13/01/2014

ഗുരു ചാണക്യന്‍ ~ Guru Chanakyaഭാരത ചരിത്രത്തില്‍ അദ്വിതീയമായ ബഹുമതി നേടിയ ഒരു മഹാത്മാവ് ആയിരുന്നു ചാണക്യന്‍. ബി സി 300 ല്‍ ചന്ദ്രഗുപ്തമൌര്യന്‍ ‍മൌര്യ സാമ്രാജ്യം സ്ഥാപിക്കുന്നത് ചാണക്യന്റെ പിന്തുണയോടും പങ്കാളിതത്തോടും കൂടിയാണ്. അതിനു മുന്‍പുള്ള നന്ദ വംശതോടുള്ള അടങ്ങാത്ത പ്രതികാരമാണ് വിദ്യാസമ്പന്നനായ ചാണക്യന്‍ എന്ന ബ്രാഹ്മണ യുവാവിനെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. നന്ദ വംശ സംഹാരത്തിനുള്ള ആയുധമെന്ന നിലയ്ക്കാണ് നന്ദ രാജാവിന്റെ ദാസീപുത്രനായ ചന്ദ്രഗുപ്തനെ കണ്ടെത്തുന്നതും വളര്‍ത്തി കൊണ്ട് വരുന്നതും.രാഷ്ട്രീയത്തിലും സാമൂഹിക ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അധ്യാത്മിക ചിന്തയിലുമൊക്കെ മറ്റാരെകാളും ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ചാണക്യന് കഴിവുണ്ടായിരുന്നു.

അദ്ധേഹത്തിന്റെതായി അറിയപ്പെടുന്ന വിശിഷ്ട ഗ്രന്ഥമാണ് അര്‍ത്ഥശാസ്ത്രം. കൌടില്യനും ചാണക്യനും ഒരാള്‍ തന്നെ. വെറുമൊരു സാമ്രാജ്യ സ്ഥാപനം കൊണ്ട് മാത്രമല്ല ചാണക്യന്‍ സ്മരിക്കപ്പെടുന്നത്. ലോക ജേതാവെന്നു അഹങ്കരിച്ചു കൊണ്ട് ഇന്ത്യ ആക്രമിച്ച അലക്സാണ്ടറുടെ പിന്‍ഗാമിയായ സലുക്കാസ് നിക്കറ്റൊറിനെ സിന്ധുവിന്റെ തീരത്ത് വെച്ച് തന്നെ തടഞ്ഞു നിര്‍ത്താനും അദ്ധേഹത്തിന്റെ മകള്‍ ഹെലനെ മൌര്യ ചക്രവര്‍ത്തിയെ കൊണ്ട് വിവാഹം കഴിപ്പിച്ച്ശത്രുവിനെ മിത്രമാക്കാനും സമര്‍ത്ഥമായ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഉപജ്ഞാതാവും മറ്റാരുമായിരുന്നില്ല. ഗുരു ചാണക്യന്‍ തന്നെ.

അറിഞ്ഞോ അറിയാതെയോ ഇന്നത്തെ യുവ തലമുറയ്ക്ക് ചാണക്യന്‍ അജഞാതനാണ്. ചരിത്രമാകട്ടെ ചാണക്യനെ പാടി പുകഴ്ത്തുന്നു.

No comments: