01/07/2014

ദിനനാധ്ബത്രയുടെ വഴി : നിയമത്തിന്റെ വഴി

ദിനനാധ്ബത്രയെ അറിയുമോ?ദേശാഭിമാനികള്‍ക്ക് അഭിമാനം. പുതിയ താരോദയം എന്ന് തന്നെ പറയാം. ഇടതുപക്ഷ ചിന്തകര്‍ എന്ന് പറഞ്ഞു ഹിന്ദു സംസ്കാരത്തെ തലങ്ങും വിലങ്ങും അപമാ നിക്കുന്നവരുടെ പേടി സ്വപ്നം. ഓര്‍ക്കുക ബത്രയുടെ വഴി അക്രമം അല്ല. നിയമം ആണ് സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞു നെഹ്‌റുവും ചില ഇടതു പക്ഷ ചരിത്രകാരന്മാരും രൂപപ്പെടുത്തിയ ഇടതു പക്ഷ രീതിയില്‍ ഉള്ള ചരിത്രം. അതില്‍ ഒരിക്കലും ഹൈന്ദവ സംസ്കാരങ്ങളെ കുറിച്ചോ അല്ലെങ്കില്‍ ഇന്ത്യക്ക് ഒരു ഹിന്ദു പാസ്റ്റ് ഉണ്ടായിരുന്നു എന്നോ കുട്ടികളെ പഠിപ്പിച്ചില്ല അല്ലെങ്കില്‍ അങ്ങനെ ചരിത്രം എഴുതിയില്ല. അതു തന്നെ അല്ല നമ്മളെ അടിമ ആക്കി ഭരിച്ച മുഗള്‍ ചരിത്രം മുഴുവന്‍ വെള്ളപൂശി പഠിപ്പിച്ചു നമ്മുടെ കുട്ടികളെ. അതും .വളരെ ബുദ്ധി പൂര്‍വ്വം ആയി. അത് കൊണ്ട് ഉണ്ടായ ഫലം നമ്മള്‍ക്ക് നമ്മുടെ ഹിന്ദു ചരിത്രങ്ങളോ സാസ്കാരിക നിലയോ അറിയത്തില്ല. കൂടാതെ നമ്മുടെ കുട്ടികള്‍ക്ക് സ്വയം ഹിന്ദു സംസ്കാരത്തെ കുറിച്ചു ബഹുമാനം ഇല്ലാതായി, അല്ലെങ്കില്‍ അഭിമാനം ഇല്ലാതായി. കടുത്ത ഇടതു ചിന്തകന്മാര്‍ പ്രത്യേകിച്ചു ഡല്‍ഹിയിലെ ജെ എന്‍ യു വില്‍ പഠിപ്പിക്കുന്ന പ്രോഫെസ്സര്‍മാര്‍ ആയിരുന്നു ഈ ഹിന്ദു വിരുദ്ധ ചരിത്രം എഴുതിയിരുന്നത്. അത് കൊണ്ട് തന്നെ അവരുടെ വ്യൂ പോയിന്റ്‌ മാത്രമേ നിരന്തരം പടിപ്പിക്കുക ചെയ്തിരുന്നുള്ളൂ. ഒരിക്കലും അവര്‍ അതിനു എതിരെ ഉള്ള വ്യൂ പോയിന്റ്‌ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കൊടുത്ത്തിരുന്നും ഇല്ല. അപ്പോള്‍ അങ്ങനെ വളര്‍ന്നു വരുന്ന തലമുറ ഹിന്ദു സംസ്കാരത്തെ കുറിച്ചു കൂടുതല്‍ അറിയാത്തതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. അത് കൊണ്ട് തന്നെ ഭാരതത്തില്‍ ഉള്ള ഇടതു പക്ഷ ബുദ്ധിജീവികള്‍ മാത്രം അല്ല ലോകത്തുള്ള സകല കപട ബുദ്ദു ജീവികളും ഹിന്ദു സംസ്കാരത്തിന് എതിരെ പുസ്തകം എഴുതാന്‍ തുടങ്ങി. അങ്ങനെ എഴുതിയത് ആണല്ലോ ആര്യ ആഗമനം എന്നത്. അങ്ങനെ ഉള്ള പച്ച കള്ളങ്ങള്‍ പോലും വിദേശി നമ്മളെ എഴുതി പഠിപ്പിച്ചു. അവര്‍ക്ക് തുണ ആയി ഇവിടെ ഉള്ള ഇടതു ചിന്തകരും .വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ എഴുതി വിടാന്‍ തുടങ്ങി. ഇപ്പോള്‍ തന്നെ എത്രയോ പുസ്തകം വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇനി അവര്‍ ഒക്കെ ഒന്ന് അറയ്ക്കും. കാരണം ബത്ര ഇവരെ ഒന്നും അങ്ങനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല ..

ഇനി ആരാണ് ബത്ര. ദിന്‍ നാഥ ബത്ര ഒരു RSS പ്രചാരകന്‍ ആണ്. അദ്ധ്യാപകന്‍ ചിന്തകന്‍ ഒക്കെ ആണ്. കൂടാതെ ഒരു ഹിന്ദു സംസ്കാരത്തില്‍ അഭിമാനിക്കുന്ന ഒരു വ്യക്തിയും ആണ്. കഴിഞ്ഞ മാസങ്ങളില്‍ അദ്ദേഹം വാര്‍ത്തയില്‍ വന്നത് അമേരിക്കന്‍ ഇടതുപക്ഷ എഴുത്തുകാരി വെന്‍ടി ഡോഗിനാര്‍ എഴുതിയ The Hindus: An Alternative History എന്ന പുസ്തകവുമായി ബന്ധപ്പെട്ടു ആണ്. ഈ പുസ്തകം വളരെ മോശം ആയി ഹിന്ദുക്കളെ അപമാനിക്കുന്നു എന്ന് പറഞ്ഞു ബത്ര അത് പ്രസിദ്ധികരിച്ച പെന്‍ഗ്വിന്‍ ഇന്ത്യ ക്കെതിരെ കോടതിയില്‍ കേസിനു പോയി. കൂടാതെ എന്ത് കൊണ്ട് ഈ പുസ്തകം ഹിന്ദു സംസ്കാരത്തെ വികൃതമാക്കുന്നു എന്ന് വ്യക്തമായി കാരണങ്ങള്‍ മുന്‍പില്‍ വച്ചു. അതില്‍ ഹിന്ദു ദേവി ദേവന്മാരെ വികൃതമായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ കോടതിയില്‍ ചെല്ലുന്നതിനു മുന്‍പ് തന്നെ പെന്‍ഗ്വിന്‍ ബത്രയുമായി കോടതിക്ക് പുറത്തു വച്ച് സംസാരിച്ചു പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കാരണം കേസ് കോടതിയില്‍ പെന്‍ഗ്വിന്‍ തോല്‍ക്കും .. കാരണം കോടതിയില്‍ ഒരിക്കലും പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന് പെന്ഗ്വിന് മനസ്സിലായി. അപ്പോള്‍ അതുപോലെ ഹിന്ദു സസ്കാരത്തെ അപമാനിച്ചിരിക്കുന്നു ആ അമേരിക്കന്‍ എഴുത്ത്കാരി ആ പുസ്തകത്തില്‍;  ഇത് വരെ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ഒരാളും കോടതിയില്‍ പോകാന്‍ പോലും തയ്യാറല്ലായിരുന്നു ..എന്നാല്‍ ഇന്ന് ഒരു ബത്ര ഉണ്ട്. അവിടെ കൊണ്ട് തീര്‍ന്നില്ല. ബത്ര പറയുന്നത് അനേകം ബുക്കുകള്‍ ഇനിയും ഉണ്ട് നമ്മുടെ സംസ്കാരത്തെ മനപൂര്‍വം അപമാനിക്കുന്ന ബുക്കുകള്‍. അവരെ എല്ലാം നിയമപരമായി നേരിടാന്‍ കോടതിയില്‍ പോകും എന്നാണ്.

അടുത്തതായി അദ്ദേഹം എടുത്തിരിക്കുന്ന കേസ് പ്രമുഖ ഇടതു ചിന്തകന്‍ ആയ ശേഖര്‍ ബന്ധോപാധ്യായ് എഴുതിയ A History of Modern India published by Orient BlackSwan contains "എന്ന പുസ്തകം ആണ് ..അതിനെതിരെ അദ്ദേഹം നോട്ടിസ് നല്‍കി കഴിഞ്ഞു. അദ്ദേഹം പറയുന്നത് അതില് RSS എന്ന പ്രസ്ഥാനത്തെ ശരി അല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും അപകീര്‍ത്തിപെടുത്തിയിരിക്കുന്നു. അതിനുള്ള തെളിവുകളും നിരത്തിയിരിക്കുന്നു. എന്നിട്ട് ഈ പുസ്തകം BA ഹിസ്റ്ററി ക്ലാസ്സില്‍ കുട്ടികളെ പഠിപ്പിക്കുന്നു. നോട്ടിസ് കിട്ടിയ പ്രസാധകര്‍ ആ പുസ്തകം REVIEW ചെയ്യാന്‍ തീരുമാനിച്ചു കൂടാതെ അവര് പുതിയതായി ഇറക്കിയ Communalism and Sexual Violence: Ahmedabad since 1969. എന്ന പുസ്തകവും REVIEW ചെയ്യുന്നു. ഇതിന്റെ ഒക്കെ അര്‍ഥം നിയമപരമായി ഹിന്ദു സംസ്കാരത്തെ അപമാനിക്കുന്ന ഒത്തിരി പുസ്തകങ്ങള്‍ ഉണ്ട് പക്ഷെ അതിനു എതിരെ ആരും കോടതിയില്‍ പോകാത്തത് കൊണ്ട് അത് തുടര്‍ന്ന് നമ്മളെ പഠിപ്പിക്കുന്നു. അല്ലെങ്കില്‍ വിപണിയില്‍ വില്‍ക്കുന്നു എന്നല്ലേ .ബത്ര പറയുന്നത് ഇത്രയേ ഉള്ളൂ ശരിയായ ചരിത്രങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക അല്ലാതെ ഇടതു പക്ഷ ചരിത്രകാരന്മാരുടെ കാഴ്ചപ്പാടില്‍ ഇല്ലാത്ത ചരിത്രം മാറ്റി എഴുതി ഹിന്ദു സംസ്കാരത്തെ മലിനപ്പെടുത്താന്‍ അനുവദിക്കില്ല .. കൂടാതെ ഇതിനു സ്വീകരിക്കുന്ന മാര്‍ഗം ഒരിക്കലും അക്രമം ആയിരിക്കില്ല .. നിയമത്തിന്റെ വഴിമാത്രം.

No comments: