30/04/2014

കഠിന ഹൃദയം ഉള്ള മനുഷ്യര്‍

കഠിന ഹൃദയം ഉള്ള മനുഷ്യരെ നമ്മൾ എന്തൊക്കെ വിളിക്കും. "കണ്ണില ചോര ഇല്ലാത്തവർ", "അറുത കൈക്ക് ഉപ്പു തെക്കാത്തവർ " എന്നൊക്കെ ആണ് അവരെ വിശേഷിപ്പിക്കുന്നത്. മയമില്ലാത്ത വ്യക്തിത്വത്തിൻറെ ഉടമയായി ഒരുവൻ മാറിക്കഴിയുമ്പോൾ, അയാളുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരും വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.

ഒറ്റത്തടിയായി വളരുന്ന മരങ്ങള കണ്ടിട്ടില്ലേ. തെങ്ങ്,കമുക്,പന ഒക്കെയാണ് ഒറ്റത്തടി മരങ്ങൾ. അതുപോലെയാണ് കഠിന ഹൃദയം ഉള്ളവർ. ആരെയുംവേണ്ടാത്ത, ആരോടും കൂറില്ലാത്ത,സ്വന്തം കാര്യം നോക്കി ഉയരത്തിലേക്ക് പൊകുന്നവർ.

എനാൽ പ്ലാവും,മാവും,ആഞ്ഞിലിയും ഒക്കെ നോക്ക്. പടർന് പന്തലിച്ച ഈ മരങ്ങൾ മനുഷ്യനും,മൃഗങ്ങള്കും,പക്ഷികൾകും തണലേകുന്നു.

പ്രകൃതി ഷൊഭതിൽ തല ഉയരത്തി നില്കുന്ന ഒറ്റതടികൾ വേഗം നിലം പതിക്കുമ്പോൾ , പടർന് പന്തലിച്ചു നില്കുന്ന വൃഷങ്ങൾ പിടിച്ചു നില്കും. സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന മനസ്സിന്റെ ഉടമകൾ പ്രതിസന്ധികളിൽ കുത്തനെ കടപുഴകി വീഴുക ഇല്ല. അവർ പിടിച്ചു നില്കും.

കഠിന ഹൃദയം ഉള്ള മനസ്സുകൾക് സ്വസ്ഥത ലഭിക്കുക ഇല്ലാ എന്ന് മാത്രം അല്ല അവരോടു പറ്റിനിൽകുന്നവർകും സമാധാനം ലഭിക്കില്ല. സ്വാർത്ഥത ആണ് കഠിന ഹൃദയത്തിനു കാരണം.

മനസ്സിന്റെ വാതിലുകൾ കൊട്ടി അടച്ചു , മറ്റുള്ളവരെ അതിൽ പ്രവേശിപ്പിക്കാതെ ഒറ്റക്കു മാനസീക വ്യാപാരം നടത്തുന്നവർ രാക്ഷസന്മാർ ആണ്. കഠിന ഹൃദയം ഉള്ളവർ പെട്ടന്ന് ശാരീരിക രോഗങ്ങള്ക് അടിമകൾ ആയിത്തീരും.

രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം,ശ്വാസം മുട്ടൽ, പേശികളിൽ നിരന്തര വേദന, മുൻകോപം,മാറാത്ത തലവേദന ഇവ ആയിരിക്കും സാധാരണ രോഗങ്ങൾ. കഠിന ഹൃദയം ഉള്ളവർക്ക് പ്രതികാര മനോഭാവം കൂടുതൽ ആയിരിക്കും. പ്രതികാര പ്രകൃയയിൽ പരാജയപ്പെടുമ്പോൾ അവർ നിരാശരാകും.

ആരും ജന്മനാ കഠിന ഹൃദയം ഉള്ളവർ അല്ല. ഹൃദയ കാഠിന്യം ഒരു രോഗമാണ്. സയ്ക്കോ തെരപ്പിയിലൂടെ ഭേദമാക്കാവുന്ന ഒരു
രോഗമാണ്.

എന്റെ കൂട്ടുകാരെ മനസിന്റെ വാതിലുകൾ മല്ർകെ തുറന്നിടൂ . എല്ലാവരും കയറി ഇറങ്ങി നടക്കട്ടെ..

No comments: