10/02/2014

അർജുനന്റെ അഹംഭാവംമഹാ ഭാരതയുദ്ധം ജയിച്ച അർജുനന്റെ മനസ്സിൽ ചെറുതായി ഒരു അഹംഭാവം രൂപപ്പെട്ടുവത്രേ.

അപ്പോൾ അർജ്ജുനൻ ആത്മ ഗതം പോലെ ഇങ്ങിനെ പറഞ്ഞു .

അല്ലയോ കൃഷ്ണാ . അങ്ങയുടെ സഹായത്താൽ ഞാൻ യുദ്ധം ജയിച്ചു .എങ്കിലും എന്റെ ബാല്യകാലത്തെ ആയുധ വിദ്യാ അഭ്യസനം, ഗുരു , എന്റെ നിപുണത , ദിവ്യാസ്ത്രങ്ങൾ എന്നിവ ഒക്കെ എന്നെ ഈ യുദ്ധം ജയിയ്ക്കാൻ സഹായിച്ചു .!.

ഇത് കേട്ട് കൃഷ്ണൻ ഒന്ന് പുഞ്ചിരിച്ചു . എന്നിട്ട് ഇങ്ങിനെ പറഞ്ഞു ..

അർജുനാ നീ എല്ലാ ആയുധങ്ങളും എടുത്തു ആദ്യം ഈ രഥത്തിൽ താഴെ ഇറങ്ങുക ഞാൻ പിന്നീടു ഇറങ്ങാം .അർജുനൻ അത് പ്രകാരം ചെയ്തു . കുതിരകളും അഴിച്ചു മാറ്റപ്പെട്ടു .പിന്നീടു ഭഗവാൻ താഴെ ഇറങ്ങി .. വേഗം രഥത്തിൽ നിന്നും ദൂരെ നിൽക്കാൻ ഭഗവാൻ അർജുനനോടു ആവശ്യപ്പെട്ടു .ഭഗവാൻ രഥത്തിൽ നിന്നും ഇറങ്ങിയ നിമിഷം ആ രഥം വലിയ ശബ്ദത്തോടെ കത്തി ചാമ്പലായി .

അത്ഭുതത്തോടെയും തെല്ലു ഭയത്തോടെയും എന്ത് കൊണ്ട് ഇങ്ങിനെ സംഭവിച്ചു എന്ന് അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു .

കൃഷ്ണൻ പറഞ്ഞു അർജുനാ . ഈ യുദ്ധത്തിൽ നമ്മുടെ രഥത്തിൽ എത്രയോ ദിവ്യാസ്ത്രങ്ങൾ ഏറ്റിട്ടുണ്ട്. ഞാൻ അതിൽ ഇരിയ്ക്കുമ്പോൾ അവയ്ക്ക് അതിന്റെ ലക്‌ഷ്യം നിറവേറ്റാനുള്ള ശക്തിയില്ല . അത് കൊണ്ടാണ് ഇപ്പോൾ ഇപ്രകാരം സംഭവിച്ചത് ..

അർജുനനു തന്റെ തെറ്റ് ബോധ്യമായി ഭഗവാനെ കൈകൂപ്പി നമസ്കരിച്ചു ...ഹരി ഓം ...


 

Courtesy~ചെത്തല്ലൂർ വിജയകുമാർ .

No comments: