04/09/2013

ശ്രീനാരായണ ഗുരുവും 2 പുലയ യുവാക്കളും

ശ്രീനാരായണഗുരുവിനെ കാണാന്‍ ഒരിക്കല്‍ രണ്ടു പുലയ യുവാക്കള്‍ എത്തി .

ഗുരു അവരോടു പേര് തിരക്കി .

ഒരുവന്‍ പറഞ്ഞു എന്റെ പേര് പൂവന്‍.

ഗുരു തിരുത്തി - അങ്ങനെ അല്ല , ഭൂപന്‍.

രണ്ടാമത്തെ ആള്‍ പറഞ്ഞു എന്റെ പേര് തേവന്‍.

ഗുരു തിരുത്തി -അങ്ങനെ അല്ല, ദേവന്‍ .

ഭൂപന്‍ (രാജാവ്) മാരും ദേവന്‍ മാരും ആയ നിങ്ങള്‍ ആരുടെയും അടിമകള്‍ അല്ല .

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വത്വബോധം നല്‍കിയ മഹാ ഗുരുവേ നമ:

No comments: