01/05/2014

ഇത് ഗുരുവായൂര്‍ കേശവന്‍.

ഒരു ആനയായി ജനിച്ച് മനുഷ്യനെ പോലും അസൂയപെടുത്തുന്ന പേരും പ്രശസ്തിയും നേടി 1976 december 2നു ഗുരുവായൂര്‍ ഏകാദശി ദിവസം പുലര്‍ച്ചെ 2:15 നു ഈ ലോകം വിട്ടുപോയ ഗജരാജ ചക്രവര്‍ത്തി. മാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തില്‍ പറയുന്ന സമസ്ത രാജകീയ ചൈതന്ന്യങ്ങളും രാജ സ്വഭാവവും ഉള്ള അപൂര്‍വ ജന്മം. ഉയരം 11.5 അടി, കൊമ്പിന്‍റെ കടവായില്‍ നിന്നു പുറത്തേക്കുള്ള ദൂരം 4.5 അടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണുന്ന നിരയൊത്ത 20 വെള്ള നഖങ്ങള്‍. ഇതിനെല്ലാം പുറമേ അപൂര്‍വതയുള്ള അനേകം സ്വഭാവ സവിശേഷതകളും. ജനനം നിലമ്പൂര്‍ കാടുകളില്‍. നിലമ്പൂര്‍ കൊവിലകതുന്നിന്നു ഒരു പ്രാര്‍ത്ഥന പ്രകാരം 1922 ജനുവരി 14 നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടതള്ളി, നട തള്ളുമ്പോള്‍ ഏകദേശം 15 വയസ്സ് പ്രായം, ജീവന്‍ വെടിഞ്ഞു 38 വര്‍ഷങ്ങള്‍ക്കു ശേഷവും ഓരോ ഗജ പ്രേമിയുടെയും അല്ലാത്തവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഗജ സമ്രാട്ട്.

പ്രിയപെട്ടവരെ ഇത് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും എന്ത് പേര് പറഞ്ഞിട്ടെന്ത് മനുഷ്യന് അടിമപെട്ട് ജീവിച്ച ഒരാന എന്നു .... എന്നാല്‍ കേശവന്‍ ഒരിക്കലും അതായിരുന്നില്ല, അതായിരുന്നു അവന്‍റെ ഏറ്റവും വലിയ മഹത്വവും.. അവന്‍ ആരുടെയെങ്കിലും മുന്നില്‍ തല കുനിചിട്ട് ഉണ്ടെങ്ങില്‍ അത് അവന്‍റെ ഉടമസ്ഥനായ ശ്രീ ഗുരുവായുരപ്പന് മുന്നില്‍ മാത്രം.. അവനു ഇഷ്ട്ടപെടാത്തത് ആര് പറഞ്ഞാലും എത്ര ഭേദ്യം ചെയ്താലും അവന്‍ ചെയ്യുകയില്ലായിരുന്നു . എന്നാല്‍ സ്നേഹത്തിനു മുന്നില്‍ അവന്‍ എല്ലായിപ്പോഴും കീഴടങ്ങി ... കേശവന്‍റെ ഉയര്‍ച്ചക്ക് കാരണക്കാരായ അവനെ സ്വന്തം മകനെക്കാള്‍ അധികം സ്നേഹിച്ച ഒന്നാം പാപ്പന്‍ അച്യുതന്‍ നായര്‍ക്കും രണ്ടാം പാപ്പന്‍ മാണിനായര്‍ക്കും അത് നല്ല പോലെ അറിയാമായിരുന്നു ... ഇന്നത്തെ പല ആന ഉടമകളും കുട്ടി ആനകള്‍ക്ക് വരെ പണം കൊടുത്ത് ഗജരാജ പട്ടങ്ങള്‍ നേടുമ്പോള്‍ കേശവന്‍ അത് നേടിയത് അവന്‍റെ അവസാന കാലത്ത് ആറാട്ടുപുഴയില്‍ വെച്ച് കൊച്ചി മഹാരാജാവു തിരുമനസ്സിന്‍റെ കയ്യില്‍ നിന്നു 51 പവന്‍ തൂക്കമുള്ള ഗജരാജന്‍ എന്നു കൊത്തിയ സ്വര്‍ണ ഫലകം...... അതെ അതായിരുന്നു സാക്ഷാല്‍ ഗുരുവായൂര്‍ കേശവന്‍...... നുറ്റാണ്ടിലോരിക്കല്‍ ദൈവം കാണിക്കുന്ന അത്ഭുദം........ കേശവനെ കുറിച്ച കൂടുതല്‍ അറിയാന്‍ current booksന്‍റെ ഉണ്ണികൃഷ്ണന്‍ പുത്തൂര്‍ എഴുതിയ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ എന്ന കൃതി വായിക്കുക...................

No comments: