09/01/2014

നാം സ്വയമേ പോകുകയല്ലല്ലോ ,വിധിച്ചിട്ടു പോകുകയല്ലേ ! - ശ്രീ നാരായണ ഗുരു

ശ്രീ നാരായണ ഗുരുദേവന്‍റെ യൂറോപ്യൻ ശിഷ്യനായ സ്വാമി ഏണസ്റ്റ് കെർക് ഗുരുദേവനോട് ചോദിച്ചു 

തൃപ്പാദങ്ങൾ എന്തിനാണ് ഈ വാർദ്ധക്യകാലത്ത് ഇങ്ങനെ ദേശസഞ്ചാരം നടത്തുന്നത് ?

ഗുരുദേവൻ:-'' നാം സ്വയമേ പോകുകയല്ലല്ലോ, വിധിച്ചിട്ടു പോകുകയല്ലേ !പ്രപഞ്ചത്തിലെ സർവ ഗോളങ്ങളും സ്ഥിരമായി നില്ക്കുന്നവ അല്ലല്ലോ, നാമും അങ്ങനെ തന്നെ ''മനസിലായില്ലേ !" 

ഭൌതിക ശാസ്ത്ര പ്രകാരം ഭൂമിയിൽ നില്ക്കുന്ന നാം ഭൂമിയുടെ ഭ്രമണം സെക്കന്റ്‌ൽ അര കി .മിറ്ററും ഭൂമി സൂര്യനെ പ്രദിക്ഷണം വെക്കുന്നത് കൊണ്ട് 220 കി ,മിറ്ററും സൗരയൂഥമാകെ ഹെർകുലീസ് രാശി യുടെ ദിക്കിൽ നീങ്ങുന്നത്‌ കൊണ്ട് 220 കി .മിറ്ററും, സൗരയൂഥമുൾപ്പെടെയുള്ള ക്ഷീരപഥം ചിങ്ങം രാശി (constellation leo) യുടെ ദിശയിലേക്കു 600 കി .മീറ്റർ കണക്കിൽ നീങ്ങുന്നത്‌ കൊണ്ട് ഒരു ദിവസം കൊണ്ട് നാം സഞ്ചരിക്കുന്ന ദൂരം 5 കോടി 70 ലെക്ഷം കി .മീറ്റർ ആണ് .പ്രപഞ്ചത്തിന്റെ ഈ മായവിദ്യ ദൈന്യദിന ജീവിതത്തിൽ നാം അറിയുന്നില്ലെന്നു മാത്രം . മുകളിൽ പറഞ്ഞ ഗുരുവചനം ഈ സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

No comments: