09/09/2013

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌


പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല


"പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ സഭാമദ്ധ്യേ ന ശോഭന്തേ"
ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല-  കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌.


പ്രായോഗിക ജീവിതത്തിൽ എപ്പോഴും ഓർത്തിരിക്കേണ്ട കാര്യമാണിത്. വിജ്ഞാനത്തിന്റെ ധർമ്മം പ്രയോഗത്തിൽ ഉപയോഗപ്പെടുകയെന്നതാണ്. അറിവ് എത്രയധികം ഉണ്ടെങ്കിലും ആവശ്യമുള്ള സമയത്ത് ഓർമ്മയിൽ വന്നില്ലെങ്കിൽ അത് പ്രയോജനപ്പെടുകയില്ലല്ലോ. അതുപോലെ തന്നെയാണ് കൂട്ടിവച്ചിരിക്കുന്ന ധനവും അന്യന്റെ കൈയിലിരിക്കുന്ന ധനവും. 

അർത്ഥശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും രചയിതാവായ മഹാനായ ചാണക്യന്റെതാണ് ഈ വരികൾ. ക്രിസ്തുവിനു മുൻപ് 370-283 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം, ചന്ദ്രഗുപ്തമൗര്യന്റെ സഭയിലെ പണ്ഡിതനായിരുന്നു. കൗഡില്യനെന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

No comments: