02/11/2013

എല്ലാറ്റിനും മേലെ ഭാരതം


ഈ ഭൂമണ്ഡലത്തില്‍ അനുഗൃഹീതമായ പുണ്യഭൂമിയെന്ന് അവകാശപ്പെടാവുന്ന ഒരു രാജ്യമുണ്ടെങ്കില്‍, താന്താങ്ങളുടെ കര്‍മങ്ങള്‍ക്ക് സമാധാനം പറയാനായി
ആത്മാക്കള്‍ക്കൊക്കെ വന്നുകൂടേണ്ടുന്ന ഒരു രാജ്യമുണ്ടെങ്കില്‍,
ഈശ്വരാഭിമുഖം യാത്രതുടരുന്ന ഓരോ ആത്മാവിനും തന്റെ അന്ത്യമായ വിശ്രമസ്ഥാനം നേടുവാന്‍ വന്നെത്തേണ്ടുന്ന ഒരു രാജ്യമുണ്ടെങ്കില്‍, മനുഷ്യരാശിക്ക് സൗമ്യത, ഔദാര്യം, പരിശുദ്ധി, ശാന്തി എന്നിവയിലേക്ക് ഏറ്റവും അടുത്തെത്താന്‍ കഴിഞ്ഞ ഒരു രാജ്യമുണ്ടെങ്കില്‍, എല്ലാറ്റിനും മേലെ അന്തര്‍ദൃഷ്ടിയുടേയും ആദ്ധ്യാത്മികതയുടേതുമായ ഒരു രാജ്യമുണ്ടെങ്കില്‍ – അത് ഈ ഭാരതമാണ്.
ഇവിടെനിന്ന് അതിപ്രാചീനകാലം മുതല്‍ മതസ്ഥാപകന്മാര്‍ പുറപ്പെട്ടുചെന്ന് ഭൂമണ്ഡലത്തെ ആദ്ധ്യാത്മികസത്യത്തിന്റെ വിശുദ്ധവും അനശ്വരവുമായ ജലധാരകൊണ്ട് വീണ്ടും വീണ്ടും സേചനം ചെയ്തിട്ടുണ്ട്.
ഇവിടെ നിന്നാണ്, കിഴക്കും പടിഞ്ഞാറും തെക്കുമുള്ള ഭൂഭാഗങ്ങളെ ആറാടിച്ച ദര്‍ശനതരംഗങ്ങളുടെ വേലിയേറ്റം പുറപ്പെട്ടിട്ടുള്ളത്; ലോകത്തിലെ ഭൗതികമായ പരിഷ്‌കാരത്തെ ആദ്ധ്യാത്മികമാക്കുവാനുള്ള ശക്തിതരംഗവും ഇവിടെനിന്നുതന്നെ പുറപ്പെടണം. മറുനാടുകളിലെ ദശലക്ഷങ്ങളുടെ കരളുകള്‍ വേവിക്കുന്ന ഭൗതികവാദമായ തീ കെടുത്തി ജീവന്‍ നല്‍കുന്ന ജലവും ഇവിടെയാണുള്ളത്. സുഹൃത്തുക്കളേ, വിശ്വസിക്കുക, ഇതു നടക്കും.

No comments: