05/11/2013

സമകാലിക പ്രശ്നങ്ങള്‍: ഓം കല്‍ക്കി മൊഹമ്മദായ നമഃ.

കല്‍ക്കി എന്നത് ഹിന്ദു മതത്തിലെ മഹാവിഷ്ണു എന്ന ദൈവത്തിന്റെ അവസാനത്തെ അവതാരമാണെന്നത് ഒരു ഹൈന്ദവ സങ്കല്‍പ്പമാണ്. ഈ ദൈവമാണ്‌ മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് എന്ന ഒരു സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നു ഇസ്ലാമിക പണ്ഡിതന്‍ എം എം അക്ബര്‍. ഇതിനു വേണ്ടി അവതാരങ്ങളെയെല്ലാം അദ്ദേഹം മുസ്ലിം പ്രവാചകന്‍മാരാക്കി മാറ്റുന്നുമുണ്ട്. അവതാരങ്ങളെ മാത്രമല്ല അവരുടെ കഥയെഴുതിയ വ്യക്തികളെയും വരെ പ്രവാചകരാക്കുന്നു, അക്ബറിന്റെ വികല ബുദ്ധി.

അതുമാത്രമല്ല. ത്രിപുരാസുരന്‍ എന്ന രാക്ഷസന്റെ പുനര്‍ജന്മമാണ്‌ മൊഹമ്മദെന്നും കൂടി അദേഹം പറഞ്ഞു വയ്ക്കുന്നു. 

ഇതൊക്കെ അദ്ദേഹമെഴുതിയ ഹൈന്ദവത ധര്മവും ദര്ശനവും എന്ന പുസ്തകത്തില്‍ വായിക്കാം. 

ഈ പുസ്തകത്തിലൂടെ അക്ബര്‍ തെളിയിക്കാനുദ്ദേശിക്കുന്ന സംഗതികള്‍ ഇവയാണ്. 

1. തോറയും ബൈബിളും തിരുത്തിയതാണെന്നത് മുസ്ലിം വിശ്വാസമാണ്. അതു പോലെ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണ്. 

2. ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരമായ കല്‍ക്കി മുസ്ലിം പ്രവാചകന്‍ മൊഹമ്മദാണ്. 

3.മഹാവിഷ്ണുവിന്റെ മറ്റ് ചില അവതാരങ്ങള്‍ പ്രവാചകന്‍മാരാണ്. 

4. വേദപുസ്തകങ്ങള്‍ എഴുതിയ വ്യക്തികളൊക്കെ പ്രവാചകന്‍മാരാണ്. 

5. ഭവിഷ്യ പുരാണത്തില്‍ പരാമാര്‍ശിക്കുന്ന, ത്രിപുരാസുരന്റെ പുനര്‍ജന്മമായ മഹാമദ എന്ന രാക്ഷസന്‍ മൊഹമ്മദാണ്. 

6. ഹിന്ദുക്കള്‍ പണ്ട് ഏക ദൈവ വിശ്വാസികളായിരുന്നു. 

തിരുത്തിയ ഹിന്ദു വേദങ്ങള്‍ 

ബൈബിള്‍ തിരുത്തിയതാണെന്ന് കുര്‍ആനില്‍ പറഞ്ഞതു കൊണ്ട് മുസ്ലിങ്ങളൊക്കെ അതിന്റെ പിന്നാലെ നടക്കുന്നു. വേദങ്ങളും പുരാണങ്ങളും ഹിന്ദുക്കള്‍ തിരുത്തിയതാണെന്നു കുര്‍ആനില്‍ പറഞ്ഞിട്ടില്ല. ഖുറൈഷികളേപ്പോലെ തന്നെ ബഹുദൈവ വിശ്വാസികളായിരുന്നു, ഹിന്ദുക്കളും. അതേക്കുറിച്ച് മൊഹമ്മദിനറിവുണ്ടായിരുന്നില്ല. അള്ളാ പറഞ്ഞു കൊടുത്തും ഇല്ല . അള്ളായുടെ അറിവ് മദ്ധ്യപൂര്‍വദേശത്തെ ഇട്ടാവട്ടത്തിനപ്പുറം പോയില്ല. അതുകൊണ്ട് അള്ളാക്കും മറ്റ് മതങ്ങളേക്കുറിച്ചറിവുണ്ടായിരുന്നില്ല. അല്ലെങ്കില്‍ മൊഹമ്മദ് അള്ളായെ മറ്റ് മതങ്ങളേക്കുറിച്ചു പറയാന്‍ അനുവദിച്ചില്ല. മൊഹമ്മദിന്റെ ആ നഷ്ടം നികത്താനെന്നോണം അക്ബര്‍ പ്രവാചകന്‍ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണെന്ന അവകാശവാദവുമായി വരുന്നു. 

>>>>വേദങ്ങള്‍ക്ക് പാഠഭേദങ്ങളോ മാറ്റതിരുത്തലുകളോ ഉണ്ടായിട്ടില്ലന്ന വാദവും അടിസ്ഥാനരഹിതമാണ്. കിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെങ്കിലും ആരംഭിച്ച പുരാണരചന സമാപിക്കുന്നത് ക്രിസ്തുവിന് പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നര്‍ത്ഥം. ഇത്രയുംകാലം 'വ്യാസന്‍' ജീവിച്ചിരുന്നുവെന്ന് ഊഹിക്കുക വയ്യ. അതുകൊണ്ടാണ്, ആധുനിക പണ്ഡിതന്മാര്‍ പുരാണങ്ങള്‍ക്കോരോന്നിനും പ്രത്യേക വ്യാസന്മാരാണെന്ന നിഗമനത്തിലെത്തിച്ചേരുന്നത്. പുരാണങ്ങളുടെ കാര്യത്തിലുള്ള ഈ അഭിപ്രായവ്യത്യാസം കാണിക്കുന്നതെന്താണ്? പുരാണങ്ങളില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടതും മറ്റു ചിലവ നഷ്ടപ്പെടുത്തപ്പെട്ടതുമാണെന്ന വസ്തുതയല്ലാതെ മറ്റൊന്നുമല്ല.<<<< 

അപ്പോള്‍ അക്കാര്യത്തിലും തീരുമാനമായി. തോറയും ബൈബിളും തിരുത്തിയതാണെന്ന് മൊഹമ്മദ് പ്രവാചകന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണെന്ന് അക്ബര്‍ പ്രവാചകനും പറഞ്ഞു. 

മൊഹമ്മദ് എന്ന കല്‍ക്കി. 

ഹിന്ദു ദൈവമായ കല്‍ക്കിയാണ്‌ മൊഹമ്മദെന്നു സ്ഥാപിക്കാന്‍ അക്ബര്‍ ശ്രമിക്കുന്നത് ഇങ്ങനെ. 

കല്‍ക്കി അവതാരംകൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദ് നബിയാണെന്ന് പല ഗ്രന്ഥകാരന്മാരും സമര്‍ത്ഥിച്ചിട്ടുണ്ട്. 

വിഷ്ണുപുരാണം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ പറയുന്ന കല്‍ക്കി സ്വഭാവങ്ങളില്‍ പലതും മുഹമ്മദ് നബിയുമായി സാമ്യം പുലര്‍ത്തുന്നുവെന്നത് ഒരു വസ്തുത മാത്രമാണ്. ഏതാനും സാമ്യങ്ങള്‍ താഴെ പറയുന്നു. 

ഒന്ന്, കല്‍ക്കി അവസാനത്തെ അവതാരമാണ്. കലിയുഗത്തിലാണ് അദ്ദേഹം അവതരിക്കുക. മുഹമ്മദ് നബി അവസാനത്തെപ്രവാചകനാണ്. 

രണ്ട്, കല്‍ക്കി അവതരിക്കുക സിംഫാലയെന്ന മണല്‍ദ്വീപിലാണ്. മുഹമ്മദ് നബിയുടെ ജനനവും അറേബ്യന്‍ മണലാരണ്യത്തിലാണ്. 

മൂന്ന്, കല്‍ക്കിയുടെ പിതാവിന്റെ നാമം വിഷ്ണുഭഗത്ത് എന്നായിരിക്കും. വൈഷ്ണവ മതപ്രകാരം ഏകദൈവത്തിന്റെ പേരാണ്‌ വിഷ്ണു. ഭഗത്ത് എന്ന പദത്തിനര്‍ത്ഥം ദാസന്‍ എന്നാണ്. മുഹമ്മദ് നബിയുടെ പിതാവിന്റെ പേരും അബ്ദുല്ലാ അഥവാ ദൈവദാസന്‍ എന്നായിരുന്നു. 

നാല്, കല്‍ക്കിയുടെ മാതാവിന്റെ പേര് 'സുമ'തിയെന്നാണ്. ശാന്തിയെന്ന ധാതുവില്‍നിന്നുണ്ടായ ഈ പദത്തിന്റെ അര്‍ത്ഥം വിശ്വസ്തയെന്നത്രെ. മുഹമ്മദ് നബിയുടെ മാതാവ് ആമിന അഥവാ വിശ്വസ്തയെന്ന പേരുള്ളവരായിരുന്നു. 

അഞ്ച്, കല്‍ക്കി പരശുരാമനില്‍നിന്ന് മലയില്‍വെച്ച് വിദ്യ സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബി ദൈവിക സന്ദേശങ്ങള്‍ ആദ്യമായി സ്വീകരിച്ചത് ഒരു മലയില്‍വെച്ചായിരുന്നു. 

ആറ്, കല്‍ക്കി അദ്ദേഹത്തിന്റെ നാല് കൂട്ടാളികളോടുകൂടെനിന്ന് അധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. മുഹമ്മദ് നബിയും തന്റെ പ്രധാനപ്പെട്ട നാല് കുട്ടുകാരോട് (അബൂബക്കര്‍,ഉമര്‍, ഉസ്മാന്‍, അലി (റ))കൂടെയാണ് അസത്യത്തിനെതിരെ സമരംചെയ്തത്. 

ഏഴ്, കല്‍ക്കിയുടെ ആകാശാരോഹണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബിയും ആകാശാരോഹണം (മിഅ്റാജ്) നടത്തി. 

എട്ട്, കല്‍ക്കിയുടെ പിതാവ്, അദ്ദേഹത്തിന്റെ ജനനത്തിനുമുമ്പും മാതാവ് ജനിച്ചു കുറച്ചുകാലം കഴിഞ്ഞും മരണപ്പെടുമെന്ന് പ്രസ്താവിച്ചിരിക്കുന്നു. മുഹമ്മദ് നബിയുടെ പിതാവ്, അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പും മാതാവ് ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷവും ഇഹലോകവാസം വെടിഞ്ഞു. 

ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബിയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. ഈ നിഗമനപ്രകാരം അധര്‍മ്മത്തിന്റെ സംഹാരാര്‍ത്ഥംഅവസാനത്തെ അവതാരവും അറേബ്യയില്‍ വന്നുകഴിഞ്ഞിരിക്കുന്നു. 

യഹൂദരുടെ ദൈവമായ യഹോവ യേശുവായി അവതരിച്ചു എന്നു കേള്‍ക്കുമ്പോള്‍ നിയന്ത്രണം വിടുന്ന അക്ബര്‍ തന്നെ ഇത് പറയണം. ഹിന്ദു ദൈവമായ മഹാവിഷ്ണു മൊഹമ്മദായി അവതരിച്ചു എന്ന്. മൊഹമ്മദ് മഹാവിഷ്ണുവിന്റെ അവതാരമായ കല്‍ക്കി ആണെങ്കില്‍, പരശുരാമന്‍ അള്ളായുടെ അവതാരമാണെന്നു പറയേണ്ടിവരും. പരശുരാമന്‍ കല്‍ക്കിക്ക് വേദം പറഞ്ഞുകൊടുക്കുന്നു. അള്ള മൊഹമ്മദിനു വേദം പറഞ്ഞു കൊടുക്കുന്നു. അപ്പോള്‍ പരശുരാമന്‍ അള്ളയുടെ അവതാരമാകണമല്ലോ. 

ചിന്തകനേപ്പോലുള്ള മുസ്ലിങ്ങളൊക്കെ കുറച്ചുനാളുകള്‍ക്ക് മുമ്പു "തെളിയിച്ചത്" ക്രൈസ്തവ സുവിശേഷങ്ങളില്‍ പറയുന്ന പരിശുദ്ധാത്മാവാണ്, മൊഹമ്മദായി അവതരിച്ചതെന്നാണ്. ഇപ്പോള്‍ അക്ബര്‍ പറയുന്നു, മഹാവിഷ്ണുവാണ്‌ മൊഹമ്മദായി അവതരിച്ചതെന്ന്. ഈ മുസ്ലിം പണ്ഡിതരൊക്കെ ഒരു തീരുമാനത്തിലെത്തിയിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് ചിരി അല്‍പ്പം കുറയ്ക്കാമായിരുന്നു. 

മുസ്ലിങ്ങള്‍ക്കങ്ങനെ ഒരു കുഴപ്പമുണ്ട്. മറ്റേതു മതത്തേപ്പറ്റി പഠിച്ചാലും അവരുടെ ദൈവങ്ങളൊക്കെ മൊഹമ്മദാണെന്നു തോന്നും. ചികിത്സയില്ലാത്ത അസുഖമെന്നു വേണമെങ്കില്‍ പറയാം. 

മൊഹമ്മദ് പ്രവാചകന്‍ ക്രിസ്ത്യാനികളുടെ ദൈവത്തെ പിടിച്ച് പ്രവാചകനാക്കി. അക്ബര്‍ പ്രവാചകന്‍ ഹിന്ദുക്കളുടെ ദൈവത്തെയും പിടിച്ച് പ്രവാചകനാക്കുക മാത്രമല്ല ചെയ്തത്, അത് മൊഹമ്മദാണെന്നു പറയുകയും ചെയ്യുന്നു. 

ഇതിലെ തമാശ ഹിന്ദുക്കള്‍ പറയുന്നത് കബയിലെ കല്ല്, ശിവലിംഗമാണെന്നും മൊഹമ്മദ് ശിവലിംഗം ആദ്യം ​ആരാധിച്ചിരുന്നു എന്നുമാണ്. 

മൊഹമ്മദ് പ്രവാചകന്‍ ക്രിസ്തുമതത്തെ സ്വന്തമാക്കി. അതു പോലെ അക്ബര്‍ പ്രവാചകന്‍ ഹിന്ദുമതത്തെയും സ്വന്തമാക്കുന്നു. ഇനിയും പല മതങ്ങളും അവര്‍ക്കൊക്കെ ദൈവങ്ങളുമുണ്ട്. അവരെയൊക്കെ ഓരോന്നായി സ്വന്തമാക്കാം. 

ഒരു തറ തമാശ കേട്ടിട്ടുണ്ട്. അച്ഛനാരെന്ന് അറിയാത്തവര്‍ അച്ഛനെ അന്വേഷിച്ച് അലയുമെന്ന്. മൊഹമ്മദ് മുതല്‍ അക്ബര്‍ വരെയുള്ളവരുടെ അലച്ചില്‍ കണ്ടിട്ടു മനസില്‍ വരുന്നത് ആ തമാശയാണ്. 

എന്റെ അഭിപ്രായത്തില്‍ അക്ബര്‍ ഹിന്ദുമതത്തിലും നിറുത്തരുത്. ലോകത്തുള്ള എല്ലാ മതങ്ങളും പഠിച്ച് അവിടെയൊക്കെ മൊഹമ്മദുണ്ടെന്നു തെളിയിക്കണം. എങ്കിലല്ലേ എല്ലാ ദൈവങ്ങളെയും പ്രവാചകന്‍മാരാക്കാന്‍ ആകൂ. ഇപ്പോള്‍ യഹൂദന്‍മാരും ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ മുസ്ലിങ്ങളായുള്ളു. നമുക്ക് എല്ലാവരെയും മുസ്ലിങ്ങളാക്കിയെടുക്കേണ്ടേ. 

ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തില്ലെങ്കിലും തിരുത്താത്ത വേദ പുസ്തക കാലത്ത് ഇവരൊക്കെ മുസ്ലിങ്ങളായിരുന്നു എന്നു പറയുമ്പോള്‍ കിട്ടുന്ന ഒരു പരമാനന്ദമുണ്ടല്ലോ. അത് അനുഭവിക്കാന്‍ ഒരു സുഖം തന്നെയില്ലേ? 

ഹിന്ദുമതത്തിലെ മുസ്ലിം പ്രവാചകന്‍മാര്‍. 

ഹിന്ദുമതത്തില്‍ മുസ്ലിം പ്രവാചകന്‍മാര്‍ ഉണ്ടായിരുന്നു എന്നതില്‍ അക്ബറിനു യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍. 

>>>>>"എല്ലാ സമുദായത്തിലേക്കും നാം ദൂതനെ അയച്ചിട്ടുണ്ട്'' 

എന്ന ദൈവിക സന്ദേശമനുസരിച്ച് ഭാരതത്തിന്റെ മണ്ണില്‍ പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ടാകണമല്ലോ. അപ്പോള്‍, ഇന്ത്യയില്‍ നിയുക്തരായ പ്രവാചകന്മാരെക്കുറിച്ച വിശ്വാസമായിരിക്കണം അവതാരസങ്കല്‍പ്പത്തിന് നിദാനമായതെന്ന് ന്യായമായും ഊഹിക്കാവുന്നതാണ്. അപ്പോള്‍, ഇന്ത്യയിലേക്കും പ്രവാചകന്മാര്‍ കടന്നുവന്നിരിക്കണം. അവരിലാരുടെയും പേര് ഖുര്‍ആന്‍ പറയുന്നില്ലെന്നത് നേരാണ്. ഒരു ലക്ഷത്തിലധികം പ്രവാചകന്മാരില്‍ ഇരുപ 

ത്തിയഞ്ചാളുകളുടെ പേര് മാത്രമെ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുള്ളൂ. "ചില ദൂത ന്മാരെക്കുറിച്ച് നാം താങ്കള്‍ക്ക് വിവരണംതന്നിട്ടുണ്ട്. ചില ദൂതന്മാരെക്കുറിച്ച് താങ്കള്‍ക്ക് നാം വിവരണംതന്നിട്ടില്ല'' എന്നാണ് ദൈവം വ്യക്തമാക്കുന്നത്. വെളിപ്പെടുത്തപ്പെടാത്ത പ്രവാചകന്മാരില്‍ ഭാരതീയ പ്രവാചകന്മാരുമുണ്ടായിരിക്കണം. 

ശ്രീമഹാദേവീ ഭാഗവതപ്രകാരംപരശുരാമനുശേഷം ശ്രീരാമനുമുമ്പായി വന്ന അവതാരമാണ്‌ വേദവ്യാസന്‍. വേദവുമായി ബന്ധപ്പെടുത്തിയാണ് വ്യാസന്‍ ആദ്യകാലം മുതല്‍ക്കുതന്നെ വ്യവഹരിക്കപ്പെടുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ വ്യാസന്‍ ഒരു പ്രവാചകനായിരിക്കാനുള്ള സാധ്യത കണ്ണുമടച്ച് തള്ളിക്കളയാനാവില്ല. 

മല്‍സ്യകൂര്‍മ്മ വരാഹ നരസിംഹാദികള്‍, ഇസ്ലാമിക വിശ്വാസപ്രകാരം പ്രവാചകന്മാരാകാന്‍ യാതൊരു സാധ്യതയുമില്ലാത്തവയാണ്.<<<< 

വേദവ്യാസന്‍ അവതാരമാണെന്നും പ്രവാചകനാണെന്നും പറഞ്ഞ അതേ അക്ബര്‍ തന്നെ പറയുന്നു. 

>>>എന്നാല്‍ വേദവ്യാസന്‍ എന്നത് ഒരു വ്യക്തിയല്ല. അതൊരു സ്ഥാനനാമം മാത്രമാണ്.<<< 

അക്ബര്‍ തുടരുന്നു. 

>>>>>>കിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെങ്കിലും ആരംഭിച്ച പുരാണരചന സമാപിക്കുന്നത് ക്രിസ്തുവിന് പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക്ശേഷമാണെന്നര്‍ത്ഥം. ഇത്രയുംകാലം 'വ്യാസന്‍' ജീവിച്ചിരുന്നുവെന്ന് ഊഹിക്കുക വയ്യ. അതുകൊണ്ടാണ്, ആധുനിക പണ്ഡിതന്മാര്‍ പുരാണങ്ങള്‍ക്കോരോന്നിനും പ്രത്യേക വ്യാസന്മാരാണെന്ന നിഗമനത്തിലെത്തിച്ചേരുന്നത്.. 

ശ‍ങ്കരാചാര്യര്‍, പോപ്പ്, പാത്രിയാര്‍ക്കീസ് തുടങ്ങിയവപോലെയുള്ള സ്ഥാനപ്പേര് മാത്രമാണ് കണ്വന്‍, വ്യാസന്‍എന്നിവയെന്നാണ് ഗുരുനിത്യ ചൈതന്യയതി പറയുന്നത്. വ്യാസന്‍എന്ന നാമത്തിന് സംവിധായകന്‍, പ്രസാധകന്‍ സമാഹരിച്ച വ്യക്തി തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടെന്നും വേദങ്ങള്‍ സമാഹരിച്ച വ്യക്തി വേദവ്യാസനും മഹാഭാരതം തുടങ്ങിയവ സമാഹരിച്ചവര്‍ വ്യത്യസ്ത വ്യാസന്മാരും ആകാനാണ് സാധ്യതയെന്നാണ് മാര്‍ഗരറ്റും ജെയിംസ് സ്റ്റെഡ്ലെഗും അഭിപ്രായപ്പെടുന്നത്.<<<<< 

വേദവ്യാസന്‍ വ്യക്തിയാണെന്നും വ്യക്തിയല്ലെന്നും മാറിമാറി പറയുന്ന അക്ബര്‍ മൊഹമദിന്റെ യഥാര്‍ത്ഥ അനുയായി തന്നെ. മൊഹമ്മദ് അലക്സാണ്ടര്‍ ചക്രവര്‍ത്തിയേയും പ്രവാചകനാക്കിയിരുന്നു. അക്ബര്‍ പ്രവാചകന്‍ വേദങ്ങള്‍ എഴുതിയ വേദവ്യാസനേയും പിടിച്ച് മുസ്ലിം പ്രവാചകനാക്കി. അങ്ങനെ 33 കോടി ഹിന്ദു ദൈവങ്ങളും മുസ്ലിം പ്രവാചകരായി. 

അക്ബറിന്റെ മറ്റ് ചില പ്രഖ്യാപനങ്ങള്‍ 

>>>>>ഇന്ത്യയില്‍ വന്ന മുഴുവന്‍ ധര്‍മ്മസംസ്ഥാപകരെയും അംഗീകരിക്കാനും അനുകരിക്കാനും മുസ്ലിംകള്‍ സന്നദ്ധരാണ്. വന്നത് ഇന്ത്യയിലായിപ്പോയിയെന്ന കാരണത്താല്‍ മാത്രം ഭാരതീയ പ്രവാചകന്മാരെ അവമതിക്കാന്‍ മുസ്ലിംകള്‍ക്കാവില്ല. ദൈവത്തിന്റെ പ്രവാചകന്മാര്‍ക്കിടയില്‍ നിന്ന് ചിലരെ മാത്രം തെരഞ്ഞെടുത്ത് വി 

ശ്വസിക്കുന്ന പ്രവണത അവിശ്വാസമാണെന്ന് പഠിപ്പിക്കപ്പെട്ടവരാണ് മുസ്ലിംകള്‍. സെമിറ്റിക് പ്രവാചകന്മാരെപ്പോലെതന്നെശ്രേഷ്ഠരായിരുന്നു ഭാരതീയ പ്രവാചകന്മാരുമെന്നാണ് മുസ്ലിംകള്‍വിശ്വസിക്കുന്നത്. <<<< 

ഇത്രയും പറഞ്ഞ അക്ബര്‍ തുടര്‍ന്നെഴുതുന്നു. 

>>>>രാമനും കൃഷ്ണനും പ്രവാചകന്മാരായിരിക്കാം;അല്ലായിരിക്കാം. രാമന്റെയും കൃഷ്ണന്റെയും ഉപദേശങ്ങളില്‍ പലതും അവയില്‍ ദൈവബോധനത്തിന്റെ സ്വാധീനമുണ്ടെന്ന നിഗമനത്തിലെത്താനാണ് പ്രേരിപ്പിക്കുന്നത്. പക്ഷേ, അവരെ അനുകരിക്കാന്‍ അവരെക്കുറിച്ച വ്യക്തവും സ്ഖലിതരഹിതവുമായ രേഖകളെവിടെ? ഇന്ന് നിലനില്‍ക്കുന്ന ഇതിഹാസങ്ങളോ പുരാണങ്ങളോ വരച്ചുകാണിക്കുന്ന രാമനെയും കൃഷ്ണനെയും അനുകരിക്കാന്‍ ആര്‍ക്കാണ് കഴിയുക?<<<<< 

കുര്‍ആനും ഹദീസും വരച്ചു കണിക്കുന്ന ക്രൂരനും അധികാര ദാഹിയും സ്ത്രീലമ്പടനുമായ മൊഹമ്മദിനെ അനുകരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മുസ്ലിങ്ങള്‍ക്ക് രാമനെ അനുകരിക്കാന്‍ പ്രയാസം എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. 

മൊഹമ്മദ് എന്ന രാക്ഷസന്‍. 

ഭവിഷ്യപുരാണത്തിലെ ഒരു പരാമര്‍ശത്തെ അക്ബര്‍ വ്യാഖ്യാനിക്കുന്നതിങ്ങനെ. 

>>>>മഹാമദ് എന്ന വിശ്വാചാര്യന്‍:- 

ഭാവിയെക്കുറിച്ച പ്രവചനങ്ങളടക്കിയ പുരാണമാണ് ഭവിഷ്യല്‍ പുരാണം. ഈ പുരാണത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച വ്യക്തമായ ചില പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഭവിഷ്യല്‍പുരാണം പ്രതിസര്‍ഗ്ഗ പര്‍വ്വത്തില്‍ പറയുന്നത് നോക്കുക: "അപ്പോള്‍ മഹാമദ് എന്ന പേരില്‍ വിദേശിയായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപെടും''. ഈ സൂക്തത്തില്‍ 'മഹാമദ്' എന്ന് പേരെടുത്ത് തന്നെ പ്രസ്താവിച്ചതില്‍നിന്നും മുഹമ്മദ് നബിയെക്കുറിച്ചുതന്നെയാണ് ഈ പ്രവചനങ്ങള്‍ എന്ന് സുതരാം വ്യക്തമാകുന്നു. 

ഭവിഷ്യല്‍ പുരാണം തുടരുന്നു. "ദൈവദൂത സദൃശനായ ഈമരുഭൂനിവാസിയെ രാജാവ് ഗംഗാജലത്തിലും മറ്റ് അഞ്ചുതരം ശുദ്ധീകരണ ജല (പഞ്ചഗവ്യം)ങ്ങളിലും സ്നാനം ചെയ്യിച്ച് ഭക്തിവിശ്വാസസമന്വിതം പൂജിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കും. 'അല്ലയോ മനുഷ്യവര്‍ഗ്ഗത്തിന്റെ അഭിമാനസ്തംഭമായി പിറന്ന മഹാനുഭവാ! ദുഷ്ടനിഗ്രഹത്തിനുള്ള ദിവ്യശക്തിയുടെ മാഹാത്മ്യത്താല്‍ ശത്രുപീഡകളില്‍നിന്നും രക്ഷപ്രാപിച്ചു പരാശക്തിയുടെ പ്രത്യക്ഷലക്ഷണമായി പരിലസിക്കുന്ന പുണ്യാത്മാവേ! അങ്ങയുടെ പാദചരണങ്ങളില്‍ അടിപണിയുന്ന ഈയുള്ളവനെ അങ്ങുന്ന് ഒരു അടിമയായിസ്വീകരിച്ചനുഗ്രഹിച്ചാലും''. 

വരാനിരിക്കുന്ന പ്രവാചകന്റെ അനുയായികളുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും സാംസ്ക്കാരിക ചിഹ്നങ്ങളെക്കുറിച്ചുപോലും ഭവിഷ്യല്‍പുരാണം വിവരിക്കുന്നു: 'അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളായിരിക്കും. പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റ് മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. ശുദ്ധിചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുതിനുപകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലവനന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാഗം എന്നില്‍നിന്നായിരിക്കും''. 

ഈ സൂക്തങ്ങളിലൂടെ ഭവിഷ്യല്‍പുരാണ കര്‍ത്താവായ വ്യാസമുനി മുഹമ്മദി(സ)ന്റെ ആഗമനംതന്നെയാണ് പ്രവചിച്ചിട്ടുള്ളതെന്ന് വിശദീകരണമില്ലാതെന്നെ മനസ്സിലാക്കാം.<<<< 

പുസ്തകത്തിന്റെ മറ്റൊരിടത്ത് അക്ബര്‍ പറയുന്നു. 

>>>>>സെമിറ്റിക് മതങ്ങള്‍ പിശാചുക്കള്‍ എന്നോ സാത്താന്മാര്‍ എന്നോ പറയുമ്പോള്‍ ഉള്ള വിവക്ഷ തന്നെയാണ്ആര്യമതം അസുരന്മാരെന്നും രാക്ഷസന്മാരെന്നും പറയുമ്പോഴുമുള്ളത്.<<<<< 

ഭവിഷ്യപുരാണത്തിലെ ഇതേ സൂക്തങ്ങളേക്കുറിച്ച് ഹൈന്ദവ ആചാര്യന്‍മാരുടെ അഭിപ്രായം നോക്കാം. 

Bhavisya Purana and the Prophet Mohammed by Sripad Suhotra Maharaja 

Some five hundred years after the time of Salivahan Maharaja, a king in his family line named Bhoja Raja crossed the Sindhu river into Gandhara (Afghanistan) and other westward lands. Bhavisya Purana states that while he was in this western region, Bhoja Raja worshiped a Sivalinga situated in the desert. 

nripascaiva mahaadevam marusthalanivaasinam 
gangaajalaishca sasnaapya pancagavyasamanvitaih 
candanaadibhirabhyarcya tushtaava manasaa harim 

He offered that linga Ganges water, pancagavya and sandalwood pulp. 
etasminnantare mleccha aacaaryayena samanvitam 
mahaamad iti khyaatah shishya shaakhaa samanvitah 

At that time a mleccha acarya, famous by the name Mahamad (Mohammad), dwelt there accompanied by his followers. 

Mohammad secretly came to meet Bhoja Raja, as the Bhavisya Purana now describes. It appears that this meeting took place before Mohammed had achieved prominence in Arabia. 
raatrau sa devaruupashca bahumaayavishaaradah 
paishaacam dehamaasthaaya bhojaraajam hi soabravit 
At night, he (Mohammad) of angelic disposition, this shrewd man in the guise of a Pishacha [a desert spirit or jinn], spoke to Bhoja Raja. 
aaryayadharmohi te raajansarvadharmottamah smritah 
iishaagyayaa karishyaami paishaaca dharma daarunam 
O Raja! Your Arya Dharma has been considered to be the best of all religions, but according to the commandments of the Supreme Controler, I shall enforce the strong creed of the Pishachas. 
lingacchedii shikhaahinah shmashrudhaari sa dushakah 
uccaalaapii sarva bhakshi bhavishyati jano mama 

My followers will see to it that men are circumcised and that they wear no shikha on their heads. Instead they will wear beards and behave against brahminical principles. They will call out loudly in their prayers. They will eat all things. 
binaa kaala caa pashavaasteshaaam bhakshyaa mataa mama 
naimusaleva samskaarah kushariva bhavishyati 

According to my teachings, they will eat all animals except swine. They will not seek purification by sitting on Kusha grass, rather their purification will come by warfare. (Musal). 

tasmaanmusalavanto hi jaatayo dharmadushakaah 
iti paishaaca dharmashca bhavishyati maya krutah 

They shall be known as Musal because of their battles with irreligious nations, and I shall be known as the originator of this pisaca-dharma. 

മഹാമദ എന്ന രാക്ഷസന്റെ പൂര്‍വ്വ ചരിത്രത്തേക്കുറിച്ച് ഭവിഷ്യപുരാണം പറയുന്നത് ഇപ്രകാരം. 





Translation. 

Shri Suta Gosvami said: In the dynasty of king Shalivahana, there were ten kings who went to the heavenly planets after ruling for over 500 years. Then gradually the morality declined on the earth. At that time Bhojaraja was the tenth of the kings on the earth. When he saw that the moral law of conduct was declining he went to conquer all the directions of his country with ten-thousand soldiers commanded by Kalidasa. He crossed the river Sindhu and conquered over the gandharas, mlecchas, shakas, kasmiris, naravas and sathas. He punished them and collected a large ammount of wealth. Then the king went along with Mahamada , the preceptor of mleccha-dharma, and his followers to the great god, Lord Shiva, situated in the desert. He bathed Lord Shiva with Ganges water and worshipped him in his mind with pancagavya (milk, ghee, yoghurt, cow dung, and cow urine) and sandalwood paste, etc. After he offered some prayers and pleased him. 

Suta Goswami said: After hearing the king’s prayers, Lord Shiva said: O king Bhojaraja, you should go to the place called Mahakakshvara, that land is called Vahika and now is being contaminated by the mlecchas. In that terrible country there no longer exists dharma. There was a mystic demon named Tripura(Tripurasura), whom I have already burnt to ashes, he has come again by the order of Bali. He has no origin but he achieved a benediction from me. His name is Mahamada and his deeds are like that of a ghost. Therefore, O king, you should not go to this land of the evil ghost. By my mercy your intelligence will be purified. Hearing this the king came back to his country and Mahamada came with them to the bank of the river Sindhu. He was expert in expanding illusion, so he said to the king very pleasingly: O great king, your god has become my servant. Just see, as he eats my remnants, so I will show you. The king became surprised when he saw this just before them. Then in anger Kalidasa rebuked Mahamada “O rascal, you have created an illusion to bewilder the king, I will kill you, you are the lowest..." 

ത്രിപുരാസുരന്‍ എന്ന രാക്ഷസന്റെ പുനര്‍ജ്ജന്മമായ മഹാമദ ഒരു മായാജാലക്കാരനായിരുന്നു എന്നാണ്, ഭവിഷ്യപുരാണം പറയുന്നത്. മൊഹമ്മദ് മഹാമദ ആണെന്നാണ്‌, മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. അതിന്റെ അര്‍ത്ഥം മൊഹമ്മദും ഒരു രാക്ഷസനായിരുന്നു എന്നും. അക്ബറിന്റെ വാക്കുകള്‍ കടമെടുത്താല്‍ സെമിറ്റിക് മതങ്ങളിലെ‍ പിശാചുക്കള്‍ എന്നോ സാത്താന്മാര്‍ എന്നോ പറയുന്ന ദുഷ്ട ശക്തിയായിരുന്നു മൊഹമ്മദ് എന്ന്. 

മൊഹമ്മദ് മായാജാലക്കാരനായിരുന്നു എന്ന് കുര്‍ആന്‍ പറയുന്നില്ല. പക്ഷെ മൊഹമ്മദിന്റെ ദൈവം അള്ളാ ഒരു മായാജാലക്കാരനായിരുന്നു എന്ന് കുര്‍ആന്‍ പറയുന്നുണ്ട്. 

മഹാമദ എന്ന പദം മൊഹമ്മദാണെന്നാണ്‌ അക്ബര്‍ പറയുന്നത്. മഹാമദ എന്ന പദത്തോട് കൂടുതല്‍ സാമ്യമുള്ളതാണ്‌ മഹാത്മാ എന്ന പദം. അക്ബറിന്റെ തോന്നലുകള്‍ വച്ച് മഹാത്മാ ഗാന്ധി മൊഹമ്മദിന്റെ പുനര്‍ജ്ജന്മമാണെനു പറയാത്തത് മഹാഭാഗ്യം. മൊഹമ്മദ് ഒരസുരന്റെ പുനര്‍ജ്ജന്മാണെങ്കില്‍ ഇങ്ങനെയും വേണമെങ്കില്‍ വ്യാഖ്യാനിക്കാം. 

അക്ബര്‍ ഹിന്ദു വേദ പുസ്തകങ്ങളേക്കുറിച്ച് പഠിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നില്ല. മറ്റ് പലരും എഴുതിയ വിമര്‍ശനങ്ങളും ആസ്വാദനങ്ങളും പകര്‍ത്തി വച്ച് ഒരു പഠനമെന്ന നിലയില്‍ അവതരിപ്പിക്കുന്നു. 

ശ്രീകൃഷ്ണന്‍ മുസ്ലിം പ്രവാചകനായിരുന്നു എന്ന് അഹമ്മദീയ മുസ്ലിങ്ങളുടെ പ്രവാചകന്‍ മിര്സ ഗുലാം അഹ്മ്മദ്.പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തോടത് അള്ളാ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

അഹമ്മദീയ മുസ്ലിം പണ്ഡിതനായിരുന്ന മൌലാനാ അബ്ദുള്‍ ഹക് വിദ്യാര്‍ത്ഥി 1936 ല്‍ എഴുതിയ Mohammad in World Scriptures എന്ന പുസ്തകത്തില്‍ മിഴ്സ ഗുലാം അഹമ്മദിന്റെ അഭിപ്രായം തെളിയിക്കാന്‍ ഒരു ശ്രമം നടത്തുന്നുമുണ്ട്. 


Zakir Naik ന്റെ Prophet Muhammad (pbuh) in Hindu Scriptures എന്ന ലേഖനം മൌലാന അബ്ദുള്‍ ഹക് വിദ്യാര്‍ത്ഥിയുടെ പുസ്തകം പകര്‍ത്തിയതാണ്. ഇത് രണ്ടും താരതമ്യം ചെയ്യുന്ന ഒരു ലേഖനം അഹമ്മദിയ വെബ് സൈറ്റില് വായിക്കാം. മൌലാന സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയാണ്. അദ്ദേഹം ഹിന്ദു വേദങ്ങള്‍ വായിച്ചിട്ടാണ്, അതിലെ പലതും വളച്ചൊടിച്ച് ഈ വേദങ്ങളിലൊക്കെ മൊഹമ്മദിനേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട് എന്നെഴുതിയതും. അക്ബറും ഈ മൌലാന എഴുതിയ പുസ്തകം പകര്‍ത്തി വച്ചിരിക്കുന്നു. അതിനെ ചില മുസ്ലിങ്ങള്‍ പഠനമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. 

അക്ബര്‍ നടത്തിയ പഠനത്തിന്റെ ലക്ഷ്യം ​അദ്ദേഹം നടത്തിയ നിഗമനങ്ങളില്‍ നിന്നും മനസിലാക്കാം. അസംഘ്യം മുസ്ലിങ്ങള്‍ തോറയും ബൈബിളും പഠിക്കുന്നതിന്റെ ലക്ഷ്യമാണ്, അക്ബര്‍ വേദങ്ങള്‍ പഠിച്ചതിന്റെയും ലക്ഷ്യം. 

വേദങ്ങള്‍ വായിച്ച ഒരു ഹിന്ദുവിനും സഹസ്രാബ്ദങ്ങളായി തോന്നാത്ത അസംബന്ധങ്ങള്‍ നിഗമന രൂപത്തില്‍ അവരിപ്പിക്കുക. തോറയും സുവിശേഷങ്ങളും വായിച്ചു പഠിച്ചപ്പോഴൊന്നും ഒരു യഹൂദനും ക്രിസ്ത്യാനിക്കും തോന്നാത്ത അസംബന്ധങ്ങളല്ലേ അള്ളാ ഇറക്കി എന്നു പറഞ്ഞ് മൊഹമ്മദ് അവതരിപ്പിച്ചത്? അതേ പാത ഇപ്പോഴും മിക്ക മുസ്ലിങ്ങളും തുടരുന്നു. മൊഹമ്മദ് പ്രവചകന്‍ കൈ വച്ചത് തോറയിലും ബൈബിളിലും ആയിരുന്നു. അക്ബര്‍ പ്രവാചകന്‍ കൈ വച്ചത് വേദങ്ങളിലും. അതേയുള്ളു. ഇനി പാഴ്‌സികളുടെ വേദ പുസ്തകത്തില്‍ കൈയിട്ട് വാരി ഇതുപോലെ മറ്റ് ചില അസംബന്ധങ്ങള്‍ ചികഞ്ഞെടുത്ത് ഒരു പഠന നിഗമനം അവതരിപ്പിക്കാം. അവിടെയും കാണും മൊഹമ്മദിന്റെ മറ്റൊരു മുഖം. അവെസ്തയിലെഅഹൂര, ഹിന്ദു വേദ പുസ്തകത്തിലെ അസുരന്‍ ആണെന്നു പറയപ്പെടുന്നു. ത്രിപുരാസുരന്‍ മൊഹമ്മദാണെന്ന് തീരുമാനിച്ച സ്ഥിതിക്ക് ഇതിനും നല്ല സ്കോപ്പുണ്ട്. 

ഹിന്ദുക്കളിലെ ഏക ദൈവ വിശ്വാസം. 

വേദ കാലത്തെ ഹിന്ദുക്കള്‍ ഏക ദൈവ വിശ്വസികളായിരുന്നു എന്ന് അക്ബര്‍ നിരീക്ഷിക്കുന്നു. 

>>>>ഏകദൈവ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രമാണ് വേദങ്ങളിലും ഉപനിഷത്തുകളിലും നമുക്ക് കാണാന്‍ കഴിയുന്നത്. അവ പുരാണങ്ങളിലെത്തുമ്പോഴേക്ക് ബഹുദൈവാരാധനയുടെ ഏറ്റവും മൂര്‍ത്തമായ രൂപമാണ് ദൃശ്യമാകുന്നത്. 

പ്രൊഫസര്‍ ലിയോപോള്‍ഡ് പോണ്‍ചറോഡറും ആന്റിലിംഗുമെല്ലാം നടത്തിയ പഠനങ്ങളും ആദ്യകാല ഭാരതീയര്‍ ഏകദൈവവിശ്വാസികളാണെന്നാണ് വ്യക്തമാക്കുന്നത്.ഹിന്ദുമതഗ്രന്ഥങ്ങളെന്ന് വ്യവഹരിക്കപ്പെടുന്ന പുസ്തകങ്ങള്‍ബഹുദൈവാരാധനയെ പ്രത്യക്ഷമോ പരോക്ഷമോ ആയി അംഗീകരിക്കുന്നുവെന്നത് നേരാണ്. പക്ഷേ, അവയുടെ രചനക്ക മുമ്പ് സമൂഹത്തിലുണ്ടായിരുന്ന ഏകദൈവവിശ്വാസം ഈ ഗ്രന്ഥങ്ങളില്‍ സ്വാധീനം ചെലുത്തിയതായി കാണാന്‍ കഴിയും. വേദങ്ങളിലും ഉപനിഷത്തുകളിലും മറ്റുമുള്ള ബഹുദേവതാസങ്കല്‍പ്പങ്ങളും അവയുടെ ഗുണഗണവര്‍ണ്ണനകളും ഒഴിച്ചുനിര്‍ത്തിയാല്‍ ശുദ്ധമായ ഏകദൈവവിശ്വാസത്തിന്റെ സുന്ദരമായ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്.<<<< 

വേദങ്ങളിലും ഉപനിഷത്തുകളിമുള്ള ചില സങ്കല്‍പ്പങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ശുദ്ധമായ ഏകദൈവവിശ്വാസത്തിന്റെ സുന്ദരമായ ചിത്രം കാണുന്ന അക്ബറിനും മറ്റ് മുസ്ലിങ്ങള്‍ക്കും ക്രിസ്തീയ വിശ്വാസത്തിലെ ചില സങ്കല്‍പ്പങ്ങളെ ഒഴിച്ചു നിറുത്തി അവരും ഏക ദൈവ വിശ്വാസികളാണെന്നു പറയാനുള്ള വിവേകമില്ല. അവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് മണ്ടത്തരമായിരിക്കും. 

അറബി ഗോത്രങ്ങളൊക്കെ അബ്രഹാമിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും അവര്‍ ഏക ദൈവ വിശ്വാസത്തില്‍ നിന്നും അകന്നു പോയതാണെന്നും മൊഹമ്മദ് പറഞ്ഞതിന്റെ ഉദ്ദേശ്യം യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ദൈവത്തെ സ്വന്തമാക്കാനുള്ള ഒരടവായിരുന്നു. മൊഹമ്മദ് നടത്തിയ അതേ കണ്ടുപിടുത്തമാണ്, അക്ബര്‍ നടത്തുന്നതും. ഇത് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത സംഗതിയും. ഖുറൈഷികള്‍ ബഹുദൈവ വിശ്വാസികളായിരുന്നു. എല്ലാ പുരാതന സമൂഹങ്ങളും പോലെ. യഹൂദരുടേയും ക്രിസ്ത്യാനികളുടെയും പൈതൃകം സ്വന്തമാക്കാന്‍ മൊഹമ്മദ് പറഞ്ഞ ഒരു നുണയായിരുന്നു അത്. അക്ബര്‍ കരുതുമ്പോലെ ഹിന്ദു മതം ഒരു പ്രത്യേക വിശ്വാസത്തെ അടിച്ചേല്‍പ്പിക്കുന്ന മതമല്ല. ഒരു മതം എന്നതിലുപരി പല തത്വങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും സങ്കലനമാണത്. അതുകൊണ്ടുതന്നെ അതില്‍ ഏക ദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും നിരീശ്വരത്വവും ഒക്കെ സമ്മേളിക്കുന്നു. ഇതുപോലെ എല്ലാ തരം വിശ്വാസങ്ങളും സ്വാംശികരിക്കപ്പെട്ട ഹിന്ദു സംഹിതയില്‍ നിന്നും തനിക്കു സ്വീകാര്യമായ ചിലതു മാത്രം തപ്പിപ്പിടിച്ചെടുത്ത്, അതായിരുന്നു ഹിന്ദു മതത്തിന്റെ ആരംഭ സ്വത്വം എന്നൊക്കെ പറയുന്നത് വിവരക്കേടിന്റെ പരകോടിയാണെന്നു പറയാം. അതിനെ ആരും പഠനം എന്നു വിളിക്കില്ല. വളച്ചൊടിക്കല്‍ എന്നു മാത്രമേ ഞാന്‍ പറയൂ. 

വാല്‍ക്കഷണം. 

ഹിന്ദു ദൈവങ്ങളായ രാമനേക്കുറിച്ചും കൃഷ്ണനേക്കുറിച്ചും അക്ബര്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ. 

>>>>മദ്യത്തിലും മദിരാക്ഷിയിലും തല്‍പ്പരനായ ഒരു അവതാരത്തിന്റെ ചിത്രമാണ് വാല്‍മീകി രാമായണം നമുക്ക് വരച്ചുകാണിച്ച് തരുന്നത്. 

അതുപോലെതന്നെ, ശ്രീകൃഷ്ണന്‍ തന്റെ വിവാഹങ്ങള്‍ക്കുവേണ്ടി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് പറഞ്ഞുകൂടാ. ഇവയൊന്നും തന്നെ ഒരു ധര്‍മ്മസംസ്ഥാപകനിലെന്നല്ല, ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരനില്‍പോലും കാണാന്‍ പാടില്ലാത്തതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.<<<< 

ഇതേ അളവുകോല്‍ ഉപയോഗിച്ച് ആര്‍ക്കും മൊഹമ്മദ് എന്ന മുസ്ലിം പ്രവാചകനേയും അളക്കാം. നബീസ് എന്ന മദ്യം കുടിച്ചിരുന്ന മൊഹമ്മദ് മദ്യത്തിനടിമയായിരുന്നു എന്നു ചിത്രീകരിക്കുന്നതിനപ്പുറമുള്ള ഒരു ചിത്രവും വാത്മീകി രാമായണം രാമനേക്കുറിച്ചും വരയ്ക്കുന്നില്ല. 

15 വിവാഹം കഴിക്കുകയും അസംഘ്യം അടിമസ്ത്രീകളെ ഹാരത്തില്‍ പാര്‌പ്പിച്ച് അനുഭവിക്കുകയും ചെയ്തു മൊഹമ്മദ്. സന്തത സഹചാരിയും വിശ്വസ്ത സ്നേഹിതനുമായിരുന്ന അബൂ ബേക്കറിന്റെ 6 വയസുള്ള കുട്ടിയെ വരെ അദ്ദേഹം വിവാഹം കഴിച്ചു. ജനിച്ചപ്പോള്‍ മുതല്‍ എടുത്തു ലാളിച്ചിരുന്ന ഈ പിഞ്ചു കുട്ടിയെ കാമാതുര മനസോടെ നോക്കാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അത്ര സ്ത്രീലമ്പടത്തം എങ്ങനെ വലിച്ചുനീട്ടിയാലും രാമനില്‍ ആരോപിക്കാനാകില്ല. 

ഐഷയെ വിവാഹം കഴിക്കാന്‍ സ്വപ്നത്തില്‍ അള്ളാ ആ കുട്ടിയുടെ മുഖം കാണിച്ചു എന്ന ഒരു കള്ളം പറഞ്ഞു മൊഹമ്മദ്. മകന്റെ ഭാര്യ സയനബിന്റെ നഗ്നത കണ്ടു മോഹിച്ച് അവരെ വിവാഹം കഴിക്കാന്‍ അള്ള ഒരായത്തിറക്കി എന്ന മറ്റൊരു കള്ളവും പറഞ്ഞു ഈ പ്രവാചകന്‍. ഈ വിവാഹങ്ങള്‍ക്കുവേണ്ടി മൊഹമ്മദ് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ പറയും. എന്നിട്ട് അകബ്റിനേപ്പൊലുള്ളവര്‍ ശ്രീകൃഷ്ണന്റെ വിവാഹങ്ങളുടെ ഇല്ലാത്ത നാനാര്‍ത്ഥങ്ങള്‍ തേടിപ്പോകും. 

മുസ്ലിങ്ങളുടെ നിതാന്ത മുഖം മൂടി എന്നിതിനെ ഞാന്‍ വിളിക്കും.

2 comments:

Anonymous said...

വളരെ നല്ലതും സഭ്യവുമായ വിവരണം. നന്ദി. (By Shibu)

Anonymous said...

നന്നായിട്ടുണ്ട്...
സത്യത്തിൽ ബൈബിൾ ഉണ്ടായത് എന്നാണ് എന്നും, ഖുർ ആൺ എഴുതപ്പെട്ടത് എന്നാണെന്നും അന്ന്വേഷിച്ചാൽ തീരാവുന്ന കൺഫ്യൂഷനെ ഇക്കാര്യത്തിലുള്ളൂ എന്നാണ് എന്റെ അഭിപ്രായം