24/01/2014

യാഗങ്ങളും തെറ്റിധാരണയും !!! Yagas ~ Real Meaning

അഗ്നി മീളെ പുരോഹിതം.
അഗ്നി ഹിന്ദുക്കളുടെ രക്ത ദാഹി ആയ ഈശ്വരന്‍ ആണെന്നും, ആട്, പശു, കുതിര, മനുഷ്യര്‍ ഇവരെ ഹോമിക്കല്‍ ആണ് യാഗങ്ങള്‍ എന്നും ചില മത പരിവര്‍ത്തനക്കാരും യുക്തിവാദികളും പറഞ്ഞു പരത്തുന്നത് ഹിന്ദുക്കള്‍ പോലും വിശ്വസിക്കുകയോ, വിശ്വസിപ്പിക്കുകയോ ചെയ്തിരിക്കുന്നു.

ചില യജ്ഞ തന്ത്രിമാര്‍ പോലും കഥ അറിയാതെ ആടുകയും ചെയ്യുന്നു.

ഗോമേധം, അശ്വമേധം, അജമേധം, പുരുഷമേധം തുടങ്ങിയ ഇവയെ കൊന്നു യാഗം നടത്തുന്നു എന്നൊക്കെ ആണ് കഥകള്‍.

ഒന്ന് നോക്കാം...

അത് പോലെ, യാഗത്തിന്  കോല, വൃഷഭ, ഗജ, ഇവയുടെ കൊമ്പിലിരിക്കുന്ന ചെളി കൊണ്ട് വരണം എന്നും കേള്‍ക്കുന്നു. ഇതു ചില തന്ത്രിമാര്‍ നടത്തുന്ന വിധിയാണ്. എന്താണ് ഇതിനു പിന്നില്‍.

രുദ്രയാമളം – ഉത്തര കാണ്ടത്തില്‍, (പൂര്‍വ കാണ്ഡം കിട്ടുന്നില്ല), പറഞ്ഞിരിക്കുന്ന കോല : നീല കൊടുവേലി ആണ്, (ഇതിന്റെ ചുവട്ടിലെ മണ്ണിനു എല്ലാ അണുക്കളെയും കൊല്ലാന്‍ ഉള്ള കഴിവുണ്ട്) - ഇതു പന്നിയുടെ കൊമ്പിലെ മണ്ണ് എന്ന് കള്ളന്മാര്‍ പറയുന്നു പരത്തുന്നു.

വൃഷഭ - ഇടം പിരി വലം പിരി എന്ന കായ ഉണ്ടാകുന്ന ചെടിയുടെ ചുവട്ടിലെ മണ്ണ്, (ഇതിനെ ആണ് കാളയുടെ കൊമ്പിലെ മണ്ണ് എന്ന് പറയുന്നത് –ഹാ , കഷ്ടം)

ഗജ : ഗജ കന്ദം, മൃഗ കന്ദം, എന്ന് വിളിക്കുന്ന കച്ചില് പോലെ ഉള്ള ഒരു ചെടി, മഹാരാഷ്ട്രയില്‍ ഇതിനു, രാമ മൂലി എന്നും, വയനാട്ടില്‍ ഇറച്ചി കാവത്ത്, തൊട്പുഴയില്‍ ഇറച്ചി കാച്ചില്‍ എന്നും പറയുന്ന കിഴങ്ങിനെ പുഴുങ്ങുന്നു . ഇതും യാഗത്തിന് ഉപയോഗിക്കുന്നു (ഇതിനെ ആണ് ആനയെ വരെ കൊല്ലുന്നു എന്ന് പറഞ്ഞു പരത്തുന്നത്).

"പശുനാം പതി പശുപതി" (പശു എന്നാല്‍, ജീവന്‍, ദിക്ക്, അജ്ഞാനം എന്നൊക്കെ  അര്‍ദ്ധം)

"പുണ്യ പുണ്യ പശും ഹത്വ
ജ്ഞാന ഖട്ഗേന യോഗവിത്ത്"

എന്ന് ശാസ്ത്രം- ആചാര്യനിലൂടെ പറയുന്നു.

അജ്ഞാനമാകുന്ന പശുവിനെ, യോഗ വിത്തായവന്‍ (അറിവുള്ളവന്‍ - അറിവ് ആഗ്രഹിക്കുന്നവന്‍ ), ഹോമിക്കണം എന്ന് പറഞ്ഞിരിക്കുന്നു.

ഇതാണ് പശുവിനെ ഹോമിക്കണം എന്ന് തെറ്റായി പറയുന്നു പരത്തുന്നത്.

അജം – അജം എന്നാല്‍ ജനിക്കാത്തത്, ബ്രഹ്മം = Consciousness is Fundamental), ജ്ഞാന സ്വരൂപം ബ്രഹ്മം – ഈ അറിവിനെ പൂജിക്കുന്നത്, ആടിനെ ഹോമിക്കല്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നു.

അശ്വ മേധം – ആത്മാനം രഥിരം വിദ്ധി, ശരിരം രഥ മേവച – ബുദ്ധീം തു സാരഥിം  എന്ന് പറഞ്ഞിരിക്കുന്നു..

ഇങ്ങനെ ശരീരത്തെ രഥമായും, ആത്മാവിനെ രഥത്തിന്റെ ഉടമസ്ഥന്‍, മനസിനെ കടിഞ്ഞാണായും, ഇന്ദ്രിയം ആകുന്ന കുതിര എന്നും പറഞ്ഞിരിക്കുന്നു - ഇന്ദ്രിയ നിഗ്രഹം - ( ഇന്ദ്രിയ വികാരങ്ങളെ) - ഇതാണ് കുതിരയെ കൊല്ലുന്ന അശ്വമേധം എന്ന് തെറ്റായി പറഞ്ഞു പരത്തുന്നത്.

യാഗങ്ങളെ ആക്ഷേപിക്കുകയും ശാസ്ത്രം പഠിക്കാതെ – അതിന്റെ ശാസ്ത്രീയത അറിയാതെ യാഗം നടത്തുന്ന തന്ത്രിമാരും, ആക്ഷേപിക്കുന്ന മത പരിവര്‍ത്തനക്കാരും മഹത്തായ ഒരു ആചാരത്തേയും , ശാസ്ത്രത്തിനെയും ആണ് ആക്ഷേപിക്കുന്നത്.

(സ്വാമി സത്യനന്ദ സരസ്വതികളുടെ പ്രഭാഷണത്തില്‍ നിന്നും)

No comments: