27/02/2014

ജ്യോതിഷം

കള്ളന്മാര്‍ കള്ളു കുടിപ്പാന്‍ കളവൊടു കവിടി-
സ്സഞ്ചിയും കൊണ്ടു തെണ്ടി -
ക്കള്ളം ചൊല്ലിപ്പകിട്ടിച്ചരിയൊരു ഗണിത-
ക്കാരതെന്നേറെയിപ്പോള്‍
ഭള്ളുംഭാവിച്ചുപാരില്‍ പല ദിശി പലരും
സഞ്ചരിക്കുന്നതുണ്ടാ-
പ്പുള്ളിക്കാര്‍ മൂലമിപ്പോള്‍ ഗണിതവുമധികം
നിന്ദ്യമായ് ത്തീര്‍ന്നു കഷ്ടം. 

ജ്യോത്സ്യവേഷം കെട്ടിനടക്കുന്നവരെകുറിച്ച് വെണ്മണിമഹന്‍ നമ്പൂതിരിപ്പാട്.
കള്ളുകുടിക്കുന്നതിനായി കവടിസഞ്ചിയുമായ് ചുറ്റിനടക്കുന്ന കുറേ കള്ളന്മാരുണ്ട്. കള്ളം പറഞ്ഞു കബളിപ്പിച്ച് വലിയ ജ്യോത്സ്യനാണെന്നു ഭാവിച്ച് നാടിന്‍റെ നാനാഭാഗത്തും സഞ്ചരിക്കുകയാണിവര്‍. “കഷ്ടം“ ഈ പുള്ളിക്കാര്‍ കാരണം ജ്യോതിഷം തന്നെ വളരെ മോശമായിരിക്കുന്നു {മോശമായികൊണ്ടിരിക്കുന്നു}.

ധനാഗമത്തിനു വേണ്ടി അസത്യം പറഞ്ഞ് മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ അടുത്തജന്മത്തില്‍ കുരുടനായിത്തീരും.

പ്രത്യേകിച്ചും ജ്യോതിസാകുന്ന ജ്യോതിശ്ശാസ്ത്രത്തിനെ അസത്യമാക്കിയാല്‍ നല്ലജ്യോത്സ്യനെയെങ്ങനെ തിരിച്ചറിയും ചുവടെ വായിക്കുക

കാക : കൃഷ്ണ : പിക : കൃഷ്ണ :
കോഭേദ : പിക കാകയോ :
വസന്തകാലേ സം പ്രപ്തേ
കാക :കാ‍ക : പിക : പിക : .


കാക്ക കറുത്തതാണ് കുയിലും കറുത്തതാണ് ഇവര്‍ തമ്മിലെന്തു വ്യത്യാസം ?. വസന്തകാലം വരുമ്പോള്‍ കാക്ക കാക്കയും കുയില്‍ കുയിലുമാകുന്നു. വസന്തകാലം കുയിലിനു സന്തോഷസമയമാണ്. കുയിലിന്റെ കൂജനം വസന്തകാലത്തിന്റെ മനോഹരിതയ്ക്കിണങ്ങുന്നു. കാക്കയ്ക്ക് അവസ്ഥാഭേദമൊന്നും വരുന്നില്ല.

പ്രത്യക്ഷത്തില്‍ ചിലരെ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവരുടെ മഹത്വം തിരിച്ചറിയും.

No comments: