03/09/2013

വിദ്വാന്മാര്‍ക്കു ദോഷമില്ല


അംഭോജിനീവനവിലാസനിവാസമേവ
ഹംസസ്യ ഹന്തി നിതരാം കുപിതോ വിധാതാ
ന ത്വസ്യ ദുഗ്ദ്ധജലഭേദവിധൗ പ്രസിദ്ധാം
വൈദഗ്ദ്ധ്യകീര്‍ത്തിമപര്‍ത്തുമസൗ സമര്‍ത്ഥഃ

ഭാഗ്യവിധാതാവ് ഏറ്റവും കോപിച്ചാല്‍ അരയന്നത്തിന്‍റെ താമരപ്പൊയ്കയിലെ സുഖജീവിതം അവസാനിപ്പിച്ചേക്കാം. എന്നാലും ആ വിധിക്ക് പാലും വെള്ളവും വേര്‍തിരിയ്ക്കുവാനുള്ള സാമര്‍ത്ഥ്യം നിമിത്തം അരയന്നത്തിന് വന്നിട്ടുള്ള കീര്‍ത്തിയെ നശിപ്പിക്കുവാന്‍ പറ്റുകയില്ല. [ആശ്രയം നല്‍കുന്ന രാജാവ് കോപിച്ചാലും വിദ്വാന്മാര്‍ക്കു ദോഷമില്ല.]

No comments: