06/08/2014

രാമായണവും രാവണനും

ഏറ്റവും വലിയ രാമ ഭക്തന്‍ ആയിരുന്നു രക്ഷസേന്ദ്രനായ ശ്രീ രാവണന്‍ രാവണന്റെ പൂര്വ്വ ജന്മം ..
.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും.
ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിക്കുകയും തടഞ്ഞുനിർത്തുകയും ചെയ്തു ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ " മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ "എന്ന് ശപിച്ചു. ശേഷം ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ (രാക്ഷസരായ ജന്മങ്ങളില്‍) ) നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. രാക്ഷസരൂപത്തില്‍ ഭൂമിയില്‍ പിറക്കുമെങ്കിലും ഇവര്‍ വിദ്വേഷത്തിലൂടെ എന്നില്‍ അതീവ ഭക്തിയുളളവരായിരിക്കും. അങ്ങനെ ഈ സവിധത്തിലേക്കവര്‍ തിരിച്ചുവരും”.

ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു.

രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു.

ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും  ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.

രാവണ കഥ

വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ കൃതയുഗത്തില്‍ വിധാതാവിന്റെ പുത്രന്‍ മഹാത്മാവും പ്രഭുവുമായ സനല്കുമാരന്‍, ആ ബ്രഹ്മര്ഷി അധിവസിക്കുന്ന പ്രദേശത്തെക്ക് രാക്ഷസാധിപനായ രാവണന്‍ ചെന്നു . വിനയത്തോടെ തൊഴുതു നമസ്കരിച്ചു. 

ഒരിക്കലും അസത്യ വാക്കുകള്‍ ഓതാത്ത മാമുനീന്ദ്രനോട് കൈ കൂപ്പിക്കൊണ്ട്‌ ചോദിച്ചു-

മാമുനേ ലോകങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ടന്‍ ആയിട്ടുള്ളവന്‍ ആരാണ് ..? അമരവരന്മാരെക്കള്‍ കരുത്തര്‍ആയിട്ട് ആരെങ്കിലുമുണ്ടോ ..? 
ഏതോരുവന്റെ സഹായത്താലാണ് സുരന്മാര്‍ പോരില്‍ ജയം നേടാറുള്ളത്..? മനുഷ്യ ശ്രേഷ്ടന്മാര്‍ എതോരള്ക്കുണവേണ്ടിയാണ് ഉത്തമ യജ്ഞങ്ങള്‍ ചെയുന്നത് ..? 
മഹായോഗികള്‍ ധ്യാനിക്കുന്നത് ആരെയാണ് ...? 

ഭഗവാനെ എന്റെ ഈ സംശയത്തെതീര്ത്തു തരുവാന്‍ അവിടുത്തേക്ക്‌ ദയവുണ്ടാകേണമേ .....

ജ്ഞാനക്കണ്ണില്‍ ഏതു൦ കാണുവാന്‍ കഴിവുള്ള ഭഗവന്‍ സനല്കുരമാരന്‍, ആസുരേന്ദ്രന്റെ ആശയമെല്ലാം മനസിലാക്കി മന്ദഹസിച്ചു കൊണ്ട് സാദരം മറുപടിയരുളി-
ഉണ്ണി രാവണാ എല്ലാം പറഞ്ഞുതരാം ...

സര്വ്വ ലോകങ്ങളും ഭരിക്കുന്നവന്‍, ഏതൊരാള്ക്കും ഇന്നുവരെ ഉത്ഭവം അറിയാന്‍ കഴിഞ്ഞിട്ടില്ലത്തവന്‍- ദേവന്മാരും അസുരന്മാരും നിത്യം വന്ദിക്കുന്നവന്‍- മഹാ പ്രഭുവായ നാരായണന്‍ വൈകുണ്ഡാധിപനായ മഹാവിഷ്ണുവാണ് ആ ദേവന്റെ നാഭിയില്‍ നിന്നു സര്വ്വ ലോകേശിതാവായ വിരിഞ്ജന്‍ സംജാതനായി, ലോകങ്ങളെയും അതിലുള്ള ചരാചരങ്ങളെയും വിധാതാവ് സൃഷ്ടിച്ചു , യാഗങ്ങളില്‍ അവരവര്ക്കു്ള്ള ഹവിസ്സിന്‍ ഭാഗങ്ങള്‍ ദേവകള്‍ സ്വീകരിക്കുന്നതുപോലും വൈകുണ്ഡനാഥന്റെ കാരുണ്യം അവലംബിച്ചാണ്, മനുഷ്യന്മാര്‍ ചെയുന്ന യജ്ഞങ്ങള്‍ മറ്റാരെയും ഉദ്ദേശിച്ചല്ല, വേദങ്ങള്‍, പുരാണങ്ങള്‍, പഞ്ചരാത്രങ്ങള്‍ എന്നിവയാല്‍ സ്തുതിക്കുന്നതും യോഗീന്ദ്രന്മാര്‍ ധ്യാനിക്കുന്നതും ,ജപയജ്ഞാദികളില്‍ ആ ദേവനെ ഉദ്ദേശിച്ചു മാത്രമാണ് .. സകല ജീവരാശികളിലും സംപൂജ്യനായ ആ മഹാപ്രഭു തന്നെയാണ് ദേവശത്രുക്കള്‍ ആയ ദൈത്യാസുരന്മാരെ മുഴുവന്‍ പോരില്‍ ജയിക്കുന്നത് ...”

സുരസ്ച്ചിത്തനായ സനല്കുമാരെന്റെ വാക്കുകള്‍ കേട്ട അസു രേശന്‍ രാവണന്‍ പിന്നെയും ചോദിച്ചു ...

“മാമുനേന്ദ്ര അമരന്മാരുടെ വൈരികളായ ദൈത്യന്മാര്‍ ,ദാനവന്മാര്‍ ,അസുരന്മാര്‍ തുടങ്ങിയവര്‍ യുദ്ധത്തില്‍ ചരമം അടഞ്ഞാല്‍ അവര്ക്ക് എന്ത് ഗതിയാണ് സിദ്ധിക്കുക ...? ”

ദാശവദനന്റെ ചോദ്യം കേട്ട് ബ്രഹ്മര്ഷി :--

ദശാനന, ദേവന്മാരില്നിന്നാണ് രണത്തില്‍ മൃതിയടഞ്ഞതെങ്കില്‍, സ്വര്ഗം പൂകും.. പുണ്യസഞ്ചയം അവസാനിച്ചാല്‍ വീണ്ടും പാരിടത്തില്‍ പിറന്നു നന്മതിന്മകള്ക്കകനുസരിച്ചു ജീവിച്ചു മരിക്കും.. എന്നാല്‍ സര്‍വ്വ ലോകാധിപന്‍ ആയ ശ്രീ നാരയണനില്‍ നിന്നും മരണമടഞ്ഞാല്‍.. സായൂജ്യം പ്രാപിക്കും .. ജനാര്ദ്ന ഭാഗവനില്ത്തിന്നെ ലയിക്കും... മഹാവിഷ്ണുവിന്റെ കോപം പോലും ഹേ..രാവണാ വരത്തിനു തുല്യമാണ് ....

വിരിഞ്ച്സുതനായ സനല്ക്കു മാരന്റെ മുഖത്തുനിന്നും ഇത്തരം വാക്കുകള്‍ കേട്ട രാക്ഷ്സേശന്റെയ ഹൃദയം കുളിര്ത്തു.. വിസ്മയവും ആനന്ദവും ഒത്തുചേര്ന്നര ദശാനനഹൃദയത്തില്‍ ചിന്ത ഉണ്ടായതു ഇപ്രകാരമാണ് ..

“മഹാവിഷ്ണുവിനെ എങ്ങനെയാണ് വന്‍ പോരില്‍ നേരിടുവാന്‍ സാധിക്കുക”

അങ്ങനെ അദ്ദേഹത്തിന്റെ മോക്ഷ പ്രാപ്തിക്കുവേണ്ടി അദ്ദേഹം അറിഞ്ഞുകൊണ്ട്തിരഞ്ഞെടുത്ത വഴിയാണ്.. സീതാപഹരണവും... രാമഭഗവാനോടുള്ള യുദ്ധവും... അങ്ങനെ ശ്രീ മഹാവിഷ്ണുവിന്റെ കൈയാല്‍ വീരമൃത്യു വരിച്ച് മോക്ഷം പ്രാപിച്ച് ഭഗവത് പാദത്തിങ്കല്‍ ലയിച്ചു ...

No comments: