19/09/2013

വിഗ്രഹത്തെ അടിച്ചുടച്ചാൽ നിങ്ങളുടെ വിഗ്രഹത്തില് ഇരിക്കുന്ന ഈശ്വര൯ എന്തു ചെയ്യും ?


ഒരിക്കൽ ഒരു ഹിന്ദുമത പ്രാസംഗിക൯ ശ്രീനാരായണ ഗുരു തൃപ്പാദങ്ങളോട് ഇങ്ങനെ പറയുകയുണ്ടായി. 

അന്യമതസ്ഥന്മാ൪ വിഗ്രഹാരാധനയെ നിഷേധിക്കുന്നു.


മുഹമ്മദീയരും മറ്റും വിഗ്രഹത്തെ അടിച്ചുടച്ചപ്പോള് നിങ്ങളുടെ വിഗ്രഹത്തില് ഇരിക്കുന്ന ഈശ്വര൯ എന്തു ചെയ്തെന്നും മറ്റും പ്രസംഗിക്കുന്നു.

തൃപ്പാദങ്ങള് - ഈശ്വര൯ സ൪വവ്യാപിയാണെന്നും മനുഷ്യ ഹൃദയത്തിലും ഉണ്ടെന്നും അവ൪ സമ്മതിക്കുണ്ടൊ ?

പ്രാസംഗിക൯ - ഉണ്ട്.

തൃപ്പാദങ്ങള് - മനുഷ്യരെ കൊലചെയ്യുമ്പോള് ഈശ്വര൯ എന്തു പ്രതികാരം ചെയ്യുന്നു എന്നാണ് അവ൪ പറയുന്നത് ?

പ്രാസംഗിക൯ - അത് അവസാനവിചാരണയില് ശിക്ഷിക്കുമത്രേ.

തൃപ്പാദങ്ങള് - എന്നാല് വിഗ്രഹധ്വംസകന്മാരെയും അപ്രകാരം തന്നെ അവസാനം ശിക്ഷിക്കുമെന്നു പറഞ്ഞുകൂടെയോ ?

- ധ൪മ്മം മാസിക, 1928 ഏപ്രില് 9.
പത്രാധിപന്മാ൪ - ധ൪മ്മതീ൪ത്ഥ൪, മൂ൪ക്കോത്തു കുമാര൯.

No comments: