21/09/2013

മുപ്പത്തി മൂന്നു കോടി ദേവത - സ്വാമി നിർമലാനന്ദ ഗിരി മഹാരാജ്

ദേവത എന്നാൽ, ഓരോ ഇന്ദ്രിയത്തിനും ഓരോ അവയവത്തിനും ഓരോ കോശത്തിനുമുള്ള ഇന്റലിജൻസ്‌ - ബുദ്ധി. മനുഷ്യശരീരത്തിൽ ഇങ്ങനെ മുപ്പത്തിമൂന്നു കോടി ദേവതകളുണ്ടെന്നറിയണം. ആ ദേവതകളുടെ സംയക്സംയോജനമാണ്‌ നമ്മുടെ ആനന്ദവും ശാന്തിയും.

ഒരു മനുഷ്യന്‌ അശാന്തിയുണ്ടെന്ന്‌ പറയുമ്പോൾ, അവനിലെ കുറെ ദേവതകൾ കുറെ ദേവതകൾക്ക്‌ എതിരായിത്തീർന്നിരിക്കുന്നുവെന്ന്‌ അർത്ഥം- അവന്റെ ഇന്റലിജൻസ്‌ കൺവെർജന്റാകാതെ ഡൈവേർജന്റാകുന്നുവെന്നർത്ഥം.

തന്റെ വിഭൂതികൾ ഡൈവർജന്റാകുമ്പോൾ സൂക്ഷ്മശരീരം രക്ഷിക്കപ്പെടാ യാകും- സൂക്ഷ്മ ശരീരത്തെ രക്ഷിച്ചു നിർത്തുമ്പോൾ ദേവതകൾ അവനിൽ സമുജ്വലങ്ങളും സമ്യക്കുമാകും. അപ്പോൾ ചുറ്റുപാടുകൾ അവന്റെ ശരീരംതന്നെയായി മാറും;

അവ അവന്റെ സമ്യക്സങ്കല്പത്തിനനുസരിച്ച്‌ പ്രതികരിക്കും- അപ്പോൾ താൻതന്നെ തന്റെ ലോകത്തെ സൃഷ്ടിക്കുന്നുവെന്ന്‌ അവന്‌ തിരിച്ചറിയാം. ഇതാണ്‌ ദേവതാനിർവ്വചനം.

19/09/2013

പുന൪ജന്മം ഉണ്ടോ ഇല്ലയോ ??


തലശ്ശേരി ജഗന്നനാഥ ക്ഷേത്രത്തില് ശ്രീനാരായണ ഗുരുസ്വാമികള് വിശ്രമിക്കുന്നു. 

കെ. വി. ദാമോദരപ്പണിക്ക൪ സ്വാമികളെ കാണാ൯ വന്ന സമയം, 
രണ്ടു സംന്യാസിവര്യന്മാ൪ വന്നു പടിക്കല് നിന്നു.  ഒരു സംശയം ഗുരുവിനെ അറിയിക്കണമെന്ന് അന്തേവാസിയോടാവശ്യപ്പെട്ടു. 

അന്തേവാസി വിവരം ഗുരുദേവനെ അറിയിച്ചു. 

കുറച്ചു നിമിഷങ്ങള്ക്കുശേഷം -
സ്വാമികള് : എന്താണു സംശയം? ആ൪ക്കാണ് ?

അന്തേവാസി - സത്യവ്രതനും ബ്രഹ്മവ്രതനും പുന൪ജന്മം ഉണ്ടോ ഇല്ലയോ എന്നുള്ളതാണ്.

(അല്പനേരം കഴിഞ്ഞപ്പോള്)
സ്വാമികള് - ഇപ്പോള് ജന്മമുണ്ടോ എന്നു അവരോടു ചോദിക്കൂ, എന്തു പറയുന്നു ?
അന്തേവാസി - ഉണ്ടെന്നു പറയുന്നു.

സ്വാമികള് - രണ്ടുപേരും സമ്മതിച്ചോ ?

അന്തേവാസി - സമ്മതിച്ചു.

സ്വാമികള് - മതിയല്ലോ.

- ഗുരുദേവസ്മരണകള്

(ജാതസ്യ ഹി ധ്രുവോ മൃത്യുഃ ധ്രുവം ജന്മ മൃതസ്യ ച - ജനിച്ചവനു മരണവും മരിച്ചവനു ജനനവും നിശ്ചയമാണ്. - ശ്രീമദ് ഭഗവദ്ഗീതാ)

വിഗ്രഹത്തെ അടിച്ചുടച്ചാൽ നിങ്ങളുടെ വിഗ്രഹത്തില് ഇരിക്കുന്ന ഈശ്വര൯ എന്തു ചെയ്യും ?


ഒരിക്കൽ ഒരു ഹിന്ദുമത പ്രാസംഗിക൯ ശ്രീനാരായണ ഗുരു തൃപ്പാദങ്ങളോട് ഇങ്ങനെ പറയുകയുണ്ടായി. 

അന്യമതസ്ഥന്മാ൪ വിഗ്രഹാരാധനയെ നിഷേധിക്കുന്നു.


മുഹമ്മദീയരും മറ്റും വിഗ്രഹത്തെ അടിച്ചുടച്ചപ്പോള് നിങ്ങളുടെ വിഗ്രഹത്തില് ഇരിക്കുന്ന ഈശ്വര൯ എന്തു ചെയ്തെന്നും മറ്റും പ്രസംഗിക്കുന്നു.

തൃപ്പാദങ്ങള് - ഈശ്വര൯ സ൪വവ്യാപിയാണെന്നും മനുഷ്യ ഹൃദയത്തിലും ഉണ്ടെന്നും അവ൪ സമ്മതിക്കുണ്ടൊ ?

പ്രാസംഗിക൯ - ഉണ്ട്.

തൃപ്പാദങ്ങള് - മനുഷ്യരെ കൊലചെയ്യുമ്പോള് ഈശ്വര൯ എന്തു പ്രതികാരം ചെയ്യുന്നു എന്നാണ് അവ൪ പറയുന്നത് ?

പ്രാസംഗിക൯ - അത് അവസാനവിചാരണയില് ശിക്ഷിക്കുമത്രേ.

തൃപ്പാദങ്ങള് - എന്നാല് വിഗ്രഹധ്വംസകന്മാരെയും അപ്രകാരം തന്നെ അവസാനം ശിക്ഷിക്കുമെന്നു പറഞ്ഞുകൂടെയോ ?

- ധ൪മ്മം മാസിക, 1928 ഏപ്രില് 9.
പത്രാധിപന്മാ൪ - ധ൪മ്മതീ൪ത്ഥ൪, മൂ൪ക്കോത്തു കുമാര൯.

16/09/2013

Swami Nirmalananda Giri Maharaj - On his philosophy of addressing diseas...

The True Story of the Taj Mahal- താജ് മഹളും തേജോ മഹാലയയും


ഒരു പക്ഷെ നാം പലരും താജ് മഹളും തേജോ മഹാലയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ വായിച്ചറിഞ്ഞിട്ടുണ്ടാകും, ഈ വിഷയം ഇതേ വരെ വായിച്ചിട്ടില്ലാത്തവര്‍ തുടര്‍ന്ന് വായിക്കുക. അനശ്വര പ്രണയത്തിന്റെ സ്മാരകം എന്ന നിലയിലും, ഇന്ത്യന്‍ വാസ്തുകലയുടെ ഉദാത്ത മാതൃക എന്ന നിലയിലും ഏവരാലും പ്രകീര്‍ത്തിക്കപ്പെടുന്ന സ്മാരകമാണല്ലോ ആഗ്രയിലെ താജ് മഹാള്‍. പ്രിയ പത്നിയായ മുംതാസ് മഹലിന്റെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ചതാണ് ഈ മനോഹര സൌധമെന്നാണ് ഏതൊരു കുട്ടിയും സ്കൂളില്‍ പഠിച്ചു വരുന്നത്. എന്നാല്‍ ഹൈന്ദവ പൈതൃകത്തെ വൈറ്റ്വാഷ് ചെയ്ത് ഹരിതവര്‍ണ്ണം പുറത്തടിക്കുന്ന പതിവ് ചരിത്ര സൃഷ്ടാക്കള്‍ അറിഞ്ഞോ അറിയാതയോ പരാമര്‍ശിക്കാന്‍ പോലും ഭയപ്പെടുന്ന കടുത്ത് ഇസ്ലാമിക വത്കരണങ്ങളെ വ്യകതമായി അപഗ്രഥിച്ചിട്ടുള്ള പ്രൊഫസര്‍ പുരുഷോത്തം നാഗെഷ് ഓക് എന്ന ചരിത്രകാരന്‍ (വത്തിക്കാന്‍ എന്ന പെര് തന്നെ വേദിക എന്നതില്‍ നിന്നാണ് കടം കൊണ്ടതെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്) വ്യക്തമായ തെളിവുകള്‍ നിരത്തി താജ് മഹാള്‍ ഒരുകാലത്ത് തേജോ മഹാലയ എന്ന ശിവ ക്ഷേത്രമായിരുന്നുവെന്ന് പറയുമ്പോള്‍ എങ്ങനെയാണ് വിശ്വസിക്കാതിരിക്കാനാവുക. പ്രൊഫ. ഓക്ക് മുന്‍പോട്ട് വെക്കുന്ന വാദങ്ങള്‍ ഇവയാണ്. താജ് മഹള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുവര്‍ക്ക് അറിയാം അകത്തെ പ്രധാന ഹാള്‍ അല്ലാതെ മറ്റു പലയിടങ്ങളിലേക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. അതീവ ഗോപ്യമാക്കി വെച്ചിട്ടുള്ള സീല്‍ ചെയ്ത അറകളും അനേകം. ഔറംഗസീബിന്റെ ഭരണകാലത്ത് പോലും താജ്മഹളിനെക്കുരിച്ച് ഒരിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മുംതാസ് ഉല്‍ സമനി എന്ന രാജ്ഞി ഒരിക്കലും മുംതാസ് മഹല്‍ എന്ന് അറിയപ്പെട്ടിട്ടില്ല. മുംതാസ് മഹല്‍ എന്ന പേരില്‍ നിന്നാണ് മഹല്‍ വന്നതെന്ന വാദം ഇവിറ്റെ അപ്രസക്തമാവുന്നു.

മഹല്‍ എന്ന പേരില്‍ ഒരു ഇസ്ലാമിക കെട്ടിടവും അക്കാലത്തോ ഇക്കാലത്തോ നാമകരണം ചെയ്യപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ദേയമാണ്. 

മുംതാസിന്റെ പേരിലാണ് താജ് മഹല്‍ നിര്‍മ്മിക്കപ്പെട്ടതെങ്കില്‍ താസ് മഹല്‍ എന്നായിക്കേണ്ടിയിരുന്നില്ലേ കെട്ടിടത്തിനെ നാമം, പിന്നെ എന്തു കൊണ്ട് താജ്??

നിരവധിയാളുക്കളുടെ ഖബറിടം അവിടെയുണ്ടെങ്കില്‍ പിന്നെ അതെങ്ങനെ അന്‍ശ്വര പ്രണയ കുടീരമാകും?

ഷാജഹാന്റെ കാലത്തൊ അതിനു മുന്‍പോ ഇന്ത്യയില്‍ വന്നിട്ടുള്ള യൂറൊപ്യന്‍ സഞ്ചരികള്‍ അതീവ സുന്ദരമായ തേജോ മഹാലയം എന്ന ശിവ ക്ഷേത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് ആ ക്ഷേത്രം പിന്നെ എവിടെപ്പോയി?? മന്ദിരത്തിനുള്ളിലെ കൊത്തുപണികളിലൊക്കെ ഹിന്ദു ചിഹ്നങ്ങള്‍ കാണാം, ജയ്പൂര്‍ മഹാരാജാവിന്റെ അധീനതയിലായിരുന്ന് തേജോ മഹാലയം മുഗളന്മാര്‍ അക്രമിച്ച് കീഴ്പ്പെടുത്തുകയും, ഹൈന്ദവ ബിംബങ്ങളും മറ്റും എടുത്ത് മാറ്റി പുനര്‍ നാമകരണം ചെയ്യുകയായിരുന്നുവെന്നുമാണ് പി.കെ ഓക് ചൂണ്ടിക്കാട്ടുന്നത്. പൂട്ടിയിട്ടിരിക്കുന്ന മുറികളില്‍ പരിശോധന നടത്തിയാല്‍ ബിംബങ്ങളടക്കം കൂടുതല്‍ തെളിവുകള്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു.

(കൂടുതല്‍ അറിയാന്‍ വായിക്കുക.


ഷാജഹാന്റെ അഞ്ചമത്തെയോ ആറാമത്തെയോ ഭാര്യയായിരുന്ന കൌമാരക്കാരി മുംതാസിനെ അവരുടെ മുന്‍ ഭര്‍ത്താവിനെ ക്രൂരമായി വധിച്ചാണ് ഷാജഹാന്‍ സ്വന്തമാക്കിയതെന്ന് ചരിത്രം. ചെറു പ്രായത്തിലെ തന്റെ ഏഴാമത്തെ പ്രസവത്തിനിടയിലാണ് അവര്‍ മരിക്കുന്നതും. ഷാജഹാനും, മുംതാസും എങ്ങനെ അനശ്വര പ്രണയ ജോഡികളാകുമെന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നതേയില്ല.

തേജോ മഹാലയത്തില്‍ തങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നല്‍കണമെന്ന് കാട്ടി, ഒരു കൂട്ടം ശിവ ഭകതര്‍ താജ് മഹലിലേക്ക് ഒരിക്കല്‍ മാര്‍ച്ച് നടത്തിയെന്നതും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

കൊല്ലത്തെ ജടായു പാറ - രാമായണത്തിലെ ജീവിക്കുന്ന തെളിവുകള്‍

ജടായുവിന്റെ രക്തസക്ഷിത്വത്തിന്റെ കഥ, രാമന്റെ ഭക്ത സ്നേഹത്തിന്റെയും. 


കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായു പാറ തലയുയര്‍ത്തി നില്‍ക്കുന്നത്. എം.സി.റോഡില്‍ കൊട്ടാരക്കര നിന്ന് തിരുവനന്തപുരത്തേക്ക് പോകും വഴി വലതു വശത്തായി ഈ സൗന്ദര്യ സങ്കേതം കാണാം.


സീതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ തടയാന്‍ ചെന്ന ജടായു എന്ന പക്ഷി ശ്രേഷ്ഠന്‍ രാവണന്‍റെ ചന്ദ്രഹാസം ഏറ്റ് നിലംപതിച്ചത് ഇവിടെ ആയിരുന്നു എന്നാണ് വിശ്വാസം.ആദ്യം ഖോരമായ ഏറ്റുമുട്ടലില്‍ ജടായുവിന്റെ ചിറകു പാരകുകളില്‍ വീഴുകയും അവിടെ തോണിയുടെ ആക്രുതിയില്‍ ഒരു കുളം രൂപം കൊണ്ട് .സിതയെ തിരഞ്ഞിറങ്ങിയ രാമാ ലക്ഷ്മണന്‍ മാര്‍ പക്ഷം മുറിഞ്ഞു കിടക്കുന്ന ജടയുവിനെ കണ്ടു .ഈ സമയം രാമന്‍ ഈ കുളത്തില്‍ നിന്നും വെള്ളം കോരി ജടായുവിന് നല്‍കി .അങ്ങനെ രാമന്‍ താനെ ഭക്തനെ അവിടെ ഇരുന്നു പരിചരിച്ചു .രാമാ പദത്തിന്റെ രൂപവും ജടായു പാറയില്‍ ഉണ്ട് .

കാലാന്തരത്തില്‍ ജഡായു പാറയുള്ള ജടായുമംഗലം ചടയമംഗലമായി മാറി. പാറയുടെ മുകളില്‍ കയറിയാല്‍ നയനാന്ദമായ കാഴ്ചയാണ്. ഭക്തിയുമായാണ് മലകയറുന്നതെങ്കില്‍ അവര്‍ക്ക് ആശ്വാസത്തിനായി മുകളില്‍ ഒരു ശ്രീരാമ പ്രതിഷ് ഠയുണ്ട്.

നട്ടുച്ചയ്ക്കും ഇവിടെ കുളിര്‍കാറ്റു വീശുന്നു എന്നത് മറ്റൊരു സവിശേഷത. രാമപാദം പതിഞ്ഞു എന്നു വിശ്വസിക്കുന്ന ഈ മലമുകളില്‍ ഒരിക്കലും വറ്റാത്ത ഒരു നീരുറവയുണ്ട്.

ഏതു കൊടും വേനലിലും ഇതിലെ വെള്ളം തണുത്തുതന്നെ ഇരിക്കുന്നതും ഭക്തരുടെ വിശ്വാസത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ശിലാ സൗന്ദര്യം കൊണ്ട് സന്ദര്‍ശകരേയും സഞ്ചാരികളേയും ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ലക്‍ഷ്യമിടുന്നത്.

ശിലാ മ്യൂസിയം, സാഹസിക മലകയറ്റ വിനോദങ്ങള്‍. ഗുഹായാത്രകള്‍ എന്നിവയ്ക്ക് പുറമേ മലകയറുന്ന വഴിക്കെല്ലാം ശില്‍പങ്ങള്‍ കൊത്തിവയ്ക്കാനും പാറകളില്‍ ചുമര്‍ ചിത്രങ്ങളും ശില്‍പങ്ങളും കൊത്തിവയ്ക്കാനും ഉദ്ദേശിക്കുന്നുണ്ട്.

രാമായണത്തിലേയും ജഡായുവിന്‍റെ ജീവിതത്തിലേയും പ്രധാന സംഭവങ്ങള്‍ കൊത്തിവച്ച് ഭക്ത ജനത്തെ ആകര്‍ഷിക്കാനും ഉദ്ദേശമുണ്ട്.

ഇതില്‍ കൊടും ചൂടിലും വറ്റാതെ വെള്ളം കിടക്കും. ഇതില്‍ നിന്നു വെള്ളം തേവികളഞ്ഞാലും വെള്ളം തിരികെ വരും. ഈ കാല്പാടുകള്‍ ഉള്ള കുഴിയില്‍ മാത്രം വെള്ളം കാണും ഇതില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് തൂവുകയില്ല.

ആഴ്‌വാഞ്ചേരി തമ്പ്രാക്കളും അനന്തപുരിയും

മഹാത്മാഗാന്ധിയടക്കമുള്ള ഇന്ത്യയിലെ ദേശീയ നേതാക്കളുടെ ശ്രദ്ധ അനന്തപുരിയിലാകര്‍ഷിച്ച പ്രധാന സംഭവമാണ് 1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടത്തിയ 'ക്ഷേത്രപ്രവേശന വിളംബരം'.അതറിഞ്ഞ ഉടന്‍ 'ആധുനിക കാലത്തെ അത്ഭുതം' എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ക്ഷേത്രപ്രവേശന വിളംബരം നേടിയെടുക്കാന്‍ അന്നത്തെ രാജകീയ ഭരണകൂടം, പ്രത്യേകിച്ച് ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യര്‍ അനുഭവിച്ച ബുദ്ധിബുട്ടും പയറ്റിയ തന്ത്രങ്ങളും ഏറെയാണ്. യാഥാസ്ഥിതികരായ ഒരുകൂട്ടം പൗരോഹിത സമൂഹവും കേരളത്തിലെ രാജാക്കന്മാരും ഈ വിളംബരത്തിന് എതിരായിരുന്നു. അവര്‍ തിരുവിതാംകൂര്‍ രാജാവിന്റെ നീക്കത്തില്‍ പ്രതിഷേധിക്കുകയും പൂജാദികാര്യങ്ങളില്‍ സഹകരിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. വിളംബരത്തിന് ശേഷവും തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ പൂജ നടത്തിയിട്ടുള്ള പൂജാരിമാരെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പൂജാകര്‍മങ്ങളില്‍ നിന്നും കൊച്ചി രാജാവ് വിലക്കി.

വൈക്കം ഉള്‍പ്പെടെയുള്ള തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ കൊച്ചി രാജാവ് നടത്തിയിരുന്ന ചടങ്ങുകള്‍ നിര്‍ത്തലാക്കി. തിരുവിതാംകൂറിന്റെ മണ്ണില്‍ക്കൂടി ചവിട്ടി പോകുന്നതിനുപോലും കൊച്ചി രാജാവ് മടിച്ചു. എതിര്‍പ്പിന്റെ ഒരു ചെറിയഭാഗം മാത്രമാണ് ഇത്. രാജാക്കന്മാരും പുരോഹിതന്മാരും എതിര്‍ത്തിട്ടും ക്ഷേത്രപ്രവേശന വിളംബരം എങ്ങനെ സംഭവിച്ചു? അവിടെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ ഇച്ഛാശക്തിയും ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ കൂര്‍മബുദ്ധിയുമാണ് പ്രവര്‍ത്തിച്ചത്. ഇടപ്പള്ളി രാജാവും തിരുവാര്‍പ്പു സ്വാമിയുമെല്ലാം ക്ഷേത്രപ്രവേശന വിളംബരത്തിന്പിന്നീട് അനുകൂലമായതിന്റെ പിന്നില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. എതിര്‍പ്പുകള്‍ മുന്‍കൂട്ടി കണ്ട് ക്ഷേത്രപ്രവേശന വിളംബരത്തിനും അനുകൂലമായ തീരുമാനം സി.പി. ആഴ്‌വാഞ്ചേരി തമ്പ്രാക്കളില്‍ നിന്നും നേടിയെടുത്തിരുന്നു. തമ്പ്രാക്കളുടെ അനുകൂലാഭിപ്രായം അറിഞ്ഞതോടെ മറ്റുള്ളവരുടെ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു. രാജാക്കന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും മേല്‍ആചാരം, ധര്‍മം, അനുഷ്ഠാനം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ളത് തമ്പ്രാക്കള്‍ക്ക് മാത്രമായിരുന്നു. കേരള ചരിത്രത്തിന്റെ ഗതിവിഗതികള്‍ തിരിച്ചുവിട്ട എത്രയെത്ര സംഭവങ്ങളുടെ നിര്‍ണായക തീരുമാനമെടുത്തിട്ടുള്ള മലപ്പുറത്തെ ആഴ്‌വാഞ്ചേരി മനയ്ക്കലിലെ അവസാന കണ്ണി രാമന്‍ തമ്പ്രാക്കള്‍ (എ. ആര്‍. തമ്പ്രാക്കള്‍-85) ഫിബ്രവരി 18ന് ലോകത്തോട് വിടപറഞ്ഞു. പൗരാണിക കാലത്ത് ആരംഭിച്ച് ആധുനികതയിലേക്ക് നീളുന്ന കേരള ചരിത്രത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു രാമന്‍ തമ്പ്രാക്കള്‍. കാലത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ജീവിതരീതി സമന്വയിച്ച് ജീവിച്ച മഹാപണ്ഡിതനും വിശ്വമാനവികതയുടെ പ്രചാരകനും മനുഷ്യ സ്‌നേഹിയുമായ അദ്ദേഹത്തിന്റെ മരണം കേരളത്തിന് തീരാനഷ്ടമാണ്.

രണ്ടു നൂറ്റാണ്ട് മുമ്പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി സര്‍വേ നടത്തിയ ഡോ. ഫ്രാന്‍സിസ് ബുക്കാനനും മലബാറിന്റെ ആത്മാവ് കണ്ടെത്തിയ വില്യം ലോഗനുമെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെപ്പറ്റി പറയുന്നുണ്ട്. ഒരുപക്ഷേ മധ്യകാലത്ത് യൂറോപ്യന്‍ രാജാക്കന്മാരെ നിയന്ത്രിച്ചിരുന്ന പോപ്പിന് തുല്യമായിരുന്നു കേരളത്തിലെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. ഇവിടത്തെ രാജാക്കന്മാരുടെയും അവരെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ സമൂഹത്തിന്റെയുമെല്ലാം അവസാന വാക്ക് ആഴ്‌വാഞ്ചേരിതമ്പ്രാക്കളായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ തിരുനാവായ്ക്കടുത്തുള്ള ആതവനാട് ഗ്രാമത്തിലാണ് ആഴ്‌വാഞ്ചേരി മന. അവിടത്തെ മൂത്ത ആളാണ് തമ്പ്രാക്കള്‍. രാജാക്കന്മാര്‍ക്ക് നമ്പൂതിരിമാരെ ശിക്ഷിക്കാന്‍ അനുവാദമില്ലായിരുന്നു. എന്നാല്‍, അവരെ ശിക്ഷിക്കാന്‍ തമ്പ്രാക്കള്‍ക്ക് അധികാരമുണ്ടായിരുന്നതിനാല്‍ ഭയഭക്തിയോടെയാണ് അദ്ദേഹത്തെ കരുതിയിരുന്നത്. തമ്പ്രാക്കള്‍ക്ക് ആ സ്ഥാനം നല്‍കിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം. തലമുറകളായി ജ്യോതിഷം, തന്ത്രം, സാഹിത്യം എന്നിവയ്ക്ക് നേതൃത്വം കൊടുത്തിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. ഒറ്റമുണ്ട് ഉടുത്ത് ഓലക്കുട പിടിച്ചുനില്‍ക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ കേരള ബ്രാഹ്മണ സമൂഹത്തിന്റെ പ്രതീകമായി പല വിദേശികളും വരച്ചുകാട്ടിയിട്ടുണ്ട്.


ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് മുന്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ അയച്ച സന്ദേശം സാമൂതിരി, കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആയിരുന്നു. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അവിട്ടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ച് ശ്രീപദ്മനാഭദാസന്‍ ആയതോടെ കിരീടധാരണം ഇല്ലാതായി. എന്നാല്‍, തിരുവിതാംകൂറിലെ മുറജപം, തുലാപുരുഷദാനം, ഹിരണ്യഗര്‍ഭദാനം തുടങ്ങിയ എല്ലാ ചടങ്ങുകള്‍ക്കും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹാശംസകള്‍ ആവശ്യമായിരുന്നു. മഹാരാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണം എടുത്ത് അതുകൊണ്ട് വലുതും ചെറുതുമായ നാണയങ്ങള്‍ ഉണ്ടാക്കി ദാനം ചെയ്യുന്ന ചടങ്ങാണ് തുലാപുരുഷദാനം. 'ഹിരണ്യഗര്‍ഭദാനം' അഥവാ പദ്മഗര്‍ഭദാനം എന്ന ചടങ്ങ് രാജാക്കന്മാരുടെ കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തുന്നത്. ഹിരണ്യം എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള ഒരു സ്വര്‍ണപാത്രം നിര്‍മിച്ച് അതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് ഇവ അടങ്ങിയ പഞ്ചഗവ്യം പകുതിയോളം നിറയ്ക്കുന്നു. അതിനുശേഷം പൂജാവിധികളോടെ രാജാവ് അതിനകത്ത് ഇറങ്ങി അഞ്ചുപ്രാവശ്യം മുങ്ങുന്നു. പിന്നീട് പുറത്തുവരുന്ന രാജാവിനെ പുരോഹിതന്മാര്‍ 'കുലശേഖരപെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നു. ആറുമാസത്തിലൊരിക്കല്‍ ഭദ്രദീപം കത്തിക്കലും പന്ത്രണ്ടാം ഭദ്രദീപത്തില്‍ മുറജപവും (മുറയ്ക്കുള്ള ജപം) അതിന്റെ അന്‍പത്തിയാറാം ദിവസം ലക്ഷദീപം കത്തിക്കലും തിരുവിതാംകൂറിന്റെ പ്രധാന ചടങ്ങായിരുന്നു. മുറജപത്തിന് മറ്റ് നമ്പൂതിരിമാര്‍ വേദജപത്തിന് വരുമ്പോള്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ എത്തുന്നത് വിശിഷ്ടാതിഥിയായിട്ടാണ്. മുറജപത്തില്‍ എന്ത് അഭിപ്രായമുണ്ടായാലും തമ്പ്രാക്കളുടെ വാക്ക് അവസാന തീരുമാനമായിരുന്നു. ആഴ്‌വാഞ്ചേരിയെ മഹാരാജാവ് അങ്ങോട്ട് പോയിക്കണ്ട് ബഹുമാനിക്കുകയായിരുന്നു പതിവ്. രാജാവിന്റെ മുമ്പില്‍ തമ്പ്രാക്കള്‍ എണീക്കാറില്ലായിരുന്നു. തമ്പ്രാക്കളെ പ്രദക്ഷിണം വെച്ച് നമസ്‌കരിച്ചാണ് മഹാരാജാവ് മടങ്ങുന്നത്. ഇങ്ങനെ അനന്തപുരിയുടെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ആഴ്‌വാഞ്ചേരി മനയിലെ അവസാനത്തെ അംഗം രാമന്‍ തമ്പ്രാക്കളാണ് വിടപറഞ്ഞത്. അദ്ദേഹം നിരവധി പ്രാവശ്യം അനന്തപുരി സന്ദര്‍ശിച്ചിട്ടുണ്ട്.

14/09/2013

അമ്പാടി കണ്ണാ അഞ്ജനം എഴുതിയത് ആര്...
അമ്പാടി കണ്ണാ അജ്ഞന മെഴുതിയതാരോ
ചെഞ്ചുണ്ടിൽ കണ്ണേ ഈ അരുണിമ ചാർത്തിയത് ആരോ
മരതകങ്ങൾ മണി മാലയിതിൽ തിരുകി വെച്ചതാരോ
മയിൽ വർണ്ണ പീലികൾ മുടിയിൽ ചുരികി വെച്ചതാരോ
അളി നിറമാ തിരുവുടലിൽ കരുതി വെച്ചതാരോ ....

നിൻ ചൊടിയിൽ കണ്ണാ ഈ മുരളിക കരുതിയതാരോ
നിന്നുടലിൽ കണ്ണേ ഈ അകിൽ മണമരുളിയാതാരോ
അഴെഴുകാമ കുറുനിര തനിയെ ചുരുളഴിച്ചതാണോ ..
അരമണികൾ കുടു കുടു തനിയെ ചിരി യുതിർതതാണോ
കരി മിഴിയിൽ കടലലകൾ തിരയടിച്ചതാണോ ..

കാളിന്ദി പുളിനം തൃക്കാലിണ തഴുകുകയാണോ
കാളിയനാ കാൽക്കൽ ഫണമാകെ തപിക്കുകയാണോ
പൂവനങ്ങൾ പൂക്കളമെഴുതി തൊഴുതു നില്ക്കയാണോ
പൂത്തുലഞ്ഞ തളിലത വനിയിൽ മാല തീർക്കായാണോ
യദു തിലകം ഇഹ മഖിലം പരിലസിക്കയാവാം....

കളകളമീ യമുനാ നദി കുളിരല പകരുകയാണോ
കളമൊഴിമാർക്കണിയാൻ ഉടുവസനമിതലകളതാണോ
മദനഭംഗി മാരനതായി മലരിടുന്നനേരം...
മതി മതിയെന്നവരുടെ മൃദുമെയ്യ് അലിവിരന്ന നേരം
അകമിഹയാൽ ഇവനഖിലം അണി നിരത്തിടാലോ

സാരസുധ ലസിതം മണി വേണുവിനാദവിനോദം
രാസരസാ സലിലം കളഗാത്ര വിഭുഷിതയാമം..
അവരിമേയ പരസുഖ സുഭഗം പകരുമാത്മ രാഗം
അമലരൂപ ബന്ധനബന്ധം തവ പദാരവിന്ദം
അഴകെഴുമ ലയ സുകൃതം തിരു കൃപാമരന്തം

കായമ്പു വർണ്ണ യെൻ കാർമുകിലോളിയളി വർണ്ണ
കാമദനേ കരുണ രസ സാര സുധധര പരനെ
കൃത ഫലങ്ങളിനിയവയൊഴിയാൻ വഴികൾ വേറെയില്ലേ
തൊഴുതുടഞ്ഞ മനസൊരു ഹവിസ്സായി ഇനിയുമേൽക്കുകില്ലേ
ഭവ തരണം തവ ചരണം ഹരി മുകുന്ദപാദം.

അമ്പാടി കണ്ണാ അജ്ഞന മെഴുതിയതാരോ...

അമ്പാടി കണ്ണാ അജ്ഞന മെഴുതിയതാരോ
ചെഞ്ചുണ്ടിൽ കണ്ണേ ഈ അരുണിമ ചാർത്തിയത് ആരോ
മരതകങ്ങൾ മണി മാലയിതിൽ തിരുകി വെച്ചതാരോ
മയിൽ വർണ്ണ പീലികൾ മുടിയിൽ ചുരികി വെച്ചതാരോ
അളി നിറമാ തിരുവുടലിൽ കരുതി വെച്ചതാരോ ....

നിൻ ചൊടിയിൽ കണ്ണാ ഈ മുരളിക കരുതിയതാരോ
നിന്നുടലിൽ കണ്ണേ ഈ അകിൽ മണമരുളിയാതാരോ
അഴെഴുകാമ കുറുനിര തനിയെ ചുരുളഴിച്ചതാണോ ..
അരമണികൾ കുടു കുടു തനിയെ ചിരി യുതിർതതാണോ
കരി മിഴിയിൽ കടലലകൾ തിരയടിച്ചതാണോ ..

കാളിന്ദി പുളിനം തൃക്കാലിണ തഴുകുകയാണോ
കാളിയനാ കാൽക്കൽ ഫണമാകെ തപിക്കുകയാണോ
പൂവനങ്ങൾ പൂക്കളമെഴുതി തൊഴുതു നില്ക്കയാണോ
പൂത്തുലഞ്ഞ തളിലത വനിയിൽ മാല തീർക്കായാണോ
യദു തിലകം ഇഹ മഖിലം പരിലസിക്കയാവാം....

കളകളമീ യമുനാ നദി കുളിരല പകരുകയാണോ
കളമൊഴിമാർക്കണിയാൻ ഉടുവസനമിതലകളതാണോ
മദനഭംഗി മാരനതായി മലരിടുന്നനേരം...
മതി മതിയെന്നവരുടെ മൃദുമെയ്യ് അലിവിരന്ന നേരം
അകമിഹയാൽ ഇവനഖിലം അണി നിരത്തിടാലോ

സാരസുധ ലസിതം മണി വേണുവിനാദവിനോദം
രാസരസാ സലിലം കളഗാത്ര വിഭുഷിതയാമം..
അവരിമേയ പരസുഖ സുഭഗം പകരുമാത്മ രാഗം
അമലരൂപ ബന്ധനബന്ധം തവ പദാരവിന്ദം
അഴകെഴുമ ലയ സുകൃതം തിരു കൃപാമരന്തം

കായമ്പു വർണ്ണ യെൻ കാർമുകിലോളിയളി വർണ്ണ
കാമദനേ കരുണ രസ സാര സുധധര പരനെ
കൃത ഫലങ്ങളിനിയവയൊഴിയാൻ വഴികൾ വേറെയില്ലേ
തൊഴുതുടഞ്ഞ മനസൊരു ഹവിസ്സായി ഇനിയുമേൽക്കുകില്ലേ
ഭവ തരണം തവ ചരണം ഹരി മുകുന്ദപാദം

10/09/2013

നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു ദുഖസിംഹാസനം നല്‍കീ - Veena Poovu ( 1983 )

നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...

മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്

കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്..

BVM Corporate Legal Solutions


We started our Corporate law firm in Bangalore, dealing all aspects of Corporate Laws.
Taking care of:-

§1. Corporate and Company Law consultation-documentation-Registration and Litigation.

§2. Intellectual property rights- Trade Mark. Copy Right, Patent.
§3. Company Incorporation, Trust- Society Registration, Partnership and Proprietary firm Registration.

§4. Employment contract, privacy and non-disclosure agreement, Labor Contract preparation.

§5. Legal opinions and Consultation.

§6. All types of agreements prepatration.

§7. Foreign Direct Investment.

§8. Alternate Dispute resolution.

§9. Legal Process Outsourcing. Legal Research in corporate matters.

§10.Immigration Law, Cyber Law, Property Law.

§11.Real Estate consultation, Scrutiny, Documentation, Negotiation, Vetting, Execution.

§12.MACT Claim Services- Drafting, Case analysis, Litigation support, Back up support.

§13.Accounting & Auditing Services. Income Tax, Service Tax, Sales Tax & Wealth Tax Services, Agency & Service Arrangements.

§14.Franchisee Business Arrangements.

§15.International Seminars, Event Management, etc.

§16.ISO Certification, Import Export Licensing & all other Legal Support Systems.


Company law matters Intellectual Property Laws like Patent Copy right Trademark Immigration Foreign Direct investment Property Law Registration Employment and Labor, Cyber law Etc....

Drop your queries to us.

Mob- 08050866939

E-Mail- bvmcorporatesolutions@gmail.com

ശ്രീനാരായണ ഗുരു ഈയിടെ നാടുനീളെ കല്ലു നാട്ടുന്നതായി കേട്ടല്ലോ.

ശ്രീനാരായണ ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിനോട് ഒരദ്വൈതി എന്ന നിലയില് വാഗ്ഭടാനന്ദ ഗുരുദേവന് (കുഞ്ഞികണ്ണന്) എതി൪പ്പുണ്ടായിരുന്നു.


അദ്വൈതവും വിഗ്രഹാരാധനയും ഒത്തുപോവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഒരിക്കൽ അദ്ദേഹം ഗുരുവിനോടു ചോദിച്ചു:


ഗുരുദേവ൯ ഈയിടെ നാടുനീളെ കല്ലുനാട്ടുന്നതായി കേട്ടല്ലോ.

ഗുരു : (വാഗ്ഭടാനന്ദന്റെ കാതിലുള്ള കല്ലുവച്ച കടുക്ക൯ ഉദ്ദേശിച്ച്)

നാം കല്ലു നാട്ടുന്നതല്ലേ ഉള്ളു? കുഞ്ഞികണ്ണ൯ അതു ചുമന്നുകൊണ്ടു നടക്കുന്നല്ലോ.- തറമ്മല് കൃഷ്ണ൯


എല്ലാം ശ്രീപദ്മനാഭന് കാണിക്ക; ഒന്നും മോഹിക്കാതെ രാജവംശം _/\_

എല്ലാം ശ്രീപദ്മനാഭന് കാണിക്ക; ഒന്നും മോഹിക്കാതെ രാജവംശം. പദ്മനാഭസ്വാമിക്ഷേത്രത്തിലെ പണം പ്രധാനമായും തിരുവിതാംകൂര്‍ രാജവംശത്തില്‍ നിന്നും വന്നുചേര്‍ന്നതാണെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. രാജാക്കന്മാര്‍ രാജ്യം ഉള്‍പ്പെടെ എല്ലാം ശ്രീപദ്മനാഭനു നല്‍കി ദാസന്മാര്‍ ആയി ആണല്ലോ രാജ്യം ഭരിച്ചത്. 

വസ്തുവകകള്‍ക്ക് വേണ്ടതരത്തില്‍ ആധുനിക രീതിയില്‍ ഉള്ള സുരുക്ഷ ഉറപ്പാക്കണം. 

ഈ സമ്പത്ത് അധികം ആളുകളും പേടിക്കുന്നപോലെ ഗവണ്മെന്‍റ് എടുത്ത് പുട്ടടിക്കില്ല എന്നു ഉറപ്പാക്കാം. നമ്മുടെ സമ്പന്നകാലത്തെപ്പറ്റി നമ്മളേയും ലോകത്തേയും ഓര്‍മപ്പെടുത്താം. ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുക്കപ്പെടാനും അങ്ങനെ ഗവേഷകരുടെയും ഭക്തജനങ്ങളുടെ യും ശ്രദ്ധ ആകര്‍ഷിക്കാനും ഇതുകൊണ്ട് സാധിക്കും. നമ്മുടെ പൈതൃകസമ്പത്ത് ആരും തട്ടിക്കൊണ്ടുപോകാതെ ഇക്കാലമത്രയും സൂക്ഷിച്ചതിന് നമുക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തോടും പദ്മമനാഭസ്വാമിയോടും നന്ദി പറയണം. 

കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയില്‍ നമ്മുടെ പുരാതന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ശരാശരി മുസ്ലീം രാജാക്കന്മാരുടെ ഒരു വിനോദം ആയിരുന്നു. കൊളോണിയല്‍ ശക്തികളും അല്ലാത്തവരും ഇത് ഒരുപോലെ ചെയ്തിട്ടും ഉണ്ട്. കൊളോണിയല്‍ കാലത്തെ ബ്രിട്ടനില്‍ ആകട്ടെ കോളനികളില്‍ നിന്നും ഇങ്ങനെ കിട്ടുന്ന നിധി എണ്ണി തിട്ടപ്പെടുത്തി ഇഗ്ലണ്ടിലേക്കയയ്ക്കാന്‍ ഒരു ഡിപ്പാര്‍ട്ടുമെന്‍റുതന്നെ ഉണ്ടായിരുന്നു. കണ്ണില്‍ ചോരയില്ലാത്തവരുമായ ഇവരുടെ കണ്ണില്‍ ഈ നിധിപെടാതിരുന്നതിന്റെ പ്രധാനകാരണം നമ്മുടെ രാജാക്കന്മാരുടെ അതീവ ലളിതമായ ജീവിതരീതി ആയിരുന്നിരിക്കണം. വലിയ കൊട്ടാരങ്ങള്‍ ഇല്ലാതെ, വമ്പന്‍ ആഘോഷങ്ങള്‍ ഇല്ലാതെ സ്വര്‍ണം പാകിയ വസ്ത്രങ്ങള്‍ ഇല്ലാതെ, രത്‌നം പതിപ്പിച്ച സിംഹാസനമോ കിരീടമോ ഇല്ലാതെയിരുന്ന നമ്മുടെ രാജാവിനെ കണ്ടപ്പോള്‍ ഈ പാവത്തിന്റെ അടുത്ത് വല്യ നീക്കിയിരിപ്പൊന്നും ഇല്ല എന്ന് കൊളോണിയല്‍ അധികാരികള്‍ക്ക് തോന്നിക്കാണണം. അല്ലെങ്കില്‍ ഈ നിധിയൊക്കെ ഇപ്പോള്‍ കോഹിനൂര്‍ രത്‌നംപോലെ Tower of London നില്‍ കാഴ്ചവസ്തു ആയേനെ.

പദ്മനാഭ സ്വാമി ക്ഷേതത്രതോട് കിടപിടിക്കുന്ന സമ്പത്ത് ഉണ്ടായിരുന്ന മറ്റൊരു ക്ഷേത്രമായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രം .അവിടെ 11 തവണ മുസ്ലീം ആക്രമണം നടന്നു.. എല്ലാ സ്വത്തും ഇസ്ലാമിക ഭീകരര്‍ കൊണ്ടുപോയി.അതുപോലെ കാശി വിശ്വനാഥ ക്ഷേതം ,മദുര മീനാക്ഷി ക്ഷേത്രം,നമ്മുടെ ഭാരതത്തിലെ ഒട്ടുമുക്കാല്‍ പുരാതന ക്ഷേത്രവും മുസ്ലീങ്ങള്‍ കൊള്ളയടിച്ചു..

ഈ പദ്മനാഭ സ്വാമി ക്ഷേത്രവും ടിപ്പു എന്ന മുസ്ലീം മത ഭീകരന്‍ രണ്ടു തവണ ആക്രമിച്ചിട്ടുണ്ട്..പക്ഷെ അവിടെയാണ് നമ്മള്‍ നമ്മുടെ പൂര്‍വികരോട് നന്ദി പറയേണ്ടത്..ക്ഷേത്രത്തിലെ വലിയ വിഗ്രഹം അവര്‍ കരി രൂപത്തിലുള്ള ഏതോ മിശ്രിതം പുരട്ടി.അങ്ങനെ വിഗ്രഹം കറുത്ത നിറമായി..ആ നിറം 300 വര്‍ഷത്തിനു ശേഷം 7 വര്ഷം മുന്‍പാണ് പുറം ലോകം അറിഞ്ഞത് വിഗ്രഹം ശുദ്ധമായ gold പൂശിയതാണെന്ന്. 

ഇപ്പോഴും പദ്മനാഭ സന്നിതിയില്‍ പോയാല്‍ കാണാം ടിപ്പു എന്ന മുസ്ലീം മത ഭീകരന്‍ അവിടത്തെ പുരാതന ക്ഷേത്ര ശിലകലോടുള്ള പക തീര്‍ത്തത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും വിശേഷ ദിവസങ്ങളില്‍ ദേവിയെ ചാര്‍ത്തുന്ന ഒരു വജ്ര മാലയുണ്ട്..50 കോടിയില്‍ പരം രൂപ വിലയുള്ളത്..അതും 1890 ഇല്‍ മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് കടത്തികൊണ്ടു പോയി..പിന്നെ അത് പാകിസ്താനിലെ റാവല്‍ പിണ്ടിയില്‍ നിന്നും ഹിന്ദുക്കളുടെ കൈകരുതില്‍ നമുക്ക് തിരിച്ചു കിട്ടി..

അത് പോലെ വര്‍ഷങ്ങളായി തിരുവിതാംകൂര്‍ രാജകുടുംബം പൈത്ര്ക സമ്പത്ത് നമുക്കായി എല്ലാവരില്‍ നിന്നും സംരക്ഷിച്ചു..ഇനി അത് ഒരു കോട്ടവും തട്ടാതെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഹിന്ദുവിന്റെയും കടമയാണ്..ജീവന്‍ കൊടുത്തായാലും.. കാശി വിശ്വനാഥ ക്ഷേത്രം മുസ്ലീങ്ങളില്‍ നിന്നും വീണ്ടെടുത്ത്‌ പുനനിര്മിച്ചത് ആരുടേയും കാരുണ്യം കൊണ്ടല്ല..മഹാരാഷ്ട്രയിലെ ഹിന്ദുക്കള്‍ ആയുധവുമായി ചെന്നാണ്..

ഇനിയെങ്കിലും ഓര്‍ക്കുക..ഭാരതത്തിലെ ഇങ്ങേയട്ടതുള്ള തിരുവിതാംകൂര്‍ എന്ന കൊച്ചു ഹിന്ദു രാജ്യത്തിന് ഇത്രയും സമ്പത്ത് ഉണ്ടായിരുന്നുവെങ്കില്‍ ഭാരതം ഭരിച്ച നമ്മുടെ പൂര്‍വികരായ ഹിന്ദു ചക്രവര്‍ത്തിമാരുടെ കാലത്ത് നമ്മുടെ രാജ്യം എത്ര സമ്പന്ന മായിരുന്നു...ആ പണമൊക്കെ എവിടെ പോയി .. ആരൊക്കെ കൊണ്ട് പോയി.. നമ്മുടെ നാട്ടിലെ മുസ്ലീങ്ങള്‍ക്ക് അതിന്റെ ഉത്തരം പറയാന്‍ സാധിക്കുമോ.. തീര്‍ച്ചയായും അവര്‍ അതിന്റെ മറുപടി പറയണം.. തമിഴ്നാട്ന്റെ അടയാളം മധുര മീനാക്ഷി ക്ഷേത്രം ആണ്.. അത് പോലെ കേരളവും പദ്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ എംബ്ലം ആക്കണം.

Lawyers, Don't You Hate Clients that Claim to Know More About the Law than You?


Lawyers hate it when a client comes into their office and tells them how to do their job… tells them what motions to file, what witnesses to call, and how to handle the case. This is annoying because, the client (not the lawyer) usually caused the legal problem to begin with and it was their poor judgment that got them into their predicament. 

These clients honestly believe that they know more than their lawyer, when they don't and never will. 

Legal clients do not have the training, perspective, judgment, or experience to tell the lawyer how to do their job. Often, when a lawyer lets the client make the call on how to handle their case, it is a disaster for the lawyer and the client. In the end, the lawyer is ultimately responsible. 

This same principle is true with law firm websites and Internet marketing. Here, the lawyer is the client. The SEO consultant knows more about Internet marketing than the lawyer. Lawyers that are patient and listen to the advice of their SEO consultant usually do well over time. Those that do not listen, want instant results, and try to tell their SEO consultant how to do their job, are almost always unhappy with their results, and they end up wasting time and money. 

As a lawyer and SEO consultant with 15 years of experience, it is frustrating to talk to lawyers that believe that they know everything there is to know about Internet marketing. Nobody knows everything about SEO. I don't know everything. I am constantly learning and trying to keep up with new SEO trends, which are constantly changing. 

Many lawyers know enough about SEO to make them dangerous. I have had these "know it all lawyers" call me for a consultation and then repeatedly interrupt me mid sentence and say things like, "I already know about Google Places, but I want a Twitter account…" (when they have not even claimed their Google Places profile) or "I already know about link building, but I want to 'dominate the New York City area for criminal defense,' and I don't want to spend more than $1,000...and I want to be #1 by next month." 

Worst of all, the "know it alls" call for a consultation, and then waste 45 minutes of my time arguing with me about why I am wrong, bashing their previous 5 SEO companies, and trying to prove that they know it all about SEO. It reminds me of law school, where 1Ls think they know more than everyone else, including the law professor. You all know what type of obnoxious people I am talking about. Those "know it all" 1Ls now have a law license, which in their mind validates that they are smarter than everyone else, including their SEO consultant. 

Bottom line: Don't be that "know it all" 1L when it comes to SEO. Lawyers should leave SEO to a SEO professional. Find a qualified expert, take their advice, and be patient.09/09/2013

ശ്രീരുദ്രം ലഘുന്യാസം


ഓം അഥാത്മാനഗ്‍മ് ശിവാത്മാനഗ് ശ്രീ രുദ്രരൂപം ധ്യായേത് ||


ശുദ്ധസ്ഫടിക സംകാശം ത്രിനേത്രം പംച വക്ത്രകമ് |
ഗംഗാധരം ദശഭുജം സര്വാഭരണ ഭൂഷിതമ് ||


നീലഗ്രീവം ശശാംകാംകം നാഗ യജ്ഞോപ വീതിനമ് |
വ്യാഘ്ര ചര്മോത്തരീയം ച വരേണ്യമഭയ പ്രദമ് ||


കമംഡല്വക്ഷ സൂത്രാണാം ധാരിണം ശൂലപാണിനമ് |
ജ്വലന്തം പിംഗളജടാ ശിഖാ മുദ്ദ്യോത ധാരിണമ് ||


വൃഷ സ്കംധ സമാരൂഢമ് ഉമാ ദേഹാര്ഥ ധാരിണമ് |
അമൃതേനാപ്ലുതം ശാന്തം ദിവ്യഭോഗ സമന്വിതമ് ||


ദിഗ്ദേവതാ സമായുക്തം സുരാസുര നമസ്കൃതമ് |
നിത്യം ച ശാശ്വതം ശുദ്ധം ധ്രുവ-മക്ഷര-മവ്യയമ് ||


സര്വ വ്യാപിന-മീശാനം രുദ്രം വൈ വിശ്വരൂപിണമ് |
ഏവം ധ്യാത്വാ ദ്വിജഃ സമ്യക് തതോ യജനമാരഭേത് ||


അഥാതോ രുദ്ര സ്നാനാര്ചനാഭിഷേക വിധിം വ്യാഖ്യാസ്യാമഃ | ആദിത ഏവ തീര്ഥേ സ്നാത്വാ ഉദേത്യ ശുചിഃ പ്രയതോ ബ്രഹ്മചാരീ ശുക്ലവാസാ ദേവാഭിമുഖഃ സ്ഥിത്വാ ആത്മനി ദേവതാഃ സ്ഥാപയേത് ||


പ്രജനനേ ബ്രഹ്മാ തിഷ്ഠതു | പാദയോ-ര്വിഷ്ണുസ്തിഷ്ഠതു | ഹസ്തയോ-ര്ഹരസ്തിഷ്ഠതു | ബാഹ്വോരിന്ദ്രസ്തിഷ്ടതു | ജഠരേ‌உഗ്നിസ്തിഷ്ഠതു | ഹൃദയേ ശിവസ്തിഷ്ഠതു | കണ്ഠേ വസവസ്തിഷ്ഠന്തു | വക്ത്രേ സരസ്വതീ തിഷ്ഠതു | നാസികയോ-ര്വായുസ്തിഷ്ഠതു | നയനയോശ്ചംദ്രാദിത്യൗ തിഷ്ടേതാമ് | കര്ണയോരശ്വിനൗ തിഷ്ടേതാമ് | ലലാടേ രുദ്രാസ്തിഷ്ഠന്തു | മൂര്ധ്ന്യാദിത്യാസ്തിഷ്ഠന്തു | ശിരസി മഹാദേവസ്തിഷ്ഠതു | ശിഖായാം വാമദേവാസ്തിഷ്ഠതു | പൃഷ്ഠേ പിനാകീ തിഷ്ഠതു | പുരതഃ ശൂലീ തിഷ്ഠതു | പാര്ശ്യയോഃ ശിവാശംകരൗ തിഷ്ഠേതാമ് | സര്വതോ വായുസ്തിഷ്ഠതു | തതോ ബഹിഃ സര്വതോ‌உഗ്നി-ര്ജ്വാലാമാലാ-പരിവൃതസ്തിഷ്ഠതു | സര്വേഷ്വംഗേഷു സര്വാ ദേവതാ യഥാസ്ഥാനം തിഷ്ഠന്തു | മാഗ്‍മ് രക്ഷന്തു |


അഗ്നിര്മേ’ വാചി ശ്രിതഃ | വാഗ്ധൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി |
വായുര്മേ’ പ്രാണേ ശ്രിതഃ | പ്രാണോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | സൂര്യോ’ മേ ചക്ഷുഷി ശ്രിതഃ | ചക്ഷുര്ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ചന്ദ്രമാ’ മേ മന’സി ശ്രിതഃ | മനോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ദിശോ’ മേ ശ്രോത്രേ’ ശ്രിതാഃ | ശ്രോത്രഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ആപോ’ മേ രേത’സി ശ്രിതാഃ | രേതോ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പൃഥിവീ മേ ശരീ’രേ ശ്രിതാഃ | ശരീ’രഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഓഷധി വനസ്പതയോ’ മേ ലോമ’സു ശ്രിതാഃ | ലോമാ’നി ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഇന്ദ്രോ’ മേ ബലേ’ ശ്രിതഃ | ബലഗ്ം ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പര്ജന്യോ’ മേ മൂര്ധ്നി ശ്രിതഃ | മൂര്ധാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ഈശാ’നോ മേ മന്യൗ ശ്രിതഃ | മന്യുര്ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | ആത്മാ മ’ ആത്മനി’ ശ്രിതഃ | ആത്മാ ഹൃദ’യേ | ഹൃദ’യം മയി’ | അഹമമൃതേ’ | അമൃതം ബ്രഹ്മ’ണി | പുന’ര്മ ആത്മാ പുനരായു രാഗാ’ത് | പുനഃ’ പ്രാണഃ പുനരാകൂ’തമാഗാ’ത് | വൈശ്വാനരോ രശ്മിഭി’ര്-വാവൃധാനഃ | അന്തസ്തി’ഷ്ഠത്വമൃത’സ്യ ഗോപാഃ ||


അസ്യ ശ്രീ രുദ്രാധ്യായ പ്രശ്ന മഹാമന്ത്രസ്യ അഘോര ഋഷിഃ, അനുഷ്ടുപ് ചന്ദഃ, സങ്കര്ഷണ മൂര്തി സ്വരൂപോ യോ‌உസാവാദിത്യഃ പരമപുരുഷഃ സ ഏഷ രുദ്രോ ദേവതാ | നമഃ ശിവായേതി ബീജമ് | ശിവതരായേതി ശക്തിഃ | മഹാദേവായേതി കീലകമ് | ശ്രീ സാംബ സദാശിവ പ്രസാദ സിദ്ധ്യര്ഥേ ജപേ വിനിയോഗഃ ||


ഓം അഗ്നിഹോത്രാത്മനേ അംഗുഷ്ഠാഭ്യാം നമഃ | ദര്ശപൂര്ണ മാസാത്മനേ തര്ജനീഭ്യാം നമഃ | ചാതുര്-മാസ്യാത്മനേ മധ്യമാഭ്യാം നമഃ | നിരൂഢ പശുബന്ധാത്മനേ അനാമികാഭ്യാം നമഃ | ജ്യോതിഷ്ടോമാത്മനേ കനിഷ്ഠികാഭ്യാം നമഃ | സര്വക്രത്വാത്മനേ കരതല കരപൃഷ്ഠാഭ്യാം നമഃ ||


അഗ്നിഹോത്രാത്മനേ ഹൃദയായ നമഃ | ദര്ശപൂര്ണ മാസാത്മനേ ശിരസേ സ്വാഹാ | ചാതുര്-മാസ്യാത്മനേ ശിഖായൈ വഷട് | നിരൂഢ പശുബംധാത്മനേ കവചായ ഹുമ് | ജ്യോതിഷ്ടോമാത്മനേ നേത്രത്രയായ വൗഷട് | സര്വക്രത്വാത്മനേ അസ്ത്രായ ഫട് | ഭൂര്ഭുവസ്സുവരോമിതി ദിഗ്ബന്ധഃ ||


ധ്യാനം


ആപാതാള-നഭഃസ്ഥലാന്ത-ഭുവന-ബ്രഹ്മാണ്ഡ-മാവിസ്ഫുരത്-
ജ്യോതിഃ സ്ഫാടിക-ലിംഗ-മൗളി-വിലസത്പൂര്ണേന്ദു-വാന്താമൃതൈഃ |
അസ്തോകാപ്ലുത-മേക-മീശ-മനിശം രുദ്രാനു-വാകാംജപന്
ധ്യായേ-ദീപ്സിത-സിദ്ധയേ ധ്രുവപദം വിപ്രോ‌உഭിഷിംചേ-ച്ചിവമ് ||


ബ്രഹ്മാണ്ഡ വ്യാപ്തദേഹാ ഭസിതഹിമരുചാ ഭാസമാനാ ഭുജംഗൈഃ
കണ്ഠേ കാലാഃ കപര്ദാകലിത-ശശികലാ-ശ്ചണ്ഡ കോദണ്ഡഹസ്താഃ |
ത്ര്യക്ഷാ രുദ്രാക്ഷമാലാഃ പ്രകടിതവിഭവാഃ ശാംഭവാ മൂര്തിഭേദാഃ
രുദ്രാഃ ശ്രീരുദ്രസൂക്ത-പ്രകടിതവിഭവാ നഃ പ്രയച്ഛന്തു സൗഖ്യമ് ||


ഓം ഗണാനാം’ ത്വാ ഗണപ’തിഗ്‍മ് ഹവാമഹേ കവിം ക’വീനാമു’പമശ്ര’വസ്തമമ് | ജ്യേഷ്ഠരാജം ബ്രഹ്മ’ണാം ബ്രഹ്മണസ്പത ആ നഃ’ ശൃണ്വന്നൂതിഭി’സ്സീദ സാദ’നമ് || മഹാഗണപതയേ നമഃ ||


ശം ച’ മേ മയ’ശ്ച മേ പ്രിയം ച’ മേ‌உനുകാമശ്ച’ മേ കാമ’ശ്ച മേ സൗമനസശ്ച’ മേ ഭദ്രം ച’ മേ ശ്രേയ’ശ്ച മേ വസ്യ’ശ്ച മേ യശ’ശ്ച മേ ഭഗ’ശ്ച മേ ദ്രവി’ണം ച മേ യന്താ ച’ മേ ധര്താ ച’ മേ ക്ഷേമ’ശ്ച മേ ധൃതി’ശ്ച മേ വിശ്വം’ ച മേ മഹ’ശ്ച മേ സംവിച്ച’ മേ ജ്ഞാത്രം’ ച മേ സൂശ്ച’ മേ പ്രസൂശ്ച’ മേ സീരം’ ച മേ ലയശ്ച’ മ ഋതം ച’ മേ‌உമൃതം’ ച മേ‌உയക്ഷ്മം ച മേ‌உനാ’മയച്ച മേ ജീവാതു’ശ്ച മേ ദീര്ഘായുത്വം ച’ മേ‌உനമിത്രം ച മേ‌உഭ’യം ച മേ സുഗം ച’ മേ ശയ’നം ച മേ സൂഷാ ച’ മേ സുദിനം’ ച മേ ||


ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’ ||


ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു.


"ആചാര്യഃ സര്‍വചേഷ്ടാസു ലോക ഏവ ഹി ധീമതഃ"

ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു. 

പക്ഷെ എല്ലാവരും ബുദ്ധിമാന്മാരല്ല. അഥവാ ബുദ്ധി ഉണ്ടെങ്കില്‍ തന്നെ എന്തു വായിച്ചാലും അതിലുള്ള സകല അര്‍ത്ഥവും, താല്‍പര്യവും മനസ്സിലാക്കുവാന്‍ തക്കവണ്ണം വികസിച്ചതായിരിക്കണമെന്നില്ല. 

അങ്ങനെയുള്ളവര്‍ക്ക്‌ അവരുടെ ദൃഷ്ടിയെ പ്രകാശിപ്പിക്കുന്ന ദീപമാണ്‌ ഗുരു.


"മന്ത്രവ്യാഖ്യാകൃദാചാര്യഃ"

- ഷഡംഗയുക്തമായ വിദ്യാഭ്യാസം കൊണ്ട്‌ മന്ത്രത്തിന്റെ അര്‍ത്ഥം വരെ വ്യാഖ്യാനിച്ച്‌ ശിഷ്യനെ പഠിപ്പിക്കുവാന്‍ തക്ക അറിവുള്ളയാളാണ്‌ ആചാര്യ ശബ്ദത്തിനര്‍ഹന്‍..

ഗുരു എങ്ങനെയായിരിക്കരുത്‌-?

"അന്നോപാധിനിമിത്തേന ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ-" 

ലോലുപന്മാര്‍ വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു അഥവാ അവര്‍ക്ക്‌ ബാധയായിത്തീരുന്നു

"വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ"

വിദ്യയേയും, തീര്‍ഥത്തേയും വില്‍പനച്ചരക്കാക്കുന്നു മറ്റുചിലര്‍. 


മേല്‍പറഞ്ഞ തരത്തില്‍ ആചാര്യപരീക്ഷ ചെയ്ത്‌ തനിക്കനുയോജ്യനായ ഗുരുവിനെ കണ്ടു പിടിക്കണം. അല്ലാതെ സ്വയം പ്രഖ്യാപിത ഗുരുക്കന്മാരുടെ അടുത്തു നിന്നു പഠിക്കണം എന്ന്‌ നമ്മുടെ ശാസ്ത്രം പറയുന്നില്ല. ( അങ്ങനെ വേണമെന്നു ഞാനും ഒരിടത്തും പറഞ്ഞിട്ടില്ല - പക്ഷെ നല്ല ഗുരുവിനെ ലഭിക്കാന്‍ യോഗം വേണം)


ഇനി പഠിത്തം കഴിഞ്ഞാലോ -

ഭഗവത്‌ ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക- 

"വിമൃശ്യൈതദശേഷേണ
യഥേഛസി തഥാ കുരു"

ഞാന്‍ ഈ ഉപദേശിച്ചതത്രയും വിമര്‍ശനബുദ്ധിയോടു കൊഒടി അശേഷമാകും വണ്ണം അതായത്‌ ഒട്ടും ബാക്കി വക്കാതെ പഠിച്ച്‌ ശേഷം നിനക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യുക.

ഈ വാക്കുകള്‍ ഒന്നു കൂടി ശ്രദ്ധിച്ചു പഠിക്കുക- ഗുരു ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല അവനവന്റെ സ്വാതന്ത്ര്യം എറ്റവും നന്നായി ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുകയാണ്‌ ചെയ്യുന്നത്‌


താഴെ കൊടുത്ത ചില ശ്ലോകങ്ങളും കൂടി നോക്കുക-

ജനിതാ ചോപനേതാ ച യസ്തു വിദ്യാം പ്രയഛതി
അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരഃ സ്മൃതാഃ

ജന്മം തരുന്നയാള്‍, ഉപനയനം ചെയ്യുന്നയാള്‍, വിദ്യ തരുന്നയാള്‍, ആഹാരം തരുന്നയാള്‍, ഭയത്തില്‍ നിന്നും രക്ഷിക്കുന്നയാള്‍ ഈ അഞ്ചുപേരേ ചേര്‍ത്ത്‌ പഞ്ചപിതാക്കള്‍ എന്നു പറയുന്നു. ഇവരെ അഞ്ചു പേരേയും പിതാവിനേ പോലെ കരുതണം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം
.

ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തദ്‌ ദ്രവ്യം യദ്ദത്വാ ചാനൃണീ ഭവേല്‍

ഒരക്ഷരമെങ്കിലും പഠിപ്പിച്ച ഗുരുവിനു കൊടുത്തു കടം വീട്ടത്തക്കവണ്ണം ഈ ഭൂമിയില്‍ യാതൊരു വസ്തുവുമില്ല.


പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല


പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ
സഭാമദ്ധ്യേ ന ശോഭന്തേ --"

ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല-

കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌..


പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌


പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല


"പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ സഭാമദ്ധ്യേ ന ശോഭന്തേ"
ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല-  കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌.


പ്രായോഗിക ജീവിതത്തിൽ എപ്പോഴും ഓർത്തിരിക്കേണ്ട കാര്യമാണിത്. വിജ്ഞാനത്തിന്റെ ധർമ്മം പ്രയോഗത്തിൽ ഉപയോഗപ്പെടുകയെന്നതാണ്. അറിവ് എത്രയധികം ഉണ്ടെങ്കിലും ആവശ്യമുള്ള സമയത്ത് ഓർമ്മയിൽ വന്നില്ലെങ്കിൽ അത് പ്രയോജനപ്പെടുകയില്ലല്ലോ. അതുപോലെ തന്നെയാണ് കൂട്ടിവച്ചിരിക്കുന്ന ധനവും അന്യന്റെ കൈയിലിരിക്കുന്ന ധനവും. 

അർത്ഥശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും രചയിതാവായ മഹാനായ ചാണക്യന്റെതാണ് ഈ വരികൾ. ക്രിസ്തുവിനു മുൻപ് 370-283 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം, ചന്ദ്രഗുപ്തമൗര്യന്റെ സഭയിലെ പണ്ഡിതനായിരുന്നു. കൗഡില്യനെന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

നമുക്ക് ഒന്ന്ചേരാന്‍ ഇനിയും സമയം വൈകിക്കൂടാ.. വരും തലമുറയുടെ നല്ലഭാവിക്കുവേണ്ടി

ഹിന്ദുവായ ഒരാള്‍ക്കും തള്ളിക്കളയാന്‍ ആകാത്ത അത്രയും കലുഷമായി കൊണ്ടിരിക്കുകയാണ് നമ്മുടെ ധര്‍മ്മത്തിനും പാരമ്പര്യത്തിനും നേര്ക്കുള്ള കടന്നു കയറ്റങ്ങളും ആക്രമങ്ങളും. അതിന്റെ ഫലമായി ഹിന്ദുക്കള്‍ക്ക് തന്നെ ഇപ്പോള്‍ ഹൈന്ദവ ധര്‍മ്മം എന്താണെന്ന് അറിയില്ല. നമ്മുടെ പണ്ടുണ്ടായിരുന്ന പൂര്‍വികര്‍ക്ക് ഹൈന്ദവ ധര്മത്തിലെ പല ആചാരങ്ങളും മതജ്ഞാനവും ഉണ്ടായിരുന്നു പക്ഷെ ഇന്നുള്ള പലര്ക്കും പലതും അറിയില്ല പലരും പേരിനു മാത്രം ഹിന്ദു എന്ന് പറയുന്നു ചിലര്ക്ക് ‌ ഹിന്ദു എന്ന് പറയുന്നത് മടിയും ആണ്... ഇതിനു നേരെ നമ്മള്‍ കണ്ണടക്കുന്നത്, നമ്മുടെ മാതാ പിതാക്കളുടെ നേര്ക്കുള്ള അതിക്രമം നമ്മള്‍ നിസ്സഹായരായി നോക്കി നില്ക്കുന്നതിനു തുല്യമാണ് ഇത് ..പാരമ്പര്യത്തിന്റെ നാശം മൂലം നമ്മുടെ വരും തലമുറകള്ക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ചില്ലറയാവില്ല.. നിങ്ങള്‍ ആര് തന്നെ ആയാലും നിങ്ങള്ക്ക് നിഷേധിക്കാന്‍ പറ്റാത്ത അത്രയും ശക്തവും മൂല്യവത്തും ആണ് നിങ്ങളുടെ, നമ്മുടെ പൈതൃകം .. 

മതേതരം ആയി നടിക്കാന്‍ നമ്മള്‍ കാണിക്കുന്ന തിടുക്കം മറ്റു മതസ്ഥര്‍ കാണിക്കുന്നില്ല എന്നുള്ളത് ശ്രദ്ധിച്ചിരിക്കുമല്ലോ.... ഈ അവസ്ഥയില്‍ മറ്റു മതങ്ങള്‍ കാണിക്കുന്ന മാന്യതയോന്നും എണ്ണത്തില്‍ വര്ധന ഉണ്ടാകുമ്പോള്‍ ഇവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല എന്ന് ഇക്കാലത്ത് ഉള്ള സംഭവ വികാസങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാകും എല്ലാവരും അവരവരുടെ കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ഹൈന്ദവ കഥകള്‍ പറഞ്ഞുകൊടുക്കുക , കുട്ടികളുടെ ഹൈന്ദവ ജ്ഞാനം വര്ധിപ്പിക്കുക. നമ്മള്‍ ചെയ്യുന്ന എല്ലാ കര്മത്തിന്റെ ഫലവും നമ്മള്‍ മരിച്ചുകരിഞ്ഞാല്‍ നമ്മള്‍ അനുഭവികേണ്ടിവരും അത് കൊണ്ട് എല്ലാവരും നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുക. വളരെ അപൂര്‍വമായേ മനുഷ്യജന്മം ലഭിക്കുകയുള്ളൂ, അത് വെറുതെ പഴാക്കികൂട. ഒരോ മനുഷ്യജന്മത്തിന്റെയും ലക്ഷ്യം ദൈവത്തെ അറിയാന്‍ വേണ്ടിയാണ്. മാതാ പിതാ ഗുരു ദൈവം എന്നു പറഞ്ഞിരുന്ന നമ്മള്‍ പലരും വയസായ മതാപിതാക്കളെ വൃദ്ധ സദനത്തില്‍ ആക്കുന്ന കാലമാണ് ഇന്ന്, നാളെ നമ്മളും വയസായിതീരും അപ്പോള്‍ നമ്മുടെ അവസ്ഥ ഇതിലും പരിതാപകരം ആയിത്തീരും. അത് നമ്മള്‍ ഓര്ക്കു്ക ... ഇതിനെല്ലാം കാരണം നമ്മുടെ അറിവില്ലായ്മയാണ്.........

ശരിയാണ് ...നമ്മള്‍ എല്ലാവരും ജീവിതത്തിന്റെ തിരക്കിലാണ് .. നമ്മുടെ കുടുംബം ! അവര്ക്ക് വേണ്ടി ഊണും ഉറക്കവും കളഞ്ഞു ജീവിക്കുകയാണ് - കഷ്ടപ്പെടുകയാണ് നമ്മള്‍ എല്ലാവരും ! ! പക്ഷെ , നമ്മുടെ വരും തല മുറയ്ക്ക് , നമ്മുടെ കുടുംബത്തിനു , നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്- നമ്മള്‍ അനുഭവിച്ച സ്വാതന്ത്ര്യം നിലനിര്‍ത്തി കൊടുത്താലല്ലേ അവര്ക്ക് സന്തോഷമായി ജീവിക്കാന്‍ പറ്റുകയുള്ളൂ .. നമുക്ക് സത്യത്തിനു നേരെ കണ്ണടക്കാന്‍ പറ്റുമോ ??

നമുക്ക് കൂടിച്ചേരാന്‍ വെള്ളിയഴ്ചകളും ഞായറാഴ്ച്ചകളും ഇല്ല - നമുക്ക് ഏക രൂപത്തില്‍ നിര്ദേശങ്ങള്‍ തരാന്‍ പള്ളികള്‍ ഇല്ല - നമുക്ക് നമ്മള്‍ മാത്രമേ ഉള്ളൂ .......... നമ്മള്‍ മാത്രം ! . ഹിന്ദു കുടുംബത്തില്‍ ജനിച്ചതു കൊണ്ട് ഹിന്ദു ആകുന്നില്ല കാരണം ഹിന്ദു എന്നത് മതം അല്ല . ഹൈന്ദവ ധര്മ്മം അറിയുന്നവന്നാണ് ഹിന്ദു ,ഹൈന്ദവ ധര്മ്മം അറിയാത്തവന്‍ ഹിന്ദു ആകുന്നില്ല. മറ്റു മതസ്ഥര്‍ അവരുടെ മതത്തെ പറ്റി ചെറുപ്പം മുതലേ പഠിക്കുന്നു എന്നാല്‍ നമ്മളോ?

എന്നും ഫേസ്ബുക്കില്‍ കമന്റോ , പോസ്റ്റ്‌ ഓ ഇട്ടതു കൊണ്ട് കാര്യം ഇല്ല . എല്ലാ ഹിന്ദുക്കള്ക്കും ഹൈന്ദവ ജ്ഞാനം ഉണ്ടാകേണം . നമുക്ക് ഒന്ന് ചേരാന്‍ ഇനിയും സമയം വൈകിക്കൂടാ...........  നമ്മുടെ വരും തലമുറയുടെ നല്ല ഭാവിക്കു വേണ്ടി, നമ്മുടെ രാജ്യത്തിന് വേണ്ടി അല്പ സമയം നമ്മുടെ കൂട്ടായ്മക്ക് വേണ്ടി- അതിനുള്ള പ്രവര്ത്തവനങ്ങള്ക്ക് വേണ്ടി അല്പ സമയം മാറ്റി വെക്കാന്‍ താല്പര്യമുള്ള എല്ലാവരെയും ക്ഷണിക്കുന്നു.. നമ്മളാല്‍ ആകുന്ന പോലെ നമുക്ക് പ്രവര്ത്തിക്കാം - നമ്മുടെ ജ്ഞാന നിധി ആയ ഭഗവദ് ഗീതയും, പുരാണങ്ങളും, ഉപനിഷത്തുകളും പകരുന്ന അറിവ് എല്ലാജനങ്ങള്ക്കും പകരുവാന്‍ വേണ്ടി അതിലൂടെ നിങ്ങളുടെ തന്നെ ഉന്നമനവും ...........! ! സന്നധരായവര്‍ അഭിപ്രായങ്ങള്‍ അറിയിക്കൂ.. നാളെ നിങ്ങള്ക്കു ഒരു പ്രശ്നം വരുമ്പോള്‍ നിങ്ങള്‍ ഒറ്റപ്പെടാതിരിക്കാന്‍.. നിങ്ങളുടെ പിന്നിലും അജയ്യമായ ഒരു ശക്തി ഉണ്ട് എന്ന അഭിമാനത്തോടെ, ആത്മ വിശ്വാസത്തോടെ ജീവിക്കാന്‍ ....

06/09/2013

സവാള തൃശ്ശൂരിന്റെ മണ്ണിലും


മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം സവാള ഉല്പാദിപ്പിക്കുമെന്ന് വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളാനിക്കരയില്‍ ഒരു സെന്റില്‍ ഏകദേശം 200 ഓളം തൈകള്‍ നട്ടിരുന്നു. പൊരിഞ്ഞ വെയിലത്ത് 500 എണ്ണം തൈകള്‍ നട്ടു. രാവിലെ പെരിഞ്ഞനത്ത് നടത്തിയ വിളവെടുപ്പ് ആഘോഷമായിരുന്നു. 500 കടയില്‍ ഏകദേശം 50 കിലോ സവാളയാണ് ലഭിച്ചത്. വെള്ളാനിക്കരയില്‍ 200 കടയില്‍നിന്ന് 25 കിലോ സവാള കിട്ടി. ഒരുകടയില്‍നിന്ന് ശരാശരി 125 ഗ്രാം സവാളയാണ് വിളയുന്നത്. കൃഷി വിജയമയാ സാഹചര്യത്തില്‍ നാട്ടിലെ കര്‍ഷകര്‍ക്ക് സവാളകൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ കോശി എബ്രഹാം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ സവാള കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം നടത്തിയ പരീക്ഷണമാണ് ഇവരെ സവാളയില്‍ കൂടുതല്‍ ഗവേഷണത്തിന് പ്രോത്സാഹിപ്പിച്ചത്. കേന്ദ്രത്തിലെ മറ്റു സ്ഥലങ്ങളില്‍ നടത്തിയ സവാള കൃഷിയുടെ വിളവെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.


കൃഷി രീതി


'അലിയം സീപ്പ' എന്ന രാസനാമത്തിലുള്ള സവാളയാണ് നാട്ടിലെത്തിയിരിക്കുന്നത്. കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. കോമ്പത്തൂരിലെ അഗ്രിഫൗണ്ട് ഡാര്‍ക്ക്‌റെഡ്, ബാംഗ്ലൂരിലെ അര്‍ക്കാകല്യാണ്‍, ഇന്റാം എന്നീ മൂന്നിനങ്ങളാണ് നട്ടത്. 8 ആഴ്ചകൊണ്ട് തൈകളായി. ഒരടി അകലത്തില്‍ എടുത്തിട്ടുള്ള ചാലുകളിലാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍, ട്രൈക്കോസെര്‍ എന്നിവയിടണം. ഇവ മണ്ണുമായി കലര്‍ത്തിയാണ് ചേര്‍ക്കുന്നത്. ഞാറുപോലെ നടാം. ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. 10 ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. 10 ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും. 5 മുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. വിത്തുഉല്പാദനത്തിനും ഇവര്‍ ശ്രമം തുടങ്ങി.


സവാള കൃഷി വ്യാപകം


പെരിഞ്ഞനത്ത് സതീചന്ദ്രഗുപ്തന്‍, മതിലകത്ത് ലത ബാഹുലേയന്‍, കൊടകരയില്‍ ബീന, മാടക്കത്രയില്‍ കുട്ടന്‍, ബാലസുബ്രഹ്മണ്യന്‍, വാസന്തി, നടത്തറയില്‍ ജെസ്സി എന്നിവരും സവാള കൃഷി ചെയ്തു വിജയം കണ്ടവരാണ്. കൃഷിവിജ്ഞാനകേന്ദ്രം 500 തൈകള്‍ വീതമാണ്. കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. എല്ലാവരും ഒക്ടോബര്‍ 1ന് വിത്തിട്ടു. നവംബര്‍ അവസാനം തൈകള്‍ നട്ടു. മാര്‍ച്ച് 2 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മഴമറയില്‍ തൈകള്‍ വളരും. സമതല പ്രദേശങ്ങളില്‍ സവാള ആദ്യമായിട്ടാണ് വിളഞ്ഞത്. തണ്ടുകള്‍ ഇലക്കറിയായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.


കൃഷിവിജ്ഞാന കേന്ദ്രം നേതൃത്വം


ഐ.സി.എ.ആര്‍. സാമ്പത്തിക സഹായം നല്‍കിയാണ് കൃഷി വിജ്ഞാന കേന്ദ്രം വിത്തു ഉല്പാദനവും കൃഷി പരീക്ഷണങ്ങളും നടത്തുന്നത്. കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, കോളിഫ്ലവര്‍, റാഡിഷ് എന്നീ വിളകള്‍ ഇവര്‍ കൃഷി ചെയ്തു വിജയിപ്പിച്ചു. തക്കാളി, വഴുതനങ്ങ, പാവല്‍, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, തുടങ്ങിയവയെല്ലാം പരീക്ഷണാര്‍ത്ഥത്തില്‍ വിവിധതരം ഇനം വിത്തുകള്‍ കൃഷി ചെയ്തു വരുന്നു. കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ ഡോ. കോശി എബ്രഹാം, ഡോ. ജലജ എസ്. മേനോന്‍, ഡോ. സീജ തോമാച്ചന്‍, ഡോ. മേരി റെജിന, ഡോ. സാവിത്രി കെ.ഇ., ഫാം മാനേജര്‍ കെ.വി. ബാബു എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം 2008 മുതല്‍ ആറുലക്ഷം ടണ്‍ വിത്ത് ഉല്പാദിപ്പിച്ചു. ഹരിതശ്രീ, ഉദ്യാനശ്രീ എന്നീ 24 പേര്‍ അടങ്ങുന്ന വനിതകളുടെ രണ്ടു ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.

മൈദ ; സത്യവും മിഥ്യയുംമൈദയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ഒന്ന് അത് ഗോദമ്പില്‍ നിന്ന് ആട്ടയും മറ്റും ഉണ്ടാക്കി ബാക്കി വരുന്ന വേസ്റ്റ് അല്ലെങ്കില്‍ ചണ്ടിയാണ് എന്നതാണ്. ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം. ഗോദമ്പ് ഉള്‍പ്പെടെ ഏത് ധാന്യത്തിനും ഉമി എന്നു പറയുന്ന പുറംതൊലി മാറ്റിയാല്‍ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. തവിട് എന്ന ആവരണം , പിന്നെ Germ എന്നു പറയുന്ന അതിന്റെ ബീജം പിന്നെ എന്‍ഡോസ്പേം എന്നു പറയുന്ന കേന്ദ്രഭാഗം. 

ഇതില്‍ തവിടും Germ എന്നു പറയുന്ന ബീജവും ഒഴിവാക്കി ഗോദമ്പിന്റെ എന്‍ഡോസ്പേം എന്ന് പറയുന്ന കേന്ദ്രഭാഗം പൊടിച്ചുണ്ടാക്കുന്നതാണ് മൈദ. ഒരു ഗോദമ്പ് മണിയുടെ 85 ശതമാനവും ഈ എന്‍ഡോസ്പേം ആണെന്ന് ഓര്‍ക്കണം. ഗോദമ്പ് മുഴുവനുമായി പൊടിക്കുന്നതാണ് ആട്ട. അതേ ഗോദമ്പില്‍ നിന്ന് 15 ശതമാനം വരുന്ന തവിടും മറ്റും നീക്കം ചെയ്ത് ബാക്കി 85ശതമാനമുള്ള മധ്യഭാഗം പൊടിച്ചെടുക്കുന്ന മൈദ എങ്ങനെയാണ് ചണ്ടി അല്ലെങ്കില്‍ വേസ്റ്റ് ആ‍വുക? അത്കൊണ്ട് മൈദ വേസ്റ്റ് ആണെന്ന വാദം ആദ്യം തന്നെ തള്ളിക്കളയേണ്ടതുണ്ട്.

പിന്നെ പറയുന്നത് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നുമില്ല എന്നതാണ്. എന്തെല്ലാമാണ് ഈ പോഷകഘടകങ്ങള്‍? നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് അഞ്ച് തരത്തിലുള്ള പോഷകഘടകങ്ങളാണ് നമുക്ക് ലഭിക്കേണ്ടത്. കാര്‍ബോഹൈഡ്രേറ്റ് എന്നു പറയുന്ന അന്നജം, പ്രോട്ടീന്‍ എന്ന് പറയുന്ന മാംസ്യം, വൈറ്റമിന്‍‌സ് എന്ന് പറയുന്ന ജീവകങ്ങള്‍, ഇരുമ്പ് - കാല്‍‌സ്യം പോലുള്ള ധാതുക്കളും ലവണങ്ങളും (മിനറല്‍‌സ്) , പിന്നെ ജലം. ഇതാണ് അഞ്ച് ഘടകങ്ങള്‍. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് എന്ന് പറയുന്ന അന്നജത്തില്‍ നിന്നാണ് നമുക്ക് പ്രവര്‍ത്തി ചെയ്യാനും ശ്വസിക്കാന്‍ പോലും ആവശ്യമുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. അത്കൊണ്ട് അന്നജമാണ് നമുക്ക് കൂടുതല്‍ അളവില്‍ വേണ്ടത്. ധാന്യത്തിന്റെ കേന്ദ്രത്തിലുള്ള എന്‍ഡോസ്പേമില്‍ ഉള്ളത് ഈ അന്നജമാണ്. സ്റ്റാര്‍ച്ച് എന്നാണ് പറയുക. അതായത് സ്റ്റാര്‍ച്ച് എന്നു പറയുന്ന അന്നജം അല്ല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് നമുക്ക് പ്രധാനമായി ആവശ്യമുള്ള ഒരു പോഷകഘടകമാണ്.

ശരീരത്തില്‍ ഊര്‍ജ്ജം അനവരതം ഉല്പാദിപ്പിക്കപ്പെടേണ്ടതുണ്ട്. ഈ ഊര്‍ജ്ജം സ്റ്റാര്‍ച്ചില്‍ നിന്നാണ് ലഭിക്കുന്നത്. ഗോദമ്പില്‍ നിന്ന് തവിടും മറ്റും നീക്കം ചെയ്യുന്നത്കൊണ്ട് അതിലുള്ള ജീവകങ്ങള്‍ മുതലായ പോഷകഘടകങ്ങള്‍ നഷ്ടപ്പെടുന്നുണ്ട് എന്നത് നേരാണ്. പക്ഷെ നമ്മള്‍ വെറും മൈദ മാത്രം കഴിച്ചിട്ടല്ലല്ലൊ ജീവിയ്ക്കുന്നത്. ആട്ട മാത്രം കഴിച്ചിട്ടും അല്ല. ധാന്യങ്ങളോടൊപ്പം പയര്‍ വര്‍ഗ്ഗങ്ങളും പച്ചക്കറികളും പഴങ്ങളും മറ്റ് പദാര്‍ത്ഥങ്ങളും ഒക്കെ നമ്മള്‍ കഴിക്കുന്നുണ്ടല്ലൊ. എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളെയും ചേര്‍ത്താണ് സമീകൃതാഹാരം എന്ന് പറയുന്നത്. ഊര്‍ജ്ജദായനിയായ സ്റ്റാര്‍ച്ച് ആണ് മൈദ എന്നത്കൊണ്ട് അതില്‍ പോഷകഘടകം ഇല്ല എന്ന വാദം തെറ്റാണ്. ഇങ്ങനെയാണെങ്കിലും മൈദയില്‍ മറ്റ് പോഷകഘടങ്ങള്‍ തീരെ ഇല്ല എന്നു പറഞ്ഞാലും ശരിയാവില്ല. ഒരു ധാ‍ന്യത്തില്‍ സ്റ്റാര്‍ച്ച് മാത്രം വേര്‍തിരിച്ചെടുത്ത് ഒരറയിലെന്ന പോലെ സൂക്ഷിക്കാന്‍ പറ്റില്ലല്ലൊ. കുറഞ്ഞ അളവില്‍ മറ്റ് പോഷകഘടങ്ങളും ഗോദമ്പിന്റെ കേന്ദ്രഭാഗമായ എന്‍ഡോസ്പേമില്‍ ഉണ്ട്. സ്റ്റാര്‍ച്ചാണ് ധാന്യത്തില്‍ കൂടുതല്‍ ഉള്ളത് എന്നതിനാലും അത് മധ്യഭാഗത്താണ് കേന്ദ്രീകരിച്ചത് എന്നത്കൊണ്ടും മൈദയില്‍ സ്റ്റാര്‍ച്ച് മാത്രമേയുള്ളൂ എന്നു പറയുന്നതാണ്.

മൈദയില്‍ ഫൈബര്‍ ഇല്ല അത്കൊണ്ട് ദോഷമാണ് എന്നാണ് മറ്റൊരു വാദം. ഈ ഫൈബര്‍ എന്നു പറഞ്ഞാല്‍ അതും കാര്‍ബോഹൈഡ്രേറ്റ് ആണ്. സ്റ്റാര്‍ച്ചിന്റെ മറ്റൊരു വകഭേദം. സെല്ലുലോസ് എന്ന വസ്തുവിനെയാണ് ഫൈബര്‍ എന്നു പറയുന്നത്. സസ്യങ്ങളുടെ കോശഭിത്തി സെല്ലുലോസ് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. നാരിന്റെ സ്വഭാവം കാണിക്കുന്നത്കൊണ്ട് ഫൈബര്‍ എന്നു പറയുന്നു എന്നേയുള്ളൂ. തന്മാത്രഘടനയിലുള്ള വ്യത്യാസം കൊണ്ടാണ് സ്റ്റാര്‍ച്ച് ഫൈബര്‍ അഥവാ സെല്ലുലോസ് ആകുന്നത്. ഈ സെല്ലുലോസിനെ ദഹിപ്പിക്കാന്‍ മനുഷ്യന് കഴിയില്ല. അത്കൊണ്ട് ഫൈബര്‍ മനുഷ്യന് ഒരു പോഷകഘടകമായല്ല ഉപയോഗപ്പെടുന്നത്. നമ്മള്‍ കഴിക്കുന്ന ഫൈബര്‍ ഒക്കെയും ദഹനപ്രക്രിയയ്ക്ക് വിധേയമാവാതെ അന്നനാളത്തിലൂടെ സഞ്ചരിച്ച് പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. പക്ഷെ വന്‍‌കുടലില്‍ ജലാംശം നില്‍ക്കാനും ദഹനാവശിഷ്ടത്തിന്റെ സഞ്ചാരം വേഗത്തിലാക്കാനും മലബന്ധം ഒഴിവാക്കാനും ഫൈബര്‍ സഹായിക്കുന്നുണ്ട്. പിന്നെ ചെറുകുടലില്‍ ദഹിക്കുന്ന ആഹാരത്തില്‍ നിന്ന് ആന്ത്രകോശങ്ങളിലേക്ക് ഗ്ലൂക്കോസ് പതിയെ മാത്രം സ്വതന്ത്രമാക്കാനും ഫൈബറുകളുടെ സാന്നിധ്യം കാരണമാകുന്നുണ്ട്.

ദഹിക്കുക എന്ന് പറഞ്ഞാല്‍ നമ്മുടെ ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിദ്ധ്യത്തില്‍ ആഹാരപദാര്‍ത്ഥങ്ങളിലെ സങ്കീര്‍ണ്ണമായ തന്മാത്രകള്‍ വിഘടിച്ച് ലഘുതന്മാത്രകള്‍ ആവുക എന്നാണ് അര്‍ത്ഥം. ഉദാഹരണത്തിന് സ്റ്റാര്‍ച്ച് എന്ന് പറഞ്ഞാല്‍ അത് കൂറ്റന്‍ തന്മാത്രയാണ്. ചോറ് നമ്മള്‍ എത്ര ചവച്ചരച്ചാലും അത് സ്റ്റാര്‍ച്ചായിട്ടാണ് ചെറുകുടലില്‍ എത്തുന്നത്. ആ സ്റ്റാര്‍ച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടണമെങ്കില്‍ ഗ്ലൂക്കോസ് എന്ന ലഘുതന്മാത്രയായി വിഘടിക്കേണ്ടതുണ്ട്. അതേ പോലെ പ്രോട്ടീന്‍ എന്നു പറയുന്ന മാംസ്യം അമിനോ ആസിഡുകള്‍ എന്ന ലഘുതന്മാത്രകള്‍ ആയിട്ട് മാത്രമേ ചെറുകുടലില്‍ നിന്ന് ആഗിരണം ചെയ്യുകയുള്ളൂ. മൈദ ദഹിക്കുകയില്ല എന്നും പ്രചരിപ്പിക്കുന്നുണ്ട്. ഗോദമ്പ് മാവോ ആട്ടയോ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ ദഹിക്കുമെന്നും മൈദകൊണ്ട് ഉണ്ടാക്കുന്നത് ദഹിക്കുകയില്ല എന്നും പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. ചോറായാലും പറോട്ടയായാലും ചപ്പാത്തിയായാലും സ്റ്റാര്‍ച്ച് അല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് ആയാണ് ചെറുകുടലില്‍ എത്തുന്നത്. അവിടെ വെച്ച് അന്നജത്തെ ദഹിപ്പിക്കുന്ന എന്‍സൈം അവയെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നു. ദഹനവും ഒരു രാസപ്രവര്‍ത്തനമാണ് എന്ന് പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്.

എന്തായാലും ഭക്ഷണത്തില്‍ ഫൈബര്‍ വേണം എന്നത് അത്യാവശ്യമാണ്. മൈദയില്‍ ഇപ്പറഞ്ഞ ഫൈബര്‍ അല്ലെങ്കില്‍ സെല്ലുലോസ് ഇല്ല എന്നതും വസ്തുതയാണ്. പക്ഷെ നമ്മള്‍ വെറും മൈദ മാത്രം അല്ലല്ലൊ കഴിക്കുന്നത്. മാത്രമല്ല മുഴുവന്‍ ഗോദമ്പോ ആട്ടയോ കഴിച്ചാലും ആവശ്യമുള്ളത്രയും ഫൈബര്‍ കിട്ടില്ല. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മറ്റും കഴിച്ചേ പറ്റൂ. അത്കൊണ്ട് മൈദയില്‍ ഫൈബര്‍ ഇല്ല എന്ന് വാദത്തില്‍ കഴമ്പില്ല.

പിന്നെ പറയുന്നത്, മൈദ പശയാണ് അത് കഴിച്ചാല്‍ നമ്മുടെ ആമാശയത്തിലും അന്നനാളത്തിലും ഒക്കെ ഒട്ടിപ്പിടിക്കും എന്നാണ്. ഒട്ടുക എന്നത് സ്റ്റാര്‍ച്ചിന്റെ ഒരു ഭൌതികഗുണമാണ്. അതിന്റെ തന്മാത്ര ഘടനയാണ് കാരണം. എപ്പോഴാണ് മൈദ ഒട്ടുക. അതില്‍ ചൂടുവെള്ളം ഒഴിച്ച് തിക്കായി പരുവപ്പെടുത്തിയാലാണ് ഒട്ടിപ്പിടിക്കുന്ന പശയായി ഉപയോഗിക്കാന്‍ പറ്റുക. ചോറും ഇങ്ങനെ പശയായി ഉപയോഗപ്പെടുത്താലോ. നമ്മള്‍ കടലാസ് ഒട്ടിക്കാന്‍ വറ്റ് ഉപയോഗിക്കാറില്ലേ? എന്ന് വെച്ച് ചോറ് കഴിച്ചാല്‍ അത് അന്നനാളത്തില്‍ എവിടെയെങ്കിലും ഒട്ടിപ്പിടിക്കുമോ? അതേ സമയം മൈദ കൊണ്ട് ഉണ്ടാക്കുന്ന പറോട്ടയോ റൊട്ടിയോ ബിസ്ക്കറ്റോ ചോറ് പോലെ പശയായി ഉപയോഗിക്കാന്‍ പറ്റില്ല എന്നും മനസ്സിലാക്കണം. മൈദ ചൂടുവെള്ളം കലക്കി കട്ടിയായി എടുത്ത് നമ്മുടെ അന്നനാളത്തില്‍ ആരെങ്കിലും തേച്ച് പിടിപ്പിച്ചാല്‍ ഒരു പക്ഷെ അതവിടെ ഒട്ടുമായിരിക്കും. അതല്ലാതെ മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരു പലഹാരവും കഴിച്ചാല്‍ എവിടെയും ഒട്ടിപ്പിടിക്കില്ല. മൈദയെ പശയായി മാത്രം കാണുന്നത്കൊണ്ട് തോന്നുന്നതാണത്.

എന്തിനാണ് ഗോദമ്പിലെ തവിടും അതിലടങ്ങിയിട്ടുള്ള പോഷകഘടകങ്ങളും എല്ലാം മാറ്റി മൈദ ഉപയോഗിക്കുന്നത്, മുഴുവന്‍ ധാന്യവും പൊടിച്ച് ആട്ടയോ ഗോദമ്പ് മാ‍വ് തന്നെയോ ഉപയോഗിച്ചുകൂടേ എന്ന് ചോദിക്കാം. ചോദ്യം ന്യായമാണ് താനും. എന്നാല്‍ ഗോതമ്പില്‍ നിന്ന് മൈദയുണ്ടാക്കുന്നത് പ്രധാനമായും സാംസ്കാരിക - രുചി ശീലങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതാണ് അതിനുള്ള ഉത്തരം. മൈദ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ ഗോദമ്പ് മാവ് കൊണ്ട് ഉണ്ടാക്കാന്‍ പറ്റില്ല. ബേക്കറി ഉല്പന്നങ്ങള്‍ എല്ലാം മൈദ ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കുന്നത്. നമ്മള്‍ സാധാരണ കഴിക്കുന്ന ബ്രഡ് അഥവാ റൊട്ടിയുടെ കാര്യം എടുക്കാം. മൈദ കൊണ്ട് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് ആണ് എല്ലാവര്‍ക്കും ഇഷ്ടം. ആട്ട കൊണ്ടു ഉണ്ടാക്കുന്ന ബ്രൌണ്‍ റൊട്ടിയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല. ബേക്കറിയില്‍ പോയാല്‍ വൈറ്റ് റൊട്ടി മാത്രമേ ആളുകള്‍ വാങ്ങുകയുള്ളൂ. ഗോദമ്പ് മാവ് കൊണ്ടോ ആട്ട കൊണ്ടോ ഉണ്ടാക്കാന്‍ കഴിയാത്ത പല പലഹാരങ്ങള്‍ മൈദ കൊണ്ട് ഉണ്ടാക്കാന്‍ കഴിയും. അത്കൊണ്ടാണ് മൈദയെ All purpose flour എന്നു പറയുന്നത്.

ഗോതമ്പിന്റെ അന്നജഭാഗം വേര്‍തിരിച്ച്, പൊടിച്ച് കുറെനാള്‍ സൂക്ഷിച്ചതിനുശേഷം റൊട്ടിയും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു ആദ്യകാലരീതി. മൈദയുടെ സ്വാഭാവിക നിറം ശുദ്ധവെളുപ്പ് അല്ല. അത്പോലെ തന്നെ മൈദ ശുദ്ധ അന്നജവുമല്ല. അതില്‍ ചില പ്രോട്ടീനുകളും വര്‍ണ്ണകങ്ങളുമുണ്ട്. അത്കൊണ്ട് മൈദയുടെ സ്വാഭാവികനിറം മഞ്ഞ കലര്‍ന്നതാണ്. ഗോദമ്പിലെ അന്നജഭാഗം വേര്‍തിരിച്ച് പൊടിച്ച് ആ മാവ് സൂക്ഷിച്ചിരുന്ന കാലത്ത് അതിന് സ്വാഭാവികമായ ഓക്സീകരണം സംഭവിക്കുകയും ഗ്ലൂട്ടനിന്‍ എന്ന പ്രോട്ടീനുകള്‍ തമ്മില്‍ ഡൈസള്‍ഫൈഡ് രാസബന്ധങ്ങള്‍ രൂപപ്പെടുകയും അങ്ങനെ മാവിനു ഒരു തരം പശിമ ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ മാവില്‍ ഉള്ള കരോട്ടിനോയ്ഡ് എന്ന വര്‍ണകങ്ങള്‍ക്ക് (Carotenoid pigments) ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറുകയും ചെയ്തിരുന്നു.

ഈ രാസമാറ്റങ്ങളെ വ്യാവസായികമായി ഉപയോഗിക്കാന്‍ പില്‍ക്കാലത്ത് വിവിധങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ച് മാവ് ബ്ലീച്ച് ചെയ്യാന്‍ തുടങ്ങി. ഇങ്ങനെ ബ്ലീച്ച് ചെയ്ത മാവാണ് മൈദയായി അറിയപ്പെടാന്‍ തുടങ്ങിയത്. ഇങ്ങനെ ബ്ലീച്ച് ചെയ്യുന്നത് കൊണ്ടാണ് മൈദ കൊണ്ടുണ്ടാക്കുന്ന കേക്ക്, റൊട്ടി പോലുള്ള ബേക്കറി സാധനങ്ങള്‍ പതഞ്ഞ് വീര്‍ത്ത രൂപത്തില്‍ ഇരിക്കുന്നത്. അതായത് മൈദയെ വെളുപ്പിക്കാന്‍ വേണ്ടി മാത്രമല്ല ബ്ലീച്ച് ചെയ്യുന്നത്. മാവിനെ അതിമൃദുവായ പരുവത്തിലാക്കുക എന്നതാണു ബ്ലീച്ചിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ലീച്ച് ചെയ്യുന്നത്കൊണ്ട് മാവ് പുളിപ്പിക്കുമ്പോള്‍ നല്ല പതുപതുത്ത് വീര്‍‌ത്തുവരും‌, മാത്രവുമല്ല പെട്ടെന്ന് സെറ്റ് ആകുകയും ചെയ്യും.‌ അങ്ങനെയാണ് ബ്രഡും കേക്കുകളും മറ്റും ഉണ്ടാക്കുന്നത്.

മൈദയില്‍ അലോക്സാന്‍ ( Alloxan) അടങ്ങിയിട്ടുണ്ട്, അത് പ്രമേഹം ഉണ്ടാക്കും എന്നാണ് മറ്റൊരു വാദം. മൈദ ബ്ലീച്ച് ചെയ്യുമ്പോള്‍ സ്വാഭാവികമായി അതില്‍ അല്പം അലോക്സാന്‍ ഉണ്ടാകാം എന്നത് നേരാണ്. എന്നാല്‍ ബ്ലീച്ച് ചെയ്യാനോ മൈദയ്ക്ക് മൃദുത്വം ലഭിക്കാനോ അലോക്സാന്‍ ചേര്‍ക്കുന്നില്ല എന്നതാണ് വസ്തുത. അതായത് ബ്ല്ലീച്ചിങ്ങിന്റെ ഒരു ഘട്ടത്തിലും അലോക്സാന്‍ ഉപയോഗിക്കുന്നില്ല. ഗോതമ്പ് മാവ് കുറെ നാള്‍ വെച്ചുകൊണ്ടിരുന്നാലും അന്തരീക്ഷവായുവിലെ ഓക്സിജനുമായുള്ള സമ്പര്‍ക്കത്തില്‍ മാവിലെ കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറും. അതായത് മാവ്‌ ബ്ലീച്ച് ചെയ്താല്‍ മാത്രമല്ല, ഏറെനാള്‍ സൂക്ഷിച്ചുവെച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്നതാണു വസ്തുത. ധാന്യപ്പൊടികള്‍ക്ക് മൃദുത്വവും വെളുപ്പുനിറവും രുചിയും നല്‍കാനുള്ള കഴിവൊന്നും അലോക്സാനില്ല. അതുകൊണ്ടുതന്നെ, വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ധാന്യപ്പൊടികളിലെല്ലാം അലോക്സാന്‍ ചേര്‍ക്കുന്നു എന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്.

മെഡിക്കല്‍ ഗവേഷണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നൊരു രാസപദാര്‍ത്ഥമാണ് അലോക്സാന്‍ (Alloxan). ഇത് ആഗ്നേയഗ്രന്ഥിയിലെ ഇന്‍‌സുലിന്‍ ഉല്പാദിപ്പിക്കുന്ന കോശങ്ങളെ കൊല്ലും എന്നതിനാല്‍ എലികളില്‍ ഡയബറ്റീസ് ഉണ്ടാക്കിയിട്ട് അവയില്‍ ഡയബറ്റീസ് മരുന്നുകള്‍ പരീക്ഷിക്കാനാണു അലോക്സാന്‍ മെഡിക്കല്‍ ഗവേഷണത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അലോക്സാന്‍ എലികളില്‍ അല്ലാതെ മനുഷ്യരില്‍ ഡയബറ്റീസ് ഉണ്ടാക്കുന്നില്ല. ഗ്ലൂക്കോസിനോട് രൂപസാമ്യമുള്ള അലോക്സാന്‍ ശരീരത്തിലെത്തുമ്പോള്‍ എലികളിലെ ആഗ്നേയഗ്രന്ഥിയിലെ (Pancreas) ഇന്‍സുലിന്‍ ഉല്പാദക കോശങ്ങളില്‍ ഇത് കടക്കുന്നതും മനുഷ്യനില്‍ ഇത് കടക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നതാണു കാരണം.

അലോക്സാന്‍ രാസസ്ഥിരത ഇല്ലാത്ത (Chemical stability) ഒരു വസ്തുവാണ്‌. ദ്രാവകരൂപത്തില്‍ ഒന്നര മിനിറ്റ് ആണതിന്റെ അര്‍ദ്ധായുസ്സ്. അതായത് ദ്രാവകാവസ്ഥയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സാധനം അലോക്സാനിക് ആസിഡ് ആയി വിഘടിച്ചുപോകുമെന്നര്‍ത്ഥം. അതായത് മൈദയിലുള്ള അലോക്സാന്‍ വെള്ളം തട്ടിയാല്‍ വേഗം തന്നെ അലോക്സാനിക് ആസിഡ് ആയി മാറുന്നു എന്നര്‍ത്ഥം. രാസപദാര്‍ത്ഥം എന്നു കേട്ടാല്‍ തന്നെ അതെന്തോ ഒരു ഭീകരസംഭവമാണെന്ന് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ശരീരത്തിലും നമ്മുടെ ചുറ്റുപാടും നടക്കുന്നത് അനവരതമായ രാസപ്രവര്‍ത്തങ്ങള്‍ തന്നെയാണ്. ആഹാരം ദഹിക്കുക എന്നതും ഒരു രാസപ്രവര്‍ത്തനമാണ്. ധാന്യങ്ങളിലെ സ്റ്റാര്‍ച്ച് ചെറുകുടലില്‍ വെച്ച് ദഹിച്ച് ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലര്‍ന്ന് എല്ലാ കോശങ്ങളിലുമെത്തി, പിന്നീട് കോശങ്ങളില്‍ വെച്ച് ആ ഗ്ലൂക്കോസ് വിഘടിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതും രാസപ്രവര്‍ത്തനമല്ലാതെ മറ്റൊന്നല്ല.

പരീക്ഷണത്തിന്റെ ഭാഗമായി എലികളില്‍ അലോക്സാന്‍ കുത്തിവെച്ച് അവയ്ക്ക് കൃത്രിമമായി ഡയബറ്റീസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അലോക്സാന്‍ എന്ന പദാര്‍ത്ഥം ഗ്ലൂക്കോസിനോട് സാമ്യമുള്ള പദാര്‍ത്ഥമാണെന്ന് പറഞ്ഞു. ഗോദമ്പ് മാവില്‍ തന്നെ കുറെ കഴിയുമ്പോള്‍ ആ മാവിലുള്ള കരോട്ടിനോയ്‌ഡ് വര്‍ണ്ണകങ്ങളും ഓക്സിജനുമായി സംയോജിച്ച് അലോക്സാന്‍ സ്വാഭാവികമായി ഉണ്ടാവുമെന്നും അപ്പോള്‍ മാവിന് വെളുപ്പ് നിറം ഉണ്ടാവുമെന്നും പറഞ്ഞല്ലൊ. മൈദ ബ്ലീച്ച് ചെയ്യാനുള്ള കണ്ടുപിടുത്തം പ്രകൃത്യാ നടക്കുന്ന ഈ പ്രതിഭാ‍സം കണ്ടിട്ടാണെന്നും പറഞ്ഞു. ബ്ലീച്ച് ചെയ്യുമ്പോള്‍ മൈദയില്‍ അലോക്സാന്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും അല്ലാതെ അലോക്സാന്‍ ചേര്‍ത്ത് ബ്ലീച്ച് ചെയ്യുന്നില്ല എന്നും പറഞ്ഞുകഴിഞ്ഞു.അലോക്സാന്‍ രാസസ്ഥിരത ഇല്ലാത്ത പദാര്‍ത്ഥമാണെന്നും ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ അത് അലോക്സാനിക് ആസിഡായി വിഘടിച്ചുപോകും എന്നും പറഞ്ഞുവല്ലൊ. അങ്ങനെയാവുമ്പോള്‍ എലികള്‍ക്ക് അലോക്സാന്‍ കുത്തിവെച്ചിട്ട് ഡയബറ്റീസ് ഉണ്ടാകുന്ന പോലെ മൈദയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന അലോക്സാന്‍ ഭക്ഷണത്തില്‍ ഉണ്ടായാല്‍ ഒരു തരത്തിലും മനുഷ്യര്‍ക്ക് പ്രമേഹം ഉണ്ടാവുകയില്ല എന്ന് ഇനിയും വിശദീകരിക്കേണ്ടല്ലൊ.

മൈദ ബ്ലീച്ച് ചെയ്യാന്‍ പ്രധാനമായി ഉപയോഗിക്കുന്നത് ബെന്‍സോയ്‌ല്‍ പെറോക്സൈഡ് (Benzoyl peroxide) ആണ്. എന്ത്കൊണ്ടാണ് ബ്ലീച്ച് ചെയ്യാന്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നത്. ഗോദമ്പ് മാവ് കുറെക്കാലം വെച്ചുകൊണ്ടിരുന്നാല്‍ അതില്‍ ഉള്ള കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് ക്രമേണ മാവ് വെള്ളനിറം ആവുമെന്ന് നേരത്തെ പറഞ്ഞല്ല്ലൊ. ബെന്‍സോയ്‌ല്‍ പെറോക്സൈഡ് കൊണ്ട് വ്യാവസായികാടിസ്ഥാനത്തില്‍ ബ്ലീച്ച് ചെയ്യുമ്പോഴും സംഭവിക്കുന്നത് മൈദയില്‍ ഉള്ള കരോട്ടിനോയ്ഡ് വര്‍ണ്ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് വെളുപ്പ് നിറം കൈവരുന്നു എന്നതാണ്. മൈദ കൊണ്ട് ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ കലര്‍ന്നിട്ടുള്ള ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ബെന്‍സോയ്ക് ആസിഡായി (Benzoic acid) മാറുന്നു. ഈ പറയുന്ന ബെന്‍സോയ്ക് ആസിഡ് മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളിലും പ്രിസര്‍വേറ്റീവായി( Preservative) സാധാരണയായി ഉപയോഗിക്കുന്നതാണ്. ആഹാരത്തില്‍ കൂടി നമ്മുടെ വയറില്‍ എത്തുന്ന ബെന്‍സോയ്‌ക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ആസിഡ് എന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ടതില്ല. നമ്മള്‍ കഴിക്കുന്ന നാരങ്ങയില്‍ സിട്രിക്ക് ആസിഡും ബെറി പഴങ്ങളില്‍ ബെന്‍സോയ്‌ക് ആസിഡും വാളന്‍ പുളിയില്‍ ടാര്‍ടാറിക് ആസിഡുമുണ്ട്. പൊതുവെ പുളിപ്പ് രസമുള്ളത് എല്ലാം ആസിഡാണ്.

ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ക്യാന്‍സറിന് കാരണമാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ പറഞ്ഞിട്ടില്ല. യു,എസ്സ്.ഏ. , ക്യാനഡ , ആസ്ത്രേലിയ, ചൈന , ന്യൂസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബ്ലീച്ച് ചെയ്യാന്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്ന അളവിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് മാത്രം. എന്തിനെയും ദോഷൈക ദൃക്കോടെ വീക്ഷിക്കുന്നവര്‍ക്ക് നമ്മുടെ രാജ്യത്ത് മൈദ ബ്ലീച്ച് ചെയ്യാന്‍ കണ്ടമാനം ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ട് എന്ന് വെറുതെ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയും എന്ന് മാത്രം. കമ്പനികള്‍ ആളുകളെ കൊല്ലാന്‍ വേണ്ടിയാണ് പ്രോഡക്റ്റുകള്‍ ഉണ്ടാക്കുന്നത് എന്ന മട്ടിലാണ് ചിലര്‍ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും. ചുരുക്കത്തില്‍ മൈദയോ അത്കൊണ്ട് ഉണ്ടാക്കുന്ന പറോട്ട, ബിസ്ക്കറ്റ്, ബ്രഡ്, കേക്ക് മുതലായ ഒന്നും തന്നെ ചിലര്‍ പ്രചരിപ്പിക്കുന്ന പോലെ വിഷമോ ആരോഗ്യത്തിന് ഹാനികരമോ അല്ല എന്നാണ് എന്റെ വാദം.

എഴുതിയത്: K.P. Sukumaran at Sunday, April 01, 2012

ഇത് ഈ ബ്ലോഗ്ഗിന്‍റെ അഭിപ്രായമല്ല-

ഗണപതി സൂക്തം - ഋഗ്വേദം മണ്ഡലം 2, സൂക്തം 23, മന്ത്രം 1-19


ഗണപതി സൂക്തം

ഋഗ്വേദം മണ്ഡലം 2, സൂക്തം 23, മന്ത്രം 1-19


"ഗണാനാം ത്വാ ഗണപതിഹും ഹവാമഹേ 
കവിം കവീനാം ഉപമശ്രമശ്രമം


ജ്യേഷ്ടരാജം ബ്രഹ്മണാം 
ബ്രഹ്മണസ്പത‌ആന ശൃണ്വന്നോ


ദിപി സീധസാദനം

ഓം ശ്രീ മഹാ ഗണപതയേ നമഃ"
ഋഷി :- ശൃത്സമദഃ ദേവത:- ബ്രഹ്മണസ്പതിഃ ഛന്ദഃ :- ജഗതി


അന്വയം
ഹേ, ബ്രഹ്മണസ്പതേ ഗണാനാം ഗണപതീം കവീനാം കവീം ഉപമശ്രവഃതമം ബ്രഹ്മണാം ത്വാ ഹവാ മഹേ, നഃ ശൃണ്വൻ ഊതിഭിഃ സാദനം ആസീദ

അർത്ഥം
ഹേ ബ്രഹ്മണസ്പതേ, അങ്ങ് ഗണങ്ങളുടെ ഗണപതിയും കവികളുടെ കവിയും അത്യന്തം യശസ്വിയും ശ്രേഷ്ഠനും തേജസ്വിയും ആകുന്നു. അങ്ങയെ ഞങ്ങൾ സഹായാർത്ഥം വിളിക്കുന്നു. ഞങ്ങളുടെ സ്തുതിയെ കേട്ടിട്ട് ഭക്ഷണസാധനങ്ങളോടുകൂടി ഞങ്ങളുടെ ഗൃഹത്തിൽ വന്നിരുന്നാലും.

ഭാഷ്യം
ഈ മന്ത്രത്തിന്റെ ദേവത അഥവാ പ്രതിപാദ്യവിഷയം ബ്രഹ്മണസ്പതിയാണ്. ഇവിടെ ബ്രഹ്മശബ്ദം വേദത്തെക്കുടിയ്ക്കുന്നു. വേദത്തിന്റെ പാലകനും ഉപാസകനുമാണ് ബ്രഹ്മണസ്പതി. ആ ബ്രഹ്മണസ്പതി എങ്ങനെയുള്ളവനാണ്? പ്രഥമവിശേഷണം ഗണാനാം ഗണപതി എന്നാണ്. ‘ഗണ് – സംഖ്യാനേ’ എന്ന ധാതുവിൽ നിന്നാണ് ഗണശബ്ദമുണ്ടാവുന്നത്. എണ്ണൽ ആണ് ഗണനം. ഒന്നിൽ കൂടുതലുള്ള പദാർഥങ്ങളെയേ എണ്ണാൻ പറ്റുകയുള്ളൂ. അതായത് ഗണം അനേകങ്ങളുടെ കൂട്ടമാണ്, അഥവാ സംഘാതമാണ്. പരമാണുക്കളുടെ സംഘാതമാണ് ഈ ജഗത്തിലെ ഓരോ പദാർഥങ്ങളും. അങ്ങനെയുള്ള പദാർഥങ്ങളുടെ സമൂഹമാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ പമ്ലകനും പോഷകനും നിയന്താവുമാണ് ഗണപതി. (ഗജാനനനായ ഗണപതിയെ കുറിക്കുന്നതല്ല ഈ മന്ത്രം. കാരണം, ഗണപതി ശബ്ദത്തിന് ഗജാനനനെന്നർത്ഥമില്ല. ശബ്ദാഭിരൂപം മൂലം ഗജമുഖനെ ഉപാസിക്കുന്നതിയായി ഈ മന്ത്രം ഉപയോഗിക്കുന്നുവെന്നു മാത്രം). സകല അറിവിന്റെയും ഉറവും ഉറവിടവുമായ ബ്രഹ്മണസ്പതിയുടെ മറ്റൊരു പേരാണ് അഥവാ വിശേഷണമാണ് ഗണപതി.

ബ്രഹ്മണസ്പതി"കവീനാം കവി"യാണ്. ഈശ്വരൻ കവിയാണ് – ക്രാന്തദർശിയാണ്. അനേകം കവികളിൽ - ജ്ഞാനികളിൽ വച്ച് ഉത്തമനായ കവിയാണ്, ബ്രഹ്മണസ്പതി. പശ്യദേവസ്യ കാവ്യം നമമാരനജീര്യതി. (അഥർവ്വം) സാധാരണ കവികളുടെ കാവ്യം ചിരസ്ഥായിയല്ല. ഈശ്വരന്റെ കീർത്തിയോട് ഉപമിക്കാൻ മറ്റൊരു കീർത്തിയില്ല. മാത്രമല്ല ജ്യേഷ്ഠരാജനാണ്. ജ്ഞാനം, കർമ്മം, ബലം എന്നിവയിൽ ഈശ്വരൻ ചൊരിയുന്ന പ്രകാശം ജ്യേഷ്ഠമാണ് – പക്വമാണ്. അതിനാൽ ശ്രേഷ്ഠതേജസ്വിയാണ്. മാത്രമല്ല മന്ത്രങ്ങളുടെ സ്വാമിയുമാണ്. അങ്ങനെയുള്ള അങ്ങയെ ഞങ്ങൾ സഹായാർത്ഥം വിളിക്കുന്നു. ഞങ്ങളുടെ സ്തുതികൾ കേൾക്കുന്നവനായ അങ്ങ് ഞങ്ങളുടെ സംരക്ഷയ്ക്കായി ഞങ്ങളുടെ ഗൃഹത്തിൽ വന്നിരുന്നാലും. 

ഭാദ്രപാദ മാസത്തില്‍ വരുന്ന വെളുത്ത പക്ഷ ചതുര്‍ത്ഥി തിഥിയാണ് ഗണപതിയുടെ പിറന്നാളായി ആഘോഷിക്കുന്നത്.

An American Devi who loves Hinduism and became memebr of it and in India is serving Dharma name Kali Prem Dasi ~


As I am becoming more familiar to people in my neighborhood, I am able to talk with them more. I am feeling very discouraged. They really just don't care. All they want is to talk to me about leaving India, or to brag to me about how their children live abroad or go to xristian schools. I am very tempted to put up photos of my family ( I won't, my family will remain Private ) to hit home the sacrifices I have made to be here. It just really pisses me off that I , who was not born here, am willing to Sacrifice but they only want to run. Today , I am feeling so grateful for my FB friends. To know their really are others who feel as I do, and are willing to work to bring Hinduism and India back to their Golden State. India and Hinduism are One. They can never be separated. The fate of one is the fate of the other. On this Sacred Land , where Our Lord Krishna Himself walked, on this his Birth day, Let us remember who we are. How much this Land and our Faith mean to us. It defines who we are. I will stand shoulder to shoulder with you, Proudly, to face down, any religion, organization, ect. who threatens our Faith, Land , Culture, and Traditions. We know who our Enemies are. We are not backing down. I will stand Tall next to you, Come What May. That is My Pledge and My Promise to You. When I said I was yours, I meant it. We are One People. We are an Old People, and we are Stronger than ever Before. Jai Ma~

05/09/2013

The Tragedy of the Modern Age


The cruel man above is representative of the mentality 
of the people of the current age, i.e. Kali Yuga, where
cow-slaughter has become common, even in India, where the cow was revered as “MOTHER” till some time ago.

The above story of Maharaja Parikshit was being narrated by the great devotee, Suta Goswami, to many sages assembled at a holy place called Naimisaranya over 5000 years ago. This was a little before this age of Kali began. These sages could not believe that in the coming days of Kali Yuga people would kill cows. The idea was so shocking to them. What would these great sages say today if they saw that the very leaders who are supposed to protect cows, like Maharaja Parikshit did, are instead opening organized slaughter houses for killing cows?

The Importance of the Cow and Bull.

The people of our times have forgotten that the Cow is the most important animal for human society. The Bull is the emblem of Dharma and cow is the representative of the Earth. When the Bull and Cow are in a joyful mood, it is to be understood that the people of the world will also be in a joyful mood. The reason is that the Bull helps in production of grains in the agricultural field, and the Cow delivers milk, the miracle food which can be further converted into curd, yogurt, butter and ghee. Milking a Cow means drawing the principle of religion in liquid form. Cow’s milk is so pure that it is considered liquid religiosity. So in scriptures Cow is considered to one of our MOTHERS. The Cows give milk and the Bull gives grains through tilling the land, they are considered the MOTHER and the FATHER of human society. Both the Cow and Bull are symbols of the most offenceless living beings because even their dung and urine are of IMMENSE VALUE (medicinal, fuel, etc.) to human society.

Our Responsibility

Human society must, therefore, maintain these two animals carefully. But, unfortunately, both are being slaughtered in large numbers, in India itself it is 60,000 per day and in U.S. on weekends it is 1,59,500 according to recent statistics. These greatly sinful acts are responsible for so many troubles in present society. To kill cows means to end human civilization. People do not know what harm they are doing in the name of economic development. They do not realize that only by seeing that bulls and cows are happy in all respects, human society can be happy. This is a FACT by the LAWS OF NATURE.

04/09/2013

കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ മനസ്സില്‍ നിന്ന്‍ ജാതി ചിന്ത പോയി

ആലുവ അദ്വൈതാശ്രമത്തില്‍ അതിഥിയായി എത്തിയതാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. ഉച്ചഭക്ഷണം തനിക്കൊപ്പം ആകാം എന്ന്‍ ഗുരു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി പക്ഷേ പന്തിയില്‍ ഇരുന്നപ്പോള്‍ ഒരു പന്‍തികേട് യാഥാസ്ഥിതിക നായര്‍ തറവാട്ടിലെ അംഗമായ തനിക്കൊപ്പം ഇരിക്കുന്നത് ഈഴവനും പുലയനും പറയനുമൊക്കെ ഈര്‍ഷ്യ തോന്നാത്തിരുന്നില്ല എങ്കിലും പ്രകടിപ്പിക്കുന്നത് എങ്ങിനെ?. ജാതിക്കെതിരെ അവതരിച്ച മഹാന്‍റെ മുന്നില്‍ തന്റെ ജാത്യാഭിമാനത്തെ ഓര്‍ത്ത് ജാള്യതപൂണ്ട് കുറ്റിപ്പുഴ ഇരുന്നു തൂശനിലയില്‍ വിഭവങ്ങള്‍ നിരന്നു . ഉള്ളില്‍ നല്ല വിശപ്പും .

കുറ്റിപ്പുഴയെ സൂക്ഷിച്ചു നോക്കികൊണ്ട് ചെറുപുഞ്ചിരിയോടെ ഗുരുദേവന്‍ ചോദിച്ചു ,

"ഇപ്പോള്‍ പോയോ ?"

ചോദ്യം അത്ര പിടികിട്ടാതെ കുറ്റിപ്പുഴ പപ്പടം പൊടിച്ചു .

"ഇപ്പോള്‍ മുഴുവനും പോയോ ?" ഗുരു വീണ്ടും ചോദിച്ചു 

തന്റെ ഉള്ളിലെ ജാതി ചിന്തയാണ് ഗുരു ഉദ്ദേശിക്കുന്നത് എന്ന് അപ്പോഴാണ് കുറ്റിപ്പുഴ തിരിച്ചറിഞ്ഞത് .ഗുരു തന്റെ ഉള്ളറിഞ്ഞാണ് ചോദ്യമെറിയുന്നത് .

അദ്ദേഹം അത്യധികം ബഹുമാനത്തോടെ പറഞ്ഞു "പോയി സ്വാമി മുഴുവനും പോയി." 

പിന്നീട് ആലുവ അദ്വൈതാശ്രമത്തിലെ അധ്യാപകന്‍ ആയി അദ്ദേഹം.

അയിത്തം മാറാന്‍ വൃത്തി ശീലിക്കാന്‍ ആണ് പിന്നാക്ക ജാതിക്കാരോട് ഗുരു ആദ്യം ആഹ്വാനം ചെയ്തത്.വൃത്തിയുള്ള വനെ ആരും ആട്ടിയകറ്റില്ല എന്നദ്ദേഹം പറഞ്ഞതിനര്‍ത്ഥം.. 

സംഘടിച്ച് ശക്തരാകാന്‍ ഗുരു പറയുമ്പോള്‍ ആ ശക്തി എന്തിന് വേണ്ടി ഉപയോഗിക്കണം എന്നും ഗുരു പറഞ്ഞു . അറിവു നീഷേധിക്കപ്പെട്ടവര്‍ക്ക് അറിവ് നല്‍കാനും അവസരം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് നേടികൊടുക്കാനമാണ് സംഘടനാ ശക്തി.


വിദ്യകൊണ്ട് സ്വതന്ത്രര്‍ ആകാന്‍ പറയുമ്പോള്‍ എന്തില്‍ നിന്നാണ് സ്വതന്ത്രര്‍ ആകേണ്ടത് എന്ന്‍ ആലോചിക്കണം. മനുഷ്യനെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും വിലങ്ങ് തടിയാകുന്നവ എന്തൊക്കെയാണോ അതില്‍ നിന്നെല്ലാം സ്വതന്ത്രരാകാന്‍ കഴിയണം. ഭേദചിന്തകളില്‍ നിന്ന്‍ സ്വതന്ത്രര്‍ ആകണം എന്ന്‍ ചുരുക്കം. ഇത്രയും ഉദാത്തമായ ദര്‍ശനത്തോട് നീതി പുലര്‍ത്താന്‍ സമൂഹത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല ...

പ്രത്യക്ഷത്തില്‍ ജാതി വിവേചനങ്ങള്‍ മാറി എങ്കിലും അതിനപ്പുറത്തേക്ക് നാം പോയിട്ടില്ല.വിദ്യാഭ്യാസം നേടിയ സമൂഹം പോലും ജാതിയുടെ ഇട്ടാവട്ടത്തിലാണ്  കിടപ്പ്. ഉള്ളില്‍ ഇപ്പോളും ആ രാക്ഷസന്‍ കിടപ്പുണ്ട്. "മുഴുവനും പോയോ" എന്ന്‍ ഗുരു ചോദിച്ച മാത്രയില്‍ തന്നെ കുറ്റിപ്പുഴയുടെ മനസ്സില്‍ നിന്ന്‍ ജാതി ചിന്ത പോയി. പപ്പടവും നന്നായി പൊടിഞ്ഞു. 

പക്ഷേ കാലമിത്ര കടന്നിട്ടും നമ്മള്‍ ഒന്നിച്ചിരുന്ന് പൊടിക്കാന്‍ ശ്രമിക്കുന്ന പപ്പടം വേണ്ടത്ര പൊടിഞ്ഞിട്ടില്ല .....

ഹിന്ദുത്വം – മാറ്റവും മുന്നേറ്റവും


ജാതി വ്യത്യാസങ്ങള്‍കൊണ്ട്‌ വേര്‍തിരിക്കപ്പെട്ട ആത്മവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങി ജീര്‍ണ്ണിച്ച്‌ ചലനമറ്റു കിടന്നിരുന്ന കേരളത്തിലെ ഹിന്ദു സമഹൂത്തെ ചലനാത്മകമാക്കിയത്‌ 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന സാമൂഹ്യനവോത്ഥാനമായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മന്നത്ത്‌ പത്മനാഭന്‍, മഹാത്മ അയ്യങ്കാളി, പണ്ഡിറ്റ്‌ കറുപ്പന്‍, വി.ടി.ഭട്ടതിരിപ്പാട്‌ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ നേതൃത്വം നല്‍കിയ സാമൂഹ്യനവോത്ഥാനം അവരുടെ ആശയങ്ങള്‍ സാക്ഷാത്‌കരിക്കാനായി എസ്‌.എന്‍.ഡി.പി. യോഗം, എന്‍.എസ്‌.എസ്‌. പുലയര്‍ മഹാസഭ, യോഗക്ഷേമസഭ തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങള്‍, സമൂഹത്തെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല സാമുദായിക സംഘടനകളിലൂടെയാണ്‌ പ്രവര്‍ത്തിച്ചത്‌ എങ്കിലും അവയെയെല്ലാം പ്രേരിപ്പിച്ചമൂല്യങ്ങളും ആദര്‍ശങ്ങളും ഒന്നു തന്നെ ആയിരുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിനും ദേശീയനവോത്ഥാനത്തിനും പ്രേരണ നല്‍കിയ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആദര്‍ശങ്ങളും ജനാധിപത്യം, സോഷ്യലിസം, വിശ്വസാഹോദര്യം തുടങ്ങിയ ലക്ഷ്യങ്ങളും ലോകത്താകമാനം പ്രചരിച്ചു.

സ്വന്തം സമുദായങ്ങളെ അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ മോചിപ്പിക്കാനും ജാതിക്കോട്ടകള്‍ തകര്‍ക്കാനും ആധുനിക വിദ്യാഭ്യാസം നേടാനും ഈ ഓരോ സംഘടനകളും പരിശ്രമിച്ചു. പ്രേരണയായി വര്‍ത്തിച്ച ആദര്‍ശങ്ങള്‍ ഒന്നുതന്നെ ആയിരുന്നത്‌ കൊണ്ട്‌ സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനം പരസ്‌പരപൂരകമായി വര്‍ത്തിച്ചു. വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനും വേണ്ടിയുള്ള സമരങ്ങള്‍ നടക്കുമ്പോള്‍ എല്ലാം സംഘടനകളും ആ ലക്ഷ്യത്തെ സാക്ഷാത്‌കരിക്കാനുള്ള കര്‍മ്മപരിപാടികളിലാണ്‌ ഏര്‍പ്പെട്ടത്‌. പല അരുവികള്‍ ഒന്നുചേര്‍ന്ന്‌ ഒരു മഹാനദി ഉണ്ടാവുന്നതുപോലെ പല സമദായങ്ങളിലായി നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഒരു പൊതു ഹിന്ദുസമൂഹത്തെ രൂപപ്പെടുത്തുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം മുഖ്യമായ ജനകീയ പ്രവര്‍ത്തനം രാഷ്‌ട്രീയമായതോടെ സാമൂഹ്യനവോത്ഥാനത്തോടെ ഉണ്ടായ ഉണര്‍വ്വും സംഘടനാബോധവും രാഷ്‌ട്രീയപാര്‍ട്ടികളായി പരിണമിച്ചു.

ഹിന്ദുസമൂഹം മുഖ്യമായും കോണ്‍ഗ്രസ്സ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലായാണ്‌ അണിനിരന്നത്‌. ഇതോടെ സാമുദായിക സംഘടനകളുടെ പ്രസക്തി കുറയുകയും അവ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി നാമമാത്രമായി നിലനില്‍ക്കുകയും ചെയ്‌തു. മന്നവും ശങ്കറും യോജിച്ച്‌ രൂപം നല്‍കിയ ഹിന്ദു മഹാമണ്ഡലം തുടങ്ങിയ രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ രാഷ്‌ട്രീയ ഗൂഢാലോചനയില്‍ തകര്‍ന്ന്‌ തരിപ്പണമായി. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ നേതൃത്വത്തില്‍ സാമുദായിക സംഘടനകളിലൂടെ സംഭവിച്ച ഹിന്ദുനവോത്ഥാനം സ്വാതന്ത്ര്യത്തിനു ശേഷം ഒരു സാമൂഹ്യ ശക്തിയൊ ആയി രൂപപ്പെടാതെ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ലയിച്ചില്ലാതാവുകയായിരുന്നു.

1940കളിലാണ്‌ കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ദൈനംദിന ശാഖകളെ കേന്ദ്രീകരിച്ചുള്ള ഒരു കേഡര്‍ പ്രസ്ഥാനമായിരുന്നതുകൊണ്ട്‌ കേരളത്തില്‍ സംഘത്തിന്റെ വികാസം സാവകാശത്തിലായിരുന്നു. പൊതുവെ ജനങ്ങളെല്ലാം ഹിന്ദു എന്നതിലുപരി ജാതീയമായാണ്‌ നിലനിന്നിരുന്നത്‌. അതുകൊണ്ട്‌തന്നെ ഹിന്ദുത്വബോധം ഉണ്ടാകേണ്ടിയിരുന്നു. മലബാറില്‍ ടിപ്പുവിന്റെ അക്രമണത്തിന്‌ ശേഷവും 1921ലെ മാപ്പിളലഹളയ്‌ക്കുശേഷവും പൗരുഷവും ആത്മാഭിമാനവും നഷ്‌ടപ്പെട്ട്‌ ജീവിച്ചിരുന്ന ഹിന്ദുക്കള്‍ മുസ്ലീംമുഷ്‌ക്കിനെ ഭയപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ മലബാറിലെ പല ഭാഗങ്ങളിലും ഉണ്ടായ പ്രതികരണങ്ങള്‍ ഹിന്ദുവിന്റെ ആത്മാഭിമാനം ഉണര്‍ത്തുകയും സംഘത്തില്‍ വിശ്വാസം വളര്‍ത്തുകയും ചെയ്‌തു. മലബാറിലെ തകര്‍ന്നു കിടന്നിരുന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനായി മഹാനായ കേളപ്പന്റെ നേതൃത്വത്തില്‍ മലബാര്‍ ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചിരുന്നെങ്കിലും കാര്യമായ ഫലം കണ്ടിരുന്നില്ല. എന്നാല്‍ മുസ്ലീം സമൂഹവും കമ്യൂണിസ്റ്റ്‌ സര്‍ക്കാരും ഒന്നിച്ചെതിര്‍ത്തിട്ടും ഐതിഹാസികമായ തളിക്ഷേത്രസമരം വിജയിച്ചതോടെ മലബാറിലാകമാനം വലിയൊരു ഉണര്‍വുണ്ടായി. മലബാറിലും തുടര്‍ന്ന്‌ കേരളക്ഷേത്രസംരക്ഷണസമിതിയിലൂടെ കേരളത്തില്‍ ആകമാനവും ഒന്നിച്ചുവരാന്‍ തുടങ്ങി. ക്രമേണ ക്ഷേത്രസംരക്ഷണം ഒരു മഹാപ്രസ്ഥാനമായി മാറി. 1982-ല്‍ സംഘടിപ്പിക്കപ്പെട്ട വിശാലഹിന്ദുസമ്മേളനം ജാതി മറന്ന്‌ ഹിന്ദുക്കള്‍ ഒന്നായി പ്രവഹിക്കുന്ന ഒരു സംരംഭമായി. കേരളത്തില്‍ ഹിന്ദുക്കളും ഹിന്ദുസംഘടനയും ഉണ്ട്‌ എന്ന്‌ തെളിയിക്കുന്നതായിരുന്നു

വിശാലഹിന്ദുസമ്മേളനത്തിലെ ജനപങ്കാളിത്തം. വിശാലഹിന്ദു സമ്മേളനത്തിന്റെ തുടര്‍ച്ചയായുണ്ടായ രാമായണമാസാചരണത്തിനുള്ള ആഹ്വാനം ഹിന്ദുസമൂഹം ഏറ്റെടുത്തു. ജാതി വ്യത്യാസങ്ങളില്ലാതെ എല്ലാവരും ആചരിക്കാന്‍ തുടങ്ങി. ബാലഗോകുലം, ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങളിലൂടെ ഹിന്ദുവിന്റെ ഒരു പൊതു ഉത്സവത്തിന്‌ തുടക്കം കുറിച്ചു. വിദ്യാഭ്യാസരംഗത്ത്‌ പ്രവര്‍ത്തനമാരംഭിച്ച ഭാരതീയ വിദ്യാനികേതന്‍ ഹിന്ദുമൂല്യങ്ങളില്‍ അധിഷ്‌ഠിതമായ പുതിയ ഒരു പ്രസ്ഥാനത്തിന്‌ ജന്മം നല്‍കി. ചെറുതും വലുതുമായ നാനൂറിലധികം വിദ്യാലയങ്ങളിലായി ആ പ്രസ്ഥാനം വളര്‍ന്നിരുന്നില്ല. ജാതികളെ ഉണ്ടായിരുന്നില്ല. 70 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തില്‍ ഇന്ന്‌ ശക്തമായ ഒരു ഹിന്ദുസമൂഹം ഉണ്ടായിരിക്കുന്നു. ഹിന്ദു ഉണര്‍വ്‌ പ്രകടമാവുന്നു. ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും സജീവമായിരിക്കുന്നു. ചലനാത്മകമായ, സര്‍ഗാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജാതിക്കുപരിയായി ഹിന്ദുത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരു നേതൃത്വവും ജനതയും സമൂഹത്തില്‍ പ്രഭാവം ചെലുത്തുന്നു.

പുതിയ പ്രവണതകള്‍

സ്വാതന്ത്ര്യം കിട്ടിയതിന്‌ശേഷം ദുര്‍ബലമായി പോയ സാമുദായിക സംഘടനകള്‍ രണ്ട്‌ മൂന്ന്‌ പതിറ്റാണ്ടുകള്‍ പരിമിതമായ ചില സ്വപ്‌നങ്ങളെ ചുറ്റിപ്പറ്റി നിലനിന്നെങ്കിലും എണ്‍പതുകളോടെ വീണ്ടും സജീവമാവാന്‍ തുടങ്ങി. ഭൂപരിഷ്‌ക്കരണവും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയും കാരണം ക്രമേണ കൂട്ടുകുടുംബങ്ങള്‍ തകരുകയും അണുകുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്‌തു. ഭൂമി, സ്വത്തും വരുമാന സ്രോതസ്സും അല്ലാതായി മാറുകയും തൊഴില്‍ ജീവിതോപാധിയായി മാറുകയും ചെയ്‌തു. സ്വയം തൊഴില്‍ ചെയ്‌തുണ്ടാക്കുന്ന തുച്ഛമായ വരുമാനം കൂടുതല്‍ പേരുമായി പങ്കുവയ്‌ക്കാനാവാതെ ചെറിയ കുടുംബത്തിന്റെ ക്ഷേമത്തിന്‌ വേണ്ടി മാത്രം ചെലവാക്കുന്നതില്‍ സുഖം കണ്ടെത്തി. ഈ അണുകുടുംബങ്ങളിലേക്കുള്ള പരിണാമം മനസ്സിനേയും ചിന്തയേയും പോലും സങ്കുചിതമാക്കി. സാമൂഹ്യബോധം നഷ്‌ടപ്പെട്ട്‌ തികച്ചും സ്വാര്‍ത്ഥമായ ഒരു ജീവിത ശൈലി വ്യക്തികളെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി. ഈ ഭയങ്കരമായ ഏകാന്തതയും ഒറ്റപ്പെടലും അതുണ്ടാക്കിയ അരക്ഷിതാവസ്ഥയും വീണ്ടും ഒരു കൂട്ടായ്‌മയെക്കുറിച്ച്‌ ചിന്തിപ്പിച്ചു.

അതിന്റെ ഫലമായിട്ടാണ്‌ കുടുംബസംഗമങ്ങളും സാമുദായികകൂട്ടായ്‌മകളും വളര്‍ന്നു വന്നത്‌. ഈ രണ്ടാം വരവിന്‌ ആദര്‍ശപരമായ ഉള്‍ക്കരുത്തൊന്നും ഉണ്ടായിരുന്നില്ല. പ്രായോഗികമായ പ്രയോജനം മാത്രം. പരസ്‌പര സഹകരണത്തിലൂടെ സഹായത്തിലൂടെ സുരക്ഷിതത്വം കണ്ടെത്തുകയായിരുന്നു. എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌.തുടങ്ങിയ വലിയ സംഘടനകള്‍ക്ക്‌ രാഷ്‌ട്രീയ വിലപേശലിന്റെ സാദ്ധ്യതകള്‍ ഉണ്ടെങ്കിലും യാതൊരു രാഷ്‌ട്രീയ സാദ്ധ്യതകളുമില്ലാത്ത ചെറിയ ചെറിയ സമുദായങ്ങള്‍പോലും ഇന്ന്‌ സംഘടനകള്‍ ഉണ്ടാക്കിയിരിക്കുന്നു. അതില്‍ അവര്‍ ഒരു തണലും തലോടലും കണ്ടെത്തുന്നു. പണ്ട്‌ സാമുദായിക സംഘടനകളെല്ലാം വിശാലമായ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ സമുദായങ്ങളെ നവോത്ഥാനത്തിന്‌ വിധേയമാക്കി മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയായിരുന്നെങ്കില്‍ ഇന്ന്‌ പൊതുവായ അത്തരം ആദര്‍ശങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട്‌ മുഖ്യധാരയില്‍ നിന്നകന്ന്‌ സ്വന്തം തുരുത്തുകള്‍ കണ്ടെത്താനാണ്‌ പരിശ്രമിക്കുന്നത്‌. ഈ സംഘടനകള്‍ക്കെല്ലാം വിശാലമായ സാമൂഹ്യവീക്ഷണം നഷ്‌ടപ്പെട്ട്‌ സ്ഥാപിത താല്‌പര്യങ്ങള്‍ക്ക്‌ ചുറ്റും അടിഞ്ഞുകൂടുന്നു. പിടിയരി പിരിച്ചും മാസവരിയെടുത്തും പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഹിന്ദുസമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചണിനിരത്തി അവരുടെ സഹായസഹകരണം നേടി പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍ സ്വയംപര്യാപ്‌തവും സമ്പല്‍ സമൃദ്ധവുമായ പല ക്ഷേത്രങ്ങളും അതിന്റെ ബഹുജനാടിത്തറ മറന്ന്‌, സ്ഥാപിത താല്‍പര്യക്കാരും രാഷ്‌ട്രീയക്കാരും കച്ചവടമാക്കാന്‍ ശ്രമിക്കുകയാണ്‌. മുഖ്യധാരയിലേക്ക്‌ ഒഴുകി എത്തേണ്ട ധാരകള്‍ മാറിയൊഴുകി മുഖ്യധാരയെ ദുര്‍ബലപ്പെടുത്തുകയാണ്‌. കഴിഞ്ഞ 70 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ സ്വയംസേവകസംഘം ഒരു പുതിയ ധാര സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇനി ചെയ്യാനുള്ളത്‌ ഈ മുഖ്യധാരയെ ബലപ്പെടുത്തുക എന്നതാണ്‌. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്‌ തുടങ്ങിയ സംഘടനകള്‍ ഇതിന്‌ നേതൃത്വം നല്‌കണം. അത്‌ സാധിക്കണമെങ്കില്‍ അണകെട്ടി വേര്‍തിരിച്ച്‌ നിര്‍ത്തിയിട്ടുള്ള വ്യത്യസ്‌ത വിഭാഗങ്ങളെ പൊതുവായ ലക്ഷ്യബോധം നല്‍കി മുന്നോട്ട്‌ ഒഴുക്കേണ്ടിയിരിക്കുന്നു. പൊതു ഹിന്ദുസമൂഹത്തില്‍ ഹിന്ദുത്വത്തില്‍ അഭിമാന ബോധവും ഹിന്ദുസംഘടനയുടെ ആവശ്യകതയും ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഹിന്ദു സംഘടിതമായില്ലെങ്കിലുള്ള നഷ്‌ടങ്ങളും സംഘടിതമായാലുള്ള പ്രയോജനവും ബോധ്യപ്പെടുത്തണം. ഈ ഉറവകള്‍ പൊതുസമൂഹത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം സാമുദായിക സംഘടനകളേയും വേറിട്ടുനില്‍ക്കുന്ന നിലപാടില്‍ നിന്നു മാറ്റി ഒന്നിച്ചൊഴുകാനുള്ള പ്രേരണ സൃഷ്‌ടിക്കും. പൊതു സമൂഹത്തിന്‌ ഹിന്ദുത്വത്തില്‍ അഭിമാന ബോധവും ഹിന്ദുസംഘടനയുടെ അനിവാര്യതയും ബോധ്യമാവണം. 86വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട്‌ രാഷ്‌ട്രീയ സ്വയംസേവക സംഘം വിപുലമായൊരു സംഘടനയും നിസ്വാര്‍ത്ഥമതികളായ നിരവധി പ്രവര്‍ത്തകരേയും തയ്യാറാക്കിയിട്ടുണ്ട്‌. ഈ സംഘടനയേയും പ്രവര്‍ത്തകരേയും ഉപയോഗിച്ച്‌കൊണ്ട്‌ കേരളത്തിലെ ഹിന്ദുസമൂഹത്തെ ഇളക്കിമറിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഇനിയുള്ള കര്‍ത്തവ്യം.

പി.എന്‍.ഈശ്വരന്‍