03/08/2014

എന്നുമുതലാണ് ഭാരതത്തെ സ്നേഹിക്കാന്‍ തുടങ്ങിയത് ?

നമ്മള്‍ എന്നുമുതലാണ് ഭാരതത്തെ സ്നേഹിക്കാന്‍ തുടങ്ങിയത് ? 
അന്നുമുതലാണ് നമുക്ക് നമ്മെ മനസ്സിലായി തുടങ്ങിയത്. 

നാം എന്നു മുതലാണ് ഭാരതത്തെ അവഹേളിക്കാന്‍ തുടങ്ങിയത്? 
അന്നു മുതലാണ് നമുക്ക് നമ്മെ നഷ്ടപ്പെട്ടത്. 

നമ്മിലൂടെ നമുക്ക് ലോകത്തെ അറിയാന്‍ കഴിയും. ലോകത്തിലൂടെ നമുക്ക് നമ്മെ അറിയാന്‍ ആകില്ല. 

എല്ലാ ഭൗതിക നേട്ടങ്ങളും കൈവരിക്കുമ്പോഴും ഭാരതത്തിന്‍റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളിലേയ്ക്ക് ലോകംമുഴുവന്‍ ഉറ്റു നോക്കുന്നത് എന്തു കൊണ്ടാണ്?.

മനുഷ്യന് ആത്യന്തികമായി ആവശ്യമുള്ള എന്തോ ഒന്ന് അതില്‍ ഉള്ളടങ്ങിയതുകൊണ്ട്. മനുഷ്യന് എന്തൊക്കെ ഭൗതിക നേട്ടങ്ങള്‍ ഉണ്ട് എങ്കിലും ആന്തരികമായ ശാന്തി ഇല്ലെങ്കില്‍ എല്ലാം വ്യര്‍ത്ഥമാണ്. ഏതു യുക്തിവാദിയായാലും ഏതു ശാസ്ത്രകാരന്‍ ആയാലും എപ്പോഴും ആന്തരികമായിട്ടു മാത്രമായിരിക്കും ശരിയായ സുഖം അനുഭവിക്കുന്നത്. അതിന് ഒരു ശാസ്ത്രത്തിന്‍റെയും സഹായം ആര്‍ക്കും ആവശ്യമില്ല. ദുഃഖം വരുമ്പോഴും നിരാശ വരുമ്പോഴും ഏതെങ്കിലും സുഹൃത്തിനെ സമീപിക്കുന്നു, അല്ലെങ്കില്‍ എല്ലാത്തില്‍നിന്നും വിട്ട് കുറച്ചു ദിവസം ഏതെങ്കിലും സുന്ദരമായ സ്ഥലത്ത് യാത്ര പോകുന്നു. ഭൗതികത സമ്മാനിച്ച പ്രശ്നങ്ങളില്‍ നിന്ന് അവനവനിലേയ്ക്ക് ശ്രദ്ധ തിരിച്ചു കൊണ്ടുള്ള അന്വേഷണത്തിന്‍റെ ആരംഭം ആണത്. എന്തിനാണ് ? ആന്തരികമായ സുഖം ലഭിക്കുന്നതിന്. അവര്‍ ഇത് സ്വയം മനസ്സിലാക്കുന്നില്ല എന്നേയുള്ളു. ഇതു തന്നെയാണ് ആദ്ധ്യാത്മികത. അവനവനിലെ പ്രശ്നത്തിന് പരിഹാരം തേടിയുള്ള യാത്ര.... 

യുക്തിയും ശാസ്ത്രവും കൊണ്ട് പൊളിച്ച് പരിശോധിച്ച് ആദ്ധ്യാത്മിക ദര്‍ശനങ്ങളോടൊപ്പം ഭരതത്തെ അവഹേളിക്കാന്‍ തോന്നുന്നു എങ്കില്‍ അറിയുക, നമുക്ക് യുക്തിയും ശാസ്ത്രവും ഊന്നുവടികള്‍ മാത്രമാണ്. ആദ്ധ്യാത്മികതയാകട്ടെ സ്വാതന്ത്ര്യമാണ്. ഒന്നിന്‍റെയും താങ്ങില്ലാതെ അവനവന്‍റെ ആത്മശക്തിയില്‍ നിവര്‍ന്നു നിന്ന് ലോകത്തെ ധീരതയോടെ നോക്കാനുള്ള വീര്യം. ദുഃഖമോ മരണ ഭയമോ ആ കണ്ണുകളില്‍ കാണില്ല. ഓം

കടപ്പാട് ശ്രീ Krishna Kumar· 

No comments: