01/09/2013

ശതശതവന്ദനം ഋഷിനാടേ ....


ശതശതവന്ദനം ഋഷിനാടേ
സുഖദേ, ശുഭദേ, ജയദേ,
ജനമനഹിതശുഭവരദേ ( ശത )

ധര്‍മഗ്ലാനി വരുത്തീടാന്‍
അസുരത താണ്ഡവമാടുമ്പോള്‍
‍യുഗസാരഥിതന്‍ ശംഖൊലിയാല്‍
ധര്‍മം വാഴ്ത്തിയ പ്രിയനാടേ ( ശത )

നിന്‍പാദം കണികാണ്മാനായ്
നിന്‍‌കാല്‍പൂമ്പൊടി അണിയാനായ്
ദിവ്യേ, സുരവരരക്ഷമരായ്
നില്‍‌പൂ നടയില്‍ യുഗയുഗമായ്
പുല്ലായെങ്കിലുമീമണ്ണില്‍
പുലരാന്‍ പുണ്യമുദിച്ചെങ്കില്‍
ജീവന്‍ സാര്‍ത്ഥകമായെന്നായ്‌
തപമവരനിശം ചെയ്തില്ലേ? ( ശത )

മമജന്മാന്തര സുകൃതത്താല്‍
മാതാവേ, നിന്‍ മടിയില്‍ ഞാന്‍
‍വന്നുപിറന്നു മാനവനായ്‌
വന്ദ്യേ, തവപദസേവകനായ്‌
വേണ്ടാ വേറൊരു മോക്ഷം മേ
വേണ്ടാ പരമൊരുസ്വര്‍ഗം മേ
മോക്ഷം നീയേ, സ്വര്‍ഗം നീ
അഭയേ അമലേ അമിതബലേ ( ശത )

No comments: