15/02/2014

ഉറക്കം

സ്റ്റോക്കോം: ഉറക്കം ഒരു ദിവസത്തേക്ക് മുടങ്ങിയാലും തലച്ചോറിന് തകരാറുണ്ടാകുമെന്ന് ഗവേഷകർ ശാസ്ത്രീയമായി തെളിയിച്ചു. ഉറക്കമില്ലായ്മ ബുദ്ധിശക്തിയെ നശിപ്പിക്കുമെന്നും മറവിരോഗം, പാർക്കിൻസൺസ് രോഗം, മ‍‍ൾട്ടിപ്പിൾ സ്ലെറോസിസ്, ശരീര വേദന, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്നുമുള്ള സിദ്ധാന്തങ്ങളുമായി ഒത്തുപോകുന്നതാണ് ഈ ഗവേഷണ പഠനം.

സ്വീഡനിലെ പ്രശസ്തമായ ഉപ്‌സല സർവകലാശാലയാണ് പഠനം നടത്തിയത്. ഒരു ദിവസം നന്നായി ഉറങ്ങാൻ കഴഞ്ഞില്ലെങ്കിൽ രക്തത്തിൽ എൻ.എസ്.ഇ എന്ന എൻസൈമിന്രെയും എസ് 100 ബി എന്ന കാൽസിയം അധിഷ്ഠിത പ്രോട്ടീനിന്റെയും അളവ് ക്രമാതീതമായി വർദ്ധിക്കുന്നതായി കണ്ടെത്തി. ഇവ തലച്ചോറിൽനിന്നാണ് രക്തത്തിലെത്തുന്നത്. തലയ്ക്ക് മുറിവേൽക്കുന്പോഴും അത് തലച്ചോറിനെ ബാധിക്കുന്പോഴും രക്തത്തിൽ കൂടുതലായി കാണുന്ന ഈ പ്രോട്ടീനുകൾ ഉറക്കമില്ലാത്ത രാത്രിക്കുശേഷം അതേ രീതിയിൽ കാണപ്പെടുന്നത് ശുഭകരമല്ലെന്നാണ് ശാസ്ത്രജ്‍ഞർ കണ്ടെത്തിയത്. ഉറക്കമില്ലായ്മ തലച്ചോറിന് തകരാറുണ്ടാക്കുന്നു വെന്നർത്ഥം. ഈ തകരാറുകളാണ് പലതരത്തിലുള്ള മേല്പറഞ്ഞ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകുന്നത്. സുഖമായുറങ്ങാൻ കഴിഞ്ഞ 15 പേരെയും ഉറക്കം കുറവുള്ള അതേസമയം ആരോഗ്യമുള്ള 15 പേരെയും പഠനവിധേയരാക്കിയാണ് ശാസ്ത്രജ്‍ഞർ ഈ നിഗമനത്തിലെത്തിയത്.
ഉറക്കത്തിൽ തലച്ചോറ് വിശ്രമത്തിലാണെങ്കിലും ഉണർന്നിരിക്കുന്പോ‍ൾ സൃഷ്ടിക്കപ്പെടുന്ന പല വിഷപദാർത്ഥങ്ങളെയും ഒഴിവാക്കി ശുദ്ധീകരണം നടത്തുകയാണ് ചെയ്യുന്നത്. ഉറങ്ങിയില്ലെങ്കിൽ ഈ ശുദ്ധീകരണം നടക്കുകയില്ല. ഇതാണ് മേല്പറഞ്ഞ പ്രോട്ടീൻ തന്മാത്രകൾ വർദ്ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശാസ്ത്രജ്ഞ സംഘത്തിന്റെ പഠനം സ്ലീപ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

No comments: