18/01/2014

വെര്‍ട്ടിക്കല്‍ വെജിറ്റബിള്‍ ടവര്‍ : ഇനി പച്ചക്കറികൃഷി അടുക്കളയിലും Vertical Vegetable Tower

വെയില്‍ സുലഭമായി ലഭിക്കുമെങ്കില്‍ ഇനി പച്ചക്കറി കൃഷി അടുക്കളയിലും ആകാം. അടുക്കളമുറ്റം, വീട്ടുമുറ്റം, ടെറസ്‌, ബാല്‍ക്കണി തുടങ്ങി വെയില്‍ കിട്ടുന്ന ഏതു സ്‌ഥലത്തും പച്ചക്കറിതട്ടുകളില്‍ വളര്‍ത്തുന്ന വെര്‍ട്ടിക്കല്‍ വെജിറ്റബിള്‍ ടവര്‍ സമ്പ്രദായത്തിലൂടെ ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടില്‍ ഉത്‌പാദിപ്പിച്ചെടുക്കാം. ഹര്‍ത്താല്‍ ദിനങ്ങളില്‍ പച്ചക്കറിക്ക്‌ എവിടെപ്പോകുമെന്നോര്‍ത്ത്‌ വിഷമിക്കേണ്ട. മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങാന്‍ സമയം കളയണ്ട. തമിഴ്‌നാട്ടില്‍നിന്നോ കര്‍ണാടകയില്‍നിന്നോ പച്ചക്കറി വണ്ടി വരാന്‍ കാത്തിരിക്കേണ്ട. ലളിതമായ വെര്‍ട്ടിക്കല്‍ ടവര്‍ സമ്പ്രദായത്തിലൂടെ കൃഷിസ്‌ഥലം അല്‌പംപോലുമില്ലാത്തവരും വിഷമിക്കേണ്ട. ഇഞ്ചിയും മഞ്ഞളുമെല്ലാം കണ്‍മുന്നില്‍ത്തന്നെ. ആണ്ട്‌ മുഴുവന്‍ വളര്‍ത്തിയെടുക്കാം.
ചാക്കിലോ വീപ്പയിലോ ഇരുമ്പുകമ്പി നെറ്റുകള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ടവറിലോ പച്ചക്കറി വളര്‍ത്തുന്നതിനുള്ള മൂന്ന്‌ വെര്‍ട്ടിക്കല്‍ ടവര്‍ മാതൃകകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. 200 ലിറ്റര്‍ വെള്ളം കൊള്ളുന്ന സംവിധാനമാണ്‌ വെര്‍ട്ടിക്കല്‍ ടവര്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരേസമയം 32 ചെടികള്‍ വളര്‍ത്താം. ചാക്ക്‌ തുന്നിക്കെട്ടി അതില്‍ മണ്ണു നിറച്ച്‌ ടവര്‍ നിര്‍മിച്ചും പച്ചക്കറികള്‍ വളര്‍ത്താം. ചാക്കിന്റെ വലുപ്പമനുസരിച്ച്‌ വളര്‍ത്തുന്ന ചെടികളുടെ എണ്ണവും വ്യത്യസ്‌തമായിരിക്കും. ഇരുമ്പ്‌ നെറ്റ്‌ ഉപയോഗിച്ചുണ്ടാക്കുന്ന വെര്‍ട്ടിക്കല്‍ ടവര്‍ കുറേക്കാലത്തേക്ക്‌ സ്‌ഥിരമായി ഉപയോഗിക്കാം. ഇരുമ്പ്‌ നെറ്റ്‌ വെര്‍ട്ടിക്കല്‍ ടവറുകളില്‍ ഒരേസമയം 130 ചെടികള്‍വരെ വളര്‍ത്താവുന്ന സാങ്കേതികവിദ്യ രൂപകല്‌പന ചെയ്‌തിട്ടുണ്ട്‌. വീടിന്‌ പുറത്താണ്‌ വെര്‍ട്ടിക്കല്‍ ടവര്‍ സ്‌ഥാപിക്കുന്നതെങ്കില്‍ ചകിരിച്ചോര്‍, മണ്ണ്‌, ചാണകം, പോട്ടിംഗ്‌ മിശ്രിതം തുടങ്ങിയവ നിറയ്‌ക്കുന്നു. ടെറസിലോ ബാല്‍ക്കണിയിലോ വെര്‍ട്ടിക്കല്‍ ടവര്‍ സ്‌ഥാപിക്കുകയാണെങ്കില്‍ ചകിരിച്ചോറ്‌, പെര്‍ലൈറ്റ്‌, പെര്‍മിക്കുലേറ്റ്‌, കരിയില തുടങ്ങിയ ഭാരംകുറഞ്ഞവയും അല്‌പം മണ്ണും ഉപയോഗിക്കണം.
ഓരോ ടവറിന്റെയും മധ്യത്തിലൂടെ മുകളില്‍നിന്നും കുത്തനെ രണ്ടിഞ്ച്‌ വീതിയുള്ള ഒരു പൈപ്പ്‌ കടന്നുപോകുന്നു. ടവറിലെ ചെടികള്‍ക്ക്‌ വെള്ളത്തില്‍ ലയിപ്പിച്ച പോഷകങ്ങള്‍ എത്തിക്കുന്നതിനാണിത്‌. മധ്യഭാഗത്തുള്ള പൈപ്പില്‍നിന്നും വര്‍ത്തുളമായി ദ്വാരങ്ങളിടുന്നു. താഴെ ചെറുതും മുകളിലേക്ക്‌ വരുംതോറും വലുതുമായ ദ്വാരങ്ങളാണിടേണ്ടത്‌. ഈ ദ്വാരങ്ങളില്‍നിന്നും ചെറിയ പൈപ്പുകളിലൂടെ ഓരോ ചെടിക്കും ആവശ്യമായ വളം വേരുകളിലെത്തുന്നു. മധ്യത്തിലുള്ള പൈപ്പിലൂടെ വെളളവും വളവും ഒഴിച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌. എല്ലാ ചെടികള്‍ക്കും ഒരുപോലെ വെള്ളവും വളവും എത്തുന്ന രീതിയിലാണ്‌ വെര്‍ട്ടിക്കല്‍ ടവറിന്റെ രൂപകല്‌പന. ചാക്കുകൊണ്ടുണ്ടാക്കുന്ന വെര്‍ട്ടിക്കല്‍ ടവറിന്‌ 200 രൂപയോളം ചെലവുവരും.
ചീര, പാലക്ക്‌ തുടങ്ങിയ ഇലക്കറി വിളകള്‍ വളര്‍ത്തുന്നതിന്‌ ഏറ്റവും അനുയോജ്യമാണ്‌ ഈ സമ്പ്രദായം. മറ്റ്‌ പച്ചക്കറി വിളകളും കൃഷിചെയ്യാം. വെള്ളരി, വെണ്ട, വഴുതന, പയര്‍, ബീന്‍സ്‌, തക്കാളി, മുളക്‌, ഇഞ്ചി, മഞ്ഞള്‍, ഔഷധസസ്യങ്ങള്‍, ജമന്തിപൂക്കള്‍ എന്നിവയെല്ലാം വെര്‍ട്ടിക്കല്‍ ടവറില്‍ കൃഷി ചെയ്യാം. പച്ചക്കറികള്‍ ആണ്ടുമുഴുവന്‍ കുറഞ്ഞ ചെലവിലും അധ്വാനത്തിലും വിളയിച്ചെടുക്കാമെന്നതാണ്‌ വെര്‍ട്ടിക്കല്‍ ടവറിന്റെ മെച്ചം. സൂര്യപ്രകാശത്തിന്റെ ആവശ്യകതയനുസരിച്ച്‌ വിളകളെ വിവിധ തട്ടുകളിലായി ടവറില്‍ ക്രമീകരിക്കാം. ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം വേണ്ട വിളകളെ ടവറിന്റെ ഏറ്റവും മുകളിലും അല്‌പംകൂടി കുറവ്‌ സൂര്യപ്രകാശം വേണ്ട വിളകളെ ടവറിന്റെ മധ്യത്തിലും വളര്‍ത്താം.
ഏറ്റവും കുറവ്‌ സൂര്യപ്രകാശം വേണ്ട വിളകളെ അടിഭാഗത്താണ്‌ വളര്‍ത്തേണ്ടത്‌. ടവറിന്റെ മുകള്‍ഭാഗത്ത്‌ സൂര്യപ്രകാശം കൂടുതല്‍ വേണ്ട വെള്ളരി, പയര്‍, വെണ്ട, ചീര, പാലക്ക്‌ തുടങ്ങിയ വിളകള്‍ കൃഷിചെയ്യാം. മധ്യഭാഗത്ത്‌ കൃഷിചെയ്യാന്‍ യോജിച്ച വിളകളാണ്‌ മുളക്‌, തക്കാളി, വഴുതന തുടങ്ങിയവ. ഏറ്റവും താഴത്തെ തട്ടില്‍ ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാം.
വെര്‍ട്ടിക്കല്‍ വെജിറ്റബിള്‍ ടവറിന്റെ കൂടുതല്‍ സങ്കീര്‍ണമായ മാതൃകകള്‍ അടുത്തകാലത്ത്‌ വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലായിട്ടുണ്ട്‌. കുടുംബകൃഷി പ്രോത്സാഹിപ്പിക്കുകയാണ്‌ വെജിറ്റബിള്‍ ടവറുകളുടെ പ്രധാന ലക്ഷ്യം. പോഷകങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്‌ത് നല്‍കുന്ന എയറോപോണിക്‌സ് രീതിയിലും ചെടികളുടെ വേരുകളില്‍ ഒഴുകിയെത്തുന്ന രീതിയിലുമെല്ലാം വെര്‍ട്ടിക്കല്‍ ടവറുകള്‍ ശ്രദ്ധിക്കപ്പെടുന്നു. ഗ്രോബാഗുകളില്‍ പച്ചക്കറി വളര്‍ത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചമാണ്‌ വെര്‍ട്ടിക്കല്‍ ടവറുകളിലെ പച്ചക്കറി കൃഷി എന്ന്‌ ആനക്കയം ഗവേഷണ കേന്ദ്രത്തിന്റെ മേധാവി ഡോ. പി. രാജേന്ദ്രന്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന ഗവേഷണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കേരളത്തിന്‌ അനുയോജ്യമായ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്‌തെടുക്കാനാവും.
കൃഷി ചെയ്യാന്‍ സ്‌ഥലമില്ലെന്നോര്‍ത്ത്‌ വിഷമിക്കുന്നവര്‍ക്ക്‌ പ്രോത്സാഹനമാണ്‌ വെര്‍ട്ടിക്കല്‍ വെജിറ്റബിള്‍ ടവര്‍. ഒരു ചാക്കോ വീപ്പയോ വയ്‌ക്കാനുള്ള സ്‌ഥലം മാത്രം മതി. ആര്‍ക്കും പച്ചക്കറി കൃഷി ചെയ്‌തുതുടങ്ങാം. കണ്‍മുമ്പില്‍ പച്ചക്കറികള്‍ വളരുന്നത്‌ നല്ല പഠനാനുഭവമാണെന്നതിനു പുറമെ കുട്ടികളില്‍ കൃഷിയോടുള്ള താത്‌പര്യം വളര്‍ത്താനും സഹായകമാകും.

ഡോ. ജോസ്‌ ജോസഫ്‌

Photo: വെര്‍ട്ടിക്കല്‍ വെജിറ്റബിള്‍ ടവര്‍: ഇനി പച്ചക്കറികൃഷി അടുക്കളയിലും

വെയില്‍ സുലഭമായി ലഭിക്കുമെങ്കില്‍ ഇനി പച്ചക്കറി കൃഷി അടുക്കളയിലും ആകാം. അടുക്കളമുറ്റം, വീട്ടുമുറ്റം, ടെറസ്‌, ബാല്‍ക്കണി തുടങ്ങി വെയില്‍ കിട്ടുന്ന ഏതു സ്‌ഥലത്തും പച്ചക്കറി തട്ടുകളില്‍ വളര്‍ത്തുന്ന വെര്‍ട്ടിക്കല്‍ വെജിറ്റബിള്‍ ടവര്‍ സമ്പ്രദായത്തിലൂടെ ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടില്‍ ഉത്‌പാദിപ്പിച്ചെടുക്കാം. ഹര്‍ത്താല്‍ ദിനങ്ങളില്‍ പച്ചക്കറിക്ക്‌ എവിടെപ്പോകുമെന്നോര്‍ത്ത്‌ വിഷമിക്കേണ്ട. മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങാന്‍ സമയം കളയണ്ട. തമിഴ്‌നാട്ടില്‍നിന്നോ കര്‍ണാടകയില്‍നിന്നോ പച്ചക്കറി വണ്ടി വരാന്‍ കാത്തിരിക്കേണ്ട. ലളിതമായ വെര്‍ട്ടിക്കല്‍ ടവര്‍ സമ്പ്രദായത്തിലൂടെ കൃഷിസ്‌ഥലം അല്‌പംപോലുമില്ലാത്തവരും വിഷമിക്കേണ്ട. ഇഞ്ചിയും മഞ്ഞളുമെല്ലാം കണ്‍മുന്നില്‍ത്തന്നെ. ആണ്ട്‌ മുഴുവന്‍ വളര്‍ത്തിയെടുക്കാം.

ഡോ. ജോസ്‌ ജോസഫ്‌Photo: വെര്‍ട്ടിക്കല്‍ വെജിറ്റബിള്‍ ടവര്‍: ഇനി പച്ചക്കറികൃഷി അടുക്കളയിലും

No comments: