08/10/2013

വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗലാവണ്യ ബാഷ്പമേ


വിശ്വസാഗര ചിപ്പിയിൽ വീണ 
സർഗ്ഗലാവണ്യ ബാഷ്പമമേ
ദേവ വർഷങ്ങൾ കാത്തു നിൽക്കവേ
ദേവിയായ് നീ ഭൂമിയായ്
(വിശ്വസാഗര.....)

മന്ത്ര ചൈതന്യ മഞ്ജു തൂലിക
മന്ദമായുഴിഞ്ഞങ്ങനെ
ഇന്ദ്ര ഭാവന അംഗരാഗത്തിൻ 
ചന്തമായ് ചൊരിഞ്ഞങ്ങനെ
ചന്ദ്ര സൂര്യ കരങ്ങൾ നിന്നിലെ
മന്ത്ര തംബുരു മീട്ടവേ
ദേവതേ നീയുണർന്നു പാടിയീ
ജീവിതാനന്ദ ഗീതകം
(വിശ്വസാഗര.....)

നിന്നിൽ നിന്നടർന്നാലെനിക്കൊരു
പുണ്യതീരമുണ്ടാകുമോ
മണ്ണിലല്ലാതെ വന്നു പൂവിന്റെ മന്ദഹാസമുണ്ടാകുമോ
വ്യോമഗംഗയിലായിരം  കോടി താരകങ്ങൾ വിരിക്കിലും
ശ്യാമമോഹിനീ പോവുകില്ല ഞാൻ
നിൻ സ്വരാഞ്ജലിയാണു ഞാൻ
(വിശ്വസാഗര.....)

Oh the mother earth, you evolved inside the Universe just like a pearl was produced within a living shell..

The divine power, artistically made your structure with its brush and the heavenly creator pumped beauty to you... the sun and the moon gave you the energy to rise and you gained the power to create living and non living beings...

I cannot survive without you, just like a flower cannot smile without spring,
I will never leave you even if there are thousand other stars and planets in the Solar system, because I myself is just a note of that music which flows from your strings....

No comments: