06/08/2014

വിഘ്നങ്ങളൊഴിയാന്‍ ഏത്തം ഇടുന്നതെങ്ങനെ ?

വിഘ്നങ്ങളൊഴിയാന്‍, ഗണപതിക്ഷേത്രത്തില്‍ തൊഴുതുമടങ്ങാന്‍, ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്.

"വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍
വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍
നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-
ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!"

മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം

മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല്‍ ഗണപതി സന്നിധിയില്‍ പ്രധാനവുമാണ്.

ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.

ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്.

ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.

എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനു വേണ്ടുന്ന ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം

ഗ്രഹേഷ്ട അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ.

ഇതിൽ കുറച്ചു കാര്യങ്ങൾ ജീവിതത്തിൽ വരുത്തുവാൻ നോക്കുക

കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.

നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.

അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം. പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും. നാസ്തികത, വേദനിന്ദ, ദേവനിന്ദ, ദേഷ്യം, ഡംഭ്‌, ദുരഭിമാനം, ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.

പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.

അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും,ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.

അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.

പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം,ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക.

അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.
പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക, താളം പിടിക്കുക, വെറുതെ കാലുചലിപ്പിക്കുക, പരസ്ത്രീയെ ആസക്തിയോടെ നോക്കുക, അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക, അന്യരെ നിന്ദിക്കുക ഇവ പാടില്ല.

ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ, തുളസിയിലയോ മുടിയില്‍ ചൂടരുത്‌.

ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.
ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.
സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.

വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.

അമിതമായി ഭക്ഷിക്കരുത്‌. മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌. വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.

ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു. ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.

നൂറു വര്‍ഷത്തേക്ക്‌ വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.

ഉച്ച വെയില്‍, ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.

രണ്ടു കൈകളുംകൊണ്ട്‌ തലചൊറിയരുത്‌. തലമുടി വലിച്ചുപറിക്കുക, തലയിലടിക്കുക എന്നിവയും പാടില്ല.

ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.

അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍, ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.

അംഗഹീനര്‍, അംഗവൈകല്യമുള്ളവര്‍, വിദ്യഭ്യാസമില്ലാത്തവര്‍, വൃദ്ധന്മാര്‍, വൈരൂപ്യമുള്ളവര്‍, ദരിദ്രര്‍, താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.

സന്ധ്യക്ക്‌ മുടി ചീകരുത്‌.
അനുമതി കൂടാതെ അന്യന്റെ വാഹനം, കിടക്ക, ഇരിപ്പിടം, കിണര്‍, വീട്‌, തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.

കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും, എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.

സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.

സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.

ഭക്ഷണം, ദാനം, മൈഥുനം, ഉപവാസം, വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു. ആയുസ്സ്‌, ധനം, സ്ത്രീസംസര്‍ഗ്ഗം, മന്ത്രം, ഔഷധദാനം, മറ്റൊരുത്തനാല്‍ നേരിട്ട അപമാനം, മാനം, ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.

സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും ,ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു. 

മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.
ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്.

യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കാന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.

ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.
ഭാര്യ രക്ഷിക്കപ്പെട്ടാല്‍ സന്താനം രക്ഷിക്കപ്പെടും, സന്താനം രക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ രക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.

മദ്യപാനം, ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം, ഭര്‍ത്രവിരഹം, പരദൂഷണം, ചുറ്റിത്തിരിയല്‍, പകലുറക്കം, അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു. അന്യദേശത്ത്‌ പോകുന്ന ഭര്‍ത്താവ്‌ ഭാര്യയുടെ ഉപ്ജീവനാദികള്‍ക്കുള്ള ഏര്‍പ്പാട്‌ ചെയ്തിട്ടെ പോകാവൂ.

ബ്രഹ്മഹത്യ, നിഷിദ്ധ മദ്യം സേവിക്കല്‍,മോഷണം, ഗുരുപത്നീ ഗമനം, ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.

ഉറങ്ങുക, ഉറക്കമൊഴിക്കുക, കുളിക്കുക, ഇരിക്കുക, കിടക്കുക, വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.

ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.

നാലും കൂടിയ വഴി. തറകെട്ടിയ വൃക്ഷം‌, പൂന്തോട്ടം, ദുഷ്ടസ്ത്രീകളുടെ ഗൃഹം‌ എന്നിവിടങ്ങളില്‍ രാത്രി പോകാന്‍ പാടില്ല.

ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.

കലഹം,വൈരം എന്നിവ കഴിവതും ഒഴിവാക്കണം.

ദേവപൂജ, പിതൃപൂജ, അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.

ഗാർഹസ്ഥം- ഹിന്ദുക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

നീണ്ട്‌ നിവര്‍ന്ന് കിടക്കണം, സ്ത്രീകള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങരുത്‌,ഇടതു വശം ചരിഞ്ഞ്‌ കിടന്നുറങ്ങുക. എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ്‌ എഴുന്നേല്‍ക്കന്‍ ശ്രദ്ധിക്കുക. ശിരോരോഗങ്ങള്‍, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ പരിഹരിക്കുവാന്‍ കിടപ്പിലെ നിയമങ്ങള്‍ സഹായിക്കും.

ആണ്‍കുട്ടികള്‍ക്ക്‌ ചോറൂണു (കുട്ടികള്‍ക്കു ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങ്‌) നടത്തുന്നത്‌ 6,8,10 മാസങ്ങളിലും ,പെണ്‍കുട്ടികള്‍ക്കു 5,7,9 മാസങ്ങളിലുമാണു ശുഭകരം.

ഒരു അതിഥി ആരുടെ ഗൃഹത്തില്‍ നിന്ന് നിരശനായി മടങ്ങുന്നവൊ ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള്‍ ലഭിക്കുന്നു. ഗൃഹസ്ഥന്റെ പുണ്യങ്ങള്‍ അതിഥി കൊണ്ടു പോകുകയും ചെയ്യുന്നു.

ഗൃഹ നിര്‍മ്മാണത്തിനു ഉത്തമമായ ഭൂമി തിരഞ്ഞെടുക്കുന്നത്‌ മുതല്‍ ഗൃഹപ്രവേശങ്ങള്‍ വരെയുള്ള കര്‍മ്മങ്ങള്‍ വാസ്തുശാസ്ത്ര വിധി പ്രകാരം തന്നെ നടത്തുക എന്നത്‌ ആ ഗൃഹത്തില്‍ ഐശ്വര്യത്തോടെയും ആയൂരാരോഗ്യ സൗഖ്യത്തോടെയും ജീവിക്കുന്നതിനു അത്യന്താപേക്ഷിതമാണു.

സൂര്യോദയം വരെയും സൂര്യാസ്തമയം വരെയും മന്ത്രജപം ,നാമജപം, സ്തോത്രജപം ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കണം. ഇതുമൂലം ഐശ്വര്യം ,ഏകാഗ്രത, മനഃശുദ്ധി, കര്‍മ്മശുദ്ധി ,ആരോഗ്യം തുടങ്ങിയവ കൈവരുന്നു.

ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട്‌ ആ വിളക്ക്‌ കൊണ്ട്‌ വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.

ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌. വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.

സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശി കെടുത്തുന്നത്‌ ഉത്തമം, കൈ കൊണ്ട്‌ വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ അധമം ,ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം).

ഒരു‌ ഗൃഹസ്ഥനു ഈ പ്രപഞ്ചത്തിലെ ബാധ്യതകളില്‍ വെച്ച്‌ ഏറ്റവും മുഖ്യമായത്‌ പിത്രകര്‍മ്മമാണു (ശ്രാദ്ധം). പുലയുള്ളപ്പോഴും ,സ്ത്രീകള്‍ക്കു ആര്‍ത്തവസമയത്തും ശ്രാദ്ധമൂട്ടാന്‍ വിധിയില്ല. പിത്രവിന്റെ മക്കള്‍ക്കും, ഇളയ സഹോദരങ്ങള്‍ക്കും സാഹചര്യവശാല്‍ ഭാര്യക്കും ,മക്കളുടെ മക്കള്‍ക്കും, സഹോദരിമാരുടെ മക്കള്‍ക്കും ശ്രാദ്ധമൂട്ടാവുന്നതാണു. പെണ്‍മക്കള്‍ ശ്രാദ്ധമൂട്ടുമ്പോള്‍ വിധിപ്രകാരം ചെയ്യിക്കുവാന്‍ ഒരു ആചാര്യന്‍ ഉണ്ടായിരിക്കണം.

സ്ത്രീകള്‍ ഭസ്മം നനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ രാവിലെ നനച്ചും, വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌.

അരയ്ക്ക്‌ താഴെ വെള്ളിയാഭരണങ്ങളെ ഉപയോഗിക്കാവൂ.വീട്ടുവതില്‍ക്കല്‍ നിന്നും അടുക്കളയില്‍ നിന്നും പല്ല് തേക്കരുത്‌. സ്ത്രീകള്‍ ശരീര നഗ്നത കാട്ടരുത്‌. ആഭരണം ധരിക്കാതിരിക്കരുത്‌. മുടി അഴിച്ചിട്ട്‌ നടക്കരുത്‌, തലമുണ്ഡനം ചെയ്യരുത്‌, പൂജിക്കാത്ത പുഷ്പങ്ങള്‍ ചൂടരുതു.

വിവാഹിതകള്‍ സിന്ദൂരം ധരിക്കാതിരിക്കരുത്‌. തലമുടി ചീപ്പില്‍ കെട്ടികിടക്കരുത്‌. തലമുടി ചീകുമ്പോള്‍ മുടിതാഴെ വീണുകിടക്കാന്‍ പാടില്ല. ഇടത്തോട്ട്‌ മുണ്ട്‌ ഉടുക്കരുത്‌, വെളിയില്‍ ലുങ്കിധരിച്ച്‌ പോകരുത്‌.

ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിനു ശേഷം ശിരസ്സില്‍ തളിക്കുക. തീര്‍ത്ഥം സേവിക്കുമ്പോള്‍ ചുണ്ടില്‍ തട്ടാന്‍ ഇടവരരുത്‌. സേവിച്ചതിനു ശേഷമുള്ള തീര്‍ത്ഥത്തില്‍ നിന്ന് ഒരു തുള്ളി പോലും താഴെ വീഴരുത്‌.

ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ. അര്‍ച്ചനാ പുഷ്പം വാങ്ങി ശിരശ്ശില്‍ വെക്കുക.

ക്ഷേത്ര നടയില്‍ നിന്ന് തൊഴുമ്പോള്‍ ഇടത്തോ വലത്തോ ചേര്‍ന്ന് തിരിഞ്ഞ്‌ നിന്ന് തൊഴണം

ധാരാളം പണം ചെലവിട്ട്‌ ദൂരസ്ഥലത്തേക്കുള്ള ക്ഷേത്രദര്‍ശനതതിനായി പുറപ്പെടുമ്പോള്‍ ദേശാധിപത്യക്ഷേത്രത്തില്‍ ദര്‍ശനവും യഥാശക്തി കാണിക്കയും അര്‍പ്പിക്കതെയുള്ള യാത്ര ശുഭകരമായിരിക്കുകയില്ല.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ (പുലര്‍ച്ചക്ക്‌ ഏഴര നാഴിക മുമ്പ്‌)എഴുന്നേല്‍ക്കുക. അതിനു സാധിച്ചില്ലങ്കില്‍ സൂര്യോദയത്തിനു മുമ്പ്‌ എഴുന്നേല്‍ക്കണം. എഴുന്നേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ "കരാഗ്രേ വസതേ ലക്ഷ്മിഃ കരമദ്ധ്യേസരസ്വതിഃ കരമൂലേ ഗോവിന്ദഃ പ്രഭാതേ കരദര്‍ശനം"എന്ന മന്ത്രം ചൊല്ലി, മലര്‍ത്തി ചേര്‍ത്ത്‌ പിടിച്ച ഉള്ളം കൈകളില്‍ നോക്കികൊണ്ട്‌ ദര്‍ശനം സാധിക്കുകയാണു..

അടുത്ത പടി ഭൂമി തൊട്ടുവന്ദിക്കലാണു."സമുദ്രവസനേ ദേവീ പര്‍വ്വത സ്ത്നമണ്ഡിതേ വിഷ്ണുപത്നി നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ" എന്ന മന്ത്രം ചൊല്ലി കട്ടിലിലോ കിടക്കയിലോ കിടന്നു ആദ്യം വലത്‌ കൈ ഭൂമിയില്‍ തൊട്ട്‌ വന്ദിക്കണം.

മലമൂത്രവിസര്‍ജ്ജനം സ്വന്തം വാസസ്ഥാനത്തോടടുത്താവരുത്‌ എന്നാണു ശാസ്ത്രവിധി. പഴുത്തമാവിലയും ഉപ്പും കുരുമുളകും കൂട്ടി പ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക്‌ ആരോഗ്യകരം. മുങ്ങിക്കുളിയാണു അരോഗ്യത്തിനു ഉത്തമം. അതും സൂര്യോദയത്തിനു മുമ്പ്‌ ആവുകയും വേണം.

പ്രഭാതത്തില്‍ പശുവിനെ കണികാണുന്നത്‌ ഐശ്വര്യപ്രദമാണു. ദീപത്തോട്‌ കൂടിയ നിലവിളക്ക്‌, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലം പിരി ശംഖ്‌, ഗ്രന്ഥം, തുടങ്ങിയവയും മംഗളപ്രദമായ കണികളായി കരുതിവരുന്നു.

അതികാലത്തുണരുക, പ്രഭാതസ്നാനം, സാത്വികജീവിതരീതി, അഹിംസ, വ്രതശുദ്ധി, തുടങ്ങിയവശീലിക്കെണ്ടതാണു.

എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ക്രോധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മദ്യമാംസാദിസേവ, ഔഷധസേവ, തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല.

ഒരു‌ മാസത്തില്‍ രണ്ടു തവണ ജന്മനക്ഷത്രം വന്നാല്‍ രണ്ടാമത്തേതാണു പിറന്നാള്‍ ദിവസമായി എടുക്കേണ്ടത്‌.

ദാനങ്ങളില്‍ ഏറ്റവും മഹത്തായ ദാനമാണു അന്നദാനം

എന്തിനാണ് ബലി ഇടുന്നത് ?

നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് ,ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊള്‍ അംഗീകരിക്കുന്നു.

തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു. സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത്.മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല, പകരം തനിക്കു വേണ്ടി തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി.

നമ്മുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെ യും അമ്മയുടെയും ഓരോ CELL ഇല്‍ നിന്നാണല്ലോ.അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ GENETIC ഘടകങ്ങളും.

ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറ വരെ ഉള്ള ജീനുകള്‍ ഉണ്ട് എന്ന് , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും ഉണ്ട്. നമ്മള്‍ ബലി ഇടുന്നത്  ഈ 7 തലമുറക്കും ...

ഇത് മാത്രമല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം. തന്‍റെ പൂര്‍വികര്‍ തന്‍റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത്..

ആദ്യമായി കുഞ്ഞിന്റെ കണ്ണെഴുതാന്‍ പറ്റിയ ദിവസം

കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ്‌ ചിലരെങ്കിലും കൊണ്ടാടാറുണ്ട്‌. 

കുട്ടി ജനിച്ച്‌ ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച്‌ കണ്ണെഴുതിക്കാം. ഇതിന്‌ സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന്‌ ചില പ്രത്യേകതകള്‍ ഉണ്ട്‌. 

കയ്യോന്നിനീരും നാരങ്ങാനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെ കഷ്‌ണം മുക്കി ഉണക്കി അത്‌ പ്ലാവിന്‍ വിറക്‌ കത്തിക്കുന്ന നാളത്തില്‍ കത്തിച്ച്‌ കിട്ടുന്ന കരിയില്‍ നെയ്യ്‌ ചേര്‍ത്ത്‌ കണ്‍മഷി തയ്യാറാക്കാം. 

കുഞ്ഞിനെ തെക്കേട്ട്‌ തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക്‌ ദര്‍ശനമായി തിരിഞ്ഞുനിന്ന്‌ വലതുകൈയിലെ മോതിരവിരല്‍കൊണ്ട്‌ ആദ്യം ഇടതുകണ്ണിലും പിന്നീട്‌ വലതുകണ്ണിലും മഷിയെഴുതിക്കണം.

നാഗ നാമങ്ങള്‍

ശേഷന്‍ ,വാസുകി, ഐരാവതന്‍, തക്ഷകന്‍, കാര്‍കോടകന്‍, ധനഞ്ജയന്‍, കാളിയന്‍, മണിനാഗന്‍, പുരണനാഗന്‍, കപിന്ജരന്‍, എലാപുത്രന്‍, സവാമന്‍, നീലന്‍, അനിലന്‍, കന്മാഷന്‍, ശബളന്‍ ,ആര്യകന്‍, ഉഗ്രകന്‍, കലശപോതകന്‍, സുമനസ്സ്, ദധിമുഖന്‍, വിമലന്‍, പിണ്ഡകന്‍, ആപ്തന്‍, ശംഖന്‍, വാലി, ശിഖന്‍, നിഷ്ടാനകന്‍, ഹേമഗുഹന്‍, നഹുഷന്‍, പിംഗളന്‍, ബാഹ്യ കര്‍ണന്‍, ഹസ്തിപദന്‍, മുല്‍ഗരന്‍, കുംബലന്‍, അശ്വതരന്‍, കാളികകന്‍, വൃത്തന്‍, സംവൃത്തന്‍, പത്തന്‍, ശംഖമുഖന്‍, കൂശമാണ്ഡകന്‍, ക്ഷേമകന്‍, പിണ്ഡരകന്‍, കരവീരന്‍, പുഷ്പദ്രുംഷ്ടന്‍, വില്യകന്‍, ബില്യപാണ്ടുരന്‍, മൃഷ്ക്കാരന്‍, ശംഖന്‍, ശിരാപൂര്ണന്‍, ഹരിദ്രകന്‍, അപരാജിതന്‍, ജ്യോതിഗന്‍, പന്നഗന്‍, ശ്രീവഹന്‍, കൌരവ്യന്‍, ദൃതരാഷ്ട്രന്‍, ശംഖപീണ്ഡന്‍, സുബാഹു, വീരജസ്, ശാലിപീണ്ഡന്‍, ഹസ്തിപീണ്ഡന്‍, പീടരകന്‍, സുമുഖന്‍, കൌണപാശനന്‍, കുടരന്‍, കുജ്ഞരന്‍, പ്രഭാകരന്‍, കുമദന്‍, കുമദാക്ഷന്‍, തിത്തിരി, ഹലികന്‍, കുര്‍ദ്ദമന്‍, ബഹുമൂലകന്‍, കര്‍കരന്‍, അര്‍ക്കരന്‍, കുന്ട്രെമ്ധരന്‍, മഹോദരന്‍, അജ്ഞ്നന്‍, അതിഷണ്ഡാന്‍, അനീലന്‍, അമാഹ്ടന്‍, അവ്യയന്‍, അശ്വസേനന്‍, ആതകന്‍, ആപൂരണന്‍, ഉഗ്രകന്‍, ഉഗ്രതെജസ്, ഉച്ചികന്‍, ഉപനന്ദന്‍, റുദ്ധിമാന്‍, രുഷഭന്‍, എരകന്‍, കക്ഷകന്‍, കലശന്‍, കാമടന്‍, കാലദന്തന്‍, കാല പുഷ്ടന്‍, കുലികന്‍.

രാമായണവും രാവണനും

ഏറ്റവും വലിയ രാമ ഭക്തന്‍ ആയിരുന്നു രക്ഷസേന്ദ്രനായ ശ്രീ രാവണന്‍ രാവണന്റെ പൂര്വ്വ ജന്മം ..
.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും.
ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിക്കുകയും തടഞ്ഞുനിർത്തുകയും ചെയ്തു ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ " മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ "എന്ന് ശപിച്ചു. ശേഷം ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ (രാക്ഷസരായ ജന്മങ്ങളില്‍) ) നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. രാക്ഷസരൂപത്തില്‍ ഭൂമിയില്‍ പിറക്കുമെങ്കിലും ഇവര്‍ വിദ്വേഷത്തിലൂടെ എന്നില്‍ അതീവ ഭക്തിയുളളവരായിരിക്കും. അങ്ങനെ ഈ സവിധത്തിലേക്കവര്‍ തിരിച്ചുവരും”.

ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു.

രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു.

ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും  ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.

രാവണ കഥ

വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ കൃതയുഗത്തില്‍ വിധാതാവിന്റെ പുത്രന്‍ മഹാത്മാവും പ്രഭുവുമായ സനല്കുമാരന്‍, ആ ബ്രഹ്മര്ഷി അധിവസിക്കുന്ന പ്രദേശത്തെക്ക് രാക്ഷസാധിപനായ രാവണന്‍ ചെന്നു . വിനയത്തോടെ തൊഴുതു നമസ്കരിച്ചു. 

ഒരിക്കലും അസത്യ വാക്കുകള്‍ ഓതാത്ത മാമുനീന്ദ്രനോട് കൈ കൂപ്പിക്കൊണ്ട്‌ ചോദിച്ചു-

മാമുനേ ലോകങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ടന്‍ ആയിട്ടുള്ളവന്‍ ആരാണ് ..? അമരവരന്മാരെക്കള്‍ കരുത്തര്‍ആയിട്ട് ആരെങ്കിലുമുണ്ടോ ..? 
ഏതോരുവന്റെ സഹായത്താലാണ് സുരന്മാര്‍ പോരില്‍ ജയം നേടാറുള്ളത്..? മനുഷ്യ ശ്രേഷ്ടന്മാര്‍ എതോരള്ക്കുണവേണ്ടിയാണ് ഉത്തമ യജ്ഞങ്ങള്‍ ചെയുന്നത് ..? 
മഹായോഗികള്‍ ധ്യാനിക്കുന്നത് ആരെയാണ് ...? 

ഭഗവാനെ എന്റെ ഈ സംശയത്തെതീര്ത്തു തരുവാന്‍ അവിടുത്തേക്ക്‌ ദയവുണ്ടാകേണമേ .....

ജ്ഞാനക്കണ്ണില്‍ ഏതു൦ കാണുവാന്‍ കഴിവുള്ള ഭഗവന്‍ സനല്കുരമാരന്‍, ആസുരേന്ദ്രന്റെ ആശയമെല്ലാം മനസിലാക്കി മന്ദഹസിച്ചു കൊണ്ട് സാദരം മറുപടിയരുളി-
ഉണ്ണി രാവണാ എല്ലാം പറഞ്ഞുതരാം ...

സര്വ്വ ലോകങ്ങളും ഭരിക്കുന്നവന്‍, ഏതൊരാള്ക്കും ഇന്നുവരെ ഉത്ഭവം അറിയാന്‍ കഴിഞ്ഞിട്ടില്ലത്തവന്‍- ദേവന്മാരും അസുരന്മാരും നിത്യം വന്ദിക്കുന്നവന്‍- മഹാ പ്രഭുവായ നാരായണന്‍ വൈകുണ്ഡാധിപനായ മഹാവിഷ്ണുവാണ് ആ ദേവന്റെ നാഭിയില്‍ നിന്നു സര്വ്വ ലോകേശിതാവായ വിരിഞ്ജന്‍ സംജാതനായി, ലോകങ്ങളെയും അതിലുള്ള ചരാചരങ്ങളെയും വിധാതാവ് സൃഷ്ടിച്ചു , യാഗങ്ങളില്‍ അവരവര്ക്കു്ള്ള ഹവിസ്സിന്‍ ഭാഗങ്ങള്‍ ദേവകള്‍ സ്വീകരിക്കുന്നതുപോലും വൈകുണ്ഡനാഥന്റെ കാരുണ്യം അവലംബിച്ചാണ്, മനുഷ്യന്മാര്‍ ചെയുന്ന യജ്ഞങ്ങള്‍ മറ്റാരെയും ഉദ്ദേശിച്ചല്ല, വേദങ്ങള്‍, പുരാണങ്ങള്‍, പഞ്ചരാത്രങ്ങള്‍ എന്നിവയാല്‍ സ്തുതിക്കുന്നതും യോഗീന്ദ്രന്മാര്‍ ധ്യാനിക്കുന്നതും ,ജപയജ്ഞാദികളില്‍ ആ ദേവനെ ഉദ്ദേശിച്ചു മാത്രമാണ് .. സകല ജീവരാശികളിലും സംപൂജ്യനായ ആ മഹാപ്രഭു തന്നെയാണ് ദേവശത്രുക്കള്‍ ആയ ദൈത്യാസുരന്മാരെ മുഴുവന്‍ പോരില്‍ ജയിക്കുന്നത് ...”

സുരസ്ച്ചിത്തനായ സനല്കുമാരെന്റെ വാക്കുകള്‍ കേട്ട അസു രേശന്‍ രാവണന്‍ പിന്നെയും ചോദിച്ചു ...

“മാമുനേന്ദ്ര അമരന്മാരുടെ വൈരികളായ ദൈത്യന്മാര്‍ ,ദാനവന്മാര്‍ ,അസുരന്മാര്‍ തുടങ്ങിയവര്‍ യുദ്ധത്തില്‍ ചരമം അടഞ്ഞാല്‍ അവര്ക്ക് എന്ത് ഗതിയാണ് സിദ്ധിക്കുക ...? ”

ദാശവദനന്റെ ചോദ്യം കേട്ട് ബ്രഹ്മര്ഷി :--

ദശാനന, ദേവന്മാരില്നിന്നാണ് രണത്തില്‍ മൃതിയടഞ്ഞതെങ്കില്‍, സ്വര്ഗം പൂകും.. പുണ്യസഞ്ചയം അവസാനിച്ചാല്‍ വീണ്ടും പാരിടത്തില്‍ പിറന്നു നന്മതിന്മകള്ക്കകനുസരിച്ചു ജീവിച്ചു മരിക്കും.. എന്നാല്‍ സര്‍വ്വ ലോകാധിപന്‍ ആയ ശ്രീ നാരയണനില്‍ നിന്നും മരണമടഞ്ഞാല്‍.. സായൂജ്യം പ്രാപിക്കും .. ജനാര്ദ്ന ഭാഗവനില്ത്തിന്നെ ലയിക്കും... മഹാവിഷ്ണുവിന്റെ കോപം പോലും ഹേ..രാവണാ വരത്തിനു തുല്യമാണ് ....

വിരിഞ്ച്സുതനായ സനല്ക്കു മാരന്റെ മുഖത്തുനിന്നും ഇത്തരം വാക്കുകള്‍ കേട്ട രാക്ഷ്സേശന്റെയ ഹൃദയം കുളിര്ത്തു.. വിസ്മയവും ആനന്ദവും ഒത്തുചേര്ന്നര ദശാനനഹൃദയത്തില്‍ ചിന്ത ഉണ്ടായതു ഇപ്രകാരമാണ് ..

“മഹാവിഷ്ണുവിനെ എങ്ങനെയാണ് വന്‍ പോരില്‍ നേരിടുവാന്‍ സാധിക്കുക”

അങ്ങനെ അദ്ദേഹത്തിന്റെ മോക്ഷ പ്രാപ്തിക്കുവേണ്ടി അദ്ദേഹം അറിഞ്ഞുകൊണ്ട്തിരഞ്ഞെടുത്ത വഴിയാണ്.. സീതാപഹരണവും... രാമഭഗവാനോടുള്ള യുദ്ധവും... അങ്ങനെ ശ്രീ മഹാവിഷ്ണുവിന്റെ കൈയാല്‍ വീരമൃത്യു വരിച്ച് മോക്ഷം പ്രാപിച്ച് ഭഗവത് പാദത്തിങ്കല്‍ ലയിച്ചു ...

ഭക്ഷ്യാഭക്ഷ്യവിധി

ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളതും വൈദ്യശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതും എന്നിങ്ങനെ ഭക്ഷ്യാഭക്ഷ്യവിധി രണ്ടു വിധത്തിലുണ്ട്‌.

അഭക്ഷ്യാണി ദ്വിജാതീനാമമേധ്യപ്രഭവാണിച. (മനു. 5,5)

ദ്വിജന്മാരും അതായത്‌ ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരും ശൂദ്രന്മാരും മലിനമായ അഥവാ മലമൂത്രാദികളുടെ സംസര്‍ഗം കൊണ്ട്‌ ഉണ്ടായിട്ടുള്ള സസ്യങ്ങള്‍ കായ്‌, കിഴങ്ങുകള്‍ മുതലായവ ഭക്ഷിക്കരുത്‌.

വര്‍ജയേന്മധുമാംസം ച (മനു. 2. 177)

വിവിധതരം മദ്യങ്ങള്‍, കഞ്ചാവ്‌, കറുപ്പ്‌ മുതലായവയും അതായത്‌ “ബുദ്ധിംലുമ്പതിയദ്‌ ദ്രവ്യം മദകാരി തദുച്യതേ” ബുദ്ധിയെ നശിപ്പിക്കുന്നവയൊന്നും ഒരിക്കലും ഭക്ഷിക്കരുത്‌. ചീഞ്ഞതും ദുഷിച്ചതും ദുര്‍ഗന്ധമുള്ളതും ശരിയായി പാകം ചെയ്യാത്തതും ശരീരത്തില്‍ മദ്യമാംസാദികളുടെ പരമാണുക്കള്‍ നിറഞ്ഞ മ്ലേച്ഛമായ മദ്യാപാനികളും മാംസാഹാരികളും പാകം ചെയ്ത ആഹാരം ഭക്ഷിക്കരുത്‌.

മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള പശുവിനെയും മറ്റും കൊന്നുണ്ടാക്കുന്ന ഭക്ഷണവും വര്‍ജ്യമാണ്‌. ഒരു പശുവില്‍ നിന്നുണ്ടാകുന്ന പാല്‍, നെയ്യ്‌ അതിന്റെ സന്തതികള്‍ എന്നിവ ഒറ്റ തലമുറയില്‍ നാലുലക്ഷത്തി എഴുപത്തയ്യായിരത്തി അറുനൂറു മനുഷ്യര്‍ക്കു പ്രയോജനം ചെയ്യുന്നു. അതിനാല്‍ പശുക്കളെ കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്യരുത്‌.

ഒരു പശുവിന്‌ ഇരുപതു സേറും (പഴയ കാല അളവ്‌) മറ്റൊന്നിന്‌ രണ്ടു സേറും പാല്‍ ദിവസം തോറും കിട്ടുന്നു. അപ്പോള്‍ ഓരോ പശുവും ശരാശരി പതിനൊന്നു സേര്‍ പാല്‍ നല്‍കുന്നു. ചില പശുക്കള്‍ പതിനെട്ടു മാസത്തോളവും വേറെ ചില പശുക്കള്‍ ആറുമാസവും പാല്‍ നല്‍കുന്നു. അപ്പോള്‍ ഓരോ പശുവിന്റെയും കറവക്കാലം ശരാശരി പന്ത്രണ്ടു മാസമായി. അങ്ങനെ ഒരു പശുവിന്റെ കറവ കാലത്തു കിട്ടുന്ന പാല്‍കൊണ്ട്‌ 24960 (ഇരുപത്തി നാലായിരത്തി തൊള്ളായിരത്തി അറുപത്‌) മനുഷ്യര്‍ക്ക്‌ ഒരു പ്രാവശ്യം തൃപ്തിയടയാം. അതിന്‌ ആറു പശുക്കുട്ടികളും ആറ്‌ കാളക്കിടാങ്ങളും ഉണ്ടാകുന്നു. അവയില്‍ നിന്ന്‌ രണ്ടെണ്ണം ചത്തുപോയാലും പത്തെണ്ണം ബാക്കിയുണ്ടാവും. അവയില്‍ അഞ്ചു പശുക്കുട്ടികളുടെ പൂര്‍ണ ജീവകാലം കൊണ്ടു കിട്ടുന്ന പാലെല്ലാം കൂടി 124800 (ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തി എണ്ണൂറ്‌) മനുഷ്യരെ സംതൃപ്തരാക്കുവാന്‍ മതിയാകും. ഇനി അഞ്ചു കാളക്കുട്ടികള്‍ ബാക്കിയുണ്ട്‌. അവയിലോരോന്നും ജീവിതകാലം മുഴുവനുമുള്ള പ്രയത്നം കൊണ്ട്‌ ഏറെക്കുറെ 5000 (അയ്യായിരം) മന്ന്‌ ധാന്യം ഉത്പാദിപ്പിക്കുന്നു. ആ ധാന്യത്തില്‍ നിന്ന്‌ ഓരോ മനുഷ്യനും മുക്കാല്‍ സേര്‍ ഭക്ഷിച്ചാലും രണ്ടുലക്ഷം പേര്‍ക്ക്‌ ഒരു നേരത്തേക്കായി ധാന്യവും പാലും കൂടിച്ചേര്‍ന്നാല്‍ 374800 (മൂന്നുലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറു) പേര്‍ സംതൃപ്തരാകും. ആകെ 475600 (നാലു ലക്ഷത്തി എഴുപത്തയ്യായിരത്തി അറുനൂറ്‌) മനുഷ്യരെ ഒരു പശു ഒരേ ഒരു തലമുറയില്‍ – ജീവിതകാലത്തില്‍ – ഒരു പ്രാവശ്യം തൃപ്തിപ്പെടുത്തുന്നു. ഇങ്ങനെ അനേകം തലമുറകള്‍ ചേരുമ്പോള്‍ അസംഖ്യം ജനങ്ങള്‍ക്ക്‌ ഒരു പശുവിനെക്കൊണ്ടു തന്നെ പ്രയോജനം കിട്ടുന്നു. ഇതിനും പുറമെ വണ്ടി വലിക്കുക, ഭാരം ചുമക്കുക, മുതലായ കാര്യങ്ങളിലും മനുഷ്യര്‍ക്കു വളരെ ഉപകരിക്കുന്നവയാണ്‌ കാളകള്‍. അതുപോലെ തന്നെയാണ്‌ കറവയുള്ള പശുക്കളും. കാളകളെപ്പോലെ പോത്തുകളും ഉപയോഗമുള്ളവയാണ്‌. എന്നാല്‍ പശുവിന്റെ പാലും നെയ്യും പോലെ എരുമയുടെ പാലും നെയ്യും ബുദ്ധിവര്‍ദ്ധകങ്ങളല്ല. ആര്യന്മാര്‍ പശുവിനെ കന്നുകാലികളില്‍ വച്ചു പ്രധാനമായി ഗണിച്ചിട്ടുള്ളത്‌ ഇതുകൊണ്ടാണ്‌. അറിവുള്ളവരെല്ലാം ഇങ്ങനെ കരുതും.

കോലാടിന്റെ പാല്‍കൊണ്ട്‌ 25920 (ഇരുപത്തയ്യായിരത്തിത്തൊള്ളായിരത്തി ഇരുപത്‌) ആളുകളുടെ സംരക്ഷണമാണുണ്ടാകുന്നത്‌. ഇപ്രകാരം ആന, കുതിര, ഒട്ടകം, ആട്‌, കഴുത മുതലായ മൃഗങ്ങളും വളരെ ഉപകാരമുള്ളവയാണ്‌. ഈ മൃഗങ്ങളെ കൊല്ലുന്നവര്‍ മുഴുവന്‍ മനുഷ്യസമുദായത്തിന്റെയും ഘാതകന്മാരാണ്‌. നോക്കുക ആര്‍ഷരാജ്യത്തില്‍ അത്യന്തം ഉപകാരികളായ ഈ മൃഗങ്ങളെയൊന്നും ഹിംസിച്ചിരുന്നതേയില്ല. അന്ന്‌ ആര്യാവര്‍ത്തത്തിലും ലോകത്തിലെ അന്യരാജ്യങ്ങളിലും മനുഷ്യരും മറ്റു ജീവികളും വളരെ സുഖമായി ജീവിതം നയിച്ചിരുന്നു. അന്ന്‌ പശു കാള മുതലായ മൃഗങ്ങള്‍ വേണ്ടത്ര ഉണ്ടായിരുന്നതിനാല്‍ പാലും നെയ്യും അന്നരസാദികളും സുലഭമായിരുന്നു. മാംസഭുക്കുകളും മദ്യപന്മാരും ജന്തുഹിംസകരുമായ വിദേശീയര്‍ എന്നുമുതല്‍ ഈ നാട്ടില്‍ വന്നു നാടുവാഴ്ച തുടങ്ങിയോ അന്നു മുതല്‍ ഇന്നാട്ടുകാരുടെ ദുഃഖം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്തെന്നാല്‍:-

നഷ്ടേ മൂലേ നൈവ ഫലം ന പുഷ്പം - വേരറ്റ വൃക്ഷത്തിനെവിടെ നിന്നാണ്‌ പൂവും കായും?

സകലരും പ്രാണിഹിംസകരല്ലാതായാല്‍ കടുവ മുതലായ ഹിംസ്രജന്തുക്കള്‍ വര്‍ധിക്കും. അവ പശുക്കളെയും മറ്റും കൊന്നു തിന്നും. അപ്പോള്‍ ഈ അഭിപ്രായമെല്ലാം വെറുതെയാകുമെന്ന്‌ ചില വിഡ്ഢികള്‍ ചോദിക്കാറുണ്ട്‌. ഉപദ്രവമുണ്ടാക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ശിക്ഷിക്കുകയും ആവശ്യമായാല്‍ കൊല്ലുകയും ചെയ്യുന്നതു രാജഭൃത്യന്മാരുടെ പ്രവൃത്തിയാണ്‌. അവയുടെ മാംസം വലിച്ചെറിഞ്ഞു കളഞ്ഞാലും വേണ്ടില്ല. നായ മുതലായ മാംസാഹാരികള്‍ക്ക്‌ കൊടുത്താലും കൊള്ളാം. ദഹിപ്പിച്ചു കളഞ്ഞാലും വിരോധമില്ല. ഒരു പക്ഷേ മാംസാഹാരികളായ വല്ല മനുഷ്യരും തിന്നാലും ലോകത്തിനു തരക്കേടൊന്നും സംഭവിക്കാനില്ല. അവരുടെ സ്വഭാവം ദുഷിച്ച്‌ മാംസാഹാരികളായ ഹിംസാശീലരാകുമെന്നേയുള്ളൂ എന്നാണതിന്‌ ഉത്തരം.

ഹിംസ, മോഷണം, വിശ്വാസവഞ്ചന, കള്ളം, കപടം മുതലായവകൊണ്ടു സമ്പാദിക്കുന്നതെല്ലാം അഭക്ഷ്യമാണ്‌. ആരോഗ്യം, രോഗനാശം, ബുദ്ധി, ബലം, പരാക്രമം, ആയുസ്സ്‌ എന്നിവയ്ക്കു വര്‍ദ്ധനവുണ്ടാക്കുന്നതായ അരി, ഗോതമ്പ്‌, കായ്കനികള്‍, കിഴങ്ങുകള്‍, പാല്‌, നെയ്യ്‌, മധുരം മുതലായവ ചേരേണ്ടപടി ചേര്‍ത്ത്‌ പാകം ചെയ്ത്‌ ഉചിതസമയത്ത്‌ മിതമായി ഭക്ഷിക്കുന്നതെല്ലാം ‘ഭക്ഷ്യം’ തന്നെ. അവനവന്റെ പ്രകൃതിക്കു വിരുദ്ധമായ വികാരത്തെ ജനിപ്പിക്കുന്ന പദാര്‍ഥങ്ങളെയെല്ലാം ത്യജിക്കുന്നതും വിഹിതമായവയെ അതിനനുസരിച്ച്‌ സ്വീകരിക്കുന്നതും അല്ലാത്തവയെ ത്യജിക്കുന്നതും ഭക്ഷ്യവിധിയില്‍ പെടുത്താം.

ആവണപലകയുടെ പ്രാധാന്യം

ഇന്ന് വീടുകളില്‍ വളരെ ദുര്‍ല്ലഭമായിട്ടു മാത്രമേ ആവണപ്പലകകള്‍ കാണാറുള്ളു. പണ്ടുകാലത്ത് ധ്യാനത്തിനും നാമം ജപിക്കുന്നതിനും പൂജയ്ക്കും ആവണപ്പലക ഉപയോഗിച്ചിരുന്നു. കൂര്‍മ്മാകൃതിയിലുള്ളതാണ് ആവണപ്പലക. കൂര്‍മ്മാസനത്തില്‍ ഇരിക്കുകയാണെന്നതാണ് സങ്കല്പം. ആമപ്പലകയെന്നും ഇതിനു പേരുണ്ട്.

ജ്യോതിഷശാസ്ത്രത്തില്‍ പറയപ്പെടുന്ന പൃഥ്വികൂര്‍മ്മചക്രമായും ഇതിന് ബന്ധമുണ്ട്. ലോകത്തെ മുഴുവന്‍ കൂര്‍മ്മമായി സങ്കല്‍പ്പിച്ച്‌ അതിന്റെ ശരീരഭാഗങ്ങളെ ഒമ്പതായി വിഭജിച്ച്‌ ഭാരതത്തിലെ ഓരോ പ്രദേശങ്ങളേയും തിട്ടപ്പെടുത്തിയിരിക്കുന്നു. അതുപോലെ 27 നക്ഷത്രങ്ങളേയും അതില്‍ വിന്യസിച്ചിട്ടുണ്ട്. നക്ഷത്രത്തിന് ഉണ്ടാകുന്ന ഗ്രഹയോഗമനുസരിച്ച്, ആ നക്ഷത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ക്ക് അനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. നക്ഷത്രത്തിന് ഉണ്ടാകുന്ന പാപഗ്രഹയോഗപ്രകാരം പാപഫലവും, ശുഭഗ്രഹയോഗഫലമുണ്ടായാല്‍ ശുഭഫലം അനുഭവപ്പെടും. വരാഹമിഹിരാചാര്യന്‍ നിര്‍വചിച്ച പേരുകള്‍ അടിസ്ഥാനമാക്കി ഭൂപ്രദേശങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുണ്ട്. എങ്കിലും പല പണ്ഡിതന്മാരും അതിന് ശ്രമം നടത്തിയിട്ടുള്ളതായി ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നു.

ആവണപ്പലകയില്‍ ഇരുന്ന് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌താല്‍ നാടിന് ശ്രേയസ്സുണ്ടാകും.

ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങള്‍

വേദങ്ങള്‍

1.ഋഗ്വേദ സംഹിത (25 ശാഖകള്‍)

2.യജൂര്‍ വേദ സംഹിത (108 ശാഖകള്‍)

3.സാമവേദ സംഹിത (1000 ശാഖകള്‍)

4.അഥര്‍‌വ്വ വേദ സംഹിത ( 50 ശാഖകള്‍)


ബ്രാഹ്മണങ്ങള്‍

1. ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍

1.ഐതരേയ ബ്രാഹ്മണം

2.സംഖ്യായന ബ്രാഹ്മണം

3.കൗഷീതകി ബ്രഹ്മണം


2.യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍

1.ശത പഥ ബ്രാഹ്മണം

2.തൈത്തരീയ ബ്രാഹ്മണം

3.മൈത്രായണീയ ബ്രാഹ്മണം


3. സാമവേദീയ ബ്രാഹ്മണങ്ങള്‍

1. ജൈമനീയ ബ്രാഹ്മണം

2. താണ്ഡ്യ ബ്രാഹ്മണം

3. ആര്‍‌ഷേയ ബ്രാഹ്മണം

4. ഷഡ് വിംശദ് ബ്രാഹ്മണം

5. ഛാന്ദോഖ്യ ബ്രാഹ്മണം

6. സാമ വിധാന ബ്രാഹ്മണം

7. അഭൂത ബ്രാഹ്മണം

8. വംശ ബ്രാഹ്മണം

9. സം‌ഹിതോപനിഷദ് ബ്രാഹ്മണം


4.അഥര്‍‌വ്വവേദീയ ബ്രാഹ്മണം

1. ഗോപഥ ബ്രാഹ്മണം


ആരണ്യകങ്ങള്‍

1. ഋഗ്വേദീയ ആരണ്യകം

1.ഐതരേയ ആരണ്യകം
2.കൗഷീതകി ആരണ്യകം

2. യജൂര്‍‌വേദീയ ആരണ്യകങ്ങള്‍

1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം

സാമവേദത്തിലും അഥര്‍‌വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല.


ഉപനിഷത്തുക്കള്‍

1.ഋഗ്വേദീയ ഉപനിഷത്തുക്കള്‍

1. ഐതരേയ ഉപനിഷത്തുക്കള്‍
2. കൗഷീതകി ഉപനിഷദ്
3.നാദ ബിന്ദു ഉപനിഷദ്
4.ആത്മബോധ ഉപനിഷദ്
5.നിര്‍‌വ്വാണ ഉപനിഷദ്
6.മുല്‍ഗല ഉപനിഷദ്
7.അക്ഷമാലിക ഉപനിഷദ്
8.ത്രിപുര ഉപനിഷദ്
9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ്
10.ബഹ്‌വൃച ഉപനിഷദ്

2.ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്

1. ഈശാവാസ്യ ഉപനിഷത്ത്
2.ബ്രഹദാരണ്യക ഉപനിഷത്ത്
3.ഹംസ ഉപനിഷത്ത്
4.പരമ ഹംസ ഉപനിഷത്ത്
5.സുബാല ഉപനിഷത്ത്
6.മന്ത്രിക ഉപനിഷത്ത്
7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8.നിരാലംബ ഉപനിഷത്ത്
9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10.അദ്വയ ഉപനിഷത്ത്
11.താരക ഉപനിഷത്ത്
12.ഭിക്ഷുക ഉപനിഷത്ത്
13.അദ്ധ്യാത്മ ഉപനിഷത്ത്
14.മുക്തിക ഉപനിഷത്ത്
15.തരാശര ഉപനിഷത്ത്
16.യജ്ഞ വല്‍ക്യ ഉപനിഷത്ത്
17.ശാട്യായന ഉപനിഷത്ത്
18.തുരിയാതീയ അവധൂത ഉപനിഷത്ത്

3.കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്

1.കഠ ഉപനിഷത്ത്
2.തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4.കൈവല്യ ഉപനിഷത്ത്
5.ശ്വേതാശ്വേതര ഉപനിഷത്ത്
6.ഗര്‍‌ഭ ഉപനിഷത്ത്
7.മഹാനാരായണ ഉപനിഷത്ത്
8.അമൃത ബിന്ദു ഉപനിഷത്ത്
9.അമൃത നാദ ഉപനിഷത്ത്
10. കാലാഗ്നിരുദ്ര ഉപനിഷത്ത്
11. ക്ഷുരിക ഉപനിഷത്ത്
12.സര്‍‌വ്വ സാര ഉപനിഷത്ത്
13.ശുക രഹസ്യ ഉപനിഷത്ത്
14.തേജബിന്ദു ഉപനിഷത്ത്
15.ധ്യാന ബിന്ദു ഉപനിഷത്ത്
16.ബ്രഹ്മ വിദ്യ ഉപനിഷത്ത്
17.യോഗതത്വ ഉപനിഷത്ത്
18.ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത്
19.സ്‌കന്ദ ഉപനിഷത്ത്
20.ശാരീരിക ഉപനിഷത്ത്
21.യോഗ ശിഖ ഉപനിഷത്ത്
22.ഏകാക്ഷര ഉപനിഷത്ത്
23.അക്ഷി ഉപനിഷത്ത്
24.അവധൂത ഉപനിഷത്ത്
25.കഠരുദ്ര ഉപനിഷത്ത്
26.രുദ്രഹൃദയ ഉപനിഷത്ത്
27.പഞ്ചബ്രഹ്മ ഉപനിഷത്ത്
28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29.വരാഹ ഉപനിഷത്ത്
30.യോഗകുണ്ഡലിനി ഉപനിഷത്ത്
31.കലിസന്തരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്

4.സാമവേദീയ ഉപനിഷത്ത്

1.കേന ഉപനിഷത്ത്
2.ഛാന്ദോഖ്യ ഉപനിഷത്ത്
3.ആരുണി ഉപനിഷത്ത്
4.മൈത്രയണി ഉപനിഷത്ത്
5.മൈത്രേയീ ഉപനിഷത്ത്
6.വജ്രസൂചിക ഉപനിഷത്ത്
7.യോഗാചൂഡാമണി ഉപനിഷത്ത്
8.വാസുദേവ ഉപനിഷത്ത്
9.മഹോപനിഷദ്
10.സന്യാസ ഉപനിഷദ്
11.അവ്യക്ത ഉപനിഷദ്
12.കുണ്ഡീക ഉപനിഷദ്
13.സാവിത്രി ഉപനിഷദ്
14.ജാബാല ഉപനിഷദ്
15.ദര്‍‌ശന ഉപനിഷദ്
16.രുദ്രാക്ഷ ജാബാല ഉപനിഷദ്

5.അഥര്‍‌വവേദീയ ഉപനിഷദ്

1.പ്രശന ഉപനിഷദ്
2.മുണ്ഡക ഉപനിഷദ്
3.മാണ്ഡൂക്യ ഉപനിഷദ്
4.അഥര്‍‌വ ശിര ഉപനിഷദ്
5.അഥര്‍‌വ ശിഖ ഉപനിഷദ്
6.ബ്രഹദ് ജാബാല ഉപനിഷദ്
7.സീത ഉപനിഷദ്
8.ശരഭ ഉപനിഷദ്
9.മഹാനാരായണ ഉപനിഷദ്
10.രാമ രഹസ്യ ഉപനിഷദ്
11.രാമതാപിനി ഉപനിഷദ്
12.സാണ്ഡില്യ ഉപനിഷദ്
13.പരമ ഹംസ ഉപനിഷദ്
14.അന്ന പൂര്‍‌ണ്ണ ഉപനിഷദ്
15.സൂര്യ ഉപനിഷദ്
16.ആത്മ ഉപനിഷദ്
17.പാശുപത ഉപനിഷദ്
18.പരബ്രഹ്മ ഉപനിഷദ്
19.ത്രപുരതാപിനി ഉപനിഷദ്
20.ദേവീ ഉപനിഷദ്
21.ഭാവന ഉപനിഷദ്
22.ഭസ്മ ജാബാല ഉപനിഷദ്
23.ഗണപതി ഉപനിഷദ്
24.മഹാവാക്യ ഉപനിഷദ്
25.ഗോപാല താപിനി ഉപനിഷദ്
26.ശ്രീകൃഷ്ണ ഉപനിഷദ്
27.ഹയഗ്രീവ ഉപനിഷദ്
28.ദത്താത്രേയ ഉപനിഷദ്
29.ഗരുഡ ഉപനിഷദ്
30.നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ്
31.നാരദപരിവ്രാജക ഉപനിഷദ്
32.നരസിംഹ ഉത്തരതാപിനി ഉപനിഷദ്

1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ..


വേദാംഗങ്ങള്‍ (വേദത്തിന്റെ അംഗങ്ങള്‍)

1.ശിക്ഷ 2.നിരുക്തം 3.വ്യാകരണം 4.ഛന്ദശാസ്ത്രം 5.കല്‍‌പസൂത്രം. (ശ്രൗതസൂത്രം, ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം, പ്രായശ്ചിതം) 6.ജ്യോതിഷം (ഗണിതം, ഗോളം, ജാതകം, മുഹൂര്‍‌ത്തം, പ്രശ്നം, നിമിത്തം)

ഉപവേദങ്ങള്‍

1.അര്‍‌ത്ഥശാസ്ത്രം 2.ധനുര്‍‌വേദം 3.ഗാന്ധര്‍‌വവേദം 4.ആയുര്‍‌വേദം 5.സ്ഥാപത്യവേദം (തച്ചുശാസ്ത്രം).

മഹാപുരാണങ്ങള്‍

1.വിഷ്ണു പുരാണം 2. ഭവിഷ്യ പുരാണം 3.ഗരുഡപുരാണം 4.അഗ്നി പുരാണം. 5.മഹാഭാഗവത പുരാണം 6.ശിവപുരാണം. 7മാര്‍‌ക്കണ്ഡേയ പുരാണം. 8.ലിംഗ പുരാണം. 9.ബ്രഹ്മവൈവര്‍‌ത്ത പുരാണം 10.മത്സ്യ പുരാണം. 11.കൂര്‍‌മ്മ പുരാണം. 12.വരാഹ പുരാണം. 13.വാമന പുരാണം. 14.സ്കന്ദ പുരാണം. 15.ബ്രഹ്മാണ്ഡ പുരാണം 16.പത്മ പുരാണം. 17.ബ്രഹ്മ പുരാണം. 18. നാരദീയ പുരാണം.

ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍

1.സാംബ പുരാണം. 2.ദേവീഭാഗവത പുരാണം. കാലിക പുരാണം, ലഘുനാരദീയ പുരാണം, ഹരിവംശ പുരാണം, വിഷ്ണു ധര്‍‌മ്മോത്തര പുരാണം. കല്‍‌കിപുരാണം. മുല്‍‌ഗല പുരാണം. ആദിപുരാണം. ആത്മ പുരാണം. വിഷ്ണു ധര്‍മ്മ പുരാണം. വായു പുരാണം. നരസിംഹ പുരാണം, ക്രിയോയോഗ പുരാണം. സുര്യ പുരാണം, ബ്രഹദ് നാരദീയ പുരാണം, പുരുഷോത്തമ പുരാണം, ബ്രഹദ് വിഷ്ണു പുരാണം, ഗണേശ പുരാണം .സനത്കുമാര പുരാണം, ദുര്‍‌വ്വാസ പുരാണം, നന്ദികേശ്വര പുരാണം,, ബൃഹദ്‌ധര്‍മ്മ പുരാണം, വാരുണ പുരാണം, പശുപതി പുരാണം, മാനവ പുരാണം, മുദ്‌ഗല പുരാണം തുടങ്ങി 108 എണ്ണം ഉണ്ട്.

ദര്‍‌ശനങ്ങള്‍ (Philosophy)

1.ന്യായ ദര്‍‌ശനം (ഗൗതമന്‍) 2.വൈശേഷിക ദര്‍‌ശനം (കണാദന്‍), 3.സാംഖ്യദര്‍‌ശനം (കപിലന്‍), 4.യോഗദര്‍ശനം (പതഞജലി) 5.പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി). 6.ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസന്‍) (വേദാന്തം), 7.ബുദ്ധ ദര്‍ശനം 8. ജൈന ദര്‍ശനം.

സ്‌മൃതികള്‍

1.ഉശന സ്‌മൃതി. 2.യജ്ഞവല്‍‌ക്യ സ്‌മ്രതി. 3.വിഷ്ണുസ്‌മൃതി. 4. മനുസ്‌മൃതി. 5.അംഗീരസസ്മൃതി. 6.യമസ്‌മൃതി. 7.അത്രി സ്‌മൃതി. 8.സം‌വര്‍‌ത്ത സ്‌മ്രതി. 9. ബ്രഹത്ത് പരാശര സ്‌മൃതി. 10. ബ്രഹസ്പതി സ്‌മൃതി. 11.ദക്ഷ സ്‌മൃതി. 12.ശാതാതപസ്‌മൃതി. 13.ലിഖിത സ്‌മൃതി. 14.വ്യാസസ്‌മ്രതി. 15.പരാശര സ്‌മൃതി. 16.ശംഖ സ്‌മൃതി. 17. ഗൗതമ സ്‌മൃതി. 18.വസിഷ്ഠ് സമൃതി.

ഇതിഹാസങ്ങള്‍

വാത്മീകി രാമായണം . മഹാഭാരതം

സര്‍‌വവേദങ്ങളുടെയും സാര സംഗ്രഹം... -ഭഗവത് ഗീത..

ആഗമശാസ്ത്രങ്ങള്‍

ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .

സാനാതന ധര്‍മ്മം

സാനാതന ധര്‍മ്മം ഒറ്റ നോട്ടത്തില്‍ ഒരു ഹൈന്ദവന്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഒരുപാട് കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ ഉള്‍പെടുത്തിയിരിക്കുന്നു ദയവായി തുടര്‍ന്ന് വായിക്കുക.

നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തംഎന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ; പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍; സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം

* ഉത്‌പത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധര്‍മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊര്‍ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോല്‍പ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പ്പണപ്രകരണം, സൗദാമിനികല, യന്ത്രശാസ്ത്രം, കൌടിലീയ അര്‍ത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍.

* ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍; മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക്, പാണി, പാദാദികളായ കര്‍മേന്ദ്രിയങ്ങള്‍; വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം എന്നീ കര്‍മേന്ദ്രിയ വിഷയങ്ങള്‍; പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍ ; നാഗന്‍, കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍ ; രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികള്‍; മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങള്‍; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍ ; ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍; അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങള്‍; അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങള്‍; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാര്‍; ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കള്‍; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള്‍; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങള്‍.

* അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്വങ്ങള്‍

* പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം).

* സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍.

* ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്‍.

* ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.

* ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ.

05/08/2014

ദശപുഷ്പം

കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപ പരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള‌ വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്‌. കർക്കിടകത്തിൽ ശീവോതിക്ക്‌ - വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്‌.

ഹൈന്ദവ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ്‌ ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിര വ്രതകാലത്ത്‌ ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നതു്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തര ക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു്‌ ഉപയോഗിക്കുന്നു. സുഖചികിത്സയുടെ കാലമായ കർക്കിടകമാസത്തിൽ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്‌.

കറുക

ശാസ്ത്രീയ നാമം: സൈനോഡോൺ ഡാക്‌ടൈളോൺ 
ദേവത: ആദിത്യൻ, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ്‌ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു)
ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുൽച്ചെടിയാണ്‌. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്‌. മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓർമ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു. തണ്ടിന്റെ നിറത്തിനനുസരിച്ച്‌ നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്‌. അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം.
സംസ്കൃതത്തിൽ ശതപർവിക, ദുവ, ഭാർഗവി എന്നൊക്കെ അറിയപ്പെടുന്നു.

വിഷ്ണുക്രാന്തി

ശാസ്ത്രീയ നാമം: ഇവോൾവുലസ്‌ അൾസിനോയിഡ്‌സ്‌
ദേവത: ശ്രീകൃഷ്ണൻ, ഫലപ്രാപ്തി: വൈഷ്ണേവ പാദലബ്ധി. (ചന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു.)
ജ്വര ചികിത്സയ്ക്ക്‌ ഈ സസ്യം ഉപയോഗിക്കുന്നു. പനിയുള്ളപ്പോൾ ഇടിച്ചു പിഴിഞ്ഞ നീര്‌ രണ്ടോ, മൂന്നോ ടീസ്പൂൺ കൊടുത്താൽ ആശ്വാസം കിട്ടും. ബുദ്ധിമാന്ദ്യം, ഓർമ്മക്കുറവ്‌ എന്നിവയ്ക്ക്‌ സിദ്ധൌഷധം. രക്തശുദ്ധിക്കും, തലമുടി വർദ്ധിപ്പിക്കുന്നതിനും പറ്റിയ ഔഷധമാണിത്‌. നിലത്ത്‌ പടരുന്ന ഈ ചെടിയുടെ പൂക്കൾക്ക്‌ നീല നിറമാണ്‌ . ബുദ്ധിശക്തി വർദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതാണ്‌ .
സംസ്കൃതത്തിൽ നീല പുഷ്‌പം , ഹരികോന്തിജ എന്നു പേര്‌. കൃഷ്ണക്രാന്തി എന്നും പേരുണ്ട്‌

തിരുതാളി

ശാസ്‌ത്രീയ നാമം: ഇപോമോയിയ സെപിയാറിയ
ശ്രീഭഗവതി ദേവത - ഐശ്വര്യം ഫലപ്രാപ്‌തി ശിവൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
സ്ക്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. ഈ വള്ളിച്ചെടിയിൽ പിങ്ക്‌ നിറത്തിലുള്ള പൂക്കളാണുള്ളത്‌. വന്ധ്യത , പിത്ത രോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.
സംസ്കൃതത്തിൽ ലക്ഷ്‌മണ എന്ന്‌ പേര്‌.

നിലപ്പന

ശാസ്‌ത്രീയ നാമം :കർക്കുലിഗൊ ഓർക്കിയോയിഡെസ്‌
ഭൂമിദേവി ദേവത - വിവേകം ഫലപ്രാപ്‌തി - ശ്രീദേവി ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
ആയുർവേദം ഇത്‌ വാജീകരണത്തിന്‌ ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത്‌ ഉപയോഗിക്കുന്നു.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. .
താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയിൽ മുസ്‌ലി എന്ന്‌ പേർ. . നെൽപാത എന്നും പേരുണ്ട്‌ 

പൂവാംകുരുന്നില

ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ
ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ് ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേൾ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.
പൂവാംകുറുന്തൽ എന്നും പേരുണ്ട്‌.

ഉഴിഞ്ഞ

ശാസ്‌ത്ര നാമം:കാർഡിയോസ്‌ പെർമം ഹലികാകാബം'
യമൻ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
മുടി കൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌. സുഖപ്രസവത്തിന്‌ ഉത്തമം. മുടി കൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌.
സംസ്കൃതത്തിൽ ഇന്ദ്ര വല്ലിയെന്ന്‌ പേര്‌. .

മുക്കുറ്റി

ശാസ്‌ത്രീയ നാമം: ബയോഫിറ്റം സെൻസിറ്റിവം.
ശ്രീപാർവതി ദേവത - ഭർതൃപുത്രസൗഖ്യം ഫലപ്രാപ്‌തി വിഷ്ണുആണ് ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
ശരീരത്തിനകത്തെ രക്തസ്രാവം, അർശസ്‌ മതുലായവയ്ക്ക്‌ അത്യുത്തമം. പ്രസവം കഴിഞ്ഞാൽ മുക്കുറ്റി ഇടിച്ചു പിഴിഞ്ഞ നീര്‌ കഴിക്കുന്നത്‌ നല്ലതാണ്‌. മുറിവുകൾ ഉണങ്ങുന്നതിന്‌ പുറത്ത്‌ ലേപനമായി ഉപയോഗിക്കാം. അകത്തു കഴിക്കുകയും ചെയ്യാം. സമൂലം തേനിൽ ചേർത്തു കഴിച്ചാൽ ചുമ, കഫക്കെട്ട്‌ മുതലായവ ശമിക്കും. വയറളിക്കം, വ്രണങ്ങൾ കരിയുന്നതിന്‌ എന്നിവയ്ക്ക്‌ ഉപയോഗിക്കുന്നു.
സംസ്കൃതത്തിൽ ജലപുഷ്‌പം .

കയ്യൂണ്യം

ശാസ്‌ത്രീയ നാമം:എക്ലിപ്റ്റ ആൽബ
ശിവൻ ദേവത - പഞ്ചപാതകനാശം ഫലപ്രാപ്‌തി ഇന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. മുടി തഴച്ചുവളരാൻ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. . സംസ്കൃതത്തിൽ കേശ രാജ, കുന്തള വർദ്ധിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു കൈതോന്നി

ചെറൂള

ശാസ്‌ത്രീയ നാമം: എർവ ലനേറ്റ
യമധർമ്മൻ ദേവത - ആയുസ്സ്‌ ഫലപ്രാപ്‌തി
ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു.
സംസ്കൃതത്തിൽ ഭദ്ര , ഭദൃക

മുയൽച്ചെവിയൻ

ശാസ്‌ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ
കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി
പരമശിവൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
മുയലിന്റെ ചെവിയോട്‌ സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ്‌ ഈ പേര്‌ വീണത്‌. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌.
സംസ്കൃതത്തിൽചിത്രപചിത്ര, സംഭാരി എന്നാണ്‌ പേര്‌.


കടപ്പാട് - ഹൈന്ദവ ശാസ്ത്രം

വൃക്ഷങ്ങളുടെ സ്ഥാനങ്ങളും ശാസ്ത്രീയതയും

മുല്ല, തുളസി, ചെമ്പകം, പിച്ചകം, വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നിവ വസ്തുവില്‍ എവിടെയും നട്ടുവളര്‍ത്താം.

ആഞ്ഞിലി തെക്കുഭാഗത്ത്‌ വളര്‍ത്താം.

ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നതിനാല്‍ വസ്തുവില്‍ എവിടെയും വളര്‍ത്താം. അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നു.

നാഗവൃക്ഷവും പ്ലാവും വടക്കേദിക്കില്‍ ശുഭപ്രദം. വടക്കുഭാഗം താഴ്ന്നതാണെങ്കില്‍ പൊതുവേ ഈര്‍പ്പത്തെ വലിച്ചെടുത്ത് വായുവിനെ ശുദ്ധീകരിക്കാനും ഉത്തരായനകാലത്തെ മഴയുടെ കൊടുംതണുപ്പിനെ ലഘൂകരിക്കാനും ഉപകാരപ്രദം.

കാഞ്ഞിരം വളര്‍ത്തിയാല്‍ കിണറിലെ വെള്ളം വിഷബാധയുള്ളതാക്കും. ആകയാല്‍ ശ്രദ്ധിക്കണം.

മാവ് എവിടെയുമാകാം. പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് വടക്ക്കിഴക്ക് ഭാഗത്തെ തേന്മാവ് അത്യുത്തമം.

തെക്ക്പടിഞ്ഞാറ് ഭാഗത്ത് പുളി, മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങള്‍ എന്നിവ അത്യുത്തമം. കണിക്കൊന്ന, ഇലഞ്ഞി എന്നിവ ഗുണപ്രദം. തെക്കുപടിഞ്ഞാറ് ഭാഗത്തെ വൃക്ഷങ്ങള്‍ വെയിലില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുന്നു.

ഒരു വസ്തുവില്‍ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നത് അതീവ ഭാഗ്യദായകമാകുന്നു. 'നാരകം നട്ടിടം, കൂവളം കെട്ടിടം' എന്നൊക്കെ പറയുന്നത് പ്രാസം ഉപയോഗിച്ച് ആരെങ്കിലും പറഞ്ഞുതുടങ്ങിയതായിരിക്കാം. അത് തെറ്റായ ഒരു പ്രചാരണമാണ്. കൂവളത്തിന്‍റെ ഔഷധഗുണം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാകുന്നു.

മുള തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വളര്‍ത്താം. എന്നാല്‍ ഇഴജന്തുകളുടെ ശല്ല്യമുണ്ടാകുമെന്നതിനാല്‍ ഇപ്പോള്‍ വീടുകളില്‍ മുള പൊതുവേ ആരും വളര്‍ത്താറില്ല. എന്നാല്‍ ചൈനീസ് ബാംബൂ വളര്‍ത്തിവരുന്നുണ്ട്.

ദോഷപ്രദമായ വൃക്ഷസ്ഥാനങ്ങള്‍:

നാല്പാമരങ്ങള്‍ (അത്തി, ഇത്തി, അരയാല്‍, പേരാല്‍) എന്നിവ ദേവാലയത്തില്‍ അല്ലാതെ, താമസസ്ഥലത്ത് അസ്ഥാനത്ത് നില്‍ക്കാന്‍ പാടുള്ളതല്ല.

വടക്ക് അത്തി പാടില്ല.
തെക്ക് ഇത്തി പാടില്ല
കിഴക്ക് അരയാല്‍ പാടില്ല.
പടിഞ്ഞാറ് പേരാല്‍ പാടില്ല.

കടപാട് - ഹൈന്ദവ ശാസ്ത്രം ഫേസ്ബുക്ക് പേജ് 

03/08/2014

ഗുരുസ്തവം - മഹാകവി കുമാരനാശാന്‍

നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ! പരമാചാര്യ നമസ്‌തേ!

ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ! 

അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനക്കൊച്ചയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരുനാരായണമൂർത്തേ! 

അന്യർക്കു ഗുണംചെയ്‌വതിനായുസ്സും വപുസ്സും
ധന്യത്വമോടങ്ങാത്മതപസ്സും ബലിചെയ്‌വു
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ! 

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടൂം
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ! 

മോഹാകുലരാം ഞങ്ങളെ അങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ
ആഹാബഹുലക്ഷം ജനമങ്ങേതിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ! 

അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കും ശുഭം ചേർത്തീടുമീ ഞങ്ങടെയോഗം
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ-
മങ്ങാതെ ചിരം നിൻപുകൾപോൽ ശ്രീ ഗുരുമൂർത്തേ! 

നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ! പരമാചാര്യ നമസ്‌തേ!

എന്നുമുതലാണ് ഭാരതത്തെ സ്നേഹിക്കാന്‍ തുടങ്ങിയത് ?

നമ്മള്‍ എന്നുമുതലാണ് ഭാരതത്തെ സ്നേഹിക്കാന്‍ തുടങ്ങിയത് ? 
അന്നുമുതലാണ് നമുക്ക് നമ്മെ മനസ്സിലായി തുടങ്ങിയത്. 

നാം എന്നു മുതലാണ് ഭാരതത്തെ അവഹേളിക്കാന്‍ തുടങ്ങിയത്? 
അന്നു മുതലാണ് നമുക്ക് നമ്മെ നഷ്ടപ്പെട്ടത്. 

നമ്മിലൂടെ നമുക്ക് ലോകത്തെ അറിയാന്‍ കഴിയും. ലോകത്തിലൂടെ നമുക്ക് നമ്മെ അറിയാന്‍ ആകില്ല. 

എല്ലാ ഭൗതിക നേട്ടങ്ങളും കൈവരിക്കുമ്പോഴും ഭാരതത്തിന്‍റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളിലേയ്ക്ക് ലോകംമുഴുവന്‍ ഉറ്റു നോക്കുന്നത് എന്തു കൊണ്ടാണ്?.

മനുഷ്യന് ആത്യന്തികമായി ആവശ്യമുള്ള എന്തോ ഒന്ന് അതില്‍ ഉള്ളടങ്ങിയതുകൊണ്ട്. മനുഷ്യന് എന്തൊക്കെ ഭൗതിക നേട്ടങ്ങള്‍ ഉണ്ട് എങ്കിലും ആന്തരികമായ ശാന്തി ഇല്ലെങ്കില്‍ എല്ലാം വ്യര്‍ത്ഥമാണ്. ഏതു യുക്തിവാദിയായാലും ഏതു ശാസ്ത്രകാരന്‍ ആയാലും എപ്പോഴും ആന്തരികമായിട്ടു മാത്രമായിരിക്കും ശരിയായ സുഖം അനുഭവിക്കുന്നത്. അതിന് ഒരു ശാസ്ത്രത്തിന്‍റെയും സഹായം ആര്‍ക്കും ആവശ്യമില്ല. ദുഃഖം വരുമ്പോഴും നിരാശ വരുമ്പോഴും ഏതെങ്കിലും സുഹൃത്തിനെ സമീപിക്കുന്നു, അല്ലെങ്കില്‍ എല്ലാത്തില്‍നിന്നും വിട്ട് കുറച്ചു ദിവസം ഏതെങ്കിലും സുന്ദരമായ സ്ഥലത്ത് യാത്ര പോകുന്നു. ഭൗതികത സമ്മാനിച്ച പ്രശ്നങ്ങളില്‍ നിന്ന് അവനവനിലേയ്ക്ക് ശ്രദ്ധ തിരിച്ചു കൊണ്ടുള്ള അന്വേഷണത്തിന്‍റെ ആരംഭം ആണത്. എന്തിനാണ് ? ആന്തരികമായ സുഖം ലഭിക്കുന്നതിന്. അവര്‍ ഇത് സ്വയം മനസ്സിലാക്കുന്നില്ല എന്നേയുള്ളു. ഇതു തന്നെയാണ് ആദ്ധ്യാത്മികത. അവനവനിലെ പ്രശ്നത്തിന് പരിഹാരം തേടിയുള്ള യാത്ര.... 

യുക്തിയും ശാസ്ത്രവും കൊണ്ട് പൊളിച്ച് പരിശോധിച്ച് ആദ്ധ്യാത്മിക ദര്‍ശനങ്ങളോടൊപ്പം ഭരതത്തെ അവഹേളിക്കാന്‍ തോന്നുന്നു എങ്കില്‍ അറിയുക, നമുക്ക് യുക്തിയും ശാസ്ത്രവും ഊന്നുവടികള്‍ മാത്രമാണ്. ആദ്ധ്യാത്മികതയാകട്ടെ സ്വാതന്ത്ര്യമാണ്. ഒന്നിന്‍റെയും താങ്ങില്ലാതെ അവനവന്‍റെ ആത്മശക്തിയില്‍ നിവര്‍ന്നു നിന്ന് ലോകത്തെ ധീരതയോടെ നോക്കാനുള്ള വീര്യം. ദുഃഖമോ മരണ ഭയമോ ആ കണ്ണുകളില്‍ കാണില്ല. ഓം

കടപ്പാട് ശ്രീ Krishna Kumar· 

ജാതിയുടെ പൊരുള്‍.

എല്ലാവരുടെയും  ജാതി പേരില്‍ തങ്ങള്‍ ആരാണെന്നും അതിൻറെ പൊരുൾ എന്താണെന്നും പറഞ്ഞിരിക്കുന്നു . 

ബ്രാഹ്മണൻ യെന്നു വെച്ചാൽ ബ്രഹ്മ ജ്ഞാനം നേടിയവൻ അല്ലെങ്കിൽ നേടേണ്ടവൻ , 

ക്ഷത്രിയൻ ക്ഷേത്ര ത്തിൽ നിന്നും ത്രാണനം ചെയ്തവൻ അല്ലെങ്കിൽ ചെയ്യേണ്ടവൻ ആത്മ ജ്ഞാനം സിദ്ധിക്കുമ്പോൾ ആണ് ക്ഷേത്രം (ശരീരം യെന്നു അർഥം ഉണ്ട്‌) അതിൽ നിന്നും മുക്തി ഉണ്ടാവുക . 

നായർ എന്നാൽ നാൻയാർ അതായതു ഞാൻ ആരാണ് യെന്നു അന്വേഷിക്കുന്നവൻ ആത്മ ജ്ഞാനം സിദ്ധിക്കുമ്പോൾ ആണ് അതും സഫലം ആകുന്നത്. 

ഈഴവൻ എന്നാൽ ഈ എഴ്വർ കുലം അതായതു 7 പേരുടെകുലം (സപ്ത ഋഷികൾ ) നിലനിർത്തേണ്ടവർ പരിപാലിക്കേണ്ടവർ ആത്മ ജ്ഞാനം സിദ്ധിക്കുമ്പോൾ ആണ് അതും സഫലം ആകുന്നത്. 

തീയൻ എന്നാൽ അഗ്നിഹോത്രി (ബ്രാഹ്മണൻ ). 

പറയൻ എന്നാൽ പ്രഭാഷകൻ ആത്മ ജ്ഞാനത്തെ കുറിച്ച് പറയേണ്ടവൻ ആത്മ ജ്ഞാനം സിദ്ധിക്കുമ്പോൾ ആണ് അതും സഫലം ആകുന്നത്. 

ആശാരി ആശയുടെ ശത്രു ആഗ്രഹം ആണ് യെല്ലാ പാപത്തിനും കാരണം അതില്നിന്നും മുക്തി നേടേണ്ടവൻ. 

കൊശവൻ കോ ആരാണ് ശവഹ ശവം അതായതു ശരീരം എന്താണ് സ്വരൂപം എന്താണെന്ന് അന്വേഷണം . 

പുലയൻ പു എന്നത് പൂർണത ബ്രഹ്മം അതിൽ ലയിച്ചവൻ അല്ലെങ്കിൽ ലയിക്കേണ്ടവൻ. 

ഇങ്ങനെ എല്ലാരും ബ്രഹ്മ ജ്ഞാനികൾ തന്നെ ആണ് ഒരേ സ്വരൂപം ഒരേ ലക്ഷ്യം. മദ്ധ്യകാലത്തിൽ ഉണ്ടായ അനൈക്യം മാറി വിശാല ഹിന്ദുത്വം പ്രാ പിക്കേണ്ടവർ...

കൂജന്തം രാമരാമേതി മധുരം ~ എസ്. ഗുപ്തന്‍ നായര്‍

വാല്മീകി ആരെന്നോ സംസ്‌കൃതഭാഷ എന്തെന്നോ അറിയാത്ത ഇളംപ്രായത്തില്‍ വാല്മീകി രാമായണം വായിച്ചുകേള്‍ക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. അച്ഛന്‍ സന്ധ്യയ്ക്ക് പതിവായി രാമാണയം (മൂലം) വായിച്ചിരുന്നു. വായിക്കുമ്പോഴൊക്കെ ഞങ്ങളെ വിളിച്ചിരുത്തി കഥ പറഞ്ഞുകേള്‍പ്പിച്ചും പോന്നു. അങ്ങനെ അധ്യാത്മരാമായണത്തെക്കാള്‍ ഏറെ നേരത്തെ, ഏറെ ദൃഢമായി, വാല്മീകി പറഞ്ഞ രാമകഥ എന്റെ ഉള്ളില്‍ക്കയറി ഇരിപ്പുപിടിച്ചു. അത് സവിശേഷമായൊരു വൈകാരികബന്ധമായി പരിണമിച്ചു. ഇന്നും വായിച്ചുപോകുമ്പോള്‍ ഇടയ്ക്കിടെ വിമ്മുകയും വീര്‍പ്പുമുട്ടുകയും ചെയ്യുന്നു. ഞാനത്രയ്ക്കു വികാരശീലനല്ലെന്നാണ് എന്റെ വിശ്വാസം. പക്ഷേ, റൈറ്റ് ഓണറബിള്‍ ശ്രീനിവാസ ശാസ്ത്രിയെപ്പോലൊരു പരിണതപ്രജ്ഞനും ഇതേ അനുഭവമാണ് ഉണ്ടായതെന്നു മനസ്സിലാക്കിയപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. ശാസ്ത്രിയുടെ രാമായണ പ്രസംഗങ്ങള്‍ (ലെക്‌ചേഴ്‌സ് ഓണ്‍ ദ രാമായണ) പ്രസിദ്ധമാണല്ലോ. യുക്തിയുടെ ചാണമേല്‍വെച്ച് നല്ലവണ്ണം ഉരച്ചിട്ടാണ് ശാസ്ത്രികള്‍ രാമായണം അപഗ്രഥിക്കുന്നത്. അദ്ദേഹം പറയുന്നതു കേള്‍ക്കുക. 'എനിക്കു ശ്രീരാമന്‍ ഈശ്വരനല്ല. എങ്കിലും ആ മായികപ്രഭാപൂരം പൂര്‍ണപ്രഭാവത്തോടെ എന്റെ മുന്നില്‍ വര്‍ത്തിക്കുന്നു. എനിക്ക് ആ കഥയുടെ അന്തസ്സാരത്തിലേക്ക് ആത്മാവോളം മുഴുകാന്‍ കഴിയും. ഞാന്‍ ആ ഗ്രന്ഥം വായിക്കുമ്പോള്‍ എന്റെ മനസ്സ് മറ്റൊന്നിലും വ്യാപരിക്കുന്നില്ല. അത്ഭുതമെന്നു പറയട്ടെ, എന്നെപ്പോലെ കഠിനഹൃദയനായ ഒരാളെ ആ പുസ്തകം വല്ലാതെ ഇളക്കിമറിക്കുന്നു. കണ്ണീരോടുകൂടിയല്ലാതെ ഒരു പുറംപോലും എനിക്കു വായിച്ചെത്തിക്കാന്‍ സാധിക്കുന്നില്ല. ഏതൊരു മൃദുലഭാവവും, ഏതൊരു രസകോടിയും -അത് സോദരനും സോദരനും തമ്മിലുള്ള സ്‌നേഹബന്ധമാകട്ടെ, വേര്‍പെട്ടുപോയവരുടെ പുനസ്സമാഗമമാകട്ടെ-മനുഷ്യസ്വഭാവത്തിന്റെ മൂല്യവത്തായ ഭാവങ്ങളിലൊന്നാണോ-എങ്കില്‍ എന്റെ കണ്ണുകള്‍ ബാഷ്പാവിലങ്ങളാകുന്നു. എനിക്കു വായിച്ചു മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ല. കണ്ണുതുടച്ചു തെല്ലുനേരം വിശ്രമിച്ചിട്ടു മാത്രമേ വായന തുടരാനാവുന്നുള്ളൂ.'

ഈ അനുഭവമുണ്ടാകാത്ത ഏതെങ്കിലും രാമായണാസ്വാദകനുണ്ടാകുമോ എന്നു സംശയം. വാല്മീകിയുടെ ആദികാവ്യം ഭാഗവതമോ ഭാരതമോ പോലെയല്ല. അതു ശരിക്കും മനുഷ്യകഥയാണ്. അത്ഭുതങ്ങള്‍ അവിടവിടെയുണ്ടെങ്കിലും അതൊക്കെ പാടേ വിസ്മരിച്ചുകൊണ്ടുതന്നെ നമുക്കു കഥാപാത്രങ്ങളെ പിന്‍തുടരാം.

ശാസ്ത്രികള്‍ പറയുന്നതുപോലെ രാമന്‍ ഈശ്വരനാണെന്നോ അവതാരമാണെന്നോ ഉള്ള വിചാരത്തോടുകൂടിയല്ല ഞാനും രാമായണം വായിക്കാറ്. വ്യക്തിബോധം നശിക്കുമാറുള്ള ഭക്തിപാരവശ്യമൊന്നുമെനിക്കില്ല. രാമനെപ്പോലെയോ ലക്ഷ്മണനെപ്പോലെയോ ധര്‍മവിക്രമനായിക്കളയാമെന്ന വ്യാമോഹവുമില്ല. ആ കഥാപ്രവാഹത്തിലെങ്ങനെയോ ഒഴുകിപ്പോകുയാണ്. ഓരോ സന്ദര്‍ഭവും നമ്മെ പിടിച്ചുലയ്ക്കുന്നു. ദശരഥന്റെ രാജ്യം രാമനു ലഭിച്ചാലും ഭരതനു ലഭിച്ചാലും നമുക്കൊരു നഷ്ടവുമില്ല. പക്ഷേ, ആ വൃദ്ധന്റെ ധര്‍മസങ്കടം നമ്മെ കരയിക്കുന്നു. കൈകേയിയുടെ ക്രോധാഗാരപ്രവേശം നമ്മുടെ ആത്മാവിനെ വേദനിപ്പിക്കുന്നു. കാനനനടുവില്‍ സീത ലക്ഷ്മണനോടു കടുവാക്കുകള്‍ പറഞ്ഞപ്പോള്‍ സീതയോട് കടുത്ത അമര്‍ഷം തോന്നി. കുട്ടിക്കാലത്തെ പ്രതികരണങ്ങള്‍ തന്നെയാണിന്നും. 'ഇത് എന്റെ കഥയാണ്. ഇവര്‍ എനിക്കുറ്റവരാണ്' എന്നൊക്കെ ഓരോരുവനും തോന്നും. വാല്മീകിയുടെ ആഖ്യാനസമ്പ്രദായം അനന്യസാധാരണമാണ്. ഏറ്റവും ആധുനികനായ നോവലിസ്റ്റിന്റെ ശില്പചാതുരിപോലും ഇതിലപ്പുറമൊന്നും കടക്കുന്നില്ലെന്നു തോന്നിപ്പോകുന്നു. മനശ്ശാസ്ത്രബോധമെന്നു പറയുന്നത് മനുഷ്യമനസ്സിനെപ്പറ്റിയുള്ള സൂക്ഷ്മജ്ഞാനമാണെങ്കില്‍ വാല്മീകിക്ക് അതുണ്ടായിരുന്നു - അസാധാരണമായ തോതിലുണ്ടായിരുന്നു. ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ. രാവണരാജധാനി വിട്ടിറങ്ങിയ വിഭീഷണന്‍ നാലു സഹായികളോടൊത്ത് ശ്രീരാമസൈന്യം പാളയമടിച്ചിരുന്ന ദിക്കില്‍ ആകാശമധ്യസ്ഥനായി പ്രത്യക്ഷപ്പെട്ടു. വാനരന്മാരെല്ലാം ശത്രുദര്‍ശന ഭീതികൊണ്ട് ബഹളംകൂട്ടി. വിഭീഷണനാകട്ടെ, യാതൊന്നും മറച്ചുവെയ്്ക്കാതെ, 'ഞാന്‍ ദുര്‍വൃത്തനായ രാവണന്റെ സഹോദരനാണ്' (രാവണോ നാമ ദുര്‍വൃത്തോ രാക്ഷസോ രാക്ഷസേശ്വരഃ - യുദ്ധം 17.10) എന്നാണ് ആമുഖവാക്യമായി പറയുന്നത്. എത്ര ബുദ്ധിപൂര്‍വമായ ഒരു ഉപക്രമം! രാവണനെപ്പറ്റി തനിക്കുള്ള മതിപ്പെന്താണെന്ന് ഒറ്റ വിശേഷണംകൊണ്ട് സ്പഷ്ടമാക്കി. താന്‍ അവന്റെ സഹോദരനാണ്. എന്നാലും അവന്റെ സ്വഭാവക്കാരനല്ല. ഇക്കാര്യം പിന്നീട് ഇന്ദ്രജിത്തിനോട് യുദ്ധക്കളത്തില്‍വെച്ച് വിഭീഷണന്‍ സാഭിമാനം പറയുന്നുണ്ട്.

സുഖമവാപ്‌നോതി
ഹസ്താദാശീവിഷംയഥാ
രാക്ഷസേന്ദ്രസുതാളസാധോ
പാരുഷ്യം ത്യജഗൗരവാത് (യുദ്ധ. 87.18)

കുലേയദപ്യഹം ജാതോ
രക്ഷസാം ക്രൂരകര്‍മ്മണാം
ഗുണോളയം പ്രഥമോ നൃണാം
തന്മേ ശീലമരാക്ഷസം (യുദ്ധ. 87.19)

ക്രൂരകര്‍മ്മാക്കളായ രാക്ഷസന്മാരുടെ കുലത്തിലാണ് താന്‍ ജനിച്ചതെങ്കിലും തന്റെ ശീലം 'അരാക്ഷസ'മാണ്. വിഭീഷണനെ തങ്ങളുടെ പക്ഷത്തേക്ക് സ്വീകരിക്കണമോ വേണ്ടയോ എന്ന തര്‍ക്കം കൊണ്ടുപിടിച്ചു നടക്കുമ്പോള്‍ താനാണ് ലങ്കയില്‍വെച്ച് ഹനുമാന്റെ ജീവന്‍ രക്ഷിച്ചതെന്നൊന്നും വിഭീഷണന്‍ ഓര്‍മിപ്പിക്കുന്നില്ല. ഉപകാരസ്മരണയെ പുരസ്‌കരിച്ച് തന്നെ സ്വീകരിക്കേണ്ട. യോഗ്യതയുണ്ടെന്നു കണ്ടാല്‍ അംഗീകരിക്കുക എന്നാണ് വിഭീഷണന്റെ ഭാവം. എന്തൊരാണത്തം! എന്തൊരു സത്യവ്രതത്വം! ഇവിടെ ആദികവിയുടെ ഒരു പൊടിക്കൈകൂടി നോക്കുക. സുഗ്രീവന്‍ പറയുകയാണ് 'ഇവന്‍ സ്വന്തം ജ്യേഷ്ഠനെ വെടിഞ്ഞവനാണ്; വിശ്വസിച്ചുകൂടാ' എന്ന്. സുഗ്രീവനാണെങ്കില്‍ തന്റെ ജ്യേഷ്ഠനെ വെടിയുക മാത്രമല്ല, കൊല്ലിക്കുകകൂടി ചെയ്തിട്ടാണ് ഇതുപറയുന്നത്. ഇതാണ്, മനുഷ്യ (വാനര?) പ്രകൃതത്തിന്റെ ദുരൂഹമായ ദുര്‍ബലത. തന്റെ തെറ്റുകളൊന്നും ഓര്‍മ്മിക്കയില്ല. അന്യന്റെ തെറ്റുകള്‍ കാണുക മാത്രമല്ല പെരുപ്പിച്ചു കാണിക്കുകയും ചെയ്യും. രാമനും ലക്ഷ്മണനും ഇതുകേട്ടപ്പോള്‍ പുഞ്ചിരി തൂകിയതേ ഉള്ളൂ. സുഗ്രീവനെ നോവിക്കരുതല്ലോ. ഇതല്ലേ മനഃശാസ്ത്രബോധം? ഇതല്ലേ സ്വഭാവത്തിന്റെ സൂക്ഷ്മമായ അപഗ്രഥനം?

രാമായണത്തിന്റെ കാന്തവലയത്തില്‍ ഒരിക്കല്‍ പെട്ടുകഴിഞ്ഞാല്‍ പിന്നെ അതില്‍നിന്നു കുതറിമാറാന്‍ എളുതല്ല. മഹര്‍ഷി അരവിന്ദനും ഗാന്ധിജിയും രാജാജിയും ശ്രീനിവാസശാസ്ത്രിയും ഒക്കെ ആദികാവ്യത്തിന്റെ ആരാധകന്മാരായിരുന്നു. മഹര്‍ഷി അരവിന്ദന്‍ തന്റെ ആരാധനയുടെ കാരണം വിശദീകരിച്ചുകൊണ്ടു പറയുന്നതു ശ്രദ്ധിക്കുക: 'വാല്മീകി ജീവിതത്തിന്റെ അതിബൃഹത്തായ ശക്തിവിശേഷങ്ങളെപ്പറ്റി നമ്മെ ബോധവാന്മാരാക്കുന്നു. വിപുലമായ ഇതിഹാസത്തിന്റെ പശ്ചാത്തലത്തില്‍ നാടും നഗരവും ഗിരികാനന നിര്‍ഝരങ്ങളും നിര്‍ജ്ജനഭൂമികളും നദീതടങ്ങളും എല്ലാം അപൂര്‍വമഹിമയോടെ നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. വിശ്വരംഗംതന്നെ യവനിക നീക്കി പ്രത്യക്ഷപ്പെടുന്ന പ്രതീതിയാണുണ്ടാവുന്നത്. ഭാരതഹൃദയത്തിന്റെ ധാര്‍മികവും സൗന്ദര്യാത്മകവുമായ സകലസ്രോതസ്സുകളും ഒന്നായി അലിഞ്ഞുചേര്‍ന്ന് ഏകവേണിയായി ഒഴുകുന്നു. മനുഷ്യന്റെ ദൈവികവും ആസുരവുമായ സമസ്തശക്തികളും പ്രഭാവങ്ങളും ഏതാനും മഹാവിഗ്രഹന്മാരിലൂടെ അഭിവ്യക്തമാകുന്നു. അത്യുല്‍കൃഷ്ടവും അതിപേലവവുമായ മനുഷസ്വഭാവങ്ങളെല്ലാം അവയുടെ സൂക്ഷ്മതരഭാവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു.'

മുനിയായ അരവിന്ദന്‍ വാചാലനാക്കുന്നതു നോക്കൂ. അതാണ് രാമായണ പ്രഭാവം! രാമന്‍, സീത, ലക്ഷ്മണന്‍, ഭരതന്‍, ഹനുമാന്‍ ഈ അഞ്ചു കഥാപാത്രങ്ങളെ മാത്രമേ നാം കണക്കിലെടുക്കുന്നുള്ളൂ എന്നു സങ്കല്പിക്കുക. ഭാരതത്തിന്റെ ചരിത്രവും ചാരിത്രവും, സത്യവും സദാചാരവും എല്ലാം അവരിലൂടെയാണ് സഹസ്രാബ്ദങ്ങളായി അന്യോന്യസംശ്ലിഷ്ടമായി നിലനിന്നുപോന്നതെന്നു കാണാം. ഇന്നും ആ കഥാപാത്രങ്ങള്‍ ഭാരതീയ ഹൃദയങ്ങളില്‍ ജീവിക്കുന്നു. ഭ്രാതൃസ്‌നേഹപാരമ്യത്തിലും തെറ്റു തെറ്റെന്നു വിളിച്ചുപറയുന്ന ലക്ഷ്മണനായിരിക്കാം ചിലരുടെ മനസ്സിലെ പ്രതിഷ്ഠാമൂര്‍ത്തി. അനര്‍ഹമായി ലഭിച്ച സമ്രാട്പദവിയെ ജ്യേഷ്ഠന്റെ തൃക്കാല്‍ക്കല്‍വച്ചു വണങ്ങിയ ഭരതനായിരിക്കാം മറ്റു ചിലരുടെ ഇഷ്ടദേവത. ദാസഭക്തിയുടെ നിരതിശയമൂര്‍ത്തിയായ ഹനുമാനായിരിക്കും ഇനിയും ചിലര്‍ക്കാരാധ്യന്‍. ഒരു വിദൂരനക്ഷത്രം പോലെയെങ്കിലും സീത എല്ലാ ഭാരതസ്ത്രീയുടെയും മനോവിഹായസ്സിലുണ്ട്. വാല്മീകി രാമനെ മനുഷ്യാതീതനാക്കിയില്ല. ശ്രീകൃഷ്ണന്‍ താന്‍ അവതാരമാണെന്നു സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടു ജീവിച്ചപ്പോള്‍ രാമന്‍ തന്റെ അവതാരകഥയൊന്നും ഓര്‍മ്മിക്കാതെ ജീവിച്ചു. ദേവന്മാര്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ മാത്രം ഓര്‍മ്മിക്കും. അല്ലെങ്കില്‍ പച്ചമനുഷ്യന്‍. ശുദ്ധസത്വസ്വരൂപനായ ഒരു കേവലപുരുഷനെയാണ് വാല്മീകി വര്‍ണിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ, നമ്മുടെ ഹൃദയത്തില്‍ ആ രാമന്‍ ഇത്ര ശക്തിയായി പ്രതിഷ്ഠിക്കപ്പെടുമായിരുന്നോ എന്നു സംശയമാണ്. വാല്മീകി വിട്ടുകളഞ്ഞ രാമനെയാണ് തുളസിയും കമ്പനും എഴുത്തച്ഛനും ചിത്രീകരിച്ചത്. വാല്മീകി ഒരിക്കലും നമ്മെ നിശ്ചിന്തമായ ഭക്തിയിലേക്ക് ഉന്തിത്തള്ളിവിടുന്നില്ല (ഇതുകണ്ട് അസഹിഷ്ണുക്കളായിത്തീര്‍ന്ന കവികളാണ് രാമായണത്തില്‍ പലതും തിരുകിക്കയറ്റി വഷളാക്കിയതെന്നു തോന്നുന്നു).

നിത്യവശ്യമായ കാവ്യമെന്ന നിലയ്ക്കാണല്ലോ രാമായണം ചിരന്തനേതിഹാസമായി കൊണ്ടാടപ്പെടുന്നത്. മഹാഭാരതത്തിനില്ലാത്ത ഏകാഗ്രതയും ശില്പഭദ്രതയും സാംഗോപാംഗ സൗന്ദര്യവും രാമായണത്തിനുണ്ട്. 'ആശ്ചര്യമിദമാഖ്യാനം' എന്നു ബാലകാണ്ഡത്തില്‍ പറഞ്ഞതിനപ്പുറമൊന്നും പറയാനില്ല. എല്ലാം മുന്‍കൂട്ടി കണ്ടറിഞ്ഞ ഒരു ക്രാന്തദര്‍ശിക്കു മാത്രമേ ഇത്ര സമന്തഭദ്രമായ ഒരു ഇതിഹാസകാവ്യം നിര്‍മ്മിക്കാന്‍ കഴിയൂ. ആമൂലാഗ്രം പ്രസാദമധുരം, അയത്‌നസുന്ദരം! സാലങ്കാരമായും നിരലങ്കാരമായും വര്‍ണ്ണിക്കാന്‍ ആദികവിക്കറിയാം. ചിലപ്പോള്‍ രണ്ടുമൂന്നു വരകള്‍കൊണ്ടു ഒരു പൂര്‍ണ്ണചിത്രം; ചിലപ്പോള്‍ അലങ്കാരങ്ങളുടെ ഒരു ഗംഭീര ഘോഷയാത്ര. ചില കല്പനകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരും. 'രാഹുമുക്തനായ ചന്ദ്രനെപ്പോലെ', 'ക്ഷീണപുണ്യയായ നക്ഷത്രം ഭൂവില്‍ പതിച്ചപോലെ'-ഇതൊക്കെ ധാരാളം ആവര്‍ത്തിക്കുന്നുണ്ട്. കാളിദാസന്‍ എത്രയെത്ര കല്പനകള്‍ക്കാണ് ആദികവിയോടു കടപ്പെട്ടിട്ടുള്ളത്! 'ദക്ഷസ്യേവ ക്രതും ഹന്തുമുദ്യതസ്യപിനാകിനഃ' (ആരണ്യം 24.35) ഇതുതന്നെയല്ലേ, ശാകുന്തളത്തിലെ 'മൃഗാനുസാരിണം സാക്ഷാല്‍ പശ്യാമീവ പിനാകിനം' (അങ്കം 1, ശ്ലോകം 4) എന്ന പ്രസിദ്ധ പദ്യം? കാളിദാസന്റെ ഉപമകള്‍ പരിശോധിക്കുന്ന വിദ്വാന്മാര്‍ക്ക് വാല്മീകിയെ നമസ്‌കരിക്കാതെ മുന്നോട്ടു പോവാന്‍ സാധ്യമല്ല. ആദികവിയുടെ അലങ്കാരപ്രയോഗങ്ങളില്‍ നൂറ്റുക്കു തൊണ്ണൂറും അകൃത്രിമസുന്ദരമാണ്. അനസൂയാ പ്രിയംവദമാര്‍ കാളിദാസ സൃഷ്ടിയെന്നാണല്ലോ സാമാന്യമായ ധാരണ. എന്നാല്‍ ആ നാമധേയങ്ങള്‍ വാല്മീകി ഉപയോഗിച്ചതാണ്. പക്ഷേ, ശ്രീരാമന്റെ വിശേഷണങ്ങളായി പുല്ലിംഗരൂപത്തില്‍ 'കിംവക്ഷ്യാമോ മഹാബാഹുരനസൂയ പ്രിയംവദഃ /നിതസരാഘവോളസ്മാഭിരിതി വക്തും കഥയം ക്ഷമം', 'അഹോരാഗവതീ സന്ധ്യാജഹാതി സ്വയമംബരം' എന്നിങ്ങനെയുള്ള വക്രോക്തികള്‍ കാണുമ്പോള്‍ അവ മഹര്‍ഷിയുടെ തന്നെയാണോ എന്നു സംശയിച്ചുപോകാറുണ്ട്. 'ആദികവിയുടെ മനസ്സ് ഇത്ര സൂക്ഷ്മമായി നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞോ' എന്നു പണ്ഡിതന്മാര്‍ക്കു ചോദിക്കാം. അവരോടു പറയാനുള്ളത് ഇത്രമാത്രം. രണ്ടുമൂന്നു ദശാപരിണാമങ്ങള്‍ കഴിഞ്ഞിട്ടാണ് മൂലരാമായണം ഇന്നത്തെ രൂപം പ്രാപിച്ചതെന്ന കാര്യത്തില്‍ സംശയമേ വേണ്ട. പ്രസക്തി പരിഗണിക്കാതെയുള്ള പുനരുക്തികള്‍കൊണ്ടു മാത്രം ഇതു തെളിയിക്കാവുന്നതാണ്. ശൈലീഭേദങ്ങള്‍ മാത്രമല്ല, പരസ്പരവൈരുധ്യങ്ങള്‍ പോലുമുണ്ട്. വൈദികമതത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍വേണ്ടി മനപ്പൂര്‍വം കുത്തിച്ചെലുത്തിയ ഭാഗങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ ആചാരപ്പഴന്തുണിക്കെട്ടുകളെല്ലാം ക്ഷത്രിയരാജാക്കന്മാരെക്കൊണ്ടു ചുമലിലെടുപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധി അവിടവിടെ തെളിഞ്ഞു കാണാം. ആ വിഴുപ്പുചുമക്കാന്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും മഹാരാജാക്കന്മാര്‍ക്കുപോലും ബഹുസന്തോഷമായിരുന്നു എന്നു ചരിത്രം വിളിച്ചുപറയുന്നു. ഒരറ്റത്തു ശബരിയുടെ സൗഭ്രാത്രസുന്ദരമായ കഥയും മറ്റേ അറ്റത്ത് ശംബുകന്റെ നാണംകെട്ട കഥയും കാണുമ്പോള്‍ രണ്ടാമത്തേത് വ്യാജച്ചരക്കാണെന്നു കാണാന്‍ വലിയ ഗവേഷണദൃഷ്ടിയൊന്നും വേണ്ട.

ഈ കാരണങ്ങളാലാണ് ഉത്തരരാമായണകഥ ഞാന്‍ ഈ സംഗ്രഹത്തിലുള്‍പ്പെടുത്താത്തത്. ഉത്തരകാണ്ഡം ഒരു പില്‍ക്കാല രചനാസാഹസമാണ്. യുദ്ധകാണ്ഡത്തിന്റെ അവസാനത്തില്‍ ഫലശ്രുതി വരെ പറഞ്ഞുകഴിഞ്ഞു. എന്നിട്ടും അവസാനിച്ചില്ലത്രേ! യുദ്ധകാണ്ഡത്തില്‍ വാല്മീകി വികാരജനകമായി വര്‍ണ്ണിച്ച സീതയുടെ അഗ്നിപ്രവേശ കഥയെ ഒന്നുകൂടി വിസ്തരിച്ചു വഷളാക്കണമെന്നു തോന്നിയ ഏതോ സാഹസബുദ്ധി രചിച്ചതാണ് ഉത്തരകാണ്ഡം. സ്ത്രീയുടെ തോരാക്കണ്ണീര് കണ്ട് മതിവരാത്ത ഏതോ രോഗാതുരമായ മനസ്സിന്റെ സൃഷ്ടിയാണത്. ആ അജ്ഞാതകവി, ശ്രീരാമന്‍ എന്ന കഥാപാത്രത്തിന്റെ ശ്രീമൂലവിഗ്രഹത്തെയാണ് അതോടെ തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞത്. അനശ്വരനായ കാളിദാസനും വാസനാശാലിയായ ഭവഭൂതിയും ആ ഉടഞ്ഞ സ്ഫടികശകലങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ നടത്തിയ കവികര്‍മ്മമാണ് രഘുവംശത്തിലും ഉത്തരരാമചരിതത്തിലും നാം കാണുന്നത്. അവര്‍ ഉത്തരകാണ്ഡത്തിന്റെ ആത്മാവു മാത്രമേ എടുത്തുള്ളൂ. എങ്കിലും രാമന്റെ പശ്ചാത്താപമൊക്കെ ചെളിയില്‍ ചവിട്ടിയശേഷമുള്ള കാലുകഴുകല്‍ മാത്രമായിട്ടാണ് നമുക്കനുഭവപ്പെടുന്നത്. ഉത്തരകാണ്ഡത്തിലെ ആദ്യത്തെ 33 സര്‍ഗങ്ങള്‍ രാവണന്റെയും ഹനുമാന്റെയും പൂര്‍വകഥകള്‍ പറയാന്‍ വിനിയോഗിച്ചിരിക്കുകാണ്. ആ പൂര്‍വകഥകളെല്ലാം അറുമുഷിപ്പനാണു താനും. രാമായണത്തില്‍ അപ്രധാനനായി വിട്ടുകളഞ്ഞ ശത്രുഘ്‌നനെപ്പറ്റി കുറേക്കൂടി പറയണമെന്നു തോന്നി നമ്മുടെ ഉത്തര രാമായണക്കാരന്. അതിനും ചെലവഴിച്ചു കുറെ സര്‍ഗ്ഗങ്ങള്‍! സീത പൂര്‍വജന്മത്തില്‍ വേദവതിയായിരുന്നു എന്നൊരു കഥ ഈ കവി കെട്ടിച്ചമച്ചു. കൃതയുഗത്തില്‍ വേദവതിയായിരുന്നവള്‍ ത്രേതായുഗത്തില്‍ ജനകാത്മജയായ സീതയായി പിറന്നുവത്രേ. രാവണനാകട്ടെ, ഈ രണ്ടു യുഗങ്ങളിലും നെടുംകാല്‍ നാട്ടി അങ്ങനെ നില്‍ക്കുകയും. ഉത്തരകാണ്ഡക്കാരന്‍ രാവണന്റെ ആരാധകനാണെന്നുപോലും തോന്നിപ്പോകും ചിലപ്പോള്‍. ബ്രഹ്മാവ് അയാളെ ശിവാഷ്ടോത്തരശതം പഠിപ്പിക്കുന്നു. ജപമാലയെടുത്തു തന്നെ ജപിക്കണമെന്ന് പ്രത്യേകം ചട്ടംകെട്ടുകയും ചെയ്യുന്നു! രാവണനെ നന്നാക്കിയെടുക്കാന്‍ എന്തൊരു തീവ്രയത്‌നപരിപാടി! ചുരുക്കിപ്പറഞ്ഞാല്‍ ഇത്ര അസംബന്ധജടിലമായ ഒരു പഴംകഥക്കെട്ട് ഋഷിയായ വാല്മീകിയുടെ പേരില്‍ വെച്ചുകെട്ടാന്‍ ശ്രമിച്ച ഉത്തരരാമായണക്കാരന്‍ നമ്മുടെ ഇതിഹാസസാഹിത്യത്തിന് തീരാക്കളങ്കമാണ് വരുത്തിവെച്ചത്.

ഈ രാമായണസംഗ്രഹമെഴുതുമ്പോള്‍ ഭക്തന്മാരെയല്ല ഞാന്‍ മുഖ്യമായി മനസ്സില്‍ക്കണ്ടത്; സഹൃദയന്മാരെയാണ്, കഥാസൗന്ദര്യവും കാവ്യസൗന്ദര്യവും കഴിയുന്നത്ര നിലനിര്‍ത്തിക്കൊണ്ട് ആദികാവ്യസ്വരൂപം വായനക്കാരെ ഗ്രഹിപ്പിക്കാനാണ് ശ്രമിച്ചത്. വാല്മീകി മുഴുവന്‍ ഇതിലില്ല. പക്ഷേ, വാല്മീകിയിലില്ലാത്തതൊന്നും ഇതിലില്ലെന്നു ധൈര്യമായി പറയാം. സംഗ്രഹിക്കുകയാണു ചെയ്തതെങ്കിലും ആദികാവ്യത്തിന്റെ ആത്മാവ് ഇതിലുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. ഇതെഴുതുമ്പോള്‍ 1909ലെ ബോംബെ നിര്‍ണയ സാഗരപ്പതിപ്പും (രാമന്റെ തിലകവ്യാഖ്യാനത്തോടുകൂടിയത്) ശ്രീനിവാസയ്യരുടെ മലയാള വ്യാഖ്യാനവും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സര്‍വകാലസാംഗത്യവും സര്‍വജനപ്രിയത്വവുമാണ് വരേണ്യകൃതികളുടെ ലക്ഷണം. രാമായണം ഇന്നും നമുക്ക് പ്രിയംകരമായിരിക്കുന്നതെന്തുകൊണ്ട്? ഒന്നാമതായി അതിലെ നിത്യനൂതനമായ മനുഷ്യബന്ധങ്ങളുടെ സംവശ്യത. രണ്ടാമതായി, ഒരിക്കലും വറ്റാത്ത കാവ്യഗുണം. അനേകം ഭാര്യമാരുണ്ടായിരുന്ന ദശരഥചക്രവര്‍ത്തിയുടെ കഥയ്ക്ക് ഇന്ന് പ്രസക്തിയില്ലെന്നു പറഞ്ഞാലും സ്വാര്‍ഥത്തിന്റെ മുമ്പില്‍ ഭാവം പകരുന്ന ഭാര്യാഭര്‍ത്തൃബന്ധത്തിന് ഇന്നും പ്രസക്തിയുണ്ട്. രാവണനാല്‍ അപഹരിക്കപ്പെട്ട സീത നൈരാശ്യവശംവദയായി ആത്മഹത്യ ചെയ്യാനാലോചിച്ചുവെന്ന് വാല്മീകി വര്‍ണിക്കുന്നുണ്ട്. പക്ഷേ, ആത്മഹ്യ ചെയ്തില്ല. ഒരു ശുഭനിമിത്തം കണ്ടു എന്നാണ് കവി പറയുന്നത്. ഇത് അന്തഃകരണത്തിന്റെ ധര്‍മ്മനിവേദനം മാത്രമാണ്. ഇതുതന്നെയാണ് നമ്മുടെ ചേതനയുടെ അബോധതലം.
ഒരിക്കലും വറ്റാത്ത ഉത്സാഹത്തിന്റെ മൂര്‍ത്തിമദ്ഭാവമാണീ ഹനുമാന്‍. മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന മൃതസഞ്ജീവനി ഹിമാലയശിഖരത്തോടെ ഉത്ചാടനം ചെയ്തുകൊണ്ടു വരുന്നത് മഹോദ്യതനായ ഹനുമാനാണ്. ഒരിക്കലല്ല രണ്ടുതവണ. എന്താണിതിന്റെ അര്‍ഥം. ജീവിതോത്സാഹം-നമുക്ക് ഉത്തേജകമാകേണ്ട ജീവിതോത്സാഹം ഹനുമാനില്‍നിന്ന് പഠിക്കണമെന്നതത്രേ.

രാമായണത്തില്‍ ആര്യദ്രാവിഡ ബന്ധത്തിന്റെ ആദിമപ്രരൂപങ്ങള്‍ ഉണ്ടെന്നു പറയുന്ന ചരിത്രപണ്ഡിതന്മാരെ നാം വളരെ സൂക്ഷിക്കണം. ഏത് ആര്യന്‍? ഏത് ദ്രാവിഡന്‍? ദ്രാവിഡന്‍ എന്നൊരു വാക്കു പോലും രാമായണത്തിലെങ്ങുമില്ല. വാനരന്മാരുടെയും രാക്ഷസന്മാരുടെയും സാമ്രാജ്യം ദക്ഷിണാപഥത്തിലായിപ്പോയതുകൊണ്ട് അവര്‍ ദ്രാവിഡവര്‍ഗീയരാണെന്ന ചിന്ത അശാസ്ത്രീയമാണ്. ഭിന്നസ്വരൂപങ്ങളായ രണ്ടു സംസ്‌കാരങ്ങള്‍ കവി വിഭാവനം ചെയ്തുവെന്നേയുള്ളൂ. ഈ വാനരന്മാര്‍ ആര്യന്മാരുടെ ഉപാസനാമൂര്‍ത്തികളായ അഗ്നിയുടേയും വായുവിന്റേയും മറ്റും പുത്രന്മാരാണെന്ന് ഇവര്‍ ഓര്‍ക്കാത്തതെന്തുകൊണ്ട്? രാവണന്‍ സപ്തര്‍ഷിമാരില്‍ ഒരാളായ പുലസ്ത്യന്റെ പൗത്രനാണ് എന്ന് മനസ്സിലാക്കിയില്ലല്ലോ. രാവണന്‍ യക്ഷനായ കുബേരന്റെ സഹോദരനുമാണ്. രാവണന്‍ കൈലാസത്തില്‍ച്ചെന്നാണ് ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയത്. രാവണന്റെ രാജധാനിയില്‍ ബ്രാഹ്മണരുടെ വേദഘോഷങ്ങള്‍ന്‍ സദാ മുഴങ്ങിക്കൊണ്ടിരുന്നു. ആസേതുഹിമാചലം ഒന്നായിക്കണ്ട വാല്മീകിയെ വെറും ഒരു സങ്കുചിതമനസ്‌കനായി കാണുന്നത് മഹാപാപമാണ്.

രാമായണത്തില്‍ വാനരന്‍, രാക്ഷസന്‍ എന്നൊക്കെ പറയുന്നത് അക്ഷരാര്‍ഥത്തിലെടുക്കരുത്. അവര്‍ ഭിന്നവര്‍ഗങ്ങള്‍ എന്നേ ഉള്ളൂ. കിരാതന്മാരും നിഷാദന്മാരും ഉണ്ടല്ലോ ഇതില്‍. ഗുഹന്‍ വേടന്മാരുടെ രാജാവാണ്. അങ്ങനെ പല വര്‍ഗങ്ങള്‍, ഗോത്രങ്ങള്‍.രാമായണം ആദികാവ്യംമാത്രമല്ല അനശ്വരകാവ്യം കൂടിയാണ്. വഴിമുട്ടിനില്‍ക്കുന്ന ജീവിതപ്രതിസന്ധികളില്‍ ധര്‍മാധര്‍മചിന്തകളാല്‍ മനസ്സ് ഡോളായിതമാകുമ്പോള്‍ രാമായണം നമുക്ക് വഴികാട്ടിയായിത്തീരുന്നു. വാല്മീകിയുടെ ആത്മാവിലേക്ക് കൈത്തിരി കാട്ടുക എന്നു പറഞ്ഞാല്‍ ഭാരതത്തിന്റെ ആത്മാവിലേക്ക് വെളിച്ചം വീശുക എന്നാണര്‍ഥം.

യാവത് സ്ഥാസ്യന്തി ഗിരയഃ
സരിതശ്ച മഹിതലേ
താവദ്രാമായണകഥാ
ലോകേഷു പ്രചരിഷ്യതി.

02/08/2014

The sages of Rigveda: Following are the names of the most important sages:

1.Madhucchad 2. Jet 3. Meghatithi 4. Shunahshepa 5.Hiranyastupa 6. Kanva 7. Prakava 8. Savya 9. nogha 10. Parashar 11. Gotam 12. Kutsa 13. Kashyapa 14. Rujasva 15. Trupapta 16. Kakshivana 17.Bhavayavya 18.Romash 19.Parushchepa 20.Deerghatamas Agastya 21.Indra 22.Maruta 23.Lopamudra 24.Grutsamad 25.Somahuti 26.Koorma 27.Vishwamitra 28.Rishabha 29.Utkala 30.Kata 31.Devashrava 32.Devavrata 33.Prajapati 34.Vamadeva 35.Aditi 36.Trasadasyu 37.Purumilla 38.Budha 39.Gawishthi 40.Kumar 41.Eesha 42.Sutammara 43.Dharuna 44.Puru 45.Vavru 46.Dwita 47.Prayaswata 48.Shasha Puru 49.Vishwasama 50.Dyumna 51.Vishwacharchani 52.Gopapana 53.Vasuyu 54.Tryaruna 55.Trashwamegha 56.Atri 57.Vishwawar 58.Gouririti 59.Babhra 60.Avasyu 61.Gatu 62.Samavarana 63.Pruthu 64.Vasu 65.Atribhuya 66.Avatsaradi 67.Pratishatra 68.Pratiratha 69.Pratimanu 70.Puruhanamana 71.Suditi 72.Purubheed 73.Haryat 74.Gopavana 75.Saptavadhu 76.Virupa 77.Kurusuti 78.Kutnu 79.Ekadyu 80.Kusidi 81.Ushanakavya 82.Krushna 83.Vishwaka 84.Dyumnika 85.Nrumegha 86.Apala 87.Shrutakaksha 88.Sukaksha 89.Vindu 90.Pootadaksha 91.Tirachcha 92.Dyutana 93.Reha Jamadagni 94.Nema 95.Prayogayavishta 96.Praskanva 97.Pushtigu 98.Ayu 99.Matarishva 100.Krusha 101.Prushadra 102.Suparna 103.Asit 104.Dewal 105.Dadhchyut 106.Ighamavatta 107.Shyavashva 108.Prabhuvasu 109.Rahugana 110.Bruhanmati 111.Apasya 112.Kavi 113.Uchathya 114.Avatsara 115.Amahipu 116.Nighnuvi 117.Mrugu 118.Vaikhanasa 119.Atri 120.Pavitra 121.Renu 122.Harimanta 123.Ben 124.Akhrush-tabhashyaha 125.Ajaha 126.Grutasmad 127.Pratardan 128.Vyaghrapada 129.Karnashruta 130.Ambarisha 131.Rajasva 132.Remasoonu 133.Yayati 134.Nahusha 135.Shikhandini 136.Chashruhu 137.Saptarshi 138.Gouri 139.Riti 140.Urdhwa-swapna 141.Krutayaksha 142.Runajachaya 143.Shishu 144.Trishira 145.Yama 146.Yami 147.Shanga 148.Damana 149.Devashrava 150.Sankusuk 151.Mathik 152.Chyavan 153.Sukra 154.Loosha 155.Amitaya 156.Ghosha 157.Surhutya 158.Saptagu 159.Vaikuntha 160.Brihadaktha 161.Mata Sahit 162.Namanedishta 163.Sumitra 164.Jaratkaru Gopayana 165.Syumarashmi 166.Vishwakarma 167.Mooghanva 168.Sharapata 169.Tanva 170.Arbuda 171.Pururava 172.Urvashi 173.Sarvahari 174.Nishaja 175.Devapi 176.Vabhra 177.Duvasyu 178.Mudgal 179.Apratiratha 180.Bhutansha 181.Sarma 182.Panihi 183.Juhu 184.Ram 185.Kashtradanshtra 186.Namapramedana 187.Shatapramedana 188.Sadhi 189.Dharma 190.Apastuta 191.Agnipooya 192.Bhikshru 193.Urukshaya 194.Lava 195.Bruhadviva 196.Hiranya-garbha 197.Chitramaha 198.Kulamal 199.Bahirsha 200.Vihavyu 201.Yadnya 202.Sudasa 203.Managhata 204.Rushya-shrunga 205.Vrushanak 206.Viprajooti 207.Vyanga 208.Vishwavasu 209.Agnipavak 210.Agnitapasa 211.Drona 212.Sambamitra 213.Prithuvanva 214.Suveda 215.Mrudika 216.Shraddha 217.Indramata 218.Shirimbisha 219.Ketu 220.Bhuvan 221.Yakshamanashan 222.Rahshoha 223.Vivruha 224.Pracheta 225.Kapota 226.Anila 227.Shabar 228.Vibhraja 229.Ita 230.Samvarta 231.Dhruva232.Amivarta 233.Udhvavagreeva 234.Patanga 235.Arishtanemi 236.Shivi 237.Saptaghruti 238.Shyena 239.Saparadni 240.Aghar-mashana 241.Savabana 242.Pratiprabha 243.Swasti 244.Syavasta 245.Shrutiprabha 246.Shatahavyu 247.Yajata 248.Uruchakri 249.Bahuvrukta 250.Pour 251.Avasyu 252.Saptavaghru 253.Yavapamaruta 254.Bharadwaja 255.Vitahavya 256.Suhotra 257.Shunahotra 258.Nora 259.Sampu 260.Garga 261.Rujiswa 262.Payu 263.Vasishtha 264.Maitravaruni 265.Shakti 266.Pragathkanva 267.Meghatithi 268.Asanga 269.Shaswati 270.Dewatithi 271.Brahmatithi 272.Vatsa 273.Punarvatsa 274.Sadhwansha 275.Shashakarna 276.Naradu 277.Gashukti 278.Ashwasukti 279.Irimbithi 280.Soubhari 281.Vishwamana 282.Vaivaswata Manu283.Kashyapa 284.Nipatithi 285.Sahastravasu 286.Rochisha 287.Shyavashcha 288.Nabhaga 289.Matsya 290.Trishok 291.Bharga 292.Kali and 293.Manya

ഈ മുട്ട അപ്പോള്‍ ആരിട്ടതാണ്?..

കുറച്ചു നാളായി ഞാന്‍ പലസ്ഥലത്തും വായിക്കുന്ന ഒരു കാര്യമാണ് ഇത്.

 കേരളത്തിലെയും അതിനു മുന്‍പ് ശ്രീലങ്കയിലെയും (ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും വന്നവരാണെന്ന് ചില ബുദ്ധി ജീവികള്‍ പറയുന്നു) ഈഴവരെല്ലാം ബുദ്ധ മതക്കാരായിരുന്നു എന്നാണു ചില മുടുക്കന്‍ ചരിത്രകാരന്മാര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ചില പാവം യുവ അല്‍പ ബുദ്ധി ജീവികള്‍ കോഴിക്കുഞ്ഞ് ഉള്ളിത്തോലി കൊത്തിപ്പിടിച്ചുകൊണ്ട് ഓടി നടക്കുന്നതുപോലെ അതും പൊക്കിപ്പിടിച്ച് നടക്കുന്നത് പലപ്പോഴും പലസ്ഥലത്തും കാണുന്നുണ്ട്. ഇതൊക്കെ കണ്ടപ്പോള്‍ ഞാനും ഒന്നാലോചിച്ചു ഈ പറയുന്നതൊക്കെ ശരിയാണോ ?. ഇതിലെന്തെങ്കിലും യുക്തി ഉണ്ടോ?.  

വെറും 2500 വര്‍ഷത്തിനു മുന്‍പാണ് ബുദ്ധന്‍ ജനിച്ചത്‌. ബുദ്ധമതം പ്രചാരത്തില്‍ ആകുവാന്‍ പിന്നെയും ഒരുപാട് കാലങ്ങള്‍ എടുത്തിട്ടുണ്ട്.. ഈഴവര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദൈവത്തെ പോലെ ആരാധിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ യാത്ര ബുദ്ധന്‍റെ വഴിയേയുമല്ല. മാത്രമല്ല  ഗുരുവിന്‍റെ ഫിലോസഫി ബുദ്ധന്റെതുപോലെ ശൂന്ന്യതാവാദവുമല്ല. ഗുരുവിന്‍റെ സന്തത സഹാചാരിയായിരുന്ന പ്രിയ ശിഷ്യന്‍ കുമാരനാശാന്‍ ബുദ്ധമതത്തെ പശ്ചാത്തലമാക്കി ചില അതിപ്രസിദ്ധങ്ങളായ കവിതകള്‍ രചിക്കുകയുണ്ടായി. പക്ഷെ അദ്ദേഹവും ബുദ്ധമതക്കാരന്‍ അല്ലായിരുന്നു... തന്നെയുമല്ല ഒരു തികഞ്ഞ ഹിന്ദുമത വിശ്വാസിയുമായിരുന്നു. അപ്പോള്‍ പിന്നെ അതിനു മുന്‍പ് ഈ ജനത എന്തായിരുന്നു എങ്ങിനെ ആയിരുന്നു.... പുത്തി ജീവികള്‍ പറയുന്നത് വച്ച് ചിന്തിച്ചപ്പോള്‍ ഒരു സംശയം..

അപ്പോള്‍ ബുദ്ധന്‍ ഉണ്ടാകുന്നത് വരെ മൊട്ടക്കുള്ളില്‍ ആയിരുന്ന ഒരു വംശമാണോ ഈ ഈഴവര്‍. ബുദ്ധന്‍ വന്നു അടയിരുന്നപ്പോള്‍ വിരിഞ്ഞതാണോ ഈ ഈഴവ വംശം.. അതിനു മുന്‍പ് ഈഴവര്‍ ഇല്ലായിരുന്നോ? ഉണ്ടായിരുന്നെന്ന് ആര്‍ക്കും മനസ്സിലാകും. എങ്കില്‍ ഏതു വിശ്വാസ പ്രമാണമാണ് അവര്‍ ഉള്‍ക്കൊണ്ടു ജീവിച്ചുപോന്നത് ?.. 

 വേദ കാലഘട്ടത്തിനു 198 കോടിയിലധികം പഴക്കം ഉണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.. ആ വേദ പാരമ്പര്യത്തില്‍ ഈ വംശത്തിന് ഉള്ള സ്ഥാനം എന്താണ്?... അവര്‍ക്ക് ഈ ജ്ഞാന സാഗരത്തില്‍ ഒരവകാശവും ഇല്ലേ... ഇതൊക്കെ ചമച്ച മഹര്‍ഷീശ്വരന്മാരാരും ജനിച്ചത്‌ സവര്‍ണ്ണന്‍  ? എന്ന് പറയുന്ന കുലങ്ങളിലും അല്ല... അവരാരും ഉന്നത കുല ജാതരും അല്ല.. തന്നെയുമല്ല, സമൂഹത്തിലെ ഏറ്റവും താഴത്തട്ടില്‍ നിന്നും വന്നവരായിരുന്നു... എന്‍റെ സംശയം, മനപ്പൂര്‍വം ഈ ജനതയെ അറിവിന്‍റെ മേഖലകളില്‍ നിന്നും ബുദ്ധി പൂര്‍വ്വം അകറ്റുവാനുള്ള ഒരു ഗൂഡ തന്ത്രത്തിന്‍റെ ഭാഗമല്ലേ ഈ വികല ചരിത്ര രചനയും അതിന്‍റെ ഒശാനപാടലുകളും  ?...   

ബുദ്ധന്‍റെ ആളുകളെന്നു പറയുന്നവര്‍ ബുദ്ധധര്‍മ്മം പഠിച്ചിട്ടുണ്ടോ.?? വെറുതെ വെടിതീര്‍ന്ന സൈക്കിള്‍ ടയര്‍ ഉരുട്ടിക്കൊണ്ടു നടന്നാല്‍ ബുദ്ധന്റെ ധര്‍മ്മചക്രം (Wheel of Dharma) ആകില്ല. ആദ്യം പഠിക്ക് അതൊക്കെ. അപ്പോള്‍ മനസ്സിലാകും നിങ്ങളുടെ നിലയും നില്‍പ്പും എവിടെയാണെന്ന്..

ഉള്ളിത്തോലിയുമായി ഓടുന്ന യുവ പുത്തിജീവികളെ, നിങ്ങള്‍ പറയുക ഈ ഈഴവ  മുട്ട അപ്പോള്‍ ആരിട്ടതാണ് ?...

31/07/2014

മോചനം അടുത്തെത്തിയപ്പോള്‍ ആ ആന പൊട്ടിക്കരഞ്ഞു! Asianet News

അമ്പത് വര്‍ഷമായി ദുരിതമായിരുന്നു രാജു എന്ന ആനയുടെ കൂടപ്പിറപ്പ്. ചങ്ങലക്കിട്ട് വ്രണം വന്ന കാലുകള്‍. അടിയേറ്റ് പൊട്ടിപ്പഴുത്ത ശരീരം. കഴിക്കാന്‍ ഏതെങ്കിലും ടൂറിസ്റ്റുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍. നല്ല കാലം മുഴുവന്‍ കൂപ്പിലെ ജോലി ചെയ്തു. പ്രായം കൂടിയപ്പോള്‍ പല തരം വേലകള്‍. പല ഉടമസ്ഥര്‍ വന്നിട്ടും വേദന മാത്രമായിരുന്നു മിച്ചം. ഒടുവില്‍, മൃഗസംരക്ഷണത്തിനായുള്ള ഒരു സംഘടന കഴിഞ്ഞ ദിവസം രക്ഷയ്ക്കെത്തിയപ്പോള്‍ അവനാകെ പൊട്ടിക്കരഞ്ഞു. കണ്ണുകളിലൂടെ കണ്ണീര്‍ ഒഴുകി. മനുഷ്യരെപ്പോലെ, സ്വാതന്ത്ര്യത്തിന്റെ ആനന്ദം തുറന്നു പ്രകടിപ്പിക്കുകയായിരുന്നു ആ ആന. 

കാണാം, വേദനയുടെ ചങ്ങലക്കെട്ടുകളില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള രാജുവിന്റെ പരിണാമം:


ഇതാണ് രാജു. ഉത്തര്‍പ്രദേശിലെ പല ഇടങ്ങളിലായിരുന്നു ജീവിതം. ചങ്ങലക്കിട്ട ദുരിതനാളുകളില്‍ പ്ലാസ്റ്റിക്കും കടലാസും മറ്റും തിന്ന് വിശപ്പടക്കി.


കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ SOS എന്ന മൃഗ സംരക്ഷണ സംഘടന അവനെ രക്ഷപ്പെടുത്തി. 


പുലര്‍ച്ചെയായിരുന്നു രക്ഷാ ഓപ്പറേഷന്‍. പഴങ്ങളും മറ്റുമായി അടുത്തെത്തിയ സംഘടനാ പ്രവര്‍ത്തകര്‍ സ്നേഹത്തോടെ പരിചരിക്കാന്‍ തുനിഞ്ഞപ്പോള്‍ ആന പൊട്ടിക്കരഞ്ഞു.
കണ്ണുകളിലൂടെ കണ്ണീര്‍ ധാരയായി ഒഴുകിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

അസാധാരണമായിരുന്നു അത്. കഷ്ടപ്പാടുകളില്‍നിന്ന് ആശ്വാസം ലഭിക്കുമ്പോള്‍ മനുഷ്യര്‍ ചെയ്യുന്നത് പോലെ ആനയും കരഞ്ഞു. 

ആ കരച്ചില്‍ കണ്ട് ആകെ അന്തം വിട്ടതായി SOS വക്താവ് പൂജ ബിനെപാല്‍ പറഞ്ഞു. 'രക്ഷപ്പെടുന്നതിന്റെ ആനന്ദമുണ്ടായിരുന്നു അവന്റെ കണ്ണുകളില്‍ നിറയെ'^പൂജ പറയുന്നു.

കാട്ടില്‍നിന്ന് കെണി വെച്ച് പിടിച്ചതായിരിക്കും അവനെയെന്ന് പൂജ പറഞ്ഞു. കുഞ്ഞായിരിക്കുമ്പോള്‍ കെണിയിലകപ്പെട്ടതാവും. പിന്നീട് ജീവിത കാലം മുഴുവന്‍ പീഡനങ്ങളായിരിക്കും.

സംഘം എത്തിയപ്പോള്‍ അവരെ എല്ലാ വിധേനയും തടയാന്‍ ആനയുടെ ഉടമ ശ്രമിച്ചു. എന്നാല്‍, പൊലീസും വനം വകുപ്പ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് അയാളെ തടയുകയായിരുന്നു.


മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ രാജുവിനെ മോചിപ്പിക്കാന്‍ എത്തിയത്.

ആനയുടെ കണ്ണീര്‍ ആശ്വാസത്തിന്റേതു തന്നെയാവുമെന്ന് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. നല്ല കാലം വരാന്‍ പോവുന്നത് അവനറിഞ്ഞു കാണും. ജീവിതത്തില്‍ ആദ്യമായാണ് പീഡനങ്ങളുടെ ചങ്ങല അഴിച്ചു കളയുന്നത്.



മോചിപ്പിച്ച ശേഷം രാജുവിനെ ട്രക്കില്‍ കയറ്റി മധുരയിലെ പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ഇതുപോലുള്ള വന്യ മൃഗങ്ങള്‍ക്ക് സ്വാഭാവിക ജീവിതം സാദ്ധ്യമാക്കുന്ന കേന്ദ്രം മധുരയില്‍ ഒരുക്കുകയാണ് ഈ സംഘടന. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന ഇന്ത്യയിലെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളിലാണ് ഇടപെടുന്നത്.