17/02/2014

_/l\_ ഭക്തി _/l\_ ഭക്തി _/l\_ ഭക്തി _/l\_ ഭക്തി _/l\_ ഭക്തി _/l\_ ഭക്തി _/l\_ ഭക്തി _/l\_

ഭക്തി, കാലാതീതം...

2006ലും ഇത്തവണയും മകംതൊഴലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനിടയിലെ ആകസ്മികതയെക്കുറിച്ച് മാതൃഭൂമി ചീഫ് ന്യൂസ്‌ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണന്‍

വിശ്വാസികള്‍ ഇതിനെ ദൈവത്തിന്റെ വിരല്‍പ്പാടുള്ള നിമിഷം എന്നു വിളിക്കട്ടെ. അല്ലാത്തവര്‍ ആകസ്മിതകയെന്നും. എന്തായാലും ഒറ്റ സ്‌നാപ്പിലൊതുങ്ങാത്ത ഏതോ ഒരു ശക്തിയാണ് അതിനെ നിര്‍ണയിച്ചതെന്നു നിശ്ചയം.

2006ല്‍ ചോറ്റാനിക്കര മകംതൊഴലിന്റെ പടമെടുത്തശേഷം പിന്നീട് പോകുന്നത് ഇപ്പോഴാണ്. വഴിയാകെ കുരുക്ക്. ഒടുവില്‍ അമ്പലത്തിലെത്തി തിടുക്കപ്പെട്ട് ക്യാമറയെടുത്തതും നടതുറന്നു. ഒന്നും നോക്കിയില്ല. ചിത്രങ്ങള്‍ എടുത്തുകൊണ്ടേയിരുന്നു. അവസാനം വ്യൂഫൈന്‍ഡറില്‍ പതിഞ്ഞവ തിരയുമ്പോള്‍ ഒരു മുഖം. ഞെട്ടല്‍. എട്ടു വര്‍ഷം മുമ്പ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കണ്ടെത്തിയ അതേ മുഖം. മുന്‍നിരയിലെ പല്ലുകള്‍ കൊഴിഞ്ഞിരിക്കുന്നു. കമ്മലും മാലയും വേഷത്തിന്റെ നിറവും അന്നത്തേതു തന്നെ. നേരില്‍ക്കണ്ട് ചോദിക്കാനായി തിടുക്കത്തില്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവര്‍ ആള്‍ക്കൂട്ടത്തിലെവിടെയോ മറഞ്ഞു. അന്നും ഇതേപോലെ പ്രാര്‍ഥനാസാഫല്യത്തില്‍ തൊഴുതുകൊണ്ട് കരയുകയായിരുന്നു അവര്‍. കാലമെത്ര കഴിഞ്ഞാലും വറ്റാതെ ബാക്കിയാകുന്ന കണ്ണുനീര്‍ച്ചാലിന്റെ പേരാണോ ഭക്തി?

No comments: