26/02/2014

പെപ്സി


കഴിഞ്ഞ ദിവസ്സം ഓഫീസില്‍ വച്ച് ഒരു സുഹുര്‍ത്ത് വച്ച് നീട്ടിയ പെപ്സി സ്നേഹ പൂര്‍വ്വം നിരസിച്ചപ്പോള്‍പറഞ്ഞപ്പോള്‍ തമാശയ്ക് ആണ് എങ്കിലും അവന്‍ പറഞ്ഞ ഒരു കാര്യം പറഞ്ഞു .

"ഇതൊന്നും കുടിച്ചില്ല എങ്കില്‍ നീ ഐ ടി ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്യാന്‍ യോഗ്യന്‍ അല്ല എന്ന് ആണ് അതിനു അര്‍ഥം "

ചിരിച്ചു കൊണ്ട് അവനോടു ഒരു സംഭവം പറഞ്ഞു.കുടിച്ചു പകുതി ആക്കിയ പെപ്സി യുടെ ബാക്കി കൊണ്ട് പോയി വാഷ്‌ ബേസിനില്‍ ഒഴിച്ച് അവന്‍ കീഴടങ്ങി !


പത്തു വര്ഷം മുന്‍പ് ഉള്ള സംഭവം ആണ് .ജോലി ചെയ്യാന്‍ തുടങ്ങിയ സമയം.റൂമില്‍ താമസിച്ചിരുന്ന ഒരു കൂട്ടുകാരന്‍ വര്‍ക്ക്‌ ചെയ്തിരുന്നത് പെപ്സി യുടെ ഫാക്ടറി യില്‍ ആണ് .പ്രോഡക്ഷന്‍ സുപ്പര്‍ വൈസര്‍ .

പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.ഞങ്ങള്‍ ഒക്കെ വല്ലപ്പോഴും പെപ്സി യും കൊക്കോകോള യും ഒക്കെ കുടിക്കുന്ന സമയത്ത് അവന്‍ വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും.ചോദിക്കുമ്പോള്‍ ഒക്കെ പറയുന്നത് ഇഷ്ടമില്ലഞ്ഞിട്ടാണ് എന്നാണ്.പെപ്സി യില്‍ ജോലി ചെയുന്നവന് ഇത് ഇഷ്ടമല്ല എന്നോ.പലരും പറയും നിനക്ക് സുഖം അല്ലെ.ആവശ്യം ഉള്ളപ്പോള്‍ ഒക്കെ കുടിക്കാം അല്ലോ എന്ന്.ഒരു ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി

ഒരു വെള്ളിയാഴ്ച വൈകിട്ട് അവന്‍ റൂമില്‍ വന്നത് ആകെ അവശന്‍ ആയിട്ട് ആണ്.നടക്കുമ്പോള്‍ കാലിനൊക്കെ ഒരു വലിച്ചില്‍.

റൂമില്‍ വന്നു പാന്റ്സ് ഒക്കെ മാറി ഒരു മുണ്ട് എടുത്തു ഉടുത്തു.
മുട്ടിനു താഴെ മുതല്‍ പാദം വരെ അവിടെ അവിടെ ആയി പല സ്ഥലത്തും തൊലി നീളത്തില്‍ പോയിരിക്കുന്നു..തൊലി പോയവിടെ ചുവപ്പ് നിറവും.
കാരണം ചോദിച്ചപ്പോള്‍ അവനു പറയുവാന്‍ ഉണ്ടായിരുന്നത് വലിയ കഥ ആണ് .

റോഡ്‌ പണിക്കര്‍ ഉപയോഗിക്കുന്ന തരം മുട്ട് വരെ കവര്‍ ചെയ്യുന്ന ഷൂസ് ആണ് സാധാരണ പ്രോഡക്ഷന്‍ ഫ്ലോറില്‍ കയറുന്ന എംപ്ലോയീസ് ഉപയോഗിക്കുന്നത്.അന്ന് അവന്‍ ആ ഷൂസ് ഇടാതെ ആണ് അവിടെ കയറിയത്.ആകെ പത്തു മിനുട്ട് മാത്രമേ അങ്ങനെ നിന്നുള്ളൂ.അതിനുള്ളില്‍ കാലിലെ തൊലി ഒക്കെ പോയി .

പെപ്സി ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരു കെമിക്കല്‍ പൊടി ,അത് വെള്ളത്തില്‍ കലക്കി ബോട്ടിലില്‍ നിറയ്ക്കും .അത്രയേ ഉള്ളൂ സംഗതി.മെഷിന്‍ വഴി ആണ് ബോട്ടില്‍ ഫില്ലിംഗ്.അതിനു ഇടയ്ക്ക് ഫ്ലോറില്‍ വീഴുന്ന "കെമിക്കല്‍ പൊടി "വെള്ളവും ആയി കൂടി ചേര്‍ന്ന് കാലില്‍ പറ്റിയാല്‍ തൊലി പോകും എന്ന് ഉറപ്പാണ്‌.

അത് അറിയാവുന്ന ജീവനക്കാര്‍ ഇത് കൈ കഴുകാന്‍ പോലും ഉപയോഗിക്കില്ല.പിന്നെ അല്ലെ അവര്‍ കുടിക്കുന്നത് .

ഒരാഴ്ച പിടിച്ചു അവന്റെ കാലിലെ തൊലി ശരി ആകുവാന്‍.

ഈ സാധനം ആണ് നമ്മള്‍ വായിലേക്ക് കമഴ്ത്തി ഒഴിക്കുന്നത് .

എന്റെ ഓഫീസിലെ ആ സുഹുര്‍ത്ത് ഇനി ജീവിതത്തില്‍ ഇത് കുടിക്കും എന്ന് തോന്നുന്നില്ല.

സത്യത്തില്‍ ഇത് കുടിക്കുന്ന കുറെ പേരുടെ എങ്കിലും ധാരണ നേരത്തെ പറഞ്ഞ സുഹൃത്ത് ചിന്തിക്കുന്നത് പോലെ ആണ് .അതായത് ഒരു status സിംബല്‍ .!!

No comments: