03/11/2013

യേശു ക്രിസ്തു വിവാഹിതനോ?

അതെ എന്ന് പുരാരേഖ

യേശു ക്രിസ്തു വിവാഹിതനായിരുന്നെന്നു സൂചിപ്പിക്കുന്ന പുരാരേഖ കിട്ടിയതായി ക്രൈസ്തവ ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തുന്ന പ്രശസ്ത പണ്ഡിത വെളിപ്പെടുത്തി.

നാലാം നൂറ്റാണ്ടിലെഴുതപ്പെട്ട ഒരു പാപ്പിറസ് താളില്‍, 'യേശു അവരോട് പറഞ്ഞു, എന്റെ ഭാര്യ..' എന്നാണെഴുതിയതെന്നു സ്ഥിരീകരിച്ചതായി ഹാര്‍വാഡിലെ ദൈവശാസ്ത്ര പ്രൊഫസര്‍ കരേന്‍ കിങ് പറയുന്നു.

കടലാസു കണ്ടുപിടിക്കുന്നതിനു മുമ്പ് എഴുതാനുപയോഗിച്ചിരുന്ന വസ്തുവാണ് പാപ്പിറസ് ചെടിയുടെ ഇല ചതച്ചുണ്ടാക്കിയ താളുകള്‍.

പുരാതന ഈജിപ്തിലെ കോപ്റ്റിക് ലിപിയില്‍ എഴുതിയ എട്ടു വരികള്‍ മാത്രമുള്ള പാപ്പിറസ് താളാണ് റോമില്‍ നടന്ന ഒരു സമ്മേളനത്തിനിടെ കരേന്‍ കിങ് ചൊവ്വാഴ്ച ലോകത്തിനു കാണിച്ചുകൊടുത്തത്. ഇതു മാത്രംവെച്ച് യേശുക്രിസ്തു വിവാഹിതനാണെന്നു സ്ഥാപിക്കാന്‍ പറ്റില്ലെങ്കിലും വിശ്വാസികള്‍ക്കിടയില്‍ പുതിയൊരു സംവാദത്തിന് ഇത് വഴിതുറക്കും.

യേശുക്രിസ്തു വിവാഹിതനായിരുന്നില്ലെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്.

ക്രൈസ്തവ പുരോഹിതര്‍ ബ്രഹ്മചര്യം പാലിക്കണമെന്നും സ്ത്രീകള്‍ക്കു പൗരോഹിത്യം പാടില്ലെന്നുമുള്ള നിബന്ധനകള്‍ ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ യേശു വിവാഹിതനായിരുന്നോ എന്ന കാര്യത്തില്‍ ആദ്യകാലത്ത് വിശ്വാസികള്‍ക്കിടയില്‍ത്തന്നെ സംശയങ്ങള്‍ നിലനിന്നിരുന്നെന്ന് കരേന്‍ കിങ് പറയുന്നു. മഗ്ദലനമറിയം യേശുവിന്റെ ഭാര്യയായിരുന്നിരിക്കാം എന്നാണ് സൂചനയെന്നും അവര്‍ പറഞ്ഞു.

നിറംമങ്ങിയ പാപ്പിറസ് താളിന് ഒരു വിസിറ്റിങ് കാര്‍ഡിന്റെ വലിപ്പമേയുള്ളൂ. ഇതിന്റെ പഴക്കം ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പുരാലിപി വിദഗ്ധരാണ് അതിലെഴുതിയത് വായിച്ചത്. മഗ്ദലന മറിയം തന്റെ ശിഷ്യയാകാന്‍ യോഗ്യയാണെന്ന് യേശു പറഞ്ഞതായി ഈ രേഖയിലുണ്ട്. യേശുവിന്റെ ശിഷ്യവൃന്ദത്തില്‍ സ്ത്രീകളാരും ഇല്ലായിരുന്നെന്ന വിശ്വാസത്തെ അതു ചോദ്യം ചെയ്യുന്നു.

മഗ്ദലന മറിയം യേശുവിന്റെ ഭാര്യയും ശിഷ്യയുമായിരുന്നെന്ന് നേരത്തേ ഗവേഷകരും വാദിച്ചിട്ടുണ്ട്.

അടുത്തയിടെയിറങ്ങിയ ഡാവിഞ്ചി കോഡ് എന്ന ജനപ്രിയ നോവലിന്റെ കേന്ദ്രപ്രമേയം തന്നെ അതായിരുന്നു. സഭാനേതൃത്വം ഈ വാദങ്ങളെ തള്ളുകയാണ് ചെയ്തത്.

ഒരു പാപ്പിറസ് താളിലെ കുറിപ്പ് ഒന്നിനും തെളിവാകുന്നില്ലെന്നാണ് ടെനസിയിലെ ഗവേഷകനും പുരോഹിതനുമായ ജിം വെസ്റ്റ് പുതിയ കണ്ടെത്തലിനെക്കുറിച്ചു പറഞ്ഞത്.കരേനും ഇതു ശരിവെക്കുന്നു. എന്നാല്‍ ക്രിസ്തു വിവാഹിതനായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ നാലാം നൂറ്റാണ്ടിലുണ്ടായിരുന്നു എന്നതിനു തെളിവാണിതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഒരാളുടെ സ്വകാര്യ ശേഖരത്തില്‍നിന്നാണ് ഈ പാപ്പിറസ് താള്‍ ലഭിച്ചത്.

കടപ്പാട് : മാതൃഭൂമി

Photo: യേശു ക്രിസ്തു വിവാഹിതനോ?

==================================
http://www.mathrubhumi.com/story.php?id=303382
=================================

Like>>> Panchajanyam

No comments: