22/11/2013

നിസ്വാർത്ഥ സേവനത്തിന്റെ 40 വർഷം

തിരുവനന്തപുരം: അന്നദാനം മഹാദാനമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എല്ലാ ദിവസവും അത് നടത്തുന്നവർ കുറവാണ്. നാല്പ്പത് വർഷമായി മുടക്കം കൂടാതെ ഈ പുണ്യപ്രവർത്തി ചെയ്ത് വ്യത്യസ്ഥനാവുകയാണ് അൻപത്തഞ്ചുകാരനായ സുഗതൻ എന്ന സുഗതൻ സ്വാമി.
സുഗതൻ സ്വാമിയുടെ വീടിനു മുന്നിലേക്ക് വിശന്നു വരുന്ന ആരും നിരാശരായി മടങ്ങേണ്ടി വരില്ല. വയറു നിറയെ കഞ്ഞിയും പയറും ലഭിക്കും. സുഗതന്റെ ദാനധർമ്മങ്ങൾ കണ്ട് നാട്ടുകാർ ബഹുമാനപൂർവം ഇദ്ദേഹത്തെ സുഗതൻസ്വാമി എന്ന് വിളിക്കുകയായിരുന്നു.
പേരൂർക്കടവഴയില റോഡിന്റെ ഇടതുവശത്തായാണ് സുഗതൻ സ്വാമി നാല്പ്പത് വർഷമായി വിശക്കുന്നവർക്കും ആശ്രയമില്ലാത്തവർക്കും ഭിക്ഷക്കാർക്കും മോരും കഞ്ഞിയും പയറും സൗജന്യമായി നൽകുന്നത്.
വർഷങ്ങൾക്ക് മുമ്പ് അരശുമരം നിൽക്കുന്ന കാവിനടുത്ത് ഒരു ഭിക്ഷക്കാരൻ വിശപ്പടക്കാനാവാതെ ദൈവത്തെ വിളിച്ച് മണ്ണ് വാരി തിന്നുന്നത് സുഗതൻ കണ്ടു. ഇതിനു ശേഷമാണ് പാവങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകാൻ തീരുമാനിച്ചത്. സുഗതന്റെ അപ്പൂപ്പനായ കൊച്ചുരാമൻ വൈദ്യർ വഴിയാത്രക്കാർക്ക് കുടിവെള്ളം നൽകിയിരുന്നു. ഇത് കണ്ട് വളർന്ന സുഗതനും ഇതേ വഴി പിൻതുടർന്നു. ആദ്യം രാമച്ചവെള്ളമാണ് കൊടുത്തിരുന്നത് തുടർന്ന് മോരുംവെള്ളവും കഞ്ഞിയും വാഴപ്പഴവും കൊടുത്തു തുടങ്ങി.
രണ്ട് സെന്റ് സ്ഥലവും വീടുമാണ് ഈ മനുഷ്യസ്നേഹിയുടെ ആകെയുള്ള സമ്പാദ്യം. മുൻപുണ്ടായിരുന്ന വസ്തുവിലേറെയും റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നഷ്ടപ്പെട്ടു. കൂലിപ്പണിക്കാരനായിരുന്ന സുഗതന് ഇപ്പോൾ വരുമാനമൊന്നുമില്ല. സ്വന്തമായുണ്ടായിരുന്ന നാലു പശുക്കളെ എട്ടു വർഷം മുൻപ് വിറ്റു. മുമ്പ് അവയുടെ പാലായിരുന്നു മോരുംവെള്ളം തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൽ കവർപാൽ വാങ്ങിയാണ് ഉപയോഗിക്കുന്നത്. മോരും കഞ്ഞിയും കഴിക്കാനായി വരുന്നവർ വല്ലപ്പോഴും സ്നേഹപൂർവം നൽകുന്ന തുച്ഛമായ പണം കൊണ്ടാണ് ചെലവുകൾ നടക്കുന്നത്.
പ്രതിദിനം അൻപതോളം പേർ ഇവിടെ എത്താറുള്ളതായി സുഗതൻസ്വാമി പറയുന്നു. പാവപ്പെട്ടവർക്കു മാത്രമല്ല, വിശന്നെത്തുന്ന പക്ഷിമൃഗാദികൾക്കും ഈ സാധു അന്നമൂട്ടാറുണ്ട്. ചെറിയ പാത്രങ്ങളിൽ കഞ്ഞിനിറച്ച് പക്ഷികളെ കാത്തിരിക്കുന്ന പതിവ് സുഗതൻ തെറ്റിക്കാറില്ല. സുഗതന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഭാര്യ ശകുന്തളയുടെ പിന്തുണയുണ്ട്.
റോഡിലേക്ക് നീട്ടിയിട്ട ചാരുകസേരയിൽ ഏതു സമയവും വിശന്നു തളർന്നെത്തുന്നവരേയും പ്രതീക്ഷിച്ച് ഒരു ചെറുപുഞ്ചിരിയുമായി സുഗതൻസ്വാമി കാത്തിരിക്കുന്നു.

Photo: Like Keralakaumudi
നിസ്വാർത്ഥ സേവനത്തിന്റെ 40 വർഷം
അഞ്ജു വി. പത്മ
-----------------------

No comments: