28/08/2013

"നമസ്തേ"' പറയുന്നത് എന്തിന് ?

ഭാരതീയപാരമ്പര്യത്തിലെ ആണികല്ലാണ് ബഹുമാനം. മുതിര്‍ന്നവരോടും ബഹുമാന്യരോടും " നമസ്തേ " പറയുന്നതും നമുക്ക് ലഭിച്ച പാരമ്പര്യസ്വത്താണ്.
ഒരാളിനെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും കുറച്ചു നാളുകള്‍ക്കുശേഷം കാണുമ്പോഴുമൊക്കെ "നമസ്തേ " പറഞ്ഞ് അഭിവാദ്യം ചെയ്താണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന്, അതിഥിയെ
ഇരുത്തിയശേഷമേ ആതിേഥയന്‍ ഇരിക്കാറുള്ളു. അതിഥി മടങ്ങുമ്പോഴും വാതില്‍പ്പടിവരെ കൊണ്ടുചെന്നാക്കാനും നാം മറന്നിരുന്നില്ല. എന്നാല്‍ കാലമൊക്കെ മാറി ഇന്നതിനെ തള്ളിക്കളയാനും പുച്ഛിക്കാനുമാണ് ഇളമുറക്കാര്‍ക്കേറെ താല്‍പ്പര്യം.

രണ്ടു കൈപ്പടങ്ങളും ചേര്‍ത്ത് തലകുനിച്ചാണ് നമസ്തേ പറയുന്നത്. ന = അല്ല, മ = എന്റെ, തേ = അങ്ങയുടേത്‌ എന്നിങ്ങനെ ആണ് നമസ്തേ എന്ന വാക്കിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥം. താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം

No comments: