13/01/2014

ആരാണ് യഥാര്‍ഥ ബന്ധു ? ചാണക്യദര്‍ശനം - ശ്ലോകം 4


ചാണക്യദര്‍ശനം - ശ്ലോകം 4

ആതുരെ വ്യസനെ പ്രാപ്തേ
ദുര്ഭിക്ഷേ ശാസ്തൃ സങ്കടെ
രാജദ്വാരെ ശ്മശാനാ ച
യസ്തിഷ്ഠതി സ ബാന്ധവ:


രോഗ ശയ്യയില്‍ വീണാലും നിര്‍ഭാഗ്യം വന്നണഞ്ഞാലും ക്ഷാമംനേരിടുമ്പോഴും ശത്രുക്കള്‍ എതിര്‍ക്കുമ്പോഴും നമ്മളെ വിട്ടുപോകാതെ കൂടെ നില്‍ക്കുന്നതാരാണോ അയാളാണ് യഥാര്‍ത്ഥബന്ധു. 

ചാണക്യ ഗുരു കൌടുംബിക ബന്ധങ്ങളിലേക്ക് കടന്നു ചെല്ലുന്നു. പലപ്പോഴും അമ്മയുടെ ഉദരത്തില്‍ തന്നെ പോലെ ജനിച്ചു എന്ന ന്യായം മാത്രമല്ല സഹോദരനും സഹോദരിക്കും ഉള്ളത്. എത്ര മാത്രംആത്മാര്‍ഥതയും വിശ്വസ്തതയും അയാള്‍ നമ്മളോട്പ്രകടിപ്പിക്കുമോ അതായിരിക്കണം സാഹോദര്യത്തിന്റെ അളവുകോല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സഹോദരനെഅല്ലെങ്കില്‍ സഹോദരിയെ കണ്ടെത്തേണ്ടത്‌. മേല്‍പ്പറഞ്ഞ അവശനിലകള്‍ ഒരു പക്ഷെ നമുക്കെല്ലാവര്‍ക്കും തന്നെ തരണം ചെയ്യണ്ടി വന്നേക്കാം. അപ്പോഴൊക്കെയും സഹോദരനോ സഹോദരസ്ഥാനത്തുള്ളവരോ നമ്മോടെങ്ങനെ പെരുമാറുന്നു എന്ന്നേരിട്ടറിയുന്നതാണ് ഭേദം. തന്റെ അമ്മയുടെ ഉദരത്തില്‍ജനിച്ചില്ലെങ്കില്‍ പോലും അതിലെത്രയോ ഉപരി സ്നേഹവുംസഹായവും നല്‍കുന്ന ആളുകള്‍ വേറെയുണ്ടാവാം. ഗുരുചാണക്യന്‍ ഒരു പ്രത്യേക മുഹൂര്‍ത്തം ഇവിടെ സൂചിപ്പിക്കുന്നു.

പണ്ട് കാലങ്ങളിലെ രാജാക്കന്മാര്‍ സര്‍വാധികാരികള്‍ ആയിരുന്നു. പ്രജകളില്‍ ആരെയെങ്കിലും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചാല്‍ അത് സമ്മാനം നല്‍കാനോ അല്ലെങ്കില്‍ വധശിക്ഷ നല്‍കാനോ ആയിരിക്കും. ഒട്ടും ദീനാനുകമ്പയില്ലാത്ത രാജാക്കന്മാര്‍ക്ക് പ്രജകളെ ശിക്ഷിക്കാന്‍ നിസ്സാര കാരണം മതി. ഈഅവസ്ഥയില്‍ രാജാവ് ആളയച്ച വ്യക്തിയെ കൊട്ടാരത്തിലേക്ക് അനുഗമിക്കാനും അവിടെ ഉണ്ടാകുന്ന കേസ് വിസ്താരത്തില്‍കൃത്യമായ മറുപടി പറയാനും തന്റേടവും ധൈര്യവും ഉള്ള ആളുകള്‍ പണ്ടുണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഏമാന്‍വിളിക്കുന്നു എന്ന് പറഞ്ഞു സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ട്പോയാല്‍ കൂടെ വരാന്‍ സാധാരണ നിലയില്‍ ആരും ഉണ്ടാകാറില്ല.റോഡില്‍ അത്യാഹിതം സംഭവിച്ചാല്‍ സന്മനസ്സു കാണിച്ചുപോയാല്‍ പോലും അതിന്റെ പേരില്‍ പിന്നീട് ദുഖിക്കേണ്ടിവരാറുണ്ട്.

No comments: