31/08/2013

ശ്രീനാരായണഗുരുവിന്റെ പരമഭക്തനായ സി.വി ,ഗോപലന്‍ മുന്‍സിഫിനുണ്ടായ അനുഭവം

ഗുരുദേവന്റെ പരമഭക്തനായ സി.വി ,ഗോപലന്‍ മുന്‍സിഫ്‌ തനിക്കുണ്ടായ അനുഭവം ശിവഗിരി മാസികയില്‍ (1948 ല്‍ ) പ്രസിദ്ധപെടുത്തിയിട്ടുണ്ട്.ഗുരുദേവന്റെ മഹാസമാധിക്കു ശേഷം അദ്ദേഹം മണ്ഡലമഹോത്സവം സംബന്ധിച്ചു ശിവ ഗിരിക്ക് പോകുവാന്‍ പോകുവാന്‍ തീരുമാനിച്ചു .യാത്രക്കിടയില്‍ അദ്ദേഹം വിചാരിച്ചു ' ഗുരുദേവന്‍ സശരീരന്‍ ആയിരുന്ന കാലത്ത് ജനങ്ങളെ അവിടുന്ന് കാരുണ്യ പൂര്‍വ്വം അനുഗ്രഹിച്ചിരുന്നു,രോഗവും ,ദുരിതവും,കഷ്ടപാടുകളും നീക്കിയിരുന്നു .ഗുരുദേവന്‍ ഇപ്പോള്‍ മഹാസമാധി പ്രാപിച്ചിരിക്കുന്നു .ഗുരുദേവന്റെ ജഡത്തിനല്ലേ മാറ്റം വന്നിട്ടുള്ളൂ ,അവിടുന്ന് ആത്മസത്തയണല്ലോ.അങ്ങനെ എങ്കില്‍ ഗുരുവിന്റെ സാനിധ്യം ഇപ്പോഴും ഉണ്ടാകണമല്ലോ .ഉപ്പന്‍ എന്ന പക്ഷി ചിലക്കുന്നത്‌ ശുഭ കാരമാണ് ,ഞാന്‍ ശിവഗിരിയില്‍ എത്തി മഹാസമാധി പീഠത്തില്‍തൊഴുതു നില്‍ക്കുമ്പോള്‍ ഉപ്പന്‍ നാലുപ്രാവശ്യം ചിലച്ചാല്‍ ഞാന്‍ ഗുരു സാന്നിധ്യത്തില്‍ വിശ്വസിക്കും.അല്ലെങ്ങില്‍ ഇതെല്ലാം അസത്യമാണെന്ന് വിചാരിക്കും .ഈ ചിന്തയോടെ അദ്ദേഹം ശിവഗിരിയില്‍ എത്തി .കുളിച്ചു വൃത്തിയായി ഭക്തിപൂര്‍വ്വം മഹാസമാധി പീഠത്തില്‍ മേല്പറഞ്ഞ വിചാരത്തോടെ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അതാ ഉപ്പന്‍ ചിലക്കുന്നു ഒന്നല്ല നാലുവട്ടം .അപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായ അവസ്ഥ വര്‍ണ്ണിക്കാന്‍ സാധിക്കുമോ ... ( ഗുരുദേവന്‍ മാസിക 2011 ഡിസംബര്‍ -വാല്യം-49 ) .. . ഗുരുദേവന്‍ ശരീരധാരണം ചെയ്തിരുന്നപ്പോഴും,മഹാസമാധിക്ക് ശേഷവും സംഭവിച്ചിട്ടുള്ള അത്ഭുതകരമായ അനുഭവങ്ങള്‍ പലര്‍ക്കും അവിശ്വസിനീയം എന്ന് തോന്നിയേക്കാം,അതുകൊണ്ടാണല്ലോ ഗുരുദേവന്‍ നടരാജഗുരുവിനോടും,ടി .കെ .മാധവനോടും പറഞ്ഞത് '' നമ്മുടെ ജീവചരിത്രം എഴുതിയാല്‍ ആളുകള്‍ വിശ്വസിക്കുമോ ? ഇനി അവിശ്യാസികളുടെ കാലമാണ് വരാന്‍ പോകുന്നത് " . അതെ ഗുരുദേവ സ്വരൂപവും തത്വവും തികഞ്ഞ പഠനത്തിനും മനനത്തിനും വിധേയമാക്കുക .... അല്ലെങ്ങില്‍ പത്രോസുമാരും ,ബാബുമാരും ഇനിയും ഉണ്ടാകും

No comments: