04/08/2017

മനുസ്മൃതി

ഒന്നാം അദ്ധ്യായത്തിൽ സ്മൃതിയുടെ ഉത്ഭവത്തേയും ലോക സൃഷ്ടിയേയും മറ്റും വിവരിച്ചിരിക്കുന്നു.

രണ്ടാമത്തേതിൽ ഇന്ദ്രിയങ്ങളെയും ഇന്ത്രിയജയത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തേയും പറ്റി പ്രതിപാദിക്കുന്നു. അതോടൊപ്പം ബ്രാഹ്മണ കർമ്മങ്ങൾ പ്രത്യേകം പരാമർശിക്കുന്നു.

മൂന്നാം ആദ്ധ്യായത്തിൽ അദ്ധ്യയനത്തിന് ശേഷം ഗൃഹസ്ഥാശ്രമകാലത്ത് അനുഷ്ടിക്കേണ്ട കർത്തവ്യങ്ങൾ അറിയിക്കുന്നു. വിവാഹകാര്യങ്ങൾ. സ്ത്രീസമ്രക്ഷണം, സന്താനപാലനം, ഗൃഹധർമ്മം തുടങ്ങിയവയെല്ലാം വിശദമാക്കുന്നു.

നാലാം അദ്ധ്യായത്തിൽ ബ്രാഹ്മണന്റെ കർത്തവ്യങ്ങൾ പൊതുവെ വിശദീകരിക്കുന്നു.

അഞ്ചിൽ ശുദ്ധാഹാരം, നിഷിദ്ധാഹാരം, ശുചിത്വം, അശുചിത്വം, സ്ത്രീകളുടെ ചുമതലകൾ തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്നു.

ആറാം അദ്ധ്യായത്തിൽ വാനപ്രസ്ഥൻറേയും സന്യാസിയുടേയും കർത്തവ്യങ്ങൾ അറിയിക്കുന്നു.

ഏഴിൽ രാജാവിന്റെയും മന്ത്രിയുടെയും കർത്തവ്യങ്ങൾ അറിയിക്കുന്നു.

എട്ടിൽ നീതിന്യായ പരിപാലനം, അതിന് വേണ്ട നിയമങ്ങൾ, വ്യവഹാരരീതി, അവകാശത്തർക്കം, അതിർത്തിതർക്കം, അടിപിടി, മോഷണം, വ്യഭിചാരം എന്നിവയൊക്കെയുള്ള കോടതികാര്യങ്ങൾ എല്ലാം വിശദീകരിക്കുന്നു.

ഒമ്പതാം അദ്ധ്യായത്തിൽ ഭാര്യാഭർത്ത്യുകർത്തവ്യങ്ങൾ, അവകാശം, ഭാഗം വയ്പ്പ്, അതിൽ രാജധർമ്മങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

പത്തിൽ ആപത്ത്ധർമ്മങ്ങൾ, ജാതിധർമ്മങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.

പതിനൊന്നിൽ തപസ്സ്, വ്രതാനുഷ്ടാനങ്ങൾ, യജ്ഞങ്ങൾ, ദക്ഷിണ, കുറ്റങ്ങളുടെ ഉചിത ശിക്ഷാക്രമം എല്ലാം പ്രതിപാദിക്കുന്നു.

പന്ത്രണ്ടാം അദ്ധ്യായത്തിൽ പുനജ്ജന്മ സിദ്ധാന്തങ്ങൾ, മോക്ഷം, ആത്മജ്ഞാനം എന്നിവയെ സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുന്നു.