26/10/2013

ഇന്ത്യൻ പ്രകൃതിയ്ക്കേ ഇനി ലോകത്തെ വിനാശത്തിൽ നിന്നും രക്ഷിക്കാൻ കഴിയു.


ലോകം വലിയൊരു മാറ്റത്തിലാണു. ശാസ്ത്രവും സാങ്കേതികവിദ്യയും ആർഭാടങ്ങളുമൊക്കെ മനുഷ്യനു മടുത്തുതുടങ്ങി.

യൂറോപ്പിലെ ഏതാണ്ട് 10%ത്തോളം വരുന്ന ജനത ഇന്ത്യൻ ഹൈന്ദവ പാരമ്പര്യരീതികൾ സ്വീകരിച്ചു കഴിഞ്ഞു.

വെജിറ്റേറിയനിസവും, യോഗയും, വേദപാരായണവും, സദാചാരവുമാണവർ അടിസ്ഥാനപരമായി സ്വീകരിച്ചിരിക്കുന്നതു. വേദത്തിൽ പ്രകൃതിസംരക്ഷണത്തിനു കൊടുത്തിരിക്കുന്ന ഊന്നൽ അവരെ വല്ലാതെ ആകർഷിച്ചു. ആ വഴിക്ക് നീങ്ങാൻ അവർ താല്പര്യപ്പെട്ടു. അതിനു അവർക്കൊരു സംഘടനയുണ്ട്, ന്യൂയോർക്ക് ആസ്ഥാനമാക്കി. ഓരിയന്റൽ സംസ്കാരം ഉയർത്തിപ്പിടിക്കാനുള്ള സംഘടന. എങ്കിലേ മനുഷ്യരാശി നിലനിൽക്കൂ എന്നവർ ഉറച്ചു വിശ്വസിക്കുന്നു.

പ്രകൃതിയെ സംരക്ഷിക്കാൻ എന്തു ചെയ്യണം? യൂറോപ്പിലും ജപ്പാൻ പോലുള്ള രാജ്യങ്ങളിലും അമേരിക്കയിലും ആധുനികത വിതച്ച ദുരിതം മനുഷ്യരാശി കണ്ടുകഴിഞ്ഞു. ആഗോളതാപനമാണു ഏറ്റവും വലിയ പ്രശ്നം. അതിനെ അതിജീവിക്കാൻ പ്രകൃതി തന്നെ നേരിട്ട് ഇടപെടണം. അതായതു ഭൂമി വീണ്ടും പച്ചപുതയ്ക്കണം. എന്നാൽ സ്വാഭാവികമായി ഒരു മുളപൊട്ടാൻ പ്രയാസമുള്ള പാശ്ചാത്യനാടുകളിൽ പ്രകൃതിയെ ഉത്തേജിപ്പിക്കാൻ പ്രയാസം.

വെറുതെ വിത്തുവാരിയിട്ടാൽപോലും ചെടികിളിക്കുന്ന ഇന്ത്യയിലേക്ക് അങ്ങനെയാണവരുടെ ശ്രദ്ധതിരിഞ്ഞതു. ഇന്ത്യൻ പ്രകൃതിയ്ക്കേ ഇനി ലോകത്തെ വിനാശത്തിൽ നിന്നും രക്ഷിക്കാൻ കഴിയു.


Courtesy - Rajeev Pillai

No comments: