27/04/2014

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ....

മരണമെത്തുന്ന നേരത്തു നീയെന്‍റെ  അരികില്‍
ഇത്തിരി നേരം ഇരിക്കണേ....
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ...

ഒടുവിലായ്  അകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്‍റെ ഗന്ധമുണ്ടാകുവാന്‍....

മരണമെത്തുന്ന നേരത്തു നീയെന്‍റെ  അരികില്‍
ഇത്തിരി നേരം ഇരിക്കണേ...

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്‍ മുഖം മുങ്ങിക്കിടക്കുവാന്‍

ഒരു സ്വരം പോലുമിനി എടുക്കാത്തൊരീ ചെവികള്‍
നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത
സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്‍റെ  അരികില്‍
ഇത്തിരി നേരം ഇരിക്കണേ...

അധരമാം ചുംബനത്തിന്‍റെ  മുറിവു നിന്‍
മധുര നാമജപത്തിനാല്‍ കൂടുവാന്‍

പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍

അതുമതീ ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവനു
പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്‍റെ  അരികില്‍
ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്‍റെ  അരികില്‍
ഇത്തിരി നേരം ഇരിക്കണേ

No comments: