10/02/2014

അഘോരികള്‍ - Aghories - ഹര ഹര മഹാദേവ

അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സ്രഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു. അരിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും. ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു. 50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ സംന്യാസിമാർക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം.സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീയോഗവിദ്യ. കുണ്ഡലാക്രതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റ്‌ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മ്രഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌. നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌. ഡീപ്‌ ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ത്ങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രക്രതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.

Photo: അഘോരി സംന്യാസിമാർ

അഘോരികളുടെ മാനസികശക്തി അപാരമാണു.മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും.ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സ്രഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു.മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു.അരിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക.ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം.ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക..അതു കത്തിക്കുക.ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു.ഇഛാശക്തിയും.ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു.നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു.50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ.യോഗസിദ്ധിനേടിയ സംന്യാസിമാർക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌.അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല.ഏറ്റെടുക്കുകയുമില്ല.അതൊക്കെ ഓരൊ നിയോഗമാണു.അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും.കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ.ശക്തിയുടെ ഉറവിടം ബോധമാണു.ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാരപത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം.സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീയോഗവിദ്യ. കുണ്ഡലാക്രതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു.അതിന്റ്‌ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു.വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു.രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മ്രഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌.ഡീപ്‌ ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും.അഘോരികൾ രാത്രി ഉറങ്ങാറില്ല.മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി.സന്ധ്യാവന്ദനം 5നേരത്തും ക്രത്യമായി ചെയ്യും.സൂര്യാരാധന വളരെ ക്രത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു.പിന്നെ .ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു.അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു.ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു.പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ത്ങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു.കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌.തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌.അഘോരികളിൽനിന്നാണു ലാമമാർ പ്രക്രതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല.അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാധക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ.ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല.പെരുമാറ്റവും മോശമായിരുന്നു.ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു.ഉന്തും തള്ളും വരെയുണ്ടായി.ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!!അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു.പൂജാരി അണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.

കടപ്പാട്: ഭഗവ

Join►►► Sanathana Dharmam Page ►►►
https://www.facebook.com/SanathanaDharmamPage

No comments: