13/05/2014

ഓഷോ പറഞ്ഞ സംഭവകഥ ആണ് ഇത്..!!


"ബീഹാറിലോ മറ്റോ ഒരു ഉള്‍ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പാതിരി ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യുന്നു. ഓഷോ അത് കാണാന്‍ പോയി....


പാതിരി യുടെ കയ്യില്‍ രണ്ടു പ്രതിമകള്‍. യേശുവിന്റെയും രാമന്റെയും. മുന്നില്‍ ഒരു പാത്രത്തില്‍ വെള്ളം. ആദിവാസികള്‍ ചുറ്റും അക്ഷമരായി ഇരിക്കുന്നു.

പാതിരി മൊഴിയുന്നു. “ദാ നോക്കൂ. ഇതു രാമന്‍. ഇത് യേശു ഇത് വെള്ളം ഞാന്‍ ഈ പ്രതിമകളെ വെള്ളത്തില്‍ ഇടാന്‍ പോകുന്നു . ശ്രദ്ധിക്കുക !”

ബ്ലും ! രണ്ടു പ്രതിമകളും പാതിരി വെള്ളത്തില്‍ ഇട്ടു. അത്ഭുതം തന്നെ ! രാമന്റെ പ്രതിമ വെള്ളത്തില്‍ താഴ്ന്നു പോയി. യേശുവിന്റെ പ്രതിമയോ ? ദാണ്ടേ വെള്ളത്തില്‍ പൊങ്ങികിടക്കുന്നു ! എന്തല്ഫുതം !

പാതിരിയുടെ ചോദ്യം. “വെള്ളത്തില്‍ മുങ്ങുന്ന രാമനെ വേണോ ? അതോ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന യേശുവിനെ വേണോ ?”

ആദിവാസികള്‍ ഒന്നടങ്കം അലറി. “രാമന്‍ വേണ്ട. മുങ്ങിപ്പോവും ! യേശു മതി. പൊങ്ങിക്കിടക്കും !”

പാതിരി ചിരിച്ചു! “എങ്കില്‍ എല്ലാവരും മാമോദീസാ മുങ്ങിക്കോ!”

ഓഷോ എഴുന്നേറ്റു. “ഒരു മിനിറ്റ്. പാതിരീ”

പാതിരിയുടെ ചോദ്യം: “എന്താ കുഞ്ഞാടെ? വിശ്വാസം ആയില്ലേ?”

ഓഷോ മുട്ടനാടിന്റെ മറുപടി: “ഇല്ല!”

ഓഷോ എല്ലാവരോടുമായി പറഞ്ഞു. “യേശു ജലപരീക്ഷയില്‍ ജയിച്ചു. ശരിതന്നെ. രാമന്‍ തോറ്റുപോയി”.

പാതിരി താടി തടവി വിജയീ ഭാവത്തില്‍ നിന്നു.

ഓഷോ പറഞ്ഞു: “എന്നാല്‍ ശ്രദ്ധിക്കുക. പരീക്ഷ തീര്‍ന്നിട്ടില്ല ! ഇനി ഒരു പരീക്ഷ കൂടി ഉണ്ട്. അതും പാസ്സായാല്‍ യേശുവിനെ നമുക്ക് അംഗീകരിക്കാം.”

പാതിരി പതറി. അതെന്തു പരീക്ഷ?

ഓഷോ പറഞ്ഞു “അഗ്നി പരീക്ഷ! അതാണ്‌ ഹിന്ദുക്കളുടെ അവസാന പരീക്ഷ. അതില്‍ തെളിയാത്ത സത്യം ഇല്ല!”

പാതിരി വിറയ്ക്കാന്‍ തുടങ്ങി! അങ്ങനെ ഒരു പരീക്ഷ ഒന്നും ഇല്ല! പാതിരി പ്രതിമ രണ്ടും തുടച്ചു പെട്ടിയില്‍ വയ്ക്കാന്‍ തുടങ്ങി.

ഓഷോ ആദിവാസികളോട് ചോദിച്ചു. “നിങ്ങള്‍ ജലപരീക്ഷ കണ്ടു. നിങ്ങള്‍ക്ക് അഗ്നി പരീക്ഷ കൂടി കാണണ്ടേ?”

ആദിവാസികള്‍ ഒന്നടങ്കം അലറി: “കാണണം!”

പാതിരി മുങ്ങാനുള്ള ശ്രമം ആയി.

ഓഷോ പറഞ്ഞു. “തീ കത്തിക്ക്.”

തീ ആയി.

ഓഷോ പാതിരിയുടെ കയ്യില്‍ നിന്നും രണ്ടു പ്രതിമകളും ബലമായി പിടിച്ചു വാങ്ങി തീയില്‍ എറിഞ്ഞു.

രാമന്റെ പ്രതിമയ്ക്ക് മാറ്റം ഇല്ല.

യേശു പ്രതിമ ദാണ്ടേ കിടന്നു കത്തുന്നു!

രാമന്റെത് ഇരുമ്പു പ്രതിമ!

യേശുവിന്റെത്‌ മര പ്രതിമ!

ആദിവാസികള്‍ അലറി: “കത്തുന്ന യേശു വേണ്ട!”

പാതിരി ഓടിയ വഴിക്ക് പിന്നെ പുല്ലു മുളച്ചിട്ടില്ല!

"ഇത് നടന്ന സംഭവം ആണ്. ഇങ്ങനെ ഒക്കെ ആണ് മതപരിവര്‍ത്തനം നടക്കുന്നത്. പാതിരിയുടെ ഒരു ബുദ്ധിയെ..!!

No comments: