റെ വേരുകള്‍

ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് പി. കൃഷ്ണപിളളയും എകെജിയും ഈ അടി ഏറ്റുവാങ്ങിയിട്ടുണ്ട്. അയിത്തത്തിനും തീണ്ടലിനുമെതിരെ സമരം ചെയ്യണമെന്ന കെപിസിസി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ സത്യഗ്രഹം സംഘടിപ്പിക്കപ്പെട്ടത്. പ്രമേയം അവതരിപ്പിച്ചത് കെ. കേളപ്പന്‍. ഈ പ്രവര്‍ത്തനങ്ങളൊന്നും സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി കണക്കാക്കാന്‍ പറ്റില്ല എന്നു വാദിച്ച് സമരത്തെ എതിര്‍ക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം സവര്‍ണഹിന്ദുക്കള്‍ ശ്രമിച്ചിരുന്നു.

സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന ഭീഷണിയാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിനെതിരെ അണിനിരന്ന യാഥാസ്ഥികരും മുഴക്കിയത്. മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടിയ സദാചാരഗുണ്ടകളുടെ പഴയ പതിപ്പ്. സത്യഗ്രഹികളെ തടയാന്‍ അമ്പലത്തിനു ചുറ്റും അവര്‍ മുള്ളുവേലിയും കെട്ടി. ലക്ഷ്യം നേടാതെ സമരം അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അമ്പലത്തില്‍ ചാടിക്കയറി പി. കൃഷ്ണപിള്ള ശ്രീകോവിലിനു മുന്നിലെ മണിയടിച്ചത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു മറുപടി. പിന്നീട് എകെജിയ്ക്കും മര്‍ദ്ദനമേറ്റു. അതോടെ ക്ഷേത്രമുറ്റം സംഘര്‍ഷക്കളമായി. മുള്ളുവേലി സമരക്കാര്‍ പിഴുതെറിഞ്ഞു. ഒരു പ്രതിബന്ധവുമില്ലാതെ ആര്‍ക്കും ഗോപുരനടയിലെത്താമെന്ന അവസ്ഥ വന്നതോടെ അധികൃതര്‍ അമ്പലം അടച്ചിട്ടു.

ദുരാചാരങ്ങളെ പ്രവൃത്തികൊണ്ടു നേരിട്ടവരും റാഡിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന സമരമുറകള്‍ സ്വീകരിച്ചവരും അതതുകാലത്തെ സദാചാരഗുണ്ടകളുടെ തല്ല് യഥേഷ്ടം കൊണ്ടിട്ടുണ്ട്. ആരും തല്ലു ഭയന്ന് ഓടിയില്ല. ചെയ്യാന്‍ തീരുമാനിച്ചത് ചെയ്യാതിരുന്നില്ല. മറൈന്‍ ഡ്രൈവില്‍ സമരം ചെയ്യാനെത്തിയവരെ, നവോത്ഥാനപ്പോരാളികളായി അടയാളപ്പെടുത്തുന്നതിനു കാരണവും മറ്റൊന്നല്ല.

മറ്റൊന്നു കൂടി പറയണം. റാഡിക്കല്‍ സമരമുറകളെ ഉള്‍ക്കൊളളാന്‍ വിമുഖത കാട്ടിയ സാമൂഹ്യപരിഷ്കര്‍ത്താക്കളും ചരിത്രത്തിലുണ്ട്. ചെറായി കടപ്പുറത്ത് അയ്യാരു എന്ന പുലയക്കുട്ടി വിളമ്പിയ പായസം കഴിച്ച്, നവോത്ഥാനപ്രക്ഷോഭത്തിന്റെ പുതിയ മുഖം തുറക്കാനൊരുങ്ങിയ കെ. അയ്യപ്പനെ ഉപദേശിക്കാന്‍ "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന് പില്‍ക്കാലത്ത് ഗര്‍ജിച്ച സാക്ഷാല്‍ കുമാരനാശാന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. "അഭിപ്രായക്കൊടുമുടിയില്‍ കയറിനിന്നുകൊണ്ട് പ്രവൃത്തി ലോകത്തിലേയ്ക്ക് കിഴുക്കാംതൂക്കായി ചാടി ആത്മാശം ചെയ്യരുത്" എന്നായിരുന്നു വിവേകോദയത്തിലെഴുതിയ ലേഖത്തില്‍ അദ്ദേഹം "ചെറുമക്കാരോട് ഉപദേശി"ച്ചത്. ആദരണീയനായ കുമാരനാശാന്റെ ഉപദേശം അര്‍ഹിക്കുന്ന ബഹുമാനത്തോടെ തള്ളിക്കളഞ്ഞ് അയ്യപ്പനും സംഘവും സമരവുമായി മുന്നോട്ടു പോയി.

കൈയൂക്കു കൊണ്ട് നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു ആചാരവും ഇന്ന് പൊതുമണ്ഡലത്തില്‍ പാലിക്കപ്പെടുന്നില്ല. ചരിത്രപുസ്തകങ്ങളിലേയ്ക്കും അപൂര്‍വം ചിലരുടെ മനസുകളിലേയ്ക്കുമായി അവ ഒതുങ്ങിപ്പോയി. പക്ഷേ, ആ കൈയൂക്കിനെ നയിച്ച ആധിപത്യവാഞ്ച പലരിലും ഇന്നും നിലനില്‍ക്കുന്നുണ്ട്

കടപ്പാട് : വിനു പണിക്കർ

28/11/2014

10 QUOTES OF BRUCE LEE

Article cover image“If you love life, don't waste time, for time is what life is made up of.”

“Mistakes are always forgiveable, if one has the courage to admit them.”

“If you spend too much time thinking about a thing, you'll never get it done.”

“Knowledge will give you power, but character respect.”
“Showing off is the fool's idea of glory.”

“I’m not in this world to live up to your expectations and you’re not in this world to live up to mine.”

“Do not pray for an easy life, pray for the strength to endure a difficult one”

“Adapt what is useful, reject what is useless, and add what is specifically your own.”

“A quick temper will make a fool of you soon enough.”

|| MY MOST FAVOURITE ONE||

“I fear not the man who has practised 10,000 kicks once, but I fear the man who has practised one kick 10,000 times.”

If you enjoyed the quotes, USE them in your life. Use them in conversations, use them in presentations, use them in your sales meetings, and you will Rock The Stage.

22/11/2014

മഹാ മൃത്യുഞ്ജയ മന്ത്രം

ഓം ത്രൈയംബകം യജാമഹെ | സുഗന്ധിം പുഷ്ടി വര്‍ദ്ധനം ||
ഉര്‍വാരുകമിവ ബന്ധനാത് | മൃത്യോര്‍ മുക്ഷീയ മാമൃതാത്||

വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരിക്ക സ്വയം പഴുത്ത് പാകമായ് ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും  ത്രൈയംബകം എന്നെ മോചിപ്പിക്കണേ. എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ, ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ..

ഇവിടെ കൊടുത്തത് പൊതുവേ പറയുന്ന അര്‍ഥമാണ്.

എന്നാല്‍ എനിക്ക് ആലോചിച്ചപ്പോള്‍ തോന്നിയത് മൃത്യു / മരണം എന്നത് അജ്ഞാനം എന്ന അര്‍ഥത്തില്‍ ആണ് ഋഷി ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. എന്നെ അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേക്ക് മോചിപ്പിക്കേണമേ എന്നാണ് ഞാന്‍ ഇതിനു അര്‍ഥം കരുതുന്നത്. ജ്ഞാനിക്ക് കര്‍മ്മ രഹസ്യം അറിയാവുന്നതിനാല്‍ അയാള്‍ക്ക്‌ കര്‍തൃത്വം ഇല്ല. അഥവാ ഉണ്ടെങ്കില്‍ അത് അയാളുടെ മുഴുവനായ സാര്‍വത്രികമായ ലീല മാത്രമാകുന്നു.. അതിനാലാണ് എന്‍റെ കര്‍മ്മങ്ങള്‍ തീര്‍ന്നു കഴിഞ്ഞു എന്ന് പ്രാര്ധിക്കുന്നത്. വേദത്തില്‍ പറയുന്ന മരണം ശരീരത്തിന്‍റെ നാശമാകാന്‍ വഴിയില്ല. അത് അജ്ഞാനത്തിന്റെ അന്ത്യമാകാനേ വഴിയുള്ളൂ..അങ്ങനെ അജ്ഞാനത്തില്‍ (കര്‍മ്മക്കുരുക്കില്‍- Attachment) നിന്നും ജ്ഞാനത്തിലേക്ക് (മോക്ഷം-Freedom-സ്വതന്ത്രത-Detachment) മോചിപ്പിക്കുവാനായി ജിജ്ഞാസു സ്വയം പ്രാര്ധിക്കുന്നു...

ത്രൈയംബകം അര്‍ഥം നോക്കിയാല്‍ കിട്ടുന്നത്..
ത്രൈയംബകം - ചെമ്പ്, ശിവന്റെ വില്ല്, തേങ്ങ.
ത്രൈയംബകന്‍ -ശിവന്‍,
ത്രൈയംബക -മൂന്നുകണ്ണുള്ള , പാര്‍വതി, ദുര്ഗ്ഗ,
ത്രൈയംബകഫലം– തേങ്ങ
ത്രൈ+അംബക: = ത്രൈയംബക:,അംബകം = കണ്ണ് (ത്രൈകണി അംബകാനി യസ്യ സഹ ത്രൈയംബക:,എന്ന് സംസ്കൃതം)
ത്രൈയംബകം ഉള്ളവന്‍ ആരോ അവന്‍ ത്രൈയംബകന്‍ (മുക്കണ്ണന്‍) ത്രൈയംബകന്റെ വില്ലേതോ അത് “ത്രൈയംബകം”

മൃത്യു എന്ന വാക്കിന്റെ അര്‍ഥം നോക്കിയാല്‍ കിട്ടുന്നതോ
മൃത്യു=

നാ. കാമദേവന്‍
നാ. വിഷ്ണു
നാ. ബ്രഹ്മാവ്
നാ. കാളി
നാ. മരണം
നാ. ശനി
നാ. കാലന്‍
നാ. മായം
നാ. യമന്‍റെ നാലു അമാത്യരിലൊരാള്‍ (പ്ര.) ആസന്നമൃത്യു = മരണം അടുത്തവന്‍

കാലന്‍ എന്ന അര്‍ഥം നോക്കിയാല്‍ കാലന്‍ = സമയ ബോധം= Thoughts about time- ആണ്. Time and Space ല്‍ നിന്നുള്ള മോചനം. ജ്ഞാനി സ്ഥലകാലങ്ങള്‍ക്ക് അതീതനാണല്ലോ.

ജ്ഞാന സ്വരൂപമായ മഹാപുരുഷന്‍ തന്‍റെ മൂന്നാം ജ്ഞാനകണ്ണിന്‍റെ വൈഭവത്താല്‍ എന്നെയും ജ്ഞാനി ആക്കണം എന്ന് അപേക്ഷിക്കുന്നു എന്നാണു എനിക്ക് ആലോചിച്ചപ്പോള്‍ കിട്ടിയത്.. അതായത് ജലകണത്തിനു / തിരയ്ക്ക് അത് സമുദ്രമാണെന്നതിരിച്ചറിവ് ഉണ്ടാക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു..... അങ്ങനെ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ തിരയ്ക്ക് സമുദ്രത്തെ വിട്ടിട്ടു വേറിട്ടൊരു വ്യെക്തിത്വം ഇല്ലാതാകും.. തിരയുടെ കര്‍മ്മം സമുദ്രത്തിന്‍റെ വൈഭവം ആണ് എന്നത് തിരക്ക് ബോധ്യമാകും.. Human Mind Cosmic Mind ആകുന്നതു അങ്ങനെയാണ്...

ആത്മോപദേശ ശതകത്തില്‍ ഗുരു പാടിയ

"വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം."

"അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം".   എന്നതുപോലെ..

കൂടാതെ ശ്രീ നാരായണ ഗുരു ബ്രഹ്മവിദ്യാ പഞ്ചകത്തില്‍ എഴുതി തന്നനുഗ്രഹിച്ച

"പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായന്‍ വിപ്ര! ചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
ഗാമി ക്വ കര്‍മ്മാപ്യസത്
ത്വയ്യധ്യസ്തമതോऽഖിലം ത്വമസി സ-
ച്ചിന്മാത്രമേകം വിഭുഃ."

എന്ന ശ്ലോകം ചേര്‍ത്തു വച്ച് ഇത് മനനം ചെയ്‌താല്‍ വളരെ  ഉപകാരപ്പെടും..

മഹാ ഗുരുവിനും മന്ത്ര ദൃഷ്ടാവ് കഹോള ഋഷിക്കും പ്രണാമം.

18/11/2014

Psoriasis and Skin Care Mission - Swami Gokuldas

വെള്ളപ്പാണ്ടിനെ തുരത്താന്‍ ആയുര്‍വേദം

ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനില്‍ നശിക്കുന്നതാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം എന്നാല്‍ ചില പാരമ്പര്യഘടകങ്ങളും ഇതിന് കാരണമായി വരാറുണ്ട്. ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്ഥയാണിത്.

വെള്ളപ്പാണ്ട് രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്. ആയുര്‍വേദത്തില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. കൃത്യമായ ജീവിതരീതിയും ആഹാരക്രമവും ഔഷധസേവയുമുണ്ടെങ്കില്‍ വെള്ളപ്പാണ്ട് പൂര്‍ണമായും ചികിത്സിച്ചു മാറ്റാം. സംസ്‌കൃതത്തില്‍ ശ്വിത്രം (വെളുത്ത നിറമുള്ളത്), കിലാസം, ദാരുണം, അപരിസ്രാവി, ചാരുണ, അരുണ എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളപ്പാണ്ട് അപൂര്‍വമായി കണ്ടുവരുന്ന ഒരു ത്വക്ക് രോഗമാണ്.

ആയുര്‍വേദശാസ്ത്രം അനുസരിച്ച് വെള്ളപ്പാണ്ടിന്റെ കാരണങ്ങള്‍

* വിരുദ്ധാഹാര സേവനം (പാലുല്‍പന്നങ്ങള്‍ക്കൊപ്പം മത്ത്സ്യം ഭക്ഷിക്കുക, തേന്‍, നെയ്യ് ഇവ തുല്യ അളവില്‍ ഭക്ഷിക്കുക)
* ശോധന ക്രിയയിലെ അപാകത (വമനം, വിരേചനം, രക്തമോക്ഷണം എന്നീ ക്രിയകളിലുണ്ടാകുന്ന പിഴവുകള്‍)
* വെയിലത്തുനിന്നും വന്നയുടനെ തണുത്ത ഭക്ഷണം കഴിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ.
* കഴിച്ച ആഹാരം ദഹിക്കുന്നതിനു മുന്‍പു തന്നെ കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണം കൂടുതലായി ഉപയോഗിക്കുക.
* കൃത്രിമ ആഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയുടെ അമിതോപയോഗം.
* കീടനാശിനികള്‍, കെമിക്കല്‍സ് എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.
* ഫിരംഗരോഗം കൊണ്ട് ഉണ്ടാകുന്നത്.

ആധുനിക ശാസ്ത്രദൃഷ്ട്യാ ഈ രോഗത്തിന് പ്രധാനകാരണം. ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ അഭാവമാണ്. മെലാനിന്‍ സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുകയും ശരീരത്തില്‍ സ്വമേധയാ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ത്വക്കില്‍ സ്ഥിതി ചെയ്യുന്ന മെലാനോസൈറ്റ് എന്ന പ്രത്യേകതരം കോശങ്ങളാണ് മെലാനിന്‍ എന്ന വര്‍ണ വസ്തു നിര്‍മിക്കുന്നത്.

നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ (ശ്വേത രക്താണുക്കള്‍) മെലാനോസൈറ്റ്‌സിനെ സംരക്ഷിക്കേണ്ടതിനു പകരം അവയെ നശിപ്പിക്കുന്നു. അങ്ങനെ മെലാനോസൈറ്റ്‌സ് ഭാഗികമായോ പരിപൂര്‍ണമായോ പ്രവര്‍ത്തനരഹിതമായി തീരുന്നു. ചുരുക്കത്തില്‍ ശരിയായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കാതെ വരുമ്പോഴും മെലാനോസൈറ്റ്‌സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനരാഹിത്യവും മൂലമാണ് വെള്ളപ്പാണ്ട് ഉണ്ടാകുന്നത്.

നീഗ്രോകള്‍, ഇന്ത്യാക്കാര്‍ തുടങ്ങിയ ചില വര്‍ഗങ്ങളില്‍ മെലാനിന്‍ തരികളുടെ എണ്ണം, വലിപ്പം ഇവ കൂടുതല്‍ കാണപ്പെടുന്നു. ഇക്കാരണത്താല്‍ അവര്‍ നല്ല കറുപ്പ് നിറത്തോട് കൂടിയവരായിരിക്കും. വെള്ളക്കാരില്‍ ഇവ കുറവായതിനാല്‍ അവര്‍ വെള്ളനിറമുള്ളവരായി തീര്‍ന്നിരിക്കുന്നു.

പാരമ്പര്യമായി ഈ രോഗം ഉണ്ടാവാനുള്ള സാധ്യത വിരളമാണെങ്കിലും ഉണ്ടായികൂടെന്നില്ല. ജന്മനാതന്നെ ചിലര്‍ക്ക് ത്വക്കിലും രോമങ്ങളിലും കണ്ണിലും വെളുപ്പു നിറം ഉണ്ടാവാറുണ്ട്. ഇതിനെ ആല്‍ബിനിഡം എന്നു പറയുന്നു. ചിലയിനം റബര്‍ചെരുപ്പുകള്‍, പൊള്ളല്‍, മുറിവുകള്‍ എന്നിവ വെള്ളപ്പാണ്ട് ഉണ്ടാക്കും. ജീവകങ്ങളുടെ അഭാവം മൂലവും ഒരുതരം വെളുപ്പ് ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിഫിലിസ് എന്ന രതിജന്യരോഗത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ സിഫിലിറ്റിക് ലൂക്കോഡേര്‍മ എന്ന രോഗം കണ്ടുവരുന്നു.
ലക്ഷണങ്ങള്‍

ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്ഥയാണിത്. രോഗാവ്യാപ്തിയെ അടിസ്ഥാനമാക്കി ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്നവ, ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നവ, ശരീരമാസകലം വ്യാപിക്കുന്നവ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.

മുഖം (കണ്ണിനും ചുണ്ടുകള്‍ക്കും സമീപം), കൈപ്പത്തി, കാല്‍പാദം, കക്ഷം, ഗുഹ്യഭാഗം എന്നിവിടങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ചിലത് വേഗത്തില്‍ പടരും. ചിലത് വളരെ സാവകാശത്തിലെ പടരുകയുള്ളൂ.

ചികിത്സ

പ്രകടമായ വര്‍ണ്ണ ഭേദത്തെ ഉണ്ടാക്കുന്നതു കൊണ്ട് വെള്ളപ്പാണ്ട് കുഷ്ഠത്തേക്കാള്‍ ബീഭത്സമായി കണക്കാക്കുന്നു. എന്നു മാത്രമല്ല രോഗം തുടങ്ങിയാല്‍ വേഗം തന്നെ അത് ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു . അതിനാല്‍ ആരംഭദിശയില്‍ തന്നെ വെള്ളപ്പാണ്ടിന് ചികിത്സ തുടങ്ങേണ്ടത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

വെള്ളപ്പാണ്ടിന്റെ പ്രധാന ചികിത്സ ശോധന കര്‍മ്മമാണ് (വിരേചനം). ഇത് രോഗത്തിന്റെ പ്രാരംഭ കാലത്ത് ചെയ്യുകയും വേണം. കാട്ടത്തിവേര് ഉണ്ടശര്‍ക്കര ചേര്‍ത്ത് കുടിക്കുക.

അതിനുശേഷം ദേഹത്ത് എണ്ണപുരട്ടി വെയില്‍ കൊള്ളുക. വിരേചനമുണ്ടായി കഴിഞ്ഞ് മൂന്നു ദിവസത്തേക്ക് പൊടിയരിക്കഞ്ഞി ആഹാരമായി ഉപയോഗിക്കുക.

വെള്ളപ്പാണ്ട് ഉള്ള രോഗി ധാരാളം വെള്ളം കുടിക്കേണ്ടതാണ്. താഴെ പറയുന്ന ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക.

* പ്ലാശിന്റെ ഭസ്മം കലക്കിയ വെള്ളം ശര്‍ക്കരചേര്‍ത്ത് കുടിക്കുക.
* കാട്ടത്തിപ്പട്ടയും താന്നിപ്പട്ടയും ഇട്ടുവച്ച കഷായത്തില്‍ കാര്‍കോകിലരി അരച്ചു കലക്കി കുടിക്കുക.
* കരിങ്ങാലി തൊലിയുടെ നീര് എല്ലാ ദിവസവും രാവിലെ കുടിക്കുക.
* ഒരു രാത്രിമുഴുവന്‍ ചെമ്പ് പാത്രത്തില്‍ വച്ച വെള്ളം കുടിക്കുക.
* പാടക്കിഴങ്ങ് പൊടിച്ച് നെയ്യില്‍ ചേര്‍ത്ത് കഴിക്കുക.
* വരട്ടുമഞ്ഞള്‍ അരച്ച് തുളസി നീരില്‍ ചാലിച്ച് കഴിക്കുക.
* കാര്‍കോകിലരി പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് ദിവസേന ഒരു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക.

ലേപനം

ഔഷധങ്ങള്‍ യുക്തമായ ദ്രവ്യത്തിലരച്ച് പുരട്ടുന്നതിനാണ് ലേപനം എന്നു പറയുന്നത്. പൗരാണിക കാലം മുതല്‍ തന്നെ വെള്ളപ്പാണ്ടിന് ഉപയോഗിച്ചു വരുന്ന ഔഷധമാണ് കാര്‍കോകിലരി.

* കാര്‍കോകിലരി ചൂര്‍ണ്ണം വെളിച്ചെണ്ണയില്‍ ചാലിച്ച് പുരുട്ടുക.
* മുള്ളങ്കി വിത്ത് വിനാഗിരിയില്‍ അരച്ച് പുരുട്ടുക.
* തുളസിനീരും നാരങ്ങാനീരും ചേര്‍ത്ത് പാണ്ടുള്ള സ്ഥലത്ത് പുരട്ടുക.
* അഞ്ച് ടീസ്പൂണ്‍ മഞ്ഞളും 200 മില്ലി കടുകെണ്ണയും നന്നായി യോജിപ്പിക്കുക. ഇത് പാണ്ടുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക.
* വരട്ടുമഞ്ഞള്‍ അരച്ച് തുളസിനീര് ചേര്‍ത്ത് പുരട്ടുക.
* 600 ഗ്രാം വെള്ളരിയും വെറ്റിലയും അരച്ച് 40 ദിവസം വെള്ളപ്പാണ്ടില്‍ ലേപനം ചെയ്യുക. ഇതിനൊപ്പം പാവയ്ക്ക കഴിക്കുകയും വേണം.
* പിച്ചകമൊട്ട് ചുട്ടെടുത്ത ഭസ്മം ആനമൂത്രത്തില്‍ ചാലിച്ച് പുരട്ടുക.
* മുള്ളങ്കിക്കുരു, കാര്‍കോകിലരി ഇവ ഗോമൂത്രത്തിലരച്ച് പുരട്ടുക.
* അഞ്ജന കല്ല് വെള്ളത്തില്‍ അരച്ച് പുരട്ടുക.

ഇതിനു പുറമെ ഖദിരാരിഷ്ടം, അവല്‍ ഗുജബിജാദി ചൂര്‍ണം, അമൃത ഭല്ലാതക രസായനം, കാകോദും ബരി കഷായം, അമൃത ഭല്ലാതക കഷായം, ശ്വിത്രാദി വര്‍ത്തി, സോമരാജി തൈലം, ഗോമൂത്രാരിഷ്ടം എന്നിവയും വെള്ളപ്പാണ്ടിന് പ്രയോജനം ചെയ്യുന്ന ആന്തരിക ഔഷധയോഗങ്ങളാണ്.

രോമങ്ങള്‍ വെളുക്കാത്തതും അധികം ചരപ്പില്ലാത്തതും, പല ഭാഗങ്ങളില്‍ നിന്നുത്ഭവിച്ച് പരസ്പരം തൊടാത്തതും പുതിയതും, തീകൊണ്ട് പൊള്ളിയ സ്ഥലത്തുണ്ടായതും അല്ലാത്തതും ത്വക്കിന് കാഠിന്യം കുറഞ്ഞതും മധ്യപ്രായത്തിനു മുന്‍പ് ഉണ്ടാകുന്നതുമായ വെള്ളപ്പാണ്ട് വേഗത്തില്‍ ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്.
ശ്രദ്ധിക്കേണ്ടവ

പാരമ്പര്യമായി ഈ രോഗമുള്ളവര്‍ ചെറുപ്പത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

* ധാരാളം വെള്ളം കുടിക്കുക (കരിങ്ങാലി, ത്രിഫല, രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളം)
* തൈര്, അയില ഇവ ഒരുമിച്ച് കഴിക്കരുത്.
* ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതരം വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളും ഒഴിവാക്കുക.
* അധികസമയം വെയിലത്ത് കളിക്കാതിരിക്കുക, വെയിലത്തുനിന്നും വന്നയുടനെ ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാതിരിക്കുക.
* പാവയ്ക്ക, മുള്ളങ്കി, കാരറ്റ്, മുളപ്പിച്ച ധാന്യങ്ങള്‍, വെള്ളരിക്ക, നെല്ലിക്ക, പാല്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
* ജീവക അഭാവജന്യ വെളുപ്പ് ഒഴിവാക്കുന്നതിനായി ജീവകങ്ങള്‍ ഉപയോഗിക്കുക.

വെള്ളപ്പാണ്ട് ഒരു മാറാരോഗമല്ല. ആരംഭത്തില്‍ തന്നെ ഇത് കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാന്‍ വളരെ എളുപ്പമാണ്. ആരംഭത്തില്‍ തന്നെ ചികിത്സ തേടിയാല്‍ ഈ അസുഖത്തെ പേടിക്കേണ്ടതേയില്ല.

ആയുര്‍വേദത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ തടയാം

അസഹനീയമായ വേദന ഉളവാക്കുന്നതും എന്നാല്‍ അല്പ്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതുമായ ഒരു രോഗമാണ് കിഡ്‌നി സ്റ്റോണ്‍ അഥവാ വൃക്ക അശ്മരി. ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ ലവണാംശം അടങ്ങിയ ഭക്ഷണമാണ് നാം അകത്താക്കുന്നത്. ഇങ്ങനെ അധികം വരുന്നവ രക്തത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട് മൂത്രത്തിലൂടെ പുറത്തേയ്ക്ക് പോകുന്നു. എന്നാല്‍ ശരീരം പുറന്തള്ളുന്ന ഈ ധാതു അവശിഷ്ടങ്ങള്‍ മൂത്രത്തിലൂടെ പുറത്തു പോകാതെ കിഡ്‌നിയിലും അനുബന്ധ അവയവങ്ങളിലും അടിഞ്ഞു കൂടി പരലുകളായി രൂപാന്തരം പ്രാപിക്കുന്ന അവസ്ഥയാണ് കിഡ്‌നി സ്റ്റോണ്‍ എന്ന് പറയുന്നത്.

കഠിനമായ വയറുവേദന, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍, പനി, ഓക്കാനം എന്നിവ ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍

കിഡ്‌നി സ്റ്റോണ്‍ വരാനുള്ള സാദ്ധ്യതകള്‍

1. എന്തെങ്കിലും രോഗങ്ങള്‍ കൊണ്ടോ വെള്ളം കുടിക്കാത്തത് കൊണ്ടോ ശരിയായി മൂത്രം പോകാതിരിക്കുന്ന അവസ്ഥയില്‍ കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടാം
2. അമിതമായി വിയര്‍ത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നവരില്‍ ഇതിനുള്ള സാധ്യതയുണ്ട്
3. പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം
4. ആര്‍ത്തവം നിലച്ച സ്ത്രീകളില്‍ ശരീരോഷ്മാവ് ഉയരുന്നത് കൊണ്ട് സ്റ്റോണ്‍ ഉണ്ടായേക്കാം
5. ഗൗട്ടി ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിച്ചു പരലുകള്‍ രൂപപ്പെടാം
6. കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരില്‍ ഉണ്ടാകാം
7. തൈറോയിഡ് ഗ്രന്ഥിയുടെ തകരാറു കൊണ്ട് സംഭവിക്കാം.

വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

1. ധാരാളം വെള്ളം കുടിക്കുക
2. വിരുധാഹാരം പാടില്ല
3. അമ്‌ള രസ പ്രധാനമായ ആഹാരങ്ങള്‍ ഒഴിവാക്കുക
4. മദ്യപാനം, അത്യധ്വാനം എന്നിവ ഒഴിവാക്കുക
5. മൂത്രം , ശുക്ലം എന്നിവ തടഞ്ഞു വയ്ക്കാതിരിക്കുക
6. അതി മിഥുനം ഒഴിവാക്കുക
7. ക്രമരഹിതമായ ഉറക്കം പാടില്ല

കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണപാനീയങ്ങള്‍

നാരങ്ങ, കരിക്കിന്‍ വെള്ളം., തണ്ണിമത്തന്‍, ചോളം , ക്യാരറ്റ്, പാവയ്ക്ക, വാഴപ്പഴം , ബാരലി, മുതിര , വെള്ളരിക്ക, ചീര, നെയ്യ് , മോര്, പാല്‍, പഞ്ചസാര, യവം, കുമ്പളങ്ങ, ഗോതമ്പ്, ഇഞ്ചി, പഴകിയ ചെന്നെല്ല്, ഈന്തപ്പഴം.

നിലക്കടല, ബീറ്റ് റൂട്ട്,കറുത്ത മുന്തിരി, കോളിഫ്‌ലവര്‍, ബീന്‍സ്, പാല്‍ക്കട്ടി, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കേണ്ടതാണ്.

സ്റ്റോണിന് ആയുര്‍വേദ ഒറ്റമൂലികള്‍

1. ഏലത്തരി അരച്ചു ഇളനീരില്‍ ചേര്‍ത്ത് കഴിക്കുക
2. കല്ലുരുക്കി അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുക
3. കല്ലൂര്‍വഞ്ചി, ഞെരിഞ്ഞില്‍, പേരയില, മുതിര എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക
4. മുരിങ്ങവേരിന്റെ തൊലി കഷായമാക്കി ചൂടോടെ സേവിക്കുക

വൃക്ക, മൂത്രസഞ്ചി, മൂത്രക്കുഴല്‍ എന്നിവിടങ്ങളില്‍ കല്ലുകള്‍ രൂപപ്പെടാം. എന്നാല്‍ കൂടുതലും വൃക്കയിലാണ് കാണപ്പെടുക. രോഗത്തിന്റെ പ്രാരംഭ ദശയിലുള്ളതും വലുപ്പം കുറഞ്ഞതുമായ പരലുകള്‍ മരുന്ന് കൊണ്ട് അലിയിപ്പിച്ചു കളയാം. എന്നാല്‍ വലുപ്പമുള്ള കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും എന്ന് ഓര്‍മ്മിക്കുക. അതുകൊണ്ട് കിഡ്‌നി സ്റ്റോണ് അത്ര നിസ്സാരമായി കാണുകയുമരുത്.

ജര്‍മനി കേരളത്തില്‍ ഒരു കാട് വളര്‍ത്തുന്നു - വോള്‍ഫ് ഗാങ്ങ്

വയനാട്ടിലേക്കുള്ള ദീര്‍ഘയാത്ര ഏതാണ്ടു ഗാഢമായ വനപ്രകൃതിയെ കടന്നുപോകുന്നു. വലിയ ഉയര്‍ച്ചകള്‍ തുടങ്ങും മുന്‍പ് ഞങ്ങള്‍ അടിവാരത്തില്‍ അപൂര്‍വ സസ്യജാലങ്ങളുടെ ഒരു ശേഖരം സന്ദര്‍ശിച്ചു. പേരിയയില്‍ താമസമാക്കിയ ജര്‍മന്‍ പ്രകൃതി ഉപാസകനായ വോള്‍ഫ് ഗാങ്ങിന്‍റെ ആശ്രമമാണിത്. കുറെ വര്‍ഷമായി ഈ വന്യതയില്‍ തന്‍റെ ലതാപുഷ്പങ്ങളെ ലാളിച്ചും സ്‌നേഹിച്ചും വോള്‍ഫ് ഗാങ് കഴിഞ്ഞുപോരുന്നു. സസ്യങ്ങളുടെയും ഒൌഷധചെ്ചടികളുടെയും പരിലാളനത്തിനുപുറമെ നഷ്ടപ്പെട്ട ധാന്യവിത്തുകള്‍ ശേഖരിച്ച്, പരിരക്ഷിച്ചു പുനര്‍വ്യാപനം നടത്തുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു പദ്ധതി. വോള്‍ഫ് ഗാങ്ങിന് പേരിയക്കാരിയായ ഭാര്യയുണ്ട്. ആശ്രമപ്രാന്തത്തിലെ തെളിനീര്‍ ചോലയില്‍ ഒരു മുങ്ങിക്കുളി... കൊടിയവേനലില്‍ വലിയ ക്ഷീണശാന്തിയായി...(എന്‍റെ കേരളം_ രവീന്ദ്രന്‍)അന്തരിച്ച സാഹിത്യകാരന്‍ രവീന്ദ്രന്‍റെ യാത്രയായ എന്‍റെ കേരളത്തില്‍ വയനാട്ടിലെ സായ്പിനെക്കുറിച്ചു വായിച്ച്, ചുരം കയറുന്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. വനങ്ങള്‍ നശിച്ചെങ്കിലും വയനാടന്‍ പ്രകൃതിക്ക് ഇപ്പൊഴും കാര്യമായ മാറ്റം വന്നിട്ടില്ല. പ്രഭാതമേറെ കഴിഞ്ഞിട്ടും കോടമഞ്ഞിനുപോലും മടങ്ങാന്‍ മനസ്സുവരുന്നിലെ്ലന്നു തോന്നും. പേരിയ ടൗണിലെത്തുന്പോള്‍ തോന്നില്ല, ഇത്രവലിയൊരു നിധികുംഭം ഒളിപ്പിച്ചുവച്ചാണ് ഈ ചെറുപട്ടണം കഴിയുന്നതെന്ന്. ഇരുപത്തിമൂന്നാം വയസ്സില്‍ ബര്‍ലിന്‍ മതില്‍ കടന്ന് വോള്‍ഫ് ഗാങ്, വയനാടന്‍ ചുരംകയറിയെത്തിയത് ഇവിടത്തെ വനസന്പത്ത് വിദേശത്തേക്കു കടത്താനായിരുന്നില്ല. ഗുരുകുലത്തിലേക്ക് സ്വാഗതം ചെയ്തുള്ള ബോര്‍ഡ് കാണാം. ഒരുനിമിഷം _ ഇവിടെ അനുഭവപ്പെടുന്ന പ്രശാന്തിയും കുളിര്‍മയും സൂക്ഷ്മാല്‍ സൂക്ഷ്മമായ ഒരുതുണ്ടു മഴക്കാടിന്‍റേതാണ്. മഴക്കാട്... കരയിലെ ഏറ്റവും പഴക്കമുള്ള, ഏറ്റവും സന്പന്നമായ, ഏറ്റവും വൈവിധ്യമുള്ള, ഏറ്റവും സങ്കീര്‍ണമായ ജൈവസമൂഹം. ഇതിലെ സസ്യ_ജന്തുജാലങ്ങളെ ആശ്രയിച്ചാണ് ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പും ക്ഷേമവും. ഈ ചെടികളോടും മൃഗങ്ങളോടും സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്കിവിടേക്കു സ്വാഗതം. 

പ്രവേശനകവാടത്തില്‍ തന്നെ ആശ്രമത്തിന്‍റെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുകുലം... ശ്രീനാരായണ ഗുരുവിന്‍റെ ആശയത്തില്‍ താല്‍പര്യം തോന്നി നാല്‍പതു വര്‍ഷംമുന്‍പ് വോള്‍ഫ് ഗാങ് സ്ഥാപിച്ചതാണ് ഈ ആശ്രമം. അന്‍പതേക്കര്‍ കാടിനുള്ളില്‍ ചെറുതായ നാലഞ്ച് ഓടുമേഞ്ഞ കെട്ടിടങ്ങള്‍. നാരായണഗുരുവിന്‍റെ ശിഷ്യരായിരുന്ന നടരാജ ഗുരുവിന്‍റെ ശിഷ്യനായാണ് വോള്‍ഫ് ഗാങ് ഇവിടെയെത്തുന്നത്. ഏഴ് ഏക്കറില്‍ തുടങ്ങി ഇപ്പോള്‍ തപോവനം അന്‍പതേക്കറിലേക്കുവളര്‍ന്നു. അന്‍പതേക്കറിലേക്കു വളര്‍ന്നത് ശരിക്കും കാടാണ്. തരിശായി കിടന്നിരുന്ന സ്ഥലത്ത് സ്വാഭാവികവനം വളരാന്‍ അനുവദിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ബര്‍ലിന്‍ മതില്‍ കടന്ന് പേരിയയില്‍ ജര്‍മനിയിലെ ബര്‍ലിനില്‍ ഡോക്ടറായിരുന്ന കാള്‍ എഡ്‌വര്‍ത്തിന്‍റെ മൂത്ത മകനായിരുന്ന വോള്‍ഫ് ഗാങ്ങിന് സുവോളജി ബിരുദ കോഴ്സിനു പഠിക്കുന്പോഴാണ് ലോകമൊന്നു ചുറ്റിയടിക്കാന്‍ താല്‍പര്യം തോന്നിയത്. ആദ്യം എത്തിയത് ഇന്ത്യയിലായിരുന്നു. ഉത്തരേന്ത്യയില്‍ ഒരുമാസം കഴിഞ്ഞപ്പൊഴേക്കും ഇവിടങ്ങ് ശരിക്കുപിടിച്ചു. ഡല്‍ഹിയിലെ ജീവിതമാണ് ഇന്ത്യ വിട്ടുപോകാതിരിക്കാന്‍ വോള്‍ഫ് ഗാങ്ങിനെ പ്രേരിപ്പിച്ചത്. ഒരുവര്‍ഷത്തെ അവധികഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛനോട് ആദ്യം പറഞ്ഞത് ഞാന്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കുകയാണെന്നാണ്. നാലുമക്കളുടെ അച്ഛനായ എഡ്‌വേഡിന് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ല. അമ്മ ഹിസ്ഗാഥും മകനെ ആവുന്നത്ര പിന്തിരിപ്പിക്കാന്‍ നോക്കി. കാരണം മൂത്തമകനാണ് അറിയാത്തൊരു നാട്ടിലേക്ക് ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുപോകുന്നത്. പഠനം പൂര്‍ത്തിയാക്കാതെ വോള്‍ഫ് ഗാങ് യാത്രതിരിച്ചു. പോരാന്‍നേരം അച്ഛന്‍ പറഞ്ഞു, പണത്തിനു വേണ്ടി ഇങ്ങോട്ടു വിളിക്കേണ്ടെന്ന്. പക്ഷേ, ഇന്ത്യയില്‍ ജീവിക്കാനുള്ള ഒരു വരുമാനമാര്‍ഗം വോള്‍ഫ് ഗാങ് കണ്ടുവച്ചിരുന്നു.വോള്‍ഫ് ഗാങ്ങിന്‍റെ ബന്ധുവിനു പശ്ചിമ ജര്‍മനിയില്‍ ആര്‍ട് ഗ്യാലറിയുണ്ടായിരുന്നു. കോഫി ഷോപ്പിനോടനുബന്ധിച്ചുള്ള ഈ ഗ്യാലറിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ കയറ്റിയയക്കാനുള്ള കരാര്‍ തയാറാക്കിയാണ് വോള്‍ഫ് ഗാങ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. കച്ചവടം പൊടിപൊടിച്ചപ്പോള്‍ ബന്ധു കാലുമാറി. അങ്ങോട്ടയയ്ക്കുന്നതു മാത്രമേയുണ്ടായുള്ളൂ. തിരിച്ച് പണമൊന്നും വരാതായി. അതോടെ കച്ചവടം ഉപേക്ഷിച്ചു. 

കൈയിലുണ്ടായിരുന്ന പണവും കൊണ്ട് ദക്ഷിണേന്ത്യയിലേക്കു തിരിച്ചു. ആദ്യമെത്തിയത് ബാംഗ്ളൂര്‍. ബാംഗ്ളൂരില്‍ നിന്നു പരിചയപ്പെട്ട ഒരാള്‍ വോള്‍ഫ് ഗാങ്ങിനെ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തിലെത്തിച്ചു. അവിടുത്തെ ജീവിതരീതിയോട് ആദ്യം പൊരുത്തപ്പെടാന്‍ പറ്റിയില്ലെങ്കിലും മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്തൊരു ശാന്തി കിട്ടിത്തുടങ്ങി. 

ആശ്രമത്തിലെത്തിയ ഒരു സ്വാമി ശ്രീനാരായണ ഗുരുവിനെക്കുറിച്ചു പറഞ്ഞുകൊടുത്തു. നാരായണഗുരുവിന്‍റെ ശിഷ്യനായ നടരാജഗുരുവിന്‍റെ ശിഷ്യനായിരുന്നു ആ സ്വാമി. അദ്ദേഹത്തോടൊപ്പം വര്‍ക്കലയിലേക്കു പുറപ്പെട്ടു. നടരാജഗുരു ചോദിച്ചു: ‘കൂടെ നില്‍ക്കാന്‍ താല്‍പര്യമുണ്ടോ? അങ്ങനെ ആശ്രമവാസിയായി. നടരാജ ഗുരു ശിഷ്യന്‍മാരെ നാനാഭാഗത്തേക്കും പറഞ്ഞയയ്ക്കുന്ന സമയമായിരുന്നു അത്. വയനാട്ടില്‍ ചുമതല വോള്‍ഫ് ഗാങ്ങിനായിരുന്നു. പേരിയയില്‍ കുടിയേറ്റം നടക്കുന്ന കാലമാണത്. തോര്‍ത്തുമുണ്ടുടുത്ത് കുറെപ്പേര്‍ മണ്‍വെട്ടിയും വെട്ടുകത്തിയുമായി മണ്ണിനോടു മല്ലിടുന്നതാണ് അദ്ദേഹം ഇവിടെ എത്തുമ്പോള്‍ കാണുന്നത്. 

ഗുരുവിന്‍റെ പേരില്‍ ഏഴ് ഏക്കര്‍ സ്ഥലം വാങ്ങി. ആദിവാസികളെ കൂടെക്കൂട്ടി ആശ്രമത്തിന്‍റെ പണി തുടങ്ങി; മണ്‍കട്ടകൊണ്ട്. പുല്ലുമേഞ്ഞ് വീട്. സമീപത്തുള്ളവരെല്ലാം കാടുവെട്ടിത്തെളിച്ചപ്പോള്‍ വോള്‍ഫ് ഗാങ് കാടറിയാതെ അവിടെ താമസിക്കുകയായിരുന്നു. ഉണങ്ങിവീണ മരം കൊണ്ടാണ് എല്ലാമുണ്ടാക്കിയത്. കുടിയേറ്റക്കാര്‍ കപ്പയും പുല്‍ത്തൈലവും വിറ്റുകിട്ടുന്ന പണം കൊണ്ടു ജീവിതം പുഷ്ടിപ്പെടുത്തിയപ്പോള്‍ വോള്‍ഫ് ഗാങ്ങിന്‍റെ ആശ്രമത്തിനു ചുറ്റും കാടു വളരുകയായിരുന്നു. ഇപ്പോള്‍ 50 ഏക്കര്‍ സ്ഥലമാണ് ഗുരുകുലത്തിനുള്ളത്. പ്രകൃതിയുടെ മടിത്തട്ടിലെ ആശ്രമം എന്ന പുരാണസങ്കല്‍പ്പം യാഥാര്‍ഥ്യമായിരിക്കുകയാണ് ഇവിടെ. അന്തേവാസികളായി കുറച്ചു മനുഷ്യര്‍ മാത്രമേയുള്ളൂവെങ്കിലും ആയിരക്കണക്കിനു ജീവികള്‍ വേറെയുണ്ട്. പാമ്പില്‍ രാജവെമ്പാല വരെ ഈ പറമ്പില്‍ ഇഴഞ്ഞുനീങ്ങുന്നത് ഇവിടുള്ളവര്‍ കാണാറുണ്ട്. സ്വാമി തന്നെ പലതവണ കണ്ടിട്ടുണ്ട്. കാടുവളര്‍ന്നതോടെ പക്ഷി, പൂമ്പാറ്റകളുടെ എണ്ണം കൂടി. കാട്ടുമൃഗങ്ങളും ധാരാളം. 

വയനാട്ടിലെ കാടിന്‍റെ വിസ്തൃതി കുറയാന്‍ തുടങ്ങിയതോടെ പലതും തപോവനത്തിലേക്കു കുടിയേറി. കാട്ടില്‍ ഭക്ഷണം കിട്ടാതെയാകുമ്പോള്‍ ആന കൂട്ടത്തോടെയിറങ്ങും. മുന്‍പ് വൈദ്യുതി വേലിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നുമില്ല. കൃഷിയെല്ലാം ആന നശിപ്പിക്കുമ്പോഴും സ്വാമി ഒന്നും പറയില്ല. അതുപോലെയാണു കുരങ്ങന്‍മാരും. അപൂര്‍വ സസ്യങ്ങളുടെ തോട്ടത്തിലേക്കു കടക്കുമ്പോള്‍ മാത്രമേ കുരങ്ങിനെ ഓടിക്കുകയുള്ളൂ. വിശക്കുന്നതുകൊണ്ടാണ് അവ ചെടിതിന്നാന്‍ വരുന്നതെന്ന് സ്വാമിക്ക് ഉറപ്പ്. അവധിദിവസമൊഴികെ ആര്‍ക്കും ഇവിടേക്കു കടന്നുവരാം. വിലക്കോ പ്രവേശന ഫീസോ ഇല്ല. കാടിന്‍റെ ശാന്തതയ്ക്കു തടസ്സമുണ്ടാക്കരുതെന്നു മാത്രം. വിനോദ സഞ്ചാരത്തിന് നാട്ടിലെത്തുന്നതു പോലെയുള്ള വേഷത്തിലല്ല വോള്‍ഫ് ഗാങ്ങുള്ളത്. പച്ച തോര്‍ത്തുടുത്ത്, പരുത്തിയുടെ കുപ്പായമിട്ട സാധാരണക്കാരനൊരാള്‍. നാല്‍പതു വര്‍ഷം കൊണ്ട് മലയാളം എഴുതാനും വായിക്കാനും അതിലും ഭംഗിയായി സംസാരിക്കാനും പഠിച്ചിരിക്കുന്നു. വിവാഹംകഴിച്ചത് ഇവിടെ നിന്നു തന്നെയാണ്; ലീലാമ്മ. കോട്ടയംകാരിയാണ്. കുടുംബസമേതം വയനാട്ടില്‍ വന്നു. നല്ലോരു കഥാപ്രസംഗക്കാരിയായിരുന്നു. കഥാപ്രസംഗം പരിശീലിക്കാന്‍ സ്ഥലംതേടിയാണ് ആശ്രമത്തില്‍ വന്നത്. പിന്നെ ഇവിടത്തെ ആളായി. മുപ്പതുവര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്‍റെ ഭാര്യയുമായി. രണ്ടുമക്കള്‍. സാന്തിയ, അന്ന. സാന്തിയ ബാംഗ്ളൂരില്‍ അധ്യാപകനാണ്. അന്ന സൈക്കോളജി അധ്യാപികയാണ്. ബാംഗ്ളൂരിലാണു ജോലി. ബുദ്ധിവികാസം വരാത്ത കുട്ടികള്‍ക്കായി വയനാട്ടിലെവിടെയെങ്കിലും സ്കൂള്‍ തുടങ്ങണമെന്ന ആഗ്രഹത്തിലാണവര്‍. 

ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വിശ്വാസം മാത്രമേ ഇവിടെയുള്ളൂ. 30 വര്‍ഷം മുന്‍പ് അദ്ദേഹം ഇന്ത്യന്‍ പൗരത്വമെടുത്തു. എല്ലാ മാസവും ശ്രീനാരായണഗുരുവിന്‍റെ അര്‍ച്ചനയുണ്ടാകും. അതിനായി മറ്റ് ആശ്രമത്തില്‍ നിന്നുള്ളവരും വരും. കുറച്ചു മുന്‍പ് ഗുരു മുനി നാരായണ പ്രസാദ് ഇവിടെ വന്നു തങ്ങിയിരുന്നു. കുറെ ദിവസങ്ങള്‍ക്കുശേഷമാണു പോയത്. വയനാടന്‍ കാടുകളില്‍ പോലും അപ്രത്യക്ഷമായ ആയിരക്കണക്കിന് ഔഷധസസ്യങ്ങള്‍ നല്ല പച്ചപ്പോടെയാണ് ഇവിടെ വളരുന്നത്. എല്ലാറ്റിനു മുകളിലും പേരും ശാസ്ത്രീയ നാമവുമുണ്ട്. സുവോളജിയും ബോട്ടണിയും പഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ എന്നും ഇവിടെ വരാറുണ്ട്. ചിലര്‍ ഏറെനാള്‍ തങ്ങിയ ശേഷമേ മടങ്ങൂ. അതിഥിയായി എത്തുന്നവര്‍ക്കു താമസിക്കാന്‍ ചെറുവീട് മൂന്നെണ്ണമുണ്ട്. ഒന്നിന്‍റെ പണി പൂര്‍ത്തിയാകുന്നേയുള്ളൂ. നടരാജഗുരുവിന്‍റെ ശിഷ്യന്‍മാര്‍ ഇടയ്ക്കു താമസിക്കാന്‍ വരും. സന്നദ്ധ സേവനത്തിനാണ് അവരിവിടെ വരുന്നത്. പ്രകൃതിയെ അറിയാന്‍ ഒരു കോഴ്സ് തുടങ്ങാനുള്ള ഒരുക്കത്തിലാണു ഗുരുകുലം. കോഴ്സിനു ചേരുന്നവര്‍ സ്വന്തമായി ആശ്രമം നിര്‍മിച്ച്, ഭക്ഷണമെല്ലാം പാചകംചെയ്തു താമസിക്കേണ്ടി വരും. ഭൂമിയെക്കുറിച്ചു പഠിക്കുകയെന്ന കോഴ്സില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാം ഉണ്ടാകും. അടുത്ത വര്‍ഷത്തോടെ കോഴ്സ് തുടങ്ങാന്‍ സാധിക്കുമെന്നാണ് സ്വാമിയുടെ പ്രതീക്ഷ. 

എന്തിനീ ഉദ്യാനം ഓരോ സെക്കന്‍ഡിലും മൂന്നേക്കര്‍ മഴക്കാട് മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുമിനിറ്റ് കടന്നുപോകുമ്പോള്‍ ഒരു സസ്യമോ മൃഗമോ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലെ അപൂര്‍വ സസ്യങ്ങളില്‍ കുറച്ചെങ്കിലും ഭാവി തലമുറയ്ക്കായി നിലനിര്‍ത്താനുള്ള ഒരെളിയ ശ്രമമാണ് ഈ സസ്യോദ്യാനം. വിദേശത്തു നിന്നു വന്ന് സ്വദേശിയായ ഒരാള്‍ക്ക് ഈ സത്യം മനസ്സിലായിട്ടും നാം അതിന്‍റെ ഗൗരവം അറിയുന്നുണ്ടോ? ഒരുമരം വെട്ടാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍, അതിനു മുന്‍പ് ഇവിടെ വരണം. എന്നിട്ടു തീരുമാനിക്കൂ... ആ മരം വേരോടെ പിഴുതെറിയണോ എന്ന്.

16/11/2014

പ്രിഥ്വിരാജ് ചൗഹാന്‍

അഫ്ഗാനിസ്ഥാനില്‍ 'മുഹമ്മദ് ഗോറി' എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയു‌ന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടുക എന്ന കാര്യം. ആ മൃതി മണ്ഡപത്തെ എങ്ങനെയെല്ലാം അവഹേളിക്കാമോ അതിനാവുന്നതെല്ലാം അവര്‍ ചെയ്യുന്നു.

എ.ഡി. 1192 വരെ, തന്‍റെ മരണം വരെ, ഡല്‍ഹിയുടെ സിംഹാസനത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും നിരന്തരമുണ്ടായ വൈദേശിക ആക്രമണങ്ങളില്‍ നിന്ന് കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്റെ ഭൌതികാവഷിഷ്ടങ്ങളുടെ നേര്‍ക്കാണ് അഫ്ഗാന്‍കാര്‍ തങ്ങളുടെ അവജ്ഞതയുടെ വിഷം തുപ്പുന്നത്.

ഞാന്‍ പഠിച്ച ചരിത്രം എന്നോട് പറഞ്ഞത് പ്രിഥ്വിരാജ് ചൗഹാന്‍ സ്വന്തം കൈ രേഖ പോലെ കാത്തു സൂക്ഷിച്ച ഹിന്ദുസ്ഥാനത്തിന്റെ സാമ്രാജ്യത്തിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഹമ്മദ് ഗോറി രണ്ടു വട്ടം പട നയിച്ചെത്തി എന്നാണ്.

എ.ഡി. 1191 -ല്‍ നടന്ന ആദ്യത്തെ യുദ്ധത്തില്‍ ഗോറിയുടെ സൈന്ന്യം ഭാരതത്തിന്റെ രജപുത്രന്മാരോട് ദയനീയമായി പരാജയപ്പെട്ടു. അമ്പേ പരാജയപ്പെട്ട മുഹമ്മദ് ഗോറിയെ അഫ്ഗാനിസ്ഥാനിലെ മലനിരകളില്‍ എവിടെയെങ്കിലും പോയി അഭയം പ്രാപിച്ചു കൊള്ളുവാന്‍ പറഞ്ഞ് പ്രിഥ്വിരാജ് ചൗഹാന്‍ വെറുതെ വിട്ടു. ഭിക്ഷയായി ലഭിച്ച ജീവും കൊണ്ട് ഗോറി മരുഭൂമികളിലെക്കു പലായനം ചെയ്തു.....

ഇനി, ഇന്ത്യയുടെ ചരിത്രം എഴുതിയ ബ്രിടീഷുകാരും, മിഷനറിമാരും, മതേതരക്കാരും, മാര്‍ക്സിസ്റ്റ്കാരും പറയാതെ വച്ച കഥ...
അതിനു ശേഷം 15 വട്ടം കൂടി ഗോറി ഭാരതത്തെ ആക്രമിച്ചു. എല്ലാറ്റിലും രജപുത്ര സൈന്ന്യം ഗോറിയെ പരാജയപ്പെടുത്തുകയും ചെയ്തു. 17-ആം വട്ടം ഗോറി വിജയം കണ്ടു. അതും ചതിവിലൂടെ. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം യുദ്ധം ചെയ്യുന്ന ഹിന്ദു സംസ്ക്കാരം അറിവുണ്ടായിരുന്ന ഗോറി ഉദയത്തിനു മുന്‍പേ പ്രിഥ്വിരാജിന്‍റെ സൈന്യത്തെ കടന്നാക്രമിച്ചു. സുശക്തമായിരുന്ന ഹിന്ദുസ്താനതിന്ടെ സാമ്രാജ്യത്തിലേക്ക് അങ്ങനെ ആദ്യമായി, ചതിവിലൂടെ ഇസ്ലാമിക അധിനിവേശത്തിന്റെ വാതില്‍ തുറക്കപ്പെട്ടു.....

ദേഹമാസകലം ചങ്ങലകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി തന്‍റെ മുന്നില്‍ യുദ്ധ തടവുകാരനായി നിര്‍ത്തപ്പെട്ട പ്രിഥ്വിരാജ് ചൗഹാന്റെ മുമ്പില്‍ മുഹമ്മദ് ഗോറി വിജയിയുടെ ചിരിയോടെ നിന്നു.
16 വട്ടം തന്‍റെ വാളിന്‍തുമ്പത്ത് നിന്നു കനിവിന്റെ ഭിക്ഷ നല്‍കി വിട്ടയച്ച ഗോറിയുടെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസോടെ, രജപുത്രന്റെ രക്തം ഞരമ്പിലോടുന്ന ധീരനായ പ്രിഥ്വിരാജ് ചൌഹാനും നിന്നു. തടവുകാരനോട് ശിരസ്സ്‌ താഴ്ത്തി പിടിക്കാന്‍ ഗോറി ആക്രോശിച്ചു. ആത്മാഭിമാനത്തിന്റെ ആള്‍രൂപമായ പ്രിഥ്വിരാജ് ചൗഹാന്‍ തന്‍റെ തീഷ്ണമായ ദൃഷ്ടി ഗോരിയില്‍ നിന്നു പിന്‍വലിച്ചതെയില്ല....

അഗ്നി കൊണ്ട് ചുട്ടു പഴുപ്പിച്ച ഒരു ഇരുമ്പ് ദണ്ട് കുത്തിയിറക്കി പ്രിഥ്വിരാജിന്‍റെ കാഴ്ച കവര്‍ന്നെടുത്തു കൊണ്ടാണ് 16 വട്ടം തന്നെ കൊല്ലാതെ വിട്ടയച്ച ധീരനായ ശത്രുവിനോട് ഗോറി പകവീട്ടിയത്.

അതിനു ശേഷമുള്ള കഥ ഒരുപാടു വട്ടം നമ്മള്‍ കേട്ട് പരിച്ചയിച്ചതാണ്...
ചന്ദ് ബര്‍ദായ് എന്ന പ്രിഥ്വിരാജിന്‍റെ സുഹൃത്ത്‌ അദേഹത്തെ കാണാന്‍ എത്തിയപ്പോള്‍, കണ്ണ് കാണാതെ ശബ്ദം കൊണ്ട് മാത്രം ലക്‌ഷ്യം ഭേദിക്കുന്ന ആയോധന വിദ്യ പ്രിത്വിരാജിനു അറിയാമെന്ന് ചന്ദ് ബര്‍ദായ് ഗോറിയോട് പറഞ്ഞു. അത് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ച ഗോറി സന്നാഹങ്ങള്‍ എല്ലാം ഒരുക്കി അന്ധനായ പ്രിഥ്വിരാജ് ചൌഹാനെ അവിടേക്ക് കൊണ്ട് വന്നു. ഒരു മണി മുഴങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവിടേക്ക് ലക്‌ഷ്യം വയ്ക്കണമെന്നാണ് പ്രിഥ്വിരാജ് ചൌഹാനെ അറിയിച്ചിരുന്നത്. അത് പ്രകാരം "മണി മുഴക്കുക!!!" എന്ന് മുഹമ്മദ് ഗോറി ഉത്തരവിട്ടപ്പോള്‍ അയാളുടെ ശബ്ദം കേട്ട ദിശയിലേക്ക് തന്നെ പ്രിഥ്വിരാജ് ചൗഹാന്‍ അസ്ത്രമെയ്തു ഗോറിയുടെ ശിരസ്സ്‌ പിളര്‍ന്നു അയാളെ വധിച്ചു. അഫ്ഗാന്‍സൈന്ന്യതാല്‍ തേജോവധം ചെയ്യപ്പെടുന്നതിന് മുന്‍പായി ബര്‍ദായ് യും പ്രിഥ്വിരാജ് ചൌഹാനും പരസ്പരം ഇരുവരുടെയും ജീവനെടുത്തു....

മുഹമ്മദ് ഗോറിയുടെ ഇരിപ്പിടത്തിന്റെ കൃത്യമായ സ്ഥാനം ഒരു കവിതയിലൂടെ ചന്ദ് ബര്‍ദായ് പ്രിഥ്വിരാജ് ചൌഹാന് വെളിവാക്കി കൊടുക്കുകയായിരുന്നു എന്നും ചരിത്രം പറയുന്നു.....

ഏതായാലും, താന്‍ ദയവു നല്‍കി വിട്ടയച്ചിട്ടും ചതിവിലൂടെ തന്നെ കീഴ്പ്പെടുത്തിയ മുഹമ്മദ് ഗോറിക്ക് ഭാരതത്തിന്റെ വീരനായ പുത്രന്‍ അങ്ങനെ മരണ ശിക്ഷ വിധിച്ചു...

പ്രിഥ്വിരാജ് ചൗഹാന്‍ എന്ന ആ വീരനായ യോദ്ധാവ് അങ്ങനെ വീര മൃത്യു വരിക്കുമ്പോള്‍. അദ്ദേഹത്തിന് പ്രായം എത്രയുണ്ടായിരുന്നെന്നോ.....

23 വയസ്സ്....
അതെ... ഭാരത മാതാവിന്റെ ആ ഉജ്വലനായ പുത്രന്‍ ജീവിച്ചത് വെറും 23 വയസ്സ് വരെ മാത്രമാണ്.....

ഹിന്ദുസ്ഥാനത്തിന്‍റെ പശ്ചിമ ദിക്കിനെ അധിനിവേശങ്ങളില്‍ നിന്നു കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്‍ എന്ന കരുത്തനായ രജപുത്ര രാജകുമാരന്‍റെ ഓര്‍മ്മകള്‍ അങ്ങനെ ഓരോ ഭാരതീയന്റെ ഉള്ളിലും നിറഞ്ഞു കത്തുന്ന അന്ഗ്നിയായി ഞരമ്പുകളിലെ തുടിപ്പായി നിലനില്‍ക്കട്ടെ.... ഇനിയും ഒരായിരം വര്‍ഷം.......

ഒരായിരം വര്‍ഷം.....
വന്ദേ മാതരം,,

The Meaning of Life !!!

I must share this beautiful message which I wanted everyone to know the meaning of life !!!

A man died...

When he realized it, he saw God coming closer with a suitcase in his hand.

Dialog between God and Dead Man:

God: Alright son, it’s time to go

Man: So soon? I had a lot of plans...

God: I am sorry but, it’s time to go

Man: What do you have in that suitcase?

God: Your belongings

Man: My belongings? You mean my things... Clothes... money...

God: Those things were never yours, they belong to the Earth

Man: Is it my memories?

God: No. They belong to Time

Man: Is it my talent?

God: No. They belong to Circumstance

Man: Is it my friends and family?

God: No son. They belong to the Path you travelled

Man: Is it my wife and children?

God: No. they belong to your Heart

Man: Then it must be my body

God: No No... It belongs to Dust

Man: Then surely it must be my Soul!

God: You are sadly mistaken son. Your Soul belongs to me.

Man with tears in his eyes and full of fear took the suitcase from the God's hand and opened it...

Empty...

With heartbroken and tears down his cheek he asks God...

Man: I never owned anything?

God: That’s Right. You never owned anything.

Man: Then? What was mine?

God: your MOMENTS. 

Every moment you lived was yours.

Life is just a Moment.

Live it...
Love it...
Enjoy it...

Crazy people on my WhatsApp list

1. Someone on his status "Sleeping" since 3 Days! He's Probably dead. 

2. Someone is "Driving" since 5 days! I guess he reached Dubai!!

3. Someone's status is "Happy" since 1 Month. Living in Paradise???

4. Someone is always 'available'. How free Are you?????

5. From first day their status is, 'Hey there! I'm using WhatsApp' I Know ! That's why you're on my list!

6. Someone writes "urgent calls only". Dont get it.. Are u in the police or ambulance service?

7. Someone says, "can't talk. Whatsapp only". Dude then throw away ur phone.. You are not using the phone's Primary function

8. Someone is 'at d movies' for d past 6 weeks. Either he owns d theatre or sells popcorn there

12/11/2014

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ

പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.

ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.

കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.

അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.

അനന്തരം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. തുടര്‍ന്ന് ഭഗവാന്‍ ശ്രീഹരിയുടെ സഹായത്താല്‍ നടത്തിയ മഥനത്തില്‍നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു ലോകരക്ഷചെയ്തു.

മഥനത്തില്‍നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്‍ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില്‍ നിന്നും പുറപ്പെട്ടു. തുടര്‍ന്ന് ഉദ്ഭവിച്ച സുന്ദരിയായ ശ്രീദേവി താമരദളമാല ചാര്‍ത്തി ആത്മാരാമാനായി വിരാജിച്ച ശ്രീമഹാവിഷ്ണുവിനെ വരിച്ചു.

സമുദ്രമഥനത്തില്‍നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ എഅംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.

പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചപ്പോള്‍ അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള്‍ നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.

തുടര്‍ന്ന് ശ്രീനാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്‍ഷിയെ സമീപിച്ചു. ശുക്രമഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വ്വും സിദ്ധിച്ചു. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും മഹാബലി ചക്രവര്‍ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ കാലാനുസരണം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്‍ച്ചയാണല്ലോ.

ചക്രവര്‍ത്തിയുടെ ശക്തി വര്‍ദ്ധിപ്പിച്ച്‌ സ്വര്‍ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത്‌ എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്‍വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ ദേവന്മാര്‍ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.

അനന്തരം മഹാബലി സ്വര്‍ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.

ഇത്തരത്തില്‍ ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വൃതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ്‌ വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മ്മം ആണല്ലോ.

ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചു ബ്രാഹ്മണകുമാരനായിരുന്നു ആ വാമനരൂപം. സൂര്യതേജസ്സിനെപ്പോലും മങ്ങലേല്‍പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ്‌ വെട്ടിത്തിളങ്ങി. ആ കുമാരന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.

നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ല‍ാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല്‍ കഴുകി ജലം തീര്‍ത്ഥമെന്നോളം ശിരസ്സില്‍ തളിച്ചു.

മഹാബലി ചക്രവര്‍ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ല‍ാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍ക്കാന്‍ തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്‍ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ല‍ാം തരാന്‍ നാം ഒരുക്കമാണ്.”

വാമനന്‍ പറഞ്ഞു: “സര്‍വ്വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജനിച്ചത്‌. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”

അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല്‍ ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”

വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.”

“യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്‍ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല്‍ സംതൃപ്തി വരുന്നവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന്‍ ചാരിതാര്‍ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ്‌ സുഖകാരണം. അധികരിക്കുമ്പോള്‍ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”

“എന്നാല്‍ അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞുകൊണ്ട് പറഞ്ഞു:

“ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍ , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍ , സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം.”

ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്‍മ്മിഷ്ഠനായ മഹാബലി ചക്രവര്‍ത്തി പ്രതിവചിച്ചു: “അസത്യത്തെക്കാള്‍ വലിയ അധര്‍മ്മം മറ്റൊന്നില്ല. അതിനാല്‍ അസത്യതല്‍പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന്‍ സമര്‍ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന്‍ മരണത്തെക്കാള്‍ ഭയക്കുന്നു. മരണാനന്തരം ധനാദികള്‍ വിട്ടുപിരിയണമെന്നു നിശ്ചയമാകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധനാദിസര്‍വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്‍മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല്‍ യശസ്സ് എന്നും നിലനില്‍ക്കും.”

ഈ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ശുക്രാചാര്യന്‍ മഹാബലിയെ ശപിച്ചു. “കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.

മഹാബലി ചക്രവര്‍ത്തി ഭൂമി ദാനം ചെയ്തതോടെ വാമനഭഗവാന്‍ വിരാട് രൂപം ധരിച്ച് ഒരു കാല്‍ കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്‍ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്‍ക്കീഴിലാക്കി. ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്‍ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.

“ഇതിനു മുന്‍പ് യാതൊരുവന്‍ നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്‍പ്പിച്ചു, ആ ഭഗവാന്‍ തന്നെ ഇപ്പോള്‍ നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര്‍ , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള്‍ നമ്മള്‍ ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്‍.”

കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.

മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.

“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”

തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”

ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”

“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ല‍ാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”

“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”

അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”

മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.

അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.

താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?

ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.

ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.

അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.

കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.

മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം, എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.

"ശ്രീ മഹാഭാഗവതം മൂലകൃതി - മലയാള വ്യാഖ്യാന സഹിതം", സ്വാമി തേജോമയാനന്ദ (ചിന്മയമിഷന്‍) രചിച്ച "ശ്രീമദ് ഭാഗവതപ്രവചനം" എന്നീ ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയത്.


കുറിപ്പ്:

ഓരോരുത്തരുടെയും മാനസിക നിലയനുസരിച്ച് ഓരോ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ ഇത്രയും സുന്ദരവും അര്‍ത്ഥവത്തുമായ ഈ ഭാഗവതകഥയില്‍ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നവരും ഉണ്ടാകാം. ചില ഉദാഹരണങ്ങള്‍:

ഈ മഹാബലികഥയെ ഇക്കാലത്തെ കോര്‍പ്പറേറ്റ് മാനേജ്മെന്റ്റ് തത്ത്വമായും കാണാം. സീനിയര്‍ മാനേജ്മെന്റിന് അല്ലെങ്കില്‍ ബോസ്സിന് ഇഷ്ടമില്ലാത്ത ടീം അംഗങ്ങളെ സ്ഥലം മാറ്റുക അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് മാറ്റുക, അവര്‍ കഴിവുള്ളവരാണെങ്കില്‍ ‘transfer with promotion’ എങ്കിലും കൊടുത്തു ദൂരേയ്ക്ക് മാറ്റുക എന്നതുപോലെ തോന്നും. അങ്ങനെ പ്രശ്നത്തിന് ഇടക്കാലാശ്വാസം ആവുമല്ലോ!

മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍, സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം, വീട്ടുതടങ്കല്‍. അങ്ങനെ ദേവന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതെ രക്ഷിക്ക‍ാം. ശിക്ഷണനടപടിയെ മധുരത്തില്‍ പൊതിഞ്ഞു രക്ഷാനടപടിയായി അവതരിപ്പിക്ക‍ാം.

അതായത്, നമ്മുടെ ഓരോരുത്തരുടെയും മനോനിലയും കാല്പനികതയും അനുസരിച്ച് ഏതുരീതിയില്‍ വേണമെങ്കിലും പുരാണകഥകളെ വ്യാഖ്യാനിക്ക‍ാം. എങ്ങനെ കുതന്ത്രത്തില്‍ ചിന്തിച്ചാലും, കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ്‌ പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും.

09/11/2014

ആർ.ശങ്കർ: മനസ്സിൽ ഉറയ്ക്കേണ്ട കരുത്തുറ്റ വ്യക്തിത്വം

ആർ.ശങ്കറിന്റെ 42-ാം ചരമവാർഷിക ദിനമാണിന്ന്. ആർ.ശങ്കർ എന്നുകേട്ടാൽ അഭിമാനം തോന്നാത്ത മലയാളികളുണ്ടാവില്ല. അതിനുകാരണം ആ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്. ഒരിക്കൽ ഡോ. സുകുമാർ അഴീക്കോട് കുറിച്ചിട്ട വരികളാണ് ഓർമ്മയിലെത്തുന്നത്: സ്ഥാനത്തിന്റെയും സ്ഥാനികളുടെയും ചേർച്ചയുടെ ദുർലഭമായ സൗഭാഗ്യമാണ് ശങ്കറിന്റെ വ്യക്തിത്വത്തിന്റെ വശ്യത. കാളിദാസ മഹാകവിയുടെ ചക്രവർത്തിമാരെപ്പോലെ അദ്ദേഹത്തിന് ആകൃതിക്കൊത്ത ബുദ്ധിയും ബുദ്ധിക്കൊത്ത അറിവും അറിവിനൊത്ത കർമ്മവും കർമ്മത്തിനൊത്ത ഉയർച്ചയും ഉണ്ടായിരുന്നു.കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ ഒരഗ്നിജ്വാലപോലെ ഊർദ്ധ്വമുഖനായി നിന്നിരുന്ന അദ്ദേഹത്തെ അധോമുഖനാക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവൈശിഷ്ട്യം. യുക്തിഭദ്രമായി ചിന്തിക്കുക, ആശയങ്ങളെ ദൃഢചിത്തനായി അവതരിപ്പിക്കുക, പറയുന്നത് ധീരതയോടെ പ്രയോഗത്തിൽ വരുത്തുക, അതിന്റെ ഫലം കൊണ്ട് സമൂഹത്തെയാകെ അഭിവൃദ്ധിയിലേക്ക് നയിക്കുക, അങ്ങനെ സാമൂഹികനീതിയുടെ നിഷേധമില്ലാത്ത ഒരു കേരളത്തെ വാർത്തെടുക്കുക- ഇതായിരുന്നു ആർ. ശങ്കറിന്റെ കർമ്മമണ്ഡലത്തിന്റെ ആകത്തുക.അദ്ധ്യാപകനായും വിദ്യാഭ്യാസവിചക്ഷണനായും സാമൂഹ്യപരിഷ്കർത്താവായും സമുദായോദ്ധാരകനായും രാഷ്ട്രീയനായകനായും വാഗ്‌മിയായും ആസൂത്രകനായും ഭരണകർത്താവായും സാഹിത്യാസ്വാദകനായും പത്രാധിപരായും ഗുരുദേവഭക്തനായും ഗുരുധർമ്മ പ്രചാരകനായും മനുഷ്യസ്നേഹിയായും ആധുനിക കേരളത്തിന് മാനവികമുഖം നൽകുന്നതിൽ നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ആ മഹാവ്യക്തിത്വത്തെ വേണ്ടവിധം വിലയിരുത്താനോ പഠിക്കാനോ മാതൃകയാക്കാനോ ആദരിക്കാനോ പുതിയ തലമുറ വിമുഖത കാട്ടുന്നുവെന്നത് പൂർവസൂരികളോടു ചെയ്യുന്ന അപരാധമെന്നേ പറയാനാവൂ.ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ വികസനമെന്നത് കേവലം സാന്പത്തികോന്നമനത്തിൽക്കൂടി മാത്രം സാധ്യമാവുന്നതല്ലെന്നതായിരുന്നു ശങ്കറിന്റെ നിലപാട്. സാമൂഹികനീതിയിലധിഷ്ഠിതമായ സാന്പത്തിക ഏകോപനത്തിലൂടെയും ക്ഷേമപദ്ധതികളിലൂടെയും വളർച്ചയിലൂടെയും വേണം വികസന പദ്ധതികൾ നടപ്പിലാക്കേണ്ടത്. അതിന് സാമൂഹികമായും സാന്പത്തികമായും താഴെത്തട്ടിൽ കിടക്കുന്ന അവശജനവിഭാഗങ്ങൾക്ക് ജീവിതോദ്ധാരണത്തിന് സഹായകമാകുന്ന നിലയിൽ വിവിധ ക്ഷേമപദ്ധതികളും സാന്പത്തിക പരിഷ്‌കാരങ്ങളും രൂപപ്പെടുത്തണമെന്ന അഭിപ്രായം രാഷ്ട്രീയമണ്ഡലത്തിൽ ശക്തമായി ഉന്നയിച്ച രാഷ്ട്രീയ ജനനായകനായിരുന്നു ശങ്കർ. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭം കുറിച്ച പെൻഷനുകളാണ് പിന്നീടുവന്ന പല സർക്കാരുകളെയും ഇത്തരം സാമൂഹികക്ഷേമ പദ്ധതികളിലേക്ക് നയിക്കാൻ നിമിത്തമോ പ്രേരണയോ ആയി മാറിയതെന്നത് ചരിത്രം. ഇന്ന് കക്ഷിഭേദമില്ലാതെ ഏതു സർക്കാർ മാറി വന്നാലും ജനകീയ ക്ഷേമപദ്ധതികൾ രൂപപ്പെടുത്തുന്നതിലും പ്രഖ്യാപിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. എന്നാൽ അവർ പോലും ശങ്കർ എന്ന ജനക്ഷേമനായകന്റെ മാനവികാഭിമുഖ്യത്തെയും ജനകീയക്ഷേമ-വികസന കാഴ്ചപ്പാടുകളെയും വേണ്ടത്ര ഉൾക്കൊണ്ടിട്ടുണ്ടോയെന്നു സംശയമാണ്.കൊടി നോക്കിയും നിറം നോക്കിയുമായിരുന്നില്ല അദ്ദേഹം ജനങ്ങളെ സേവിച്ചത്. ഉറച്ച നിലപാടുകളിൽനിന്ന് അദ്ദേഹം വ്യതിചലിച്ചിരുന്നില്ല. ഒരു സന്ദർഭത്തിലും ബ്യൂറോക്രാറ്റുകളായ ഉദ്യോഗസ്ഥന്മാർക്കു വശംവദനാകുന്ന ഭരണകർത്താവുമായിരുന്നില്ല അദ്ദേഹം. ഏത് കാര്യത്തിലും ഉറച്ച തീരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. പട്ടം താണുപിള്ള ഗവർണറായതിനെ തുടർന്ന് 1962 സെപ്തംബർ 7ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടതുമുതൽ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ അഗ്രേസരനായി തിളങ്ങാൻ അദ്ദേഹത്തിനു സാധിച്ചത് ഈ വൈശിഷ്ട്യങ്ങളുടെ തികഞ്ഞ പാരസ്പര്യം കൊണ്ടാണ്.ഗുരുദേവസന്ദേശങ്ങളുടെ ആഴവും വ്യാപ്തിയും അറിഞ്ഞ് അത് പ്രയോഗത്തിൽ വരുത്തുന്നതിൽ അസാമാന്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗത്തെ ഗുരുദേവൻ വഴിതെളിച്ച നവോത്ഥാനവീഥിയിൽ നിന്നുകൊണ്ട് ഗുരുധർമ്മത്തിന്റെ കാഹളം മുഴക്കി നയിക്കാനാണ് അദ്ദേഹം പ്രയത്നിച്ചത്. സംഘാടകരംഗത്തും ശങ്കർ ഉയർത്തിപ്പിടിച്ച ധൈര്യവും മൂല്യവും ലക്ഷ്യബോധവും കർമ്മശുദ്ധിയും ഏതുകാലത്തും സംഘടനാനേതൃത്വങ്ങളിലേക്കെത്തുന്നവർക്കു മാതൃകയും ആവേശവുമായിത്തീരേണ്ടതാണ്. ജനങ്ങളെയും സമുദായത്തെയും ദിശാബോധവും ലക്ഷ്യാഭിമുഖ്യവും കൊണ്ട് ഇത്രയേറെ ഉണർത്താനും ഉത്സുകരാക്കാനും വളർത്താനും മറ്റൊരു നേതാവിനും കഴിഞ്ഞിട്ടില്ല. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ കനകജൂബിലിയാഘോഷങ്ങളും ശിവഗിരി മഹാസമാധി മണ്ഡപത്തിലെ ഗുരുദേവ പ്രതിമാപ്രതിഷ്ഠാഘോഷങ്ങളും. ഒരേസമയം തന്നെ നായകനും പ്രവർത്തകനുമായിരുന്ന അദ്ദേഹം സമ്മേളനപ്പന്തലിനു കാൽ നാട്ടേണ്ട കുഴികളുടെ അളവു പരിശോധിക്കുന്നതു മുതൽ പാചകശാലയിലെ വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഉത്പന്നപ്പിരിവിലൂടെ മഹാസംരംഭങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും വരെ കാണിച്ചിട്ടുള്ള ആത്മാർത്ഥതയും ലാളിത്യവും ഉത്സാഹവും കർമ്മത്യാഗവും സർവ്വാദരണീയമാണ്. വിമർശകരും ദുഷ്ടശക്തികളുമുയർത്തിയ എല്ലാ വെല്ലുവിളികളെയും ആക്ഷേപങ്ങളെയും ശിരസ്സുയർത്തിപ്പിടിച്ചു തടഞ്ഞുകൊണ്ട് അദ്ദേഹം സമുദായത്തെയും സമൂഹത്തെയും നിർഭയം സേവിച്ചതിന്റെ ചരിത്രം ധാർമ്മികമായ കർമ്മശുദ്ധിയുടെ ഉദാത്തമാതൃകയാണ്.സംഘടനകൊണ്ട് ശക്തരാകാനുള്ള ഗുരുദേവന്റെ സന്ദേശത്തെ കൊടുങ്കാറ്റിലണയാത്ത ദീപം പോലെയാണ് ശങ്കർ തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നത്. ജനങ്ങൾക്കും സമുദായത്തിനും നന്മയും മേന്മയും ഉണ്ടാക്കുന്നതെന്തോ അതായിരുന്നു അദ്ദേഹത്തിന് പ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെയുള്ള സംഘടനാപ്രവർത്തനവും സേവനവുമായിരുന്നു അദ്ദേഹത്തിന്റേത്. സംഘടനകൊണ്ട് സംഘാടകന്റെ താത്പര്യം സംരക്ഷിക്കുന്നവർ കൂടിവരുന്ന ഇക്കാലത്ത് ശങ്കറിന്റെ സംഘടനാപ്രവർത്തനശൈലിയും സംഘാടകനൈപുണ്യവും പ്രതിബദ്ധതയും വിസ്മൃതിയിലകപ്പെട്ടുപോകുന്നത് വേദനാജനകമാണ്. ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്കൂളിൽ അദ്ധ്യാപകനായി സേവനത്തിന്റെ പാതയിലെത്തിയതുമുതൽ അവസാനശ്വാസംവരെയും അദ്ദേഹത്തിൽ ഒരു മാതൃകാദ്ധ്യാപകൻ ഉണ്ടായിരുന്നു. ഹൃദയമില്ലാത്ത വാക്കുകൾകൊണ്ട് സമൂഹമാകെ അസ്വസ്ഥമാക്കുന്നവർ സ്വാധീനമുറപ്പിക്കുന്ന പുതിയകാലത്ത് ആർ. ശങ്കറിന്റെ വാക്കുകളിലെ ഹൃദയം കാണുവാൻ നമുക്ക് കഴിയണം. ദൃഢചിത്തനായ അദ്ദേഹത്തിന്റെ വാക്കുകളിലെ ഹൃദയമാണ് ഗുരുദേവനാമധേയത്തിൽ ഇന്നു കേരളമാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന ശ്രീനാരായണ കോളേജുകളിൽ സൗരഭ്യം പടർത്തി നിലകൊള്ളുന്നത്. തന്നെ കാരാഗൃഹത്തിലടയ്‌ക്കാൻ തുനിഞ്ഞ തിരുവിതാംകൂർ ദിവാൻ സർ സി.പിയുടെ കരങ്ങളെക്കൊണ്ടുതന്നെ കൊല്ലം ശ്രീനാരായണകോളേജുകളുടെ സംസ്ഥാപനത്തിനുവേണ്ടി 37 ഏക്കറോളം സ്ഥലം അനുവദിപ്പിക്കാനായതും ആ വാക്കുകളിലെ നിശ്ചയദാർഢ്യവും ഹൃദയശുദ്ധിയും കൊണ്ടുതന്നെയെന്നതിൽ സംശയമില്ല.കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും നിലവാരത്തിന്റെയും വലിയ ചക്രവാളത്തിലേക്ക് നയിക്കുന്നതിൽ ശ്രീനാരായണ കോളേജുകളുടെ പങ്ക് നിർണയിക്കാനാവാത്തതാണ്. വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന ഗുരുദേവസന്ദേശത്തിന്റെ കർമ്മകാണ്ഡമായാണ് അദ്ദേഹം ശ്രീനാരായണ കോളേജുകളെ വിഭാവനം ചെയ്തത്. ധനം വിദ്യയാകും, വിദ്യ സേവനമാകും എന്ന ഗുരുവചനത്തിന് ഇങ്ങനെ പ്രായോഗികഭാഷ്യം ചമച്ച ആർ. ശങ്കറിന്റെ ഉയരത്തോളം എത്തുന്ന മറ്റൊരു മഹാശയനെ ഇനിയെന്നാണ് നമ്മുടെ സമൂഹത്തിനും സമുദായത്തിനും കിട്ടുക?1964 സെപ്തംബർ 8ന് പി.കെ. കുഞ്ഞ് നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്റെ ചർച്ചകൾക്കിടയിൽ ഇ.എം.എസ്സിന്റെ ഒരു പരാമർശത്തിന് മറുപടി പറയവേ ആർ. ശങ്കർ പറഞ്ഞത് ഇവിടെ ആവർത്തിക്കട്ടെ: "ശരീരത്തിൽനിന്നും ഒരു വിരൽ മുറിഞ്ഞുവീണാൽ അതു കുറേ നേരം പിടയ്ക്കും. അങ്ങനെ കുറേനേരം കിടന്ന് പിടച്ചിട്ട് അതിന്റെ ചൈതന്യം നശിക്കുകയും ചെയ്യും. ഒരു വിരൽപോയി എന്നു വിചാരിച്ച് ശരീരത്തിനു വലിയ അപകടമൊന്നും ഉണ്ടാവുകയില്ല. വിരൽ ഒരുപക്ഷേ മുളയ്ക്കുകയില്ലായിരിക്കാം. പക്ഷേ വേറെ ഭാഗങ്ങൾ കൂടുതൽ വളർന്നുകൊള്ളും.' ഇങ്ങനെ മുറിയുകയും കൂടുതൽ വളരുകയും ചെയ്ത ആർ. ശങ്കറിന്റെ ചിന്തയും വീക്ഷണവും സമീപനവും വാക്ശക്തിയും കർമ്മശേഷിയും ഉദ്ദേശ്യശുദ്ധിയും സമൂഹത്തിനുമുന്നിൽ നിറഞ്ഞുനിൽക്കട്ടെ

Courtesy-  Sucheendran Kunduvaravalappil 

LITTLE KRISHNA ENGLISH TELE FILM PART 1 "THE DARLING OF VRINDAVAN"

04/11/2014

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ...

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ... വീടില്ലാത്തവന് വീട് വെച്ച് കൊടുത്തിട്ട് പോരെ പ്രതിമ നിര്‍മ്മാണം എന്നൊക്കെയുള്ള സ്ഥിരം പിന്തിരിപ്പന്‍ ചോദ്യങ്ങളുമായി വരുന്ന കപട മനുഷ്യസ്നേഹികളോട്...

കയ്യിലെ കാശും ചെലവാക്കി ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ പോയി സ്റ്റാച്യൂ ഓഫ് ലിബാര്ട്ടിയുടെ മുന്നില്‍ പോയി നിന്ന് അന്തം വിട്ടു കുന്തം വിഴുങ്ങാം... ബ്രസീലില്‍ പോയി ക്രൈസ്ടോ റിഡാണ്ടറിന്റെ മുന്നിലും, ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധ പ്രതിമയ്ക്ക് മുന്നിലും, ഫ്രാന്‍സിലുള്ള ഈഫല്‍ ടവറിനും മുന്നിലും, മലേഷ്യയിലെ ട്വിന്‍ ടവേര്‍സിന് മുന്നിലും ഒക്കെ പോയി നിന്ന് അഭിമാനത്തോടെ സെല്‍ഫി എടുക്കാം.. എന്നിട്ട് അവിടുത്തെ ശില്‍പചാരുതയെക്കുറിച്ചും കരവിരുതിനെപ്പറ്റിയും വാചാനലാവാം, കൂടെ സ്വന്തം നാടിനെക്കുറിച്ച് അല്പം പുച്ഛവും... സ്വന്തം നാട്ടില്‍, ലോകോത്തരമായ ഒരു സ്മാരകം വരുന്നു എന്ന് കേള്‍ക്കുമ്പോ മാത്രം ഇത്രമാത്രം പുച്ഛം കാണിക്കുകയും പട്ടിണിയുടെ കണക്ക് പറയുകയും ചെയ്യുന്ന ഈ പിന്തിരിപ്പന്‍ മൂരാച്ചി സ്വഭാവം ആണ് ആദ്യം മാറ്റേണ്ടത്.

ഭാരതത്തിന്‍റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ പോക്കുന്നത് വെറും ഒരു പ്രതിമയല്ല എന്നുള്ളത് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിവുള്ള കാര്യമാണ്... സര്‍ദാര്‍ പട്ടേലിന്റെ രൂപത്തില്‍ എക്സ്ടീരിയര്‍ ഡിസൈന്‍ ചെയ്തെടുത്ത 597 അടി ഉയരത്തിലുള്ള ഒരു പടുകൂറ്റന്‍ കെട്ടിടസമുച്ചയം ആണത്... പുറമേ നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പ്രതിമ, അതിനുള്ളില്‍ വിശാലമായ കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടകള്‍, ഹെരിറ്റേജ് മ്യൂസിയം, ഹോട്ടലുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങി വിസ്മയപ്പിക്കുന്ന അട്ഭുതക്കാഴ്ചകള്‍ അടങ്ങുന്ന ലോകത്തില്‍ തന്നെ ഏറ്റവും മികവുറ്റ ഒരു കലാസൃഷ്ടി ആണവിടെ വരുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കുള്ളില്‍ കാലു മുതല്‍ തല വരെ ലിഫ്റ്റ്‌ വഴി സഞ്ചരിക്കാനും ഏറ്റവും ഉയരത്തില്‍ ഇരുന്നു നര്‍മദയുടെ ഏരിയല്‍ വ്യൂ ആസ്വദിക്കാനും കഴിയും. പണി തീര്‍ന്നു കഴിഞ്ഞാല്‍, ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ഒന്നാന്തരം ടൂറിസ്റ്റ് സ്പോട്ട് ആയി അത് മാറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ സ്മാരകം വഴി രാജ്യം ടൂറിസം ഇനത്തില്‍ സമ്പാദിക്കാന്‍ പോകുന്ന വരുമാനത്തിന്‍റെ അളവ് നമ്മുടെയൊക്കെ പ്രവചനങ്ങള്‍ക്ക് അതീതമായിരിക്കും എന്നാണു സാമ്പത്തിക വിദഗ്ദന്മാര്‍ പറയുന്നത്.

കന്യാകുമാരിയിലെ വെറും ഒരു പാറയെ വിവേകാനന്ദപ്പാറ ആക്കി നിര്‍മിചെടുക്കുക വഴി ടൂറിസം ഇനത്തില്‍ തമിഴ്നാട് സര്‍ക്കാരിനു ലഭിക്കുന്ന വരുമാന എത്രയാണെന്ന് അറിയുമോ? ചുമ്മാ വികസനത്തെ പറ്റി പറയുമ്പോ പട്ടിണിയും ദാരിദ്ര്യവും ഒക്കെ പോക്കിയെടുതോണ്ട് വന്നു പിന്തിരിപ്പന്‍ മൂരാച്ചി കളി കളിക്കുന്നതൊക്കെ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണ്... വസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും പുചിക്കാന്‍ പാടില്ല. ഈ ടൂറിസ്റ്റ് ഉദ്യമത്തിലൂടെ ആ നാട്ടിലെ എത്രയെത്രെ പാവങ്ങല്‍ക്കാന് ജീവിതം കിട്ടാന്‍ പോകുന്നത്, എത്ര പേരുടെ ജീവിത നിലവാരം ഉയരുന്നു എന്നതിനെല്ലാം വ്യക്തമായ കണക്കുണ്ട്... അല്ലാതെ മായാവതി യു പി യില്‍ ചെയ്ത പോലെ ഉള്ള വെറും പ്രതിമ നിര്‍മ്മനമല്ല ഇത്. വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക... അല്ലാതെ പച്ചയായ മോഡി വിരോധം വെച്ച് പുലര്‍ത്തിയിട്ട് കാര്യമില്ല... കഴിവുള്ളവരെ അംഗീകരിക്കാന്‍ ശ്രമിക്കൂ... രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു രാഷ്ട്ര പുരോഗതിയുടെ ഭാഗമാകാന്‍ ശ്രമിക്കൂ.

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത...

03/11/2014

Shree Narayana Guru, a Karmayogi, says Canada Associate Minister

TORONTO: Social reformer Sree Narayana Guru was a Karmayogi, said Canada Provincial Parliament member and Associate Minister of Health and Long-Term Care Dipika Damerla. She was the chief guest of the 10th anniversary celebrations of Toronto Sree Narayana Association and Onam programmes.

Guru was a Karmayogi. The world cannot go forward without a Karmayogi like Sree Narayana Guru.

The minister praised SNA for absorbing the teachings of Guru. SNA is on the path of self-renovation and self-dedication, she said. It is necessary to preserve our traditional values in Canada and through it we are re-creating Canada in our own imaginations.
She expressed satisfaction on the various social and cultural activities executed by the SNA. These projects are at the same time ancient, imperishable and modern, said Dipika .

She also released ‘SNA Toronto’s Journal-SNA’s 10th anniversary souvenir.

The articles of 21 from all over the world including Scott Teitsworth, who has knowledge in the life and teachings of Guru, the culture and life of Toronto, Nancy Yielding, Sathyabai Sivadas, Dinakaran Meenamkkunnu and Dr Shirley P Anand are included in the journal.

A Girl Wants to Die.A Guy Wants to Love

02/11/2014

കൊടുവേലി

കൊടുവേലി എന്ന സസ്യത്തെക്കുറിച്ച് ധാരാളം കഥകളും വിശ്വാസങ്ങളുമുണ്ട്. പണ്ടുകാലത്ത് പ്രയോഗത്തിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ഒടിവിദ്യയിൽ ഒടിയൻ ഗർഭിണികളെ വശീകരിക്കാൻ ഉപയോഗിച്ചിരുന്നത് കൊടുവേലിക്കിഴങ്ങാണത്രെ! ഇപ്രകാരം വശീകരിക്കപ്പെടുന്ന ഗർഭിണികളുടെ ഭ്രൂണം ഉപയോഗിച്ചാണ് ‘പിള്ളതൈലം’ ഉണ്ടാക്കിയിരുന്നതെന്നും ചിലർ കരുതിയിരുന്നു.

അഗ്നിമാന്ദ്യം മൂലമുള്ള രോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് കൊടുവേലി. പ്രധാനമായും മൂന്നിനം കൊടുവേലിയാണുള്ളത്. കറുത്ത പൂക്കളും മഞ്ഞപ്പൂക്കളും ഉണ്ടാകുന്ന കൊടുവേലിയിനങ്ങൾ കൂടി ഉണ്ടായിരുന്നതായി അഷ്ടാംഗഹൃദയത്തിൽ സൂചനയുണ്ട്. ഇതിൽ വെളുത്ത കൊടുവേലിയും ചുവന്ന കൊടുവേലിയുമാണ് ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പകരക്കാരനായി ചിലപ്പോൾ നീലക്കൊടുവേലി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു.

തുമ്പക്കൊടുവേലി/വെള്ളക്കൊടുവേലി
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സ്വാഭാവികമായി വളർന്ന ഈ കുറ്റിച്ചെടി ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്നു. ഔഷധത്തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാറുമുണ്ട്. അഞ്ചടിയോളം ഉയരത്തിൽ വളരുന്നു. അഞ്ചോ ആറോ സെ.മീ. വലുപ്പമുള്ള അണ്ഡാകാരത്തിലുള്ള ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കും. പൂങ്കുല ശാഖാഗ്രങ്ങളിലാണ് ഉണ്ടാകുന്നത്. ജൂൺ-ആഗസ്ത് മാസങ്ങളാണ് പൂക്കാലം. വെളുത്ത അഞ്ചു ദളങ്ങളാണ് പൂക്കൾക്ക്. ബാഹ്യദളപുടം (ഇമഹ്യഃ) അല്പം നീണ്ടതും പശയുള്ള പദാർത്ഥം സ്രവിക്കുന്ന ഗ്രന്ഥികളോടുകൂടിയതുമാണ്.

ജഹൗായമഴശിമ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന തുമ്പക്കൊടുവേലിയുടെ ശാസ്ത്രനാമം ഘലറ രീഹീൗൃലറ എന്നാണ്. കാരീയത്തിന്റെ നിറമുള്ളത് (ജഹൗായമഴീ ്വല്യഹമാശരമ) എന്ന പദത്തിൽ നിന്നാണ് ഇതിന്റെ ജനുസ്സ് നാമം ലഭിച്ചിരിക്കുന്നത്. ഈ ജനുസ്സിൽപ്പെട്ട സസ്യങ്ങളിൽ കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്ലംബാജിൻ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. ണവശലേ ജഹൗായമഴീ, ഇല്യഹീി ഘലമറംീൃ,േ ഉീരീേൃ യൗവെ എന്നിവയാണ് ഇംഗ്ലീഷ് നാമങ്ങൾ. ഏതാണ്ട് 2500 വർഷങ്ങൾക്കുമുമ്പു മുതൽ തന്നെ ഇന്ത്യയിലും ചൈനയിലും ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നുണ്ട്. സീബ്ര നീലി (ദലയൃമ ആഹൗല) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യം കൂടിയാണിത്.

ചെത്തിക്കൊടുവേലി

തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഈ കുറ്റിച്ചെടി ഔഷധാവശ്യങ്ങൾക്കായി തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്. തോട്ടത്തിനു പുറത്ത് ചിലപ്പോൾ വളർന്നു കാണാറുണ്ട്.

ഏതാണ്ട് രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെത്തിക്കൊടുവേലിയുടെ ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. വെള്ളക്കൊടുവേലിയുടെ ഇലകളേക്കാൾ വലുപ്പമുള്ള ഇലകളുടെ അരിക് തരംഗിതമായിരിക്കും. പൂങ്കുലകൾ തണ്ടിന്റെ അഗ്രഭാഗത്തോ പത്രകക്ഷങ്ങളിൽ നിന്നോ ഉണ്ടാകുന്നു. കടുംചുവപ്പുനിറമുള്ള അഞ്ച് ഇതളുകളുള്ള പൂക്കൾ ഭംഗിയുള്ളതാണ്. വേര് കിഴങ്ങുപോലെ വണ്ണമുള്ളതാണ്. ജഹൗായമഴീ ശിറശരമ എന്നാണ് ശാസ്ത്രനാമം.

നീലക്കൊടുവേലി

ഉദ്യാനസസ്യമായി വച്ചുപിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീലനിറമാണ്. വെള്ളക്കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ. ജഹൗായമഴീ മൗൃശരൗഹേെമ എന്നാണ് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഇമുല ഘലമറംീൃ േഎന്നറിയപ്പെടുന്നു. വെള്ള-ചെത്തിക്കൊടുവേലികൾക്ക് പകരമായി ചിലപ്പോൾ ഇതിന്റെ വേരുകൾ ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ചിത്രശലഭത്തിന്റെ ലാർവയുടെ ആഹാരസസ്യമാണിത്.

തുമ്പക്കൊടുവേലിയും ചെത്തിക്കൊടുവേലിയും ഒരുപോലെ ഔഷധാവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. അഗ്നിമാന്ദ്യം മൂലമുള്ള രോഗങ്ങൾക്കുള്ള ഔഷധങ്ങളിൽ പ്രധാനമാണ് കൊടുവേലി. ചിത്രക, അഗ്നി, അനലനാമം, വ്യാളം, കുഷാകു എന്നീ സംസ്‌കൃതനാമങ്ങളാൽ ഇവ അറിയപ്പെടുന്നു. വേരിന്മേൽ തൊലി, വേര് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ. വേരിന്റെ നാര് കളഞ്ഞാണ് ഉപയോഗിക്കുന്നത്.
കുഷ്ഠം തുടങ്ങിയ കഠിന ത്വക്ക് രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. അർശ്ശസ്, പ്ലീഹേദരം, ഗുന്മം, കുഷ്ഠം തുടങ്ങിയ രോഗചികിത്സയിൽ ഉപയോഗിക്കുന്ന ‘ചിത്രകഗുള’ത്തിലെ പ്രധാന ചേരുവ കൊടുവേലിയാണ്. കൂടാതെ ചിത്രകാദികഷായം, ചിത്രകഗ്രന്ഥികാഭികഷായം പിണ്ഡാരിഷ്ടം, ദന്ത്യാരിഷ്ടം, പ്രജകതൈലം തുടങ്ങിയ ഔഷധങ്ങളിലും ഉപയോഗിക്കുന്നു. തിരണ്ടിമത്സ്യത്തിന്റെ വിഷത്തിന് കൊടുവേലി പ്രത്യൗഷധമായി ഉപയോഗിക്കുന്നു.

ഉള്ളിൽക്കഴിക്കുന്ന മരുന്നുകളിൽ ചേർക്കുമ്പോൾ കൊടുവേലിവേര് ശുദ്ധിചെയ്തുമാത്രമേ സാധാരണയായി ഉപയോഗിക്കാറുള്ളു. ചുണ്ണാമ്പുവെള്ളത്തിലിട്ടു വച്ചോ എരുമച്ചാണകനീറ്റിൽ പുഴുങ്ങിയോ ആണ് ശുദ്ധിചെയ്യുന്നത്. ചെത്തിക്കൊടുവേലിക്ക് തുമ്പക്കൊടുവേലിയേക്കാൾ വീര്യമുണ്ട്.

ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. ആണിയുള്ള ഭാഗത്ത്‌ എരുക്കിന്‍ പാല്‍ ഏതാനും ആഴ്ച തുടര്‍ച്ചയായി പുരട്ടുക. നന്നായി പഴുത്ത അത്തിപഴം അരച്ച് ആണിയുടെ മുകളില്‍ പുരട്ടുക. കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക. കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക. കള്ളിയുടെ കറയും എരുക്കിന്‍റെ കറയും സമം എടുത്ത് ആണിയുള്ളിടത്ത് പുരട്ടുക. കടുക്കയും മഞ്ഞളും

കടപ്പാട് : വി സി ബാലകൃഷ്ണന്‍

കുടംപുളി

മുന്‍ ലോക സുന്ദരി ഐശ്വര്യ റായി തന്‍റെ വണ്ണം കുറയ്ക്കാന്‍ സഹായിച്ച മരുന്നിന്റെ പേര് പുറത്തു വിട്ടിരിക്കുന്നു..അത് മറ്റൊന്നുമല്ല നമ്മുടെ കുടമ്പുളി തന്നെ.. അതോടു കൂടി ഒരു താരമായി മാറിയിരിക്കുന്നു കുടമ്പുളി..

കുടംപുളി ഇട്ട കറി നമ്മള്‍ കഴിക്കും പുളിയോ..? അത് ഒരു സൈഡില്‍ മാറ്റി വയ്ക്കും കളയാനായി അല്ലേ? എന്നാല്‍ ഇതിന്റെ് ഗുണങ്ങളറിഞ്ഞാല്‍ ഇതങ്ങനെ കളയാനാകില്ല. കുടംപുളിയില്നിന്നു വേര്‍ത്തിരിചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ്. നിങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കണമെങ്കില്‍ അതിന്റെ വേഗത കൂട്ടാന്‍ ഉപകരികുന്ന ഒരു ഘടകമാണ്, മുകള്‍ പറഞ്ഞത്. ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്, ഈ ആസിഡിന്റെ് ലക്ഷ്യം. ഇത് കുടംപുളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് തടി കുറയ്ക്കാന്‍ വളരെ പ്രയോജനപ്രദമാണ്.

അതുമാത്രമല്ല കുടംപുളിയുടെ ഗുണം. ശരീരത്തിലെ ചീത്ത കൊളസ്റ്റ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്മേണഷദായിനിയായ ഹോര്മോണ്‍ സെറോടോണിന്റെ അളവ് ഉയര്ത്താന്‍ സഹായിക്കുന്നതു കൊണ്ട് ദിവസം മുഴുവനും ഉന്മേനഷത്തോടെയിരിക്കാനും കുടംപുളി സഹായിക്കും.

ഐശ്വര്യയുടെ രഹസ്യം കേട്ട് സെലിബ്രിറ്റികള്‍ നമ്മുടെ കുടംപുളിയുടെ പുരകേ തന്നെയാണ്. മരുന്ന് കുത്തക കമ്പനികള്‍ ഇതിന്റെ് വിപണന സാധ്യതകള്‍ മനസ്സിലാക്കി ഇതിന്റെമ ക്യാപ്സ്യൂള്‍ രൂപത്തിലും ഇപ്പോള്‍ മാര്ക്കറ്റില്‍ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയ യൂറോപ്പിയന്സാനണ്, ഇത്തരം ക്യാപ്സൂളുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും.

അപ്പോള്‍ പിന്നെ ഇത്ര ഗുണകാരിയായ ആ പാവം കുടംപുളിയെ വെറുതേ കളയണോ?