11/02/2014

പത്രവിതരണക്കാരനിൽ നിന്ന് ( IIM ) ഐ.ഐ.എമ്മിലേക്ക്

ബാംഗ്ളൂർ: ചുവരിലെ ക്ളോക്ക് പുലർച്ചെ നാലു മണിക്ക് ചിലക്കുന്പോൾ 23 വയസുള്ള എഞ്ചിനിയറിംഗ് വിദ്യാർത്ഥി ശിവകുമാർ കിടക്കയിൽ നിന്ന് പിടഞ്ഞെഴുന്നേൽക്കും. പിന്നെ കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണ്. ഒരു ഗ്ളാസ് പച്ചവെള്ളം കുടിച്ചശേഷം സൈക്കിളെടുത്ത് പാച്ചിലാണ്. സൂര്യോദയത്തിന് മുന്പ് പത്രവിതരണം ചെയ്തു തീർക്കാനുള്ള പെടാപ്പാടാണ് ശേഷിക്കുന്ന രണ്ട് മണിക്കൂറുകൾ. അതു കഴിഞ്ഞു വേണം പഠിക്കാൻ പോകാൻ. ബാംഗ്ളൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ എട്ടാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് എഞ്ചിനിയറിംഗ് വിദ്യാർത്ഥിയാണ് ശിവ. ആറാം ക്ളാസിൽ പഠിക്കുന്നത് മുതൽ പത്രം വിതരണം ചെയ്ത് കുടുംബത്തിന് വേണ്ടി വരുമാനമുണ്ടാക്കുകയാണ് ഈ യുവാവ്. 150 രൂപയാണ് കുടുംബത്തിലേക്കുള്ള ശിവയുടെ സംഭാവന.

എന്നാൽ ജൂൺ 16 മുതൽ ശിവയുടെ വർഷങ്ങളായുള്ള ഈ ജീവിതരീതി മാറാൻ പോവുകയാണ്. അന്നാണ് ശിവയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ നിമിഷം. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ വിദ്യാർത്ഥിയായി പ്രവേശിക്കുകയാണ് ശിവ.

ബാംഗ്ളൂരിലെ ബനസ്വദി സ്വദേശിയാണ് ശിവ. 2012ലെ പൊതുപ്രവേശന പരീക്ഷ (CAT)പാസായ ശിവ കൊൽക്കത്തയിലെ ഐ.ഐഎമ്മിൽ തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി എത്തുകയാണ്. നിരക്ഷരയായ അമ്മയും ട്രക്ക് ഡ്രൈവറായ അച്ഛന്റെയും ആദ്യത്തെ മകനാണ് ശിവ. അച്ഛൻ കാരണം കുടുംബത്ത് കടം വന്നു കയറിയപ്പോൾ മറ്റു വഴിയില്ലാതെ ചെറുതാണെങ്കിലും ഒരു വരുമാനം തേടിയിറങ്ങിയതാണ് ശിവയ്ക്ക് പത്ര വിതരണക്കാരന്റെ വേഷം ജീവിതത്തിൽ കെട്ടേണ്ടി വന്നത്. ആരോടും പരാതിയും പരിഭവവും ഇല്ലാതെ ഇപ്പോഴും ശിവ ആ ജോലി തുടരുന്നു. തന്റെ വരുമാനം കൊണ്ട് വൻകട ബാദ്ധ്യത വീട്ടാനാവില്ലെന്ന് ശിവയ്ക്ക് നന്നായി അറിയാം. എങ്കിലും ചെറുതാണെങ്കിലും ആ വരുമാനം കൊണ്ട് കുടുംബത്തിന് അല്പം ആശ്വാസം കിട്ടിയാൽ അതു തന്നെ ഏറ്റവും വലിയ കാര്യം എന്ന് ശിവ വിശ്വസിക്കുന്നു.

ഓരോ ദിവസവും ശിവ കണികണ്ടുണരുന്നത് അച്ഛൻ കടം വാങ്ങിയ പണം തിരികെ ചോദിച്ചെത്തുന്ന ആളുകളെ കണ്ടാണ്. ദുരിതവും പ്രശ്നങ്ങളും ഒഴിയാതെ പിന്തുടർന്നതോടെ മൂന്നാം ക്ളാസിൽ പഠിക്കുന്പോൾ പൂക്കൾ വിൽക്കാൻ ശിവ ഇറങ്ങി. വീടിന് മുന്നിലെ റോഡരികിൽ പൂക്കുന്ന പൂക്കൾ അമ്മ ഇറുത്തെടുത്ത് ഒരുമിച്ച് ചേർത്ത് നൽകും. അത് വിറ്റ് പണം ഉണ്ടാക്കുക ശിവയുടെ ജോലിയാണ്. കുറച്ചുകൂടി മുതിർന്നപ്പോഴാണ് പത്രവിതരണക്കാരനായി മാറിയത്.

ഐ.സി.എസ്.ഇ സ്കൂളിലാണ് ശിവ പഠിച്ചത്. ഫീസ് അടയ്ക്കാതെ സ്കൂളിലേക്ക് വരേണ്ടെന്ന് മാനേജമെന്റ് പറഞ്ഞതോടെ ശിവ സങ്കടത്തിലായി. അങ്ങനെയിരിക്കെയാണ് താൻ പത്രം നൽകുന്ന കൃഷ്ണവേദവ്യാസ എന്ന ഒരാളുടെ സഹായം ശിവ തേടിയത്. തനിക്ക് ഒരു ടേമിലേക്കുള്ള ഫീസിനുള്ള കാശെങ്കിലും തരണമെന്ന് ശിവ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. എന്നാൽ വെറുമൊരു പത്രവിതരണക്കാരനായ ശിവയെ അറിയില്ലെന്ന് പറഞ്ഞ് അയാൾ കൈയൊഴിഞ്ഞു. എന്നാൽ താൻ സ്കൂളിൽ ഒന്നാമതാണെന്നും അത് നേരിട്ട് ബോദ്ധ്യമായ ശേഷം സഹായിച്ചാൽ മതിയെന്നും ശിവ പറഞ്ഞു. അന്വേഷിച്ചപ്പോൾ ശിവ പറഞ്ഞത് സത്യമാണെന്ന് വേദവ്യാസയ്ക്ക് മനസിലായി. ഒരു മാസത്തെ അല്ല ആ വർഷത്തെ മുഴുവൻ പഠനചെലവും അയാൾ വഹിച്ചു.

അന്നുമുതൽ ഇന്നുവരെ എന്റെ കാര്യങ്ങൾ നോക്കുന്നത് ആ വലിയ മനുഷ്യനാണ്. ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു- ശിവ പറയുന്നു.

അപ്പോഴും ശിവ പത്രവിതരണം നിറുത്തിയില്ല. പത്താം ക്ളാസിലെത്തിയപ്പോഴേക്കും സ്വന്തമായി പത്ര ഏജൻസി തുടങ്ങി. ഇതിനിടയിൽ പത്രം വിതരണത്തിന്റെ ട്രിക്കുകൾ എല്ലാം തന്നെ ശിവ സ്വായത്തമാക്കിയിരുന്നു. വെറും 50 കോപ്പിയിൽ നിന്ന് 500 കോപ്പി വിൽക്കുന്ന പത്രക്കാരനായി ശിവ മാറിയത് അങ്ങനെയാണ്. സ്കൂളിൽ നിന്നു വന്ന ശേഷം സൈക്കിളുമെടുത്ത് ചുറ്റാനിറങ്ങും. പുതിയ റെസിഡൻഷ്യൽ ഏരിയകളും തേടി പോകും. അവിടെയുള്ളവർക്ക് ഒട്ടും വൈകാതെ ആറു മണിക്കുള്ളിൽ പത്രം നൽകുമെന്ന് ഉറപ്പു നൽകി. അങ്ങനെ അവർ അവരുടെ പത്രങ്ങൾ വിതരണം ചെയ്യുന്നതും ശിവയെ ഏല്പിച്ചു. ഇപ്പോൾ ശിവയുടെ കീഴിൽ നാലു പേർ പത്രവിതരണം നടത്തുന്നുണ്ട്.

കോളേജിൽ പുറകിലത്തെ ബെഞ്ചാണ് ശിവയ്ക്ക് പ്രിയം. മറ്റൊന്നു കൊണ്ടല്ല, രാവിലത്തെ ജോലിയുടെ ക്ഷീണം കഴിഞ്ഞ് ചെറുതായൊന്ന് ഉറങ്ങാമെന്നതു തന്നെ. അത് പറയുന്പോൾ ശിവയുടെ മുഖത്ത് ചെറുചിരി വിടരും. ഇങ്ങനെയാണെങ്കിലും പഠനത്തിൽ ഒട്ടും വിട്ടുവീഴ്ച കാണിക്കാറില്ല ശിവ.

ഐ.ഐ.എമ്മിൽ പഠിച്ച് നല്ലൊരു ജോലി നേടണം. കുടുംബം നന്നാക്കിയ ശേഷം ഒരു ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങണം. പണമില്ലാത്തതിന്റെ പേരിൽ വിദ്യ അഭ്യസിക്കാനാകാതെ ഒരുപാട് പേർ ഈ നാട്ടിലുണ്ട്. അവരെ സഹായിക്കണം. ഞാൻ ഇവിടെ വരെ എത്തിയത് ഒരാൾ എന്നെ സഹായിച്ചതിനാലാണ്. അതുപോലെ എനിക്കും ആരെയെങ്കിലും സഹായിക്കണം- ശിവ പറയുന്നു.

Photo: പത്രവിതരണക്കാരനിൽ നിന്ന് ഐ.ഐ.എമ്മിലേക്ക്

-> -> -> Malayali Online  Like Cheyyoo
----

No comments: