29/11/2013

ജാതിവ്യവസ്ഥയ്ക്ക് ബദല്‍ ആധുനികത


ജാതിവ്യവസ്ഥയ്ക്ക് ബദല്‍ ആധുനികത ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. 

ആധുനിക-നാഗരിക സംസ്കാരത്തിനു മുന്‍പില്‍ പല സവര്‍ണ്ണജാടകളും സോപ്പുകുമിളകള്‍ പോലെ പോട്ടിപ്പോകുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. 

കൊച്ചിനഗരത്തിലെ മെട്രോപൊളിറ്റന്‍ യുവതലമുറ നായന്മാരെ Dogger എന്നു വിളിച്ചു കേട്ടിട്ടുണ്ട്. 

"ബ്രാഹ്മണന്‍ means BRA മണക്കുന്നവന്‍" എന്ന ഫലിതവും കേട്ടിട്ടുണ്ട്.

 "ഞാന്‍ ബ്രാഹ്മണനാണ്" എന്നു മേനി പറഞ്ഞ സഹപ്രവര്‍ത്തകനോട്‌ "അപ്പോള്‍ താന്‍ അണ്ടര്‍വെയറിനു പകരം കോണകമാണോ ധരിക്കാറ്?" എന്നു ഞാന്‍ തിരിച്ചു ചോദിച്ചിട്ടുണ്ട്.

ചന്ദനക്കുറി തൊട്ട് മുല്ലപൂ ചൂടി കോളെജില്‍ വരുന്ന പെണ്‍കുട്ടിയെ "അമ്പലവാസി", "കാച്ചെണ്ണ" എന്നൊക്കെ വിളിച്ചു കളിയാക്കുന്ന ഒരു തലമുറ വളര്‍ന്നുവന്നുകഴിഞ്ഞു.

No comments: