27/07/2014

ദക്ഷിണായനവും ഉത്തരായനവും

കര്‍ക്കിടക മാസത്തിന്‍റെ തുടക്കം മുതലാണ്‌ ദക്ഷിണായനം ആരംഭിക്കുന്നത്. കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ ആറുമാസങ്ങള്‍ ആണ് ദക്ഷിണായനകാലം. മകരം മുതല്‍ മിഥുനം വരെയുള്ള 6 മാസം ഉത്തരായനവും.

ഉത്തരായനം ദേവപ്രധാനവും ദക്ഷിണായനം പിതൃപ്രധാനവുമാണ്. ദക്ഷിണായനത്തിലെ ആദ്യ അമാവാസ്യവരുന്നത് കര്‍ക്കിടകത്തിലാണ്. അതിനാല്‍ കര്‍ക്കിടകത്തിലെ അമാവാസിക്ക് അനുഷ്ടിക്കുന്ന പിതൃകര്‍മ്മങ്ങള്‍ സര്‍വ്വശ്രേഷ്ഠ പിതൃകര്‍മ്മമായി കരുതുന്നു. ആ ദിവസം സമുദ്രസ്നാനവും വര്‍ക്കലയിലും തിരുനെല്ലിയിലും ആലുവയിലും ബലികര്‍മ്മങ്ങള്‍ നടത്തുന്നത് പിതൃക്കള്‍ക്ക് ശാന്തിയും പുനര്‍ജ്ജന്മം സവിശേഷതകളുള്ളതുമാക്കിതീര്‍ക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പിതൃക്കള്‍ക്ക്വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളുടെ സവിശേഷതകള്‍ മനസ്സിലാക്കുവാനും ആ കര്‍മ്മങ്ങള്‍ എന്തുകൊണ്ട് ശ്രേഷ്ഠവുമായി വരുന്നു എന്നറിയുവാന്‍ ഗീതയിലെ ഒരു ശ്ലോകം ഇവിടെ ഉദ്ധരിക്കാം. 


വാസാംസി ജീര്‍ണ്ണ)നീ യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോ/പരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണ)
ന്യന്യാനി സംയാതി നവാനി ദേഹീ ~ ഭഗവത്‌ഗീത, അധ്യായം-2, ശ്ലോകം-22

ഭഗവാന്‍ പറയുന്നു “എപ്രകാരം മനുഷ്യന്‍ ജീര്‍ണ്ണവസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പുതിയവ സ്വീകരിക്കുന്നുവോ, അപ്രകാരം ദേഹാഭിമാനിയായ ജീവന്‍ ജീര്‍ണ്ണദേഹങ്ങള്‍ ഉപേക്ഷിച്ച് വേറെ പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു’ [As we abandon worn-out clothes and acquire new ones, so when the body is worn-out a new one is acquired by the self, who lives within]

അതായത് ജീവനു മോക്ഷം ലഭിക്കുന്നതുവരെയുള്ള യാത്രയില്‍ ജീവന്‍ ദേഹങ്ങള്‍ മാറിമാറി സ്വീകരിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന ഒരു കാര്യമാണ് പിതൃബലി. അതില്‍ത്തന്നെ സര്‍വശ്രേഷ്ഠമായിട്ടുള്ളതാണ് ദക്ഷിണായനത്തിലെ ആദ്യ അമാവസ്യയായ കര്‍ക്കിടക അമാവാസ്യയിലെ പിതൃബലി. അതുകൊണ്ടാണ് ദക്ഷിണായനം പിതൃപ്രധാനമായ പുണ്യകാലമായതും.

No comments: