04/09/2013

പണക്കാരെ കൊണ്ടും പ്രയോജനം ഉണ്ട്


സഹോദരൻ അയ്യപ്പൻ തിരുവനന്തപുരത്തു താമസിക്കുന്ന അവസരത്തിൽ തൃപ്പാദങ്ങൾ അവിടെയുള്ള ഒരു ധനികന്റെ വീട്ടിൽ താമസിക്കുന്നതായി അറിഞ്ഞു ..
ധനികൻ വലിയ സ്വാമി ഭക്തൻ ...
പക്ഷേ ഗുരു ദേവന്റെ സന്തത സഹചാരിയായ കുമാരൻ ആശാനേ കണ്ണെടുത്താൽ കണ്ടു കൂടാ .
ആശാനേ കുറ്റപ്പെടുത്താനും ..തരം താഴ്ത്താനും ഒരിക്കലും മടിക്കാത്ത ആൾ ..
അയ്യപ്പനാണെങ്കിൽ ആശാനോട് സ്നേഹവും ആദരവും മാത്രം .സമുദായത്തിന്റെ പുരോഗതിക്കു വേണ്ടി ആശാൻ തന്റെ മുഴുവൻ കഴിവുകളും ഉപയോഗിച്ചിട്ടും, ഈ ധനികനെ പ്പോലെയുള്ള ആളുകൾ കുറ്റം മാത്രമേ പറയുന്നുള്ളൂ വല്ലോ എന്ന സങ്കടവും അയ്യപ്പനുണ്ട് .
ഏതായാലും ഇതു പോലെയുള്ള വമ്പൻ പണക്കാരുടെ വീട്ടിൽ സ്വാമി പോകുന്നതും താമസിക്കുന്നതും ഒന്നും ശരിയല്ല ..തൃപ്പാദ ങ്ങളോടു നേരിട്ടു ചോദിക്കണം എന്നൊക്കെ മനസ്സിൽ വിചാരിച്ചു ..
ധനികന്റെ ഭവനത്തിലേക്കു അയ്യപ്പൻ ധൃതിയിൽ നടന്നടുക്കുകയാണ് ..
അതാ വരാന്തയിൽ തന്നേ ഒരു കസേരയിൽ സ്വാമികൾ ഇരിക്കുന്നു ..
അയ്യപ്പനെ കണ്ടു ..അയ്യപ്പനും കണ്ടു . അയ്യപ്പൻറെ കൈകൾ താനേ കൂപ്പിപ്പോയി ..
മന്ദ സ്മിതത്തോടു കൂടി തൃപ്പാദങ്ങൾ ഇങ്ങനെ മൊഴിഞ്ഞു ...
"പണക്കാരെ കൊണ്ടും പ്രയോജനം ഉണ്ട്" ...

No comments: