02/08/2014

ഈ മുട്ട അപ്പോള്‍ ആരിട്ടതാണ്?..

കുറച്ചു നാളായി ഞാന്‍ പലസ്ഥലത്തും വായിക്കുന്ന ഒരു കാര്യമാണ് ഇത്.

 കേരളത്തിലെയും അതിനു മുന്‍പ് ശ്രീലങ്കയിലെയും (ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും വന്നവരാണെന്ന് ചില ബുദ്ധി ജീവികള്‍ പറയുന്നു) ഈഴവരെല്ലാം ബുദ്ധ മതക്കാരായിരുന്നു എന്നാണു ചില മുടുക്കന്‍ ചരിത്രകാരന്മാര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ചില പാവം യുവ അല്‍പ ബുദ്ധി ജീവികള്‍ കോഴിക്കുഞ്ഞ് ഉള്ളിത്തോലി കൊത്തിപ്പിടിച്ചുകൊണ്ട് ഓടി നടക്കുന്നതുപോലെ അതും പൊക്കിപ്പിടിച്ച് നടക്കുന്നത് പലപ്പോഴും പലസ്ഥലത്തും കാണുന്നുണ്ട്. ഇതൊക്കെ കണ്ടപ്പോള്‍ ഞാനും ഒന്നാലോചിച്ചു ഈ പറയുന്നതൊക്കെ ശരിയാണോ ?. ഇതിലെന്തെങ്കിലും യുക്തി ഉണ്ടോ?.  

വെറും 2500 വര്‍ഷത്തിനു മുന്‍പാണ് ബുദ്ധന്‍ ജനിച്ചത്‌. ബുദ്ധമതം പ്രചാരത്തില്‍ ആകുവാന്‍ പിന്നെയും ഒരുപാട് കാലങ്ങള്‍ എടുത്തിട്ടുണ്ട്.. ഈഴവര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദൈവത്തെ പോലെ ആരാധിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ യാത്ര ബുദ്ധന്‍റെ വഴിയേയുമല്ല. മാത്രമല്ല  ഗുരുവിന്‍റെ ഫിലോസഫി ബുദ്ധന്റെതുപോലെ ശൂന്ന്യതാവാദവുമല്ല. ഗുരുവിന്‍റെ സന്തത സഹാചാരിയായിരുന്ന പ്രിയ ശിഷ്യന്‍ കുമാരനാശാന്‍ ബുദ്ധമതത്തെ പശ്ചാത്തലമാക്കി ചില അതിപ്രസിദ്ധങ്ങളായ കവിതകള്‍ രചിക്കുകയുണ്ടായി. പക്ഷെ അദ്ദേഹവും ബുദ്ധമതക്കാരന്‍ അല്ലായിരുന്നു... തന്നെയുമല്ല ഒരു തികഞ്ഞ ഹിന്ദുമത വിശ്വാസിയുമായിരുന്നു. അപ്പോള്‍ പിന്നെ അതിനു മുന്‍പ് ഈ ജനത എന്തായിരുന്നു എങ്ങിനെ ആയിരുന്നു.... പുത്തി ജീവികള്‍ പറയുന്നത് വച്ച് ചിന്തിച്ചപ്പോള്‍ ഒരു സംശയം..

അപ്പോള്‍ ബുദ്ധന്‍ ഉണ്ടാകുന്നത് വരെ മൊട്ടക്കുള്ളില്‍ ആയിരുന്ന ഒരു വംശമാണോ ഈ ഈഴവര്‍. ബുദ്ധന്‍ വന്നു അടയിരുന്നപ്പോള്‍ വിരിഞ്ഞതാണോ ഈ ഈഴവ വംശം.. അതിനു മുന്‍പ് ഈഴവര്‍ ഇല്ലായിരുന്നോ? ഉണ്ടായിരുന്നെന്ന് ആര്‍ക്കും മനസ്സിലാകും. എങ്കില്‍ ഏതു വിശ്വാസ പ്രമാണമാണ് അവര്‍ ഉള്‍ക്കൊണ്ടു ജീവിച്ചുപോന്നത് ?.. 

 വേദ കാലഘട്ടത്തിനു 198 കോടിയിലധികം പഴക്കം ഉണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.. ആ വേദ പാരമ്പര്യത്തില്‍ ഈ വംശത്തിന് ഉള്ള സ്ഥാനം എന്താണ്?... അവര്‍ക്ക് ഈ ജ്ഞാന സാഗരത്തില്‍ ഒരവകാശവും ഇല്ലേ... ഇതൊക്കെ ചമച്ച മഹര്‍ഷീശ്വരന്മാരാരും ജനിച്ചത്‌ സവര്‍ണ്ണന്‍  ? എന്ന് പറയുന്ന കുലങ്ങളിലും അല്ല... അവരാരും ഉന്നത കുല ജാതരും അല്ല.. തന്നെയുമല്ല, സമൂഹത്തിലെ ഏറ്റവും താഴത്തട്ടില്‍ നിന്നും വന്നവരായിരുന്നു... എന്‍റെ സംശയം, മനപ്പൂര്‍വം ഈ ജനതയെ അറിവിന്‍റെ മേഖലകളില്‍ നിന്നും ബുദ്ധി പൂര്‍വ്വം അകറ്റുവാനുള്ള ഒരു ഗൂഡ തന്ത്രത്തിന്‍റെ ഭാഗമല്ലേ ഈ വികല ചരിത്ര രചനയും അതിന്‍റെ ഒശാനപാടലുകളും  ?...   

ബുദ്ധന്‍റെ ആളുകളെന്നു പറയുന്നവര്‍ ബുദ്ധധര്‍മ്മം പഠിച്ചിട്ടുണ്ടോ.?? വെറുതെ വെടിതീര്‍ന്ന സൈക്കിള്‍ ടയര്‍ ഉരുട്ടിക്കൊണ്ടു നടന്നാല്‍ ബുദ്ധന്റെ ധര്‍മ്മചക്രം (Wheel of Dharma) ആകില്ല. ആദ്യം പഠിക്ക് അതൊക്കെ. അപ്പോള്‍ മനസ്സിലാകും നിങ്ങളുടെ നിലയും നില്‍പ്പും എവിടെയാണെന്ന്..

ഉള്ളിത്തോലിയുമായി ഓടുന്ന യുവ പുത്തിജീവികളെ, നിങ്ങള്‍ പറയുക ഈ ഈഴവ  മുട്ട അപ്പോള്‍ ആരിട്ടതാണ് ?...

No comments: